പാചകം എങ്ങനെ രസകരമാക്കാം?

Posted By: Staff
Subscribe to Boldsky

പാചകം കഠിനമാണന്ന് നിങ്ങള്‍ക്ക് തോന്നാറുണ്ടോ? ചിലര്‍ക്ക് പാചകം ഒരു കലയാണെങ്കില്‍ മറ്റ് ചിലര്‍ക്ക് ആയാസകരമായ പണിയായിട്ടാണ് അനുഭവപ്പെടാറ്. പാചകം വളരെ സങ്കീര്‍ണമാണന്ന് തുടക്കക്കാര്‍ക്ക് തോന്നാറുണ്ട്.

എന്നാല്‍ ഒരിക്കല്‍ നിങ്ങള്‍ പാചകം ചെയ്ത് തുടങ്ങിയാല്‍ നിങ്ങളുടെ പാചകത്തിലുള്ള കഴിവ് മറ്റുള്ളവര്‍ അംഗീകരിച്ച് തുടങ്ങും. പാചകത്തില്‍ നിങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ കഴിയും. നിങ്ങള്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് സ്വാദ് പകരാന്‍ ഇതാ ചില എളുപ്പ വഴികള്‍.

കുറഞ്ഞ തീ

കുറഞ്ഞ തീ

വിഭങ്ങള്‍ തയ്യാറാക്കാനുള്ള പച്ചക്കറികള്‍ പ്രത്യേകിച്ച് ബീന്‍സും മറ്റും താഴ്ന്ന തീ ജ്വാലയില്‍ മാത്രമെ വേവിക്കാവു.. സമയം കൂടുതല്‍ എടുക്കുമെങ്കിലും പച്ചക്കറികളിലെ പോഷകവും നിറവും നഷ്ടപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും.

കുറച്ച് വെള്ളം

കുറച്ച് വെള്ളം

കറികള്‍ ഉണ്ടാക്കുമ്പോള്‍ ഒരേ സമയം അധികം വെള്ളം ഒഴിച്ച് പച്ചക്കറികള്‍ വേവിക്കരുത്. ചാറില്ലാത്ത കൂട്ടാനാണെങ്കില്‍ വേവിക്കുമ്പോള്‍ വെള്ളം തളിച്ചാല്‍ മതിയാകും. നേരെ മറിച്ച് ചാറുള്ള കറികളാണെങ്കില്‍ ഓരോ അഞ്ച് അല്ലെങ്കില്‍ പത്ത് മിനുട്ടിനുള്ളില്‍ വെള്ളം ചേര്‍ക്കുക. അധികം വെള്ളം ചേര്‍ത്താല്‍ ചാറിന്റെ സ്വാദ് നഷ്ടമാകും.

 അടുക്കള വൃത്തിയായി സൂക്ഷിക്കുക

അടുക്കള വൃത്തിയായി സൂക്ഷിക്കുക

എന്ത് വിഭവം തയ്യാറാക്കുമ്പോഴും അടുക്കള വൃത്തിയായിരിക്കാന്‍ ശ്രദ്ധിക്കണം. പച്ചക്കറികള്‍ അരിഞ്ഞ് കഴിഞ്ഞാല്‍ അവശിഷ്ടങ്ങള്‍ കൊണ്ട് കളയുക. ഭക്ഷണം തയ്യാറാക്കുമ്പോള്‍ വൃത്തിക്ക് വളരെ പ്രാധാന്യമുണ്ട്.

മൂര്‍ച്ചയുള്ള കത്തി

മൂര്‍ച്ചയുള്ള കത്തി

പച്ചക്കറികള്‍ അരിയാന്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുക. അങ്ങനെയെങ്കില്‍ വേഗത്തില്‍ അരിയാന്‍ കഴിയും. അതേസമയം വളരെ ശ്രദ്ധ നല്‍കുകയും വേണം.

 അലൂമിനിയം പാത്രങ്ങള്‍

അലൂമിനിയം പാത്രങ്ങള്‍

അലൂമിനിയം പാത്രത്തില്‍ പാകം ചെയ്ത ഭക്ഷണങ്ങള്‍ സ്വാദിഷ്ഠമായിരിക്കുമെന്ന് കേട്ടിട്ടുണ്ടോ? ഭക്ഷണം തയ്യാറാക്കാന്‍ നോണ്‍ സ്റ്റിക്, സ്റ്റീല്‍ പാത്രങ്ങള്‍ക്ക് പകരം അലൂമീനിയം പാത്രങ്ങള്‍ ഉപയോഗിക്കുക.

 വേവുന്നത് വരെ കാത്തിരിക്കുക

വേവുന്നത് വരെ കാത്തിരിക്കുക

നിങ്ങള്‍ക്ക് എത്ര തിരക്കുണ്ടെങ്കിലും ഭക്ഷണം നന്നായി വേവുന്നത് വരെ കാത്തിരിക്കണം. വേഗത്തില്‍ തീ അണച്ചാല്‍ വേവാത്ത ഭക്ഷണം കഴിക്കേണ്ടി വരും . അതിനാല്‍ ഭക്ഷണം നന്നായി വേവുന്നത് വരെ കാത്തിരിക്കുക.

പുതിയ പച്ചക്കറികള്‍ വാങ്ങുക

പുതിയ പച്ചക്കറികള്‍ വാങ്ങുക

എല്ലാ ദിവസവും പച്ചക്കറികള്‍ വാങ്ങുക എന്നത് എളുപ്പമല്ല. എന്നാല്‍ നമ്മള്‍ തയ്യാറാക്കുന്ന വിഭവങ്ങള്‍ക്ക് നല്ല രുചി ലഭിക്കുന്നതിന് പുതിയ പച്ചക്കറികള്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.

ആവശ്യമുള്ളപ്പോള്‍ മാത്രം പച്ചക്കറി അരിയുക

ആവശ്യമുള്ളപ്പോള്‍ മാത്രം പച്ചക്കറി അരിയുക

പച്ചക്കറികള്‍ അരിഞ്ഞ് സൂക്ഷിക്കുന്നത് നല്ല ആശയമാണന്ന് പലരും കരുതാറുണ്ട്. സമയം ലാഭിക്കാന്‍ ഇത് സഹായിച്ചേക്കാം. എന്നാല്‍ പച്ചക്കറികളിലെ നനവ് നഷ്ടപ്പെടുന്നതിനാല്‍ പുതുമ ദീര്‍ഘ നേരം നിലനില്‍ക്കില്ല.

Story first published: Monday, May 9, 2016, 19:30 [IST]
Subscribe Newsletter