For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഭരണങ്ങള്‍ വൃത്തിയാക്കാനുള്ള എളുപ്പവഴി

സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ഏറ്റവും എളുപ്പത്തിലും വേഗത്തിലും വൃത്തിയാക്കാനുള്ള പ്രധാനപ്പെട്ട വഴി

By Lekhaka
|

നിങ്ങള്‍ ധരിക്കുന്ന ആഭരണത്തെക്കുറിച്ച് ആരും ശ്രദ്ധിക്കാതിരുന്ന കാലമൊക്കെ കഴിഞ്ഞു. നൂതനവും വ്യത്യസ്തവുമായ രൂപകല്പനയിലുള്ള സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ലഭ്യമായ ഈ കാലത്ത് അവയൊക്കെയും സ്ത്രീകളുടെ ഉടയാടകളിലെ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുന്നു. നമ്മുടെ ശരീരത്തിന് കരുതലും പരിചരണവും എത്രത്തോളം അത്യാവശ്യമുള്ള കാര്യമാണോ, അത്ര തന്നെ അത്യാവശ്യമാണ് ആഭരണങ്ങള്‍ക്ക് വേണ്ടുന്ന പരിചരണവും അറ്റകുറ്റപ്പണികളും.

അന്തരീക്ഷത്തിലെ ഉയര്‍ന്ന അളവിലുള്ള പൊടിയും മലിനീകരണവുമെല്ലാം മൂലം നിങ്ങളുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളില്‍ അഴുക്ക് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല, ആഭരണങ്ങള്‍ ഒരുപാട് കാലം ഉപയോഗിക്കുമ്പോള്‍ അതിന്‍റെ തിളക്കവും നഷ്ടപ്പെടും.

നിങ്ങളുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുത്ത് പുതുപുത്തന്‍ പോലെ തിളക്കമുള്ളതാക്കി തീര്‍ക്കാനുള്ള വഴികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പാത്രം കഴുകുന്ന പൊടി/ലോഷന്‍

പാത്രം കഴുകുന്ന പൊടി/ലോഷന്‍

എല്ലാ വീടുകളിലും പാത്രം കഴുകാനായി പൊടിയോ ലോഷനോ ഉണ്ടാകുമല്ലോ. സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കാന്‍ ഏറ്റവും നന്നായി ഉപകരിക്കുന്ന വസ്തുക്കളാണ് ഈ പാത്രം കഴുകുന്ന പൊടിയും ലോഷനുമെല്ലാം. ഒരു പാത്രത്തില്‍ ചെറുചൂടുള്ള വെള്ളം എടുക്കുക. അതിലേക്ക് കുറച്ച് പാത്രം കഴുകുന്ന പൊടി ചേര്‍ക്കുക. എന്നിട്ട് സ്വര്‍ണ്ണാഭരണം കുറച്ച് നേരം അതില്‍ മുക്കി വയ്ക്കുക. അതിനുശേഷം ഒരു ടൂത്ത്ബ്രഷ് ഉപയോഗിച്ച് ആഭരണത്തില്‍ ഉരച്ച് വൃത്തിയാക്കുക. അപ്പോള്‍ ആഭരണത്തിന്‍റെ വശങ്ങളിലും ചെറുസുഷിരങ്ങളിലുമെല്ലാം പറ്റിപ്പിടിച്ച ചെളി ഇളകി വരുന്നത് കാണാം. അതിന് ശേഷം ആഭരണം തെളിഞ്ഞ വെള്ളത്തില്‍ കഴുകിയിട്ട് മൃദുവും വൃത്തിയുള്ളതുമായ തുണി വച്ച് തുടയ്ക്കുക. സ്വര്‍ണ്ണാഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്.

 ടൂത്ത്‌പേസ്റ്റ്‌

ടൂത്ത്‌പേസ്റ്റ്‌

സ്വര്‍ണ്ണാഭരണങ്ങള്‍ വീട്ടിലിരുന്ന് തന്നെ വൃത്തിയാക്കാനുള്ള ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ മറ്റൊരു മാര്‍ഗ്ഗമാണ് ടൂത്ത്പെയ്സ്റ്റ്. കുറച്ച് ടൂത്ത്പെയ്സ്റ്റ് എടുത്ത് ആഭരണത്തില്‍ തേച്ചതിന് ശേഷം ടൂത്ത്ബ്രഷ് ഉപയോഗിച്ച് ആഭരണത്തിന്‍റെ വശങ്ങളിലും മൂലകളിലും ഉരയ്ക്കുക. കുറച്ച് കാഠിന്യം കുറഞ്ഞ ടൂത്ത്പേയ്സ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. അത് ആഭരണങ്ങളുടെ തിളക്കം നഷ്ടപ്പെടുത്താതെ തന്നെ അഴുക്ക് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിന് ശേഷം ആഭരണം ചെറുചൂടുള്ള വെള്ളത്തില്‍ 5 മിനിറ്റ് മുക്കിവയ്ക്കുക. എടുത്ത് കഴിഞ്ഞ് മൃദുവായ തുണി കൊണ്ട് തുടയ്ക്കുക.

