Just In
Don't Miss
- News
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ തോല്‍വി; തിരഞ്ഞെടുപ്പില്‍ സംഭവിച്ചത് എന്ത്- പിസി വിഷ്ണുനാഥ് പറയുന്നു
- Movies
പാര്‍വതിക്ക് പിന്നാലെ ദീപികയും! ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥയുമായി ചപ്പക്ക് ട്രെയിലര്‍
- Finance
എസ്ബിഐയ്ക്ക് പിന്നാലെ എച്ച്ഡിഎഫ്സി ബാങ്കും വായ്പാ പലിശ നിരക്ക് കുറച്ചു
- Travel
വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത് സത്യമാണ്...ഇവിടെ ക്ഷേത്രനിലത്തുറങ്ങിയാൽ സന്താനഭാഗ്യം ഉറപ്പ്
- Automobiles
ജനുവരി മുതല്‍ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹീറോ
- Technology
ടെലിക്കോം കമ്പനികൾക്ക് സർക്കരിന്റെ മുന്നറിയിപ്പ്; എജിആർ കുടിശ്ശിക കൃത്യസമയത്ത് അടയ്ക്കണം
- Sports
ഇന്ത്യ vs വിന്‍ഡീസ്: മുംബൈയിലെ കിങ് ഇന്ത്യയോ, വിന്‍ഡീസോ? മൂന്നു പേര് കോലിയുടെ ഉറക്കം കെടുത്തും!!
അപ്പക്കാരത്തിലെ അത്ഭുതം നിസ്സാരമല്ല
അപ്പക്കാരം എന്നറിയപ്പെടുന്ന ബേക്കിങ് സോഡ അഥവ സോഡിയം ബൈകാര്‍ബണേറ്റ് യാതൊരു ദോഷഫലങ്ങളും ഉളവാക്കാതെ പല രീതികളില്‍ നിങ്ങളെ സഹായിക്കുന്ന അത്യുത്തമമായ ഒരു പദാര്‍ത്ഥമാണ്.
പേര് കേട്ടിട്ട് അടുക്കളയില്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് ഇത് തെറ്റിദ്ധരിക്കേണ്ടതില്ല. നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ എളുപ്പമാക്കുന്ന ബേക്കിങ് സോഡ അഥവ അപ്പക്കാരത്തിന്റെ ഗുണങ്ങളാണ് താഴെ പറയുന്നത്.

അടുക്കള വൃത്തിയാക്കാം
ഏത് സോപ്പിനേക്കാളും പത്ത് മടങ്ങ് ശക്തമാണ് ബേക്കിങ് സോഡ. ഒരു സ്പോഞ്ചിലോ നനഞ്ഞ തുണിയിലോ ബേക്കിങ് സോഡ വിതറി അതുകൊണ്ട് തുടച്ചാല്‍ മറ്റ് ഏത് ബ്രാന്‍ഡഡ് ക്ലീനറും മാറി നില്ക്കും. ബേക്കിങ് സോഡ ഉപയോഗിച്ച് നിങ്ങള്‍ക്ക് അടുക്കളിയില്‍ വൃത്തിയാക്കാവുന്ന കാര്യങ്ങള്‍

അടുക്കളിയില്‍ വൃത്തിയാക്കാവുന്ന കാര്യങ്ങള്‍
അടുക്കളയിലെ ഗ്ലാസ്സ് അലമാരി, മൈക്രോവേവ്, ഓവെന്‍, കട്ടിങ് ബോര്‍ഡ് അണുവിമുക്തമാക്കുക, കാപ്പി, ചായ കറ കളയുക, സ്വിച്ച് ബോര്‍ഡ് വൃത്തിയാക്കുക, പാത്രങ്ങളുടെ ദുര്‍ഗന്ധം അകറ്റാം, കരിഞ്ഞ പാത്രങ്ങള്‍ വൃത്തിയാക്കുക, പഴങ്ങളില്‍ നിന്നും പച്ചക്കറികളില്‍ നിന്നും കീടനാശിനി തുടച്ച് കളയുക, വെള്ളി സാധാനങ്ങള്‍ വൃത്തിയാക്കുക

