For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങളിലെ കരിമ്പന്‍ നീക്കാം, എളുപ്പത്തില്‍

എത്രയൊക്കെ പരിശ്രമിച്ചാല്‍ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ച കറയെയും കരിമ്പനും മാറ്റാം എന്ന് നോക്കാം

|

പ്രിയപ്പെട്ട വസ്ത്രങ്ങള്‍ പലരും ഉപേക്ഷിക്കേണ്ടി വരുന്നത് പലപ്പോഴും അതില്‍ വീണ കറയുടേയോ കരിമ്പന്റേയോ കാരണങ്ങള്‍ കൊണ്ടാണ്. എന്നാല്‍ ഇനി ഇക്കാരണങ്ങള്‍ കൊണ്ട് ഒരിക്കലും വസ്ത്രമുപേക്ഷിക്കേണ്ടതായി വരില്ല. കാരണം അതിനെയെല്ലം നീക്കാനുള്ള തന്ത്രം നമുക്കിടയിലുണ്ട്.

ഏതെങ്കിലും വസ്ത്രത്തില്‍ ഇത്തരത്തില്‍ മായാത്ത പാടോ കരിമ്പനോ ഉണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ചെയ്യാം. അവ എന്തൊക്കെയെന്ന് നോക്കാം. നാരങ്ങയിലെ സൂപ്പര്‍ നാച്ചുറല്‍ പവ്വര്‍

 ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍ ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഡിറ്റര്‍ജന്റ് ചേര്‍ക്കാം. ഇതിലേക്ക് വസ്ത്രങ്ങള്‍ ഇട്ട് 15 മിനിട്ടിനു ശേഷം വസ്ത്രത്തിനു മുകളില്‍ അല്‍പം ബേക്കിംഗ് പൗഡര്‍ വിതറുക. പിന്നീട് 10 മിനിട്ട് കൂടി വസ്ത്രം മുക്കി വെയ്ക്കുക. തുടര്‍ന്ന് ശുദ്ധജലത്തില്‍ കഴുകാം.

വിനാഗിരി

വിനാഗിരി

വിനാഗിരി ഒരു ബക്കറ്റ് വെള്ളത്തില്‍ ചേര്‍ത്ത് വസ്ത്രം അര മണിക്കൂറെങ്കിലും മുക്കി വെയ്ക്കുക. പിന്നീട് സൂര്യ പ്രകാശത്തില്‍ ഉണക്കിയെടുക്കാം

ചെറു ചൂടുവെള്ളം

ചെറു ചൂടുവെള്ളം

ചെറു ചൂടുവെള്ളത്തില്‍ തുണി കുതിര്‍ത്ത് വെയ്ക്കാം. ഇതിലേക്ക് ഡിറ്റര്‍ജന്റും ഒരു ടേബിള്‍ സ്പൂണ്‍ വെള്ള വിനാഗിരിയും ചേര്‍ക്കാം. അല്‍പസമയം ഇങഅങനെ കുതിര്‍ത്ത് വെയ്ക്കുന്നത് കരിമ്പന്‍ മാറാന്‍ സഹായിക്കും.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് വസ്ത്രത്തില്‍ പിഴിഞ്ഞ് ഒഴിയ്ക്കുന്നതും മറ്റൊരു പരിഹാരമാണ്. നാരങ്ങ നീരൊഴിച്ച് ഒരു ടൂത്ത് ബ്രഷ് കൊണ്ട് കറയുള്ള ഭാഗത്ത് ഉരയ്ക്കാം. ഇത് കരിമ്പന്‍ ഇല്ലാതാക്കും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ജ്യൂസ് വെള്ള വസ്ത്രത്തിന് തിളക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് വസ്ത്രത്തിന്റെ കറയ്ക്ക് മുകളില്‍ പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കവുകിക്കളയാം.

English summary

Homemade Stain Removal Solutions

How to Remove Colour Stains from Clothes read on...
Story first published: Saturday, June 3, 2017, 17:28 [IST]
X
Desktop Bottom Promotion