അടുക്കളയിലെ ദുര്‍ഗന്ധം മാറ്റാം

Posted By: Super
Subscribe to Boldsky

അടുക്കളയില്‍ പാചകം ചെയ്ത് കഴിയുമ്പോളേക്കും കടുത്ത ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടോ? ഉണ്ടാവാനാണ് സാധ്യത. ഈ ദുര്‍ഗന്ധം ഒഴിവാക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അടുക്കളയിലെ ദുര്‍ഗന്ധം അകറ്റുക മാത്രമല്ല വീട്ടിലെമ്പാടും ദിവസം മുഴുവനും സുഗന്ധം നിറഞ്ഞ് നില്‍ക്കാനും ഇത് സഹായിക്കും.

വിദഗ്ദരുടെ അഭിപ്രായത്തില്‍ വീട്ടിലെ ദുര്‍ഗന്ധം അകറ്റാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സുഗന്ധ വ്യ‍ഞ്ജനങ്ങള് ഉപയോഗിക്കുകയാണ്. അതിന് ഏറ്റവും അനുയോജ്യമായ ഒന്ന് ഒരു പാത്രം പോട്ട്പുരി വീട്ടില്‍ സൂക്ഷിക്കുകയാണ്. ഉപയോഗപ്പെടുത്താവുന്ന മറ്റൊരു വിലകുറഞ്ഞ വസ്തുവാണ് ഓറഞ്ചിന്‍റെ തൊലി. അല്പം ഏലക്ക, കറുവപ്പട്ട എന്നിവയ്ക്കൊപ്പം ഓഞ്ച് തൊലിയിട്ട് തിളപ്പിച്ച് ഉപയോഗിച്ചാല്‍ നല്ല ഫലം കിട്ടും.

അടുക്കളയിലെ ദുര്‍ഗന്ധം പരിഹരിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ വസ്തുക്കളെ പരിചയപ്പെടുക.

kitchen

1. ഓറഞ്ച് തൊലിയുടെ വെള്ളം - വെള്ളം ചെറിയ തീയില്‍ തിളപ്പിച്ച് അതിലേക്ക് ഓറഞ്ച് തൊലി ഇടുക. 2 മിനുട്ട് സമയം ഇത് തിളക്കുമ്പോള്‍ അതിലേക്ക് കറുവപ്പട്ട ചേര്‍ക്കുക. ഏലക്കയും ചേര്‍ക്കാമെങ്കിലും ഏതെങ്കിലും ഒരു ഇനം മാത്രം ചേര്‍ക്കുന്നതാണ് നല്ലത്.

2. ടോസ്റ്റ് - അടുക്കളയിലെ ദുര്‍ഗന്ധത്തെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നതാണ് ടോസ്റ്റ്. ഒരു ബ്രെഡ് കഷ്ണം ടോസ്റ്റ് ചെയ്ത് വെയ്ക്കുന്നത് ഫലം നല്‍കും.

3. ബേക്കിങ്ങ് സോഡ - അടുക്കളയില്‍ പാചകത്തിനുപയോഗിക്കുന്ന വസ്തുവാണ് ബേക്കിങ്ങ് സോഡ. ഇത് പാചകം ചെയ്യുമ്പോള്‍ വായുവിലുണ്ടാകുന്ന ആസിഡിനെ ആഗിരണം ചെയ്യും. അങ്ങനെ ദുര്‍ഗന്ധം ഒഴിവാക്കാനാവും.

4. നാരങ്ങനീര് - ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം വരുന്നുണ്ടെങ്കില്‍ ഒരു പാത്രം നാരങ്ങനീര് 10 മിനുട്ട് സമയത്തേക്ക് ഫ്രിഡ്ജില്‍ വെയ്ക്കുക. അതിന് ശേഷം ഇത് നീക്കം ചെയ്യാം. ദുര്‍ഗന്ധം മാറിയിട്ടുണ്ടാവും.

5. പഞ്ചസാര - മത്സ്യം കഴിച്ച് കഴിഞ്ഞാല്‍ കയ്യില്‍ മണം അവശേഷിക്കാറുണ്ടോ? ഉണ്ടെങ്കില്‍ അത് മാറ്റാനുള്ള വഴി സോപ്പ് ഉപയോഗിച്ച് കഴുകുന്നതിന് മുമ്പ് അല്പം പഞ്ചസാര ഉപയോഗിച്ച് കൈപ്പത്തി മസാജ് ചെയ്യുകയാണ്. പഞ്ചസാര കൈകളിലെ ഗന്ധം അകറ്റാന്‍ സഹായിക്കും.

6. വിനാഗിരി - അടുക്കളയിലെ ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കുന്ന മറ്റൊരു വസ്തുവാണ് വിനാഗിരി. ഒരു പാത്രത്തില്‍ അല്പം വെള്ള വിനാഗിരി എടുത്ത് അതില്‍ അല്പം കറുവപ്പട്ട ഇട്ടുവെയ്ക്കുക. ഇവ രണ്ടും ചേരുമ്പോളുണ്ടാകുന്ന ഗന്ധം വീട്ടിലെ ദുര്‍ഗന്ധം അകറ്റും.

English summary

Remedies To Remove Kitchen Smells

Here are some of the home remedies to remove kitchen smell. Read more to know about,
Story first published: Thursday, February 18, 2016, 19:48 [IST]