വസ്ത്രങ്ങള്‍ അലക്കുമ്പോള്‍
ഡിറ്റര്‍ജന്റ് ഉപയോഗിച്ച് വസ്ത്രങ്ങള്‍ അലക്കിയിട്ടും കറയും ദുര്‍ഗന്ധവും അകറ്റാന്‍ കഴിയുന്നില്ല എങ്കില്‍ ബേക്കിങ് സോഡ പരീക്ഷിച്ച് നോക്കാം. ഡിറ്റര്‍ജന്റിനൊപ്പം ഒരു കൈ ബേക്കിങ് സോഡ കൂടി ഇട്ടാല്‍ മികച്ച ഫലം കിട്ടും. ബേക്കിങ് സോഡ നേരിട്ട് വാഷിങ് മെഷീനില്‍ ഇട്ടാല്‍ താഴ പറയുന്ന കാര്യങ്ങള്‍ക്ക് ഫലപ്രദമായിരിക്കും

വസ്ത്രങ്ങളെ അണുവിമുക്തമാക്കുകയും
വസ്ത്രങ്ങളെ അണുവിമുക്തമാക്കുകയും ദുര്‍ഗന്ധം അകറ്റുകയും ചെയ്യും, ഗ്രീസിന്റെ കറ കളയും, മഷി, വൈന്‍ എന്നിവയുടെ കറ കളയും, വസ്ത്രങ്ങള്‍ മൃദുവാക്കും, ഷര്‍ട്ടിന്റെയും മറ്റും കോളറും കൈയ്യും വൃത്തിയാക്കും, മഞ്ഞക്കറ കളയു, വാഷിങ് മെഷീനും ഡ്രയറും അണുവിമുക്തമാക്കും, പാചക വേളയില്‍

പാചക വേളയില്‍
പാചക വേളയില്‍ ബേക്കിങ് സോഡ അടുക്കളയില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക. പാചക വേളയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഇതിന് കഴിയും. ഉടച്ച ഉരുളക്കിഴങ്ങ് മൃദുവാക്കും, കോഴിയിറച്ചിയും മാട്ടിറച്ചിയും മയം വരുത്തും, വിനാഗിരിയുടെ രുചി/ഗന്ധവും നിര്‍വ്വീര്യമാക്കും, ഓറഞ്ച് ജ്യൂസിന്റെ അസിഡിറ്റി കുറയ്ക്കും, പാല് പിരിയാതെ സൂക്ഷിക്കും.

വീട് വൃത്തിയാക്കുമ്പോള്‍
ഒരല്പം ബേക്കിങ് സോഡ ഒരു നനഞ്ഞ തുണിയിലെടുത്ത് തുടച്ചാല്‍ വീട് മുഴുവന്‍ വൃത്തിയാക്കാം. ബേക്കിങ് സോഡ ഉയോഗപ്രദമാക്കാവുന്ന അവസരങ്ങള്‍. ചൂരല്‍ ഗൃഹോപകരണങ്ങള്‍ വൃത്തിയാക്കാം, സ്നീക്കര്‍ വെളുപ്പിക്കാം, ഷവര്‍ കര്ട്ടന് വൃത്തിയാക്കാം

ദുര്‍ഗന്ധം അകറ്റാന്‍ ഉത്തമം
സോഡിയം ബൈകാര്‍ബണേറ്റ് പോലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു പദാര്‍ത്ഥം കാണില്ല.

ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന ചില സന്ദര്‍ഭങ്ങള്‍
ഉള്ളിയും മറ്റും അരിഞ്ഞ് കഴിയുമ്പോള്‍ കൈയിനുണ്ടാകുന്ന മണം കളയും, കാര്പറ്റിലെയും മെത്തയിലെയും ദുര്‍ഗന്ധം അകറ്റും.സ്യൂട്കേസ്, ട്രാവല്‍ ബാഗ് എന്നിവയുടെ പൂപ്പല്‍ മണം അകറ്റും. കട്ടില്, കിടക്ക എന്നിവയിലെ വളര്‍ത്ത്മൃഗങ്ങളുടെ ഗന്ധമകറ്റും. ഓവെന്‍, ഗ്രില്‍, ഫ്രിഡ്ജ് എന്നവയുടെ ദുര്‍ഗന്ധം അകറ്റാം

ദന്തസംരക്ഷണം
പതിവായുള്ള ദന്തസംരക്ഷണത്തില്‍ ബേക്കിങ് സോഡയും ഉള്‍പ്പെടുത്തുക . പല്ലിന്റെയും മോണയുടെയും ആരോഗ്യത്തില്‍ അത്ഭുതകരമായ മാറ്റം കാണാന്‍ കഴിയും.