കാലം പോയാലും ജീന്‍സിന്റെ പുതുമ നിലനിര്‍ത്താം

Posted By: Lekhaka
Subscribe to Boldsky

നമുക്കെല്ലാം പ്രിയപ്പെട്ട ചില ജീന്‍സുകള്‍ ഉണ്ടാവും, ഇല്ലേ? ഈ ജീന്‍സുകള്‍ എന്നും ഉപയോഗിക്കാവുന്ന തരത്തില്‍ കൈവശം ഉണ്ടാവണം എന്ന് നിങ്ങള്‍ ആഗ്രഹിക്കാറില്ലേ? നിങ്ങളുടെ പ്രിയപ്പെട്ട ജീന്‍സ് ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നില്ല എങ്കില്‍ ജീന്‍സ് എങ്ങനെ സൂക്ഷിക്കണം എന്നാണ് ആദ്യം പഠിക്കേണ്ടത് . എന്നും കഴുകിയാല്‍ ജീന്‍സിന്റെ തുണി എളുപ്പം കീറുകയും നിറം മങ്ങുകയും ചെയ്ത് പെട്ടെന്ന് പഴക്കം തോന്നിപ്പിക്കും.

ജീന്‍സ് ചീത്തയാവാതിരിക്കുന്നതിന് നല്ല ഡിറ്റര്‍ജന്റ് ഉപോഗിച്ച് ശരിയായ രീതിയിലാണ് കഴുകുന്നത് എന്ന് ഉറപ്പ് വരുത്തണം. തുണി പരുക്കനും കട്ടിയുള്ളതും ആയതു കൊണ്ട് ആളുകള്‍ പലപ്പോഴും ജീന്‍സ് ഉയര്‍ന്ന താപനിലയിലും നല്ല ചൂട് വെള്ളത്തിലും കഴുകാറുണ്ട്. ഇത് തെറ്റായ മാര്‍ഗ്ഗമാണ്. കഴുകാന്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ ജീന്‍സ് വളരെ വേഗം പഴകാനും പിഞ്ചാനും തുടങ്ങും. പാറ്റ പോയ വഴി കാണില്ല പിന്നെ

ഇതിനെ പ്രതിരോധിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. താഴെ പറയുന്ന ചില ലളിതമായ മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങള്‍ക്ക് ബ്രാന്‍ഡഡ് ജീന്‍സുകള്‍ പഴക്കം തട്ടാതെ ദീര്‍ഘകാലം ഉപയോഗിക്കാം. താഴെ പറയുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കുക.

തിരിച്ചിട്ട് കഴുകുക

തിരിച്ചിട്ട് കഴുകുക

നിറം ഇളകാതിരിക്കാനും മങ്ങാതിരിക്കാനും എപ്പോഴും ജീന്‍സിന്റെ അകം പുറത്തേക്ക് തിരിച്ചിട്ട് കഴുകുക. ജീന്‍സ് ഏറെകാലം ഉപയോഗിക്കാന്‍ ഇത് സഹായിക്കും.

ആകൃതി നിലനിര്‍ത്തുക

ആകൃതി നിലനിര്‍ത്തുക

പല ജീന്‍സും കഴുകുമ്പോള്‍ അതിന്റെ ആകൃതിയില്‍ മാറ്റം ഉണ്ടായി ഭംഗി നഷ്ടപ്പെടാറുണ്ട്. ഇങ്ങനെ ഉണ്ടാവാതിരിക്കാന്‍ ജീന്‍സിന്റെ സിപ്പും ബട്ടണും ശരിയായ രീതിയില്‍ ഇട്ട് കഴുകുക.

പോക്കറ്റുകള്‍ പരിശോധിക്കുക

പോക്കറ്റുകള്‍ പരിശോധിക്കുക

ജീന്‍സുകള്‍ നന്നായി സൂക്ഷിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണിത്. ജീന്‍സ് വാഷിങ് മെഷീനില്‍ ഇടുന്നതിന് മുമ്പ് പോക്കറ്റുകള്‍ നന്നായി പരിശോധിക്കുക. പോക്കറ്റില്‍ ടിഷ്യു പേപ്പറോ മറ്റെന്തെങ്കിലുമോ ഉണ്ടെങ്കില്‍ കഴുകുമ്പോള്‍ തുണിയില്‍ ഇത് പറ്റി പിടിക്കുകയും തുണിയുടെ ഗുണം നഷ്ടപ്പെട്ട് പഴക്കം തോന്നിക്കാന്‍ കാരണമാകുകയും ചെയ്യും.

 ബ്ലീച്ച് ചെയ്യരുത്

ബ്ലീച്ച് ചെയ്യരുത്

ജീന്‍സ് എത്ര മുഷിഞ്ഞാലും ഒരിക്കലും ബ്ലീച്ച് ചെയ്യരുത്. അങ്ങനെ ചെയ്താല്‍ തുണി നശിക്കുകയും വളരെ പെട്ടെന്ന് പഴക്കം ചെന്നതായി തോന്നുകയും ചെയ്യും.

സൂര്യപ്രകാശം

സൂര്യപ്രകാശം

നമ്മള്‍ എല്ലാവരും ജീന്‍സ് നല്ല വെയിലത്ത് ഇട്ട് ഉണക്കാറുണ്ട്. എന്നാല്‍ സൂര്യ പ്രകാശം ജീന്‍സിന്റെ തുണി പെട്ടെന്ന് നശിക്കുന്നതിനും നിറം മങ്ങുന്നതിനും കാരണമാകും. അതുകൊണ്ട് ജീന്‍സ് തിരിച്ചിട്ടതിന് ശേഷം വെയിലത്തിട്ട് ഉണക്കുക.

English summary

Five Ways To Prevent Your Jeans From Turning Old

Do you wish to keep your pair of jeans forever? Well, we have got five ways to prevent your jeans from turning old, and we think you should follow them.
Story first published: Wednesday, November 16, 2016, 18:30 [IST]
Please Wait while comments are loading...
Subscribe Newsletter