For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മരം കൊണ്ടുള്ള അടുക്കള ഉപകരണങ്ങള്‍ വൃത്തിയാക്കാം

By Super
|

മിക്കവരും വീടുകളില്‍ തടികൊണ്ടുള്ള സ്പൂണും ഫോര്‍ക്കും തവിയുമൊക്കെ ഉപയോഗിക്കുന്നവരാണ്. അവ ഒന്ന് മണത്ത് നോക്കുക. അവ കറിയുടെ ഗന്ധമുള്ളതും, ജീര്‍ണ്ണിച്ചതും, കാഴ്ചയില്‍ പഴക്കമുള്ളവയും, അറപ്പുളവാക്കുന്നവയുമാണോ?

മരം കൊണ്ടുള്ള അടുക്കള ഉപകരണങ്ങള്‍ എങ്ങനെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് തന്നെ വൃത്തിയാക്കാം എന്ന് മനസിലാക്കുക. ഉദാഹരണമായി ഏത് സാധനത്തിന്‍റെയും ദുര്‍ഗന്ധം അകറ്റാന്‍ ഉപയോഗിക്കാവുന്നതാണ് നാരങ്ങ നീര്.

wooden

1. നാരങ്ങ - നാരങ്ങ പിഴിഞ്ഞ് നീരെടുത്ത് തിളക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. തടികൊണ്ടുള്ള സാധനങ്ങള്‍ ഈ വെള്ളത്തില്‍ മുക്കി വെയ്ക്കുക. 15 മിനുട്ടിന് ശേഷം അവ പുറത്തെടുത്ത് കോട്ടണ്‍ തുണികൊണ്ട് തുടച്ച് വെയിലില്‍ ഉണക്കിയെടുക്കുക.

2. വിനാഗിരി - ഒരു ഗ്ലാസ് വിനാഗിരി ഒരു പാത്രത്തില്‍ ഒഴിച്ച് അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഒരു കോട്ടണ്‍ തുണി ഇതില്‍ മുക്കി പിഴിഞ്ഞ ശേഷം ഉപകരണങ്ങള്‍ തുടയ്ക്കുക. ഇത് ആവര്‍ത്തിച്ച് ചെയ്യുക.

3. ഉപ്പ് - ഒരു പാത്രത്തില്‍ ചൂടുവെള്ളമെടുത്ത് അതില്‍ ഉപ്പ് ചേര്‍ത്ത് വൃത്തിയാക്കാം. അടുക്കള ഉപകരണങ്ങള്‍ ഈ വെള്ളത്തിലിറക്കി വെച്ച് 5 മിനുട്ട് തിളപ്പിക്കുക. തുടര്‍ന്ന് പുറത്തെടുത്ത് ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കുക. ഇവ ഒരു ദിവസമെങ്കിലും വെയിലത്ത് വെച്ച് ഉണക്കിയെടുക്കുക.

4. നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങള്‍ - അടുക്കളയിലെ മര ഉപകരണങ്ങള്‍ വൃത്തിയാക്കാന്‍ നാരങ്ങ വര്‍ഗ്ഗത്തില്‍പെട്ട പഴങ്ങള്‍ ഉപയോഗിക്കാം. നാരങ്ങ ഉപയോഗിക്കുന്ന അതേ രീതി തന്നെ ഇതിനും തുടരാം.

5. ബേക്കിംഗ് സോഡ - നാരങ്ങ നീരും ബേക്കിംഗ് സോഡയും ചേര്‍ത്ത് പേസ്റ്റ് തയ്യാറാക്കി ഉപകരണങ്ങളില്‍ തേയ്ക്കുക. 15 മിനുട്ടിന് ശേഷം ചൂടുവെള്ളം ഉപയോഗിച്ച് ഇവ കഴുകി വൃത്തിയാക്കാം.

6. ചൂടുവെള്ളം - മരം കൊണ്ടുള്ള അടുക്കള ഉപകരണങ്ങള്‍ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് ചൂടുവെള്ളം ഉപയോഗിച്ച് കഴുകുന്നത്. ഓരോ തവണയും ഉപയോഗിച്ച ശേഷം ചൂടുവെള്ളം ഉപയോഗിച്ച് കഴുകുക.

English summary

Tips To Clean Wooden Kitchen Utensils

Do you have wooden utensils at home which are stained with curry? Well, here are some of the best home remedies to clean your wooden kitchen items.
X
Desktop Bottom Promotion