രത്‌നാഭരണങ്ങള്‍ വൃത്തിയാക്കാം

Posted By:
Subscribe to Boldsky

രത്‌നാഭരണങ്ങള്‍ വിലമതിക്കാന്‍ പറ്റാത്തവയാണ്. ആഭരണശേഖരത്തില്‍ ഇവയുള്ളത് അഭിമാനവും. എന്നാല്‍ മറ്റേത് സാധനങ്ങളേയും പോലെ കാലക്രമേണ രത്‌നങ്ങളുടെ തിളക്കവും മങ്ങാന്‍ സാധ്യതയുണ്ട്. ഇവ ജ്വല്ലറിയില്‍ കൊടുത്ത് പോളിഷ് ചെയ്യാമെന്നുവച്ചാല്‍ ആഭരണത്തിലെ ഓരോ കല്ലുകള്‍ക്കും അവര്‍ വില ഈടാക്കും. രത്‌നാഭരണങ്ങള്‍ പുതുതായി സൂക്ഷിക്കാനുള്ള ചില വഴികളിതാ,

രത്‌നങ്ങളില്‍ ഒരിക്കലും പെര്‍ഫ്യൂമുകള്‍ സ്‌പ്രേ ചെയ്യുകോ ഇവയില്‍ മേക്കപ്പ് സാധനങ്ങളോ ബോഡി ലോഷനുകളോ പുരളാന്‍ അനുവദിക്കുകയോ ചെയ്യരുത്. രത്‌നങ്ങള്‍ക്ക് മാത്രമല്ലാ, യതൊരു തരം ആഭരണങ്ങള്‍ക്കും ഇത് നല്ലതല്ല.

ഏതു തരം കല്ലുകളാണെന്ന് ആശ്രയിച്ചാണ് അവ വൃത്തിയാക്കേണ്ട രീതിയും തെരഞ്ഞെടുക്കാന്‍. ഉദാഹരണത്തിന് ഇന്ദ്രനീലം, വജ്രം തുടങ്ങിയവ വളരെ ഉറപ്പുള്ളവയാണ്. ഇവ ചൂടുവെളളത്തില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ ഇട്ടുവച്ചാലും ഒരു കേടും സംഭവിക്കില്ല. നേരെ മറിച്ച് നീലരത്‌നങ്ങളും പവിഴവും ചൂടില്‍ പെട്ടെന്ന് നശിച്ചുപോകും.

ഇന്ദ്രനീലം, വജ്രം, മരതകം തുടങ്ങിയവ ഇളംചൂടുവെളളത്തില്‍ വീര്യം കുറഞ്ഞ സോപ്പുപൊടിയിട്ട് വൃത്തിയാക്കാം. ചന്ദ്രകാന്തം, ക്ഷീരസ്ഫടികം തുടങ്ങിയവ സോപ്പുപൊടിക്കു പകരം ഹാന്റവാഷ് ഇട്ട് വൃത്തിയാക്കുന്നതാണ് നല്ലത്. പവിഴം, നീലരത്‌നം തുടങ്ങിയവ ഈഥൈല്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് വൃത്തിയാക്കാം.

രത്‌നങ്ങളില്‍ പോറല്‍ പറ്റിയാല്‍ അതിന്റെ മൂല്യം ഏറെ കുറയും. അതുകൊണ്ട് ഇവ വൃത്തിയാക്കുമ്പോള്‍ മൃദുവായ ബ്രഷോ തുണിയോ ഉപയോഗിക്കുക.

കഴുകി ഉണങ്ങുന്നതിനു മുന്‍പ് രത്‌നാഭരണങ്ങള്‍ അടച്ചുവയ്ക്കരുത്. കഴുകി തുടച്ച ശേഷം അരമണിക്കൂറെങ്കിലും ഇവ ഉണങ്ങാന്‍ അനുവദിക്കണം. രത്‌നങ്ങളിലെ ജലാംശം അവയെ എളുപ്പത്തില്‍ നശിപ്പിക്കും.

കല്ലുകള്‍ പതിപ്പിച്ച ആഭരണങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കരുത്. ഇവ ആഭരണപ്പെട്ടിയില്‍ സൂക്ഷിക്കുക. അല്ലെങ്കില്‍ കല്ലുകള്‍ ഇളകിപ്പോകും. രത്‌നാഭരണങ്ങള്‍ വാങ്ങിക്കുമ്