അമോണിയ

അമോണിയ

കുറച്ച് അമോണിയ പൊടി ചെറുചൂടുള്ള വെള്ളത്തില്‍ കലക്കുക. എന്നിട്ട് സ്വര്‍ണ്ണാഭരണം അതില്‍ 2 മിനിറ്റ് മുക്കി വയ്ക്കുക. അതിന് ശേഷം പുറത്തെടുത്ത് ടൂത്ത്ബ്രഷ് ഉപയോഗിച്ച് ഉരച്ച് വൃത്തിയാക്കുക. എന്നിട്ട് തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും കഴുകുക. അമോണിയ സ്വര്‍ണ്ണാഭരണങ്ങള്‍ എളുപ്പത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്നു. പക്ഷെ ആഭരണത്തില്‍ മുത്ത്, പവിഴം പോലുള്ള രത്നങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക.

 ഉപ്പ് വെള്ളം

ഉപ്പ് വെള്ളം

നിങ്ങളുടെ വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഉപ്പുവെള്ളത്തില്‍ കഴുകുന്നത്. കുറച്ച് ചൂടുവെള്ളം എടുത്തിട്ട് അതില്‍ കുറച്ച് ഉപ്പ് ചേര്‍ക്കുക. ഇതിലേക്ക് വെള്ളി ആഭരണങ്ങള്‍ കുറച്ച് നേരം മുക്കി വയ്ക്കുക. പിന്നീട് പുറത്തെടുത്ത് ടൂത്ത്ബ്രഷ് ഉപയോഗിച്ച് ആഭരണത്തിന്‍റെ മൂലകളിലും വശങ്ങളിലും നന്നായി ഉരച്ച് വൃത്തിയാക്കുക. അതിന് ശേഷം തെളിഞ്ഞ വെള്ളത്തില്‍ വീണ്ടും കഴുകുക. ഇത് വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കുവാന്‍ വളരെ ചിലവ് കുറഞ്ഞതും എളുപ്പത്തില്‍ ചെയ്യാവുന്നതുമായ മാര്‍ഗ്ഗമാണ്.

 സില്‍വര്‍ പോളിഷ്

സില്‍വര്‍ പോളിഷ്

വെള്ളി ആഭരണങ്ങള്‍ വൃത്തിയാക്കുന്നതിനായി ഏറ്റവും പ്രചാരമുള്ള മാര്‍ഗ്ഗങ്ങളിലൊന്നാണ് സില്‍വര്‍ പോളിഷ്. ഇത് മാര്‍ക്കറ്റില്‍ സുലഭവുമാണ്. വെള്ളി ആഭരണങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പാടുള്ള കറകള്‍ നീക്കം ചെയ്യാനും അഴുക്ക് കളയാനും ഇത് നമ്മെ സഹായിക്കുന്നു. കുറച്ച് പോളിഷ് എടുത്ത് വെള്ളി ആഭരണത്തില്‍ തേച്ച് പിടിപ്പിക്കുക. അതിന് ശേഷം ഒരു തുണി കൊണ്ട് ആഭരണം തുടച്ചിട്ട് തണുത്ത വെള്ളത്തില്‍ കഴുകുക. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, ധൃതി പിടിച്ച് പോളിഷ് ചെയ്യാതിരിക്കുക. അതല്ലെങ്കില്‍ ആഭരണത്തിന്‍റെ നിറം പോകാനുള്ള സാധ്യതയുണ്ട്.

അലുമിനിയം ഫോയില്‍

അലുമിനിയം ഫോയില്‍

ഒരു പാത്രത്തില്‍ കുറച്ച് അലുമിനിയം ഫോയില്‍ നിരത്തുക. അതിലേക്ക് വെള്ളി ആഭരണങ്ങള്‍ വച്ചതിനുശേഷം അതിന് മുകളില്‍ കുറച്ച് ബേക്കിംഗ് സോഡ തൂവുക. കുറച്ച് ഇളം ചൂടുള്ള വെള്ളം ആഭരണത്തിനു മുകളില്‍ ഒഴിക്കുക. ചൂടുവെള്ളം ആഭരണത്തിലെ അഴുക്കിനെ അലുമിനിയം ഫോയിലിലേക്ക് നീക്കുന്നു. ഇങ്ങനെ കുറച്ച് തവണ വീണ്ടും വീണ്ടും ചെയ്യുക വഴി ആഭരണം വൃത്തിയാവുകയും തെളിച്ചം വീണ്ടെടുക്കുകയും ചെയ്യും.

English summary

Easy Tips To Clean Gold and Silver Jewels

In order to restore and revive the shine of your silver and gold jewellery, here are a few easy ways to clean them.
X
Desktop Bottom Promotion