For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മൂട്ടകളെ അഞ്ച് മിനിട്ട് കൊണ്ട് തുരത്താം

  By Lekhaka
  |

  മൂട്ട കടി കൊള്ളാതെ സുഖമായി ഉറങ്ങുക. ഇങ്ങനെ പറയാന്‍ എളുപ്പമാണെങ്കിലും ഒരു മൂട്ട കടിച്ചാല്‍ ഉറങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.മിക്ക വീടുകളിലെയും പൊതുവായ ഒരു പ്രശ്നമാണ് മൂട്ട ശല്യം. ഇത് ശുചിത്വമില്ലായ്മ മൂലമാകണമെന്നില്ല. നിങ്ങളുടെ കിടക്ക തന്നെ ആയിരിക്കാം ഇവയുടെ പ്രധാന വാസസ്ഥലം. കാച്ചിയ പാലില്‍ രണ്ട് നെല്‍മണി ഇട്ട് നോക്കൂ

  അതിനാല്‍, വീട്ടില്‍ പെട്ടെന്നുള്ള മൂട്ടശല്യം പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം നിങ്ങളുടെ കിടക്ക മാറ്റുക എന്നുള്ളതാണ്. പക്ഷെ പുതിയ കിടക്ക വാങ്ങിയാലും അത് മൂട്ട ശല്യത്തെ തടയും എന്നതിന് യാതൊരു ഉറപ്പുമില്ല. അതുകൊണ്ട് മൂട്ടകളെ നിങ്ങളുടെ വീട്ടില്‍ നിന്ന് എന്നെന്നേക്കുമായി തുരത്തുവാനുള്ള വഴിയാണ് നോക്കേണ്ടത്. എന്തുകൊണ്ടാണ് മൂട്ടശല്യം ഉണ്ടാകുന്നത്?

  ഉറക്ക സമയത്തെ ശുചിത്വം

  ഉറക്ക സമയത്തെ ശുചിത്വം

  മൂട്ടകള്‍ക്ക് വസിക്കാന്‍ ഏറ്റവും പ്രിയം കിടക്കയാണെന്ന് അറിയാമല്ലോ. അതുകൊണ്ട്, നിങ്ങളുടെ കട്ടില്‍, മെത്ത, കിടക്ക വിരി, തലയിണകള്‍, പുതപ്പ്, എന്നിങ്ങനെ കിടക്കയുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാം തന്നെ വൃത്തിയായി സൂക്ഷിക്കുക. മെത്തയും പുതപ്പും പോലെയുള്ള വലിപ്പമേറിയ വസ്തുക്കള്‍ പതിവായി കഴുകുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍ അവ സിപ്പ് ഉള്ള കിടക്ക വിരിപ്പുകള്‍ ഉപയോഗിച്ച് മൂടുക. ഇവ അഴിക്കാനും വൃത്തിയാക്കാനും എളുപ്പവും മെത്തയില്‍ അഴുക്ക് പുരളാതെ സൂക്ഷിക്കുകയും ചെയ്യുന്നു.

   മെത്ത പ്രധാനം

  മെത്ത പ്രധാനം

  മെത്തയുടെ തുന്നലുകളുടെ ഇടയിലെ വിടവുകളാണ് മൂട്ടകളുടെ പ്രിയപ്പെട്ട ഒളിസ്ഥലം. സൂക്ഷിച്ച് നോക്കിയാല്‍ അവ ആ വിടവുകളിലൂടെ ഇഴഞ്ഞു നീങ്ങുന്നത് കാണാം. ഇത് എന്ത് വിലകൊടുത്തും തടയേണ്ടതാണ്. അതിന് എന്ത് ചെയ്യും? ഒരു വാക്ക്വം ക്ലീനര്‍ ഉപയോഗിച്ചോ ആവി കൊള്ളിച്ചോ മെത്തയില്‍ നിന്ന് മൂട്ടകളെ തുരത്താവുന്നതാണ്. കിടക്കയുടെ അടിയിലും വശങ്ങളിലും മൂലകളിലുമെല്ലാം വാക്ക്വം ക്ലീനര്‍ കൊണ്ട് വൃത്തിയാക്കുക. മൂട്ടകളെ തുരത്താന്‍ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഏറ്റവും നല്ല വഴിയാണ് ഇത്.

  ഫര്‍ണിച്ചറില്‍ ഒളിച്ചിരിക്കുന്നുണ്ടാവാം.

  ഫര്‍ണിച്ചറില്‍ ഒളിച്ചിരിക്കുന്നുണ്ടാവാം.

  നിങ്ങള്‍ ഭയങ്കര ശുചിത്വമുള്ള ആളും എല്ലാ ദിവസവും വീട് വൃത്തിയാക്കുകയും ചെയ്യുന്നു എന്നിരിക്കട്ടെ. എന്നിട്ടും നിങ്ങളുടെ വീട്ടില്‍ മൂട്ടശല്യമുണ്ടാകുന്നു എന്നുണ്ടെങ്കില്‍ എന്തായിരിക്കാം കാരണം? മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചര്‍ വാങ്ങി നിങ്ങള്‍ വീട്ടില്‍ വച്ചിട്ടുണ്ടോ? എങ്കില്‍ അത് തന്നെ കാരണം! മറ്റൊരാള്‍ ഉപയോഗിച്ചിരുന്ന ഫര്‍ണിച്ചറും മറ്റും വാങ്ങുമ്പോള്‍, അത് മൂട്ട പോലുള്ള ക്ഷുദ്രജീവികളില്‍ നിന്ന് മുക്തമായവയാണെന്ന് നന്നായി പരിശോദിച്ച് ഉറപ്പ് വരുത്തുക.

   കിടപ്പുമുറിയുടെ വൃത്തി

  കിടപ്പുമുറിയുടെ വൃത്തി

  നിങ്ങളുടെ കിടപ്പുമുറി കഴിവതും വൃത്തിയായി സൂക്ഷിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട കിടപ്പുമുറി തന്നെ ആയിരിക്കാം ഈ ക്ഷുദ്രജീവികളുടെയും പ്രിയപ്പെട്ട വാസസ്ഥലം. അതിനാല്‍ ആവശ്യമില്ലാത്തതും ഒരുപാട് നാളുകളായി ഉപയോഗ ശൂന്യമായിട്ടുള്ളതുമായ വസ്തുക്കള്‍ മുറിയില്‍ നിന്ന് മാറ്റുക. കാരണം, ഇവയിലാണ് മൂട്ടകള്‍ പെറ്റുപെരുകുന്നത്. അതിനാല്‍, മൂട്ടശല്യം കുറയ്ക്കണമെങ്കില്‍ മുറിയിലെ അനാവശ്യവസ്തുക്കള്‍, അവ എത്ര തന്നെ പ്രിയപ്പെട്ടതായാലും ഒഴിവാക്കുക.

  വേട്ടക്കാരന്‍റെ കുപ്പായം അണിയുക

  വേട്ടക്കാരന്‍റെ കുപ്പായം അണിയുക

  വീട്ടില്‍ മൂട്ടശല്യമുള്ളവര്‍ വേട്ടക്കാരെപ്പോലെ ആകുന്നു. രാത്രികാലങ്ങളില്‍ അവര്‍ ടോര്‍ച്ച് കത്തിച്ച് ഇരയെ പിടിക്കാനെന്നോണം കിടക്കയിലും വീടിന്‍റെ മറ്റ് മൂലകളിലും ഒളിച്ചിരിക്കുന്ന മൂട്ടകളെ തിരയാന്‍ ഇറങ്ങുന്നു. ഒടുക്കം ഡക്റ്റ് ടേപ്പ് അല്ലെങ്കില്‍ സെല്ലോ ടേപ്പ് ആ സ്ഥലങ്ങളില്‍ ഒട്ടിച്ച് മൂട്ടകളെ പിടിക്കുന്നു. ഇത് പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ആളുകള്‍ അധികമില്ലാത്ത സ്ഥലത്ത് കൊണ്ടുപോയി കളയുക. അത് അടുത്തുള്ള പട്ടണത്തിലേക്ക് വരെ ആകാം.

   അവയെ ശ്വാസം മുട്ടിക്കുക

  അവയെ ശ്വാസം മുട്ടിക്കുക

  ഒരു ദിവസം പോലും ഇനി സഹിക്കാന്‍ കഴിയില്ലെന്ന അവസ്ഥയില്‍ മൂട്ടകള്‍ നിങ്ങളെ ശല്യം ചെയ്തിട്ടുണ്ടെങ്കില്‍ അവയെ കൊല്ലാന്‍ നിങ്ങള്‍ ഉടനെ ഉപയോഗിക്കേണ്ട ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഡയമേഷ്യസ് എര്‍ത്ത് എന്നറിയപ്പെടുന്ന പൊടി. കട്ടിയേറിയ ഈ പൊടി മൂട്ടയുടെ പുറം ആവരണം നശിപ്പിക്കാന്‍ മാത്രം ശക്തിയേറിയതാണ്. പുറംചട്ട ഇല്ലാതായാല്‍ മൂട്ടകള്‍ക്ക് ജലാംശം നഷ്ടപ്പെടുകയും, അതുമൂലം ശ്വാസം കിട്ടാതെ അവ ചത്തുപോകുകയും ചെയ്യുന്നു. ലോകത്തുള്ള എല്ലാ മൂട്ടകളും ഇങ്ങനെ നശിക്കണം എന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അതെ, നമ്മളെ ഇത്രക്ക് ദ്രോഹിക്കുന്ന ജീവികള്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെയാണ് ഇത്!

  English summary

  Effective Home Remedies for Dismiss Bed Bugs Forever

  Therefore, it’s important that you put bed bugs away forever using home remedies.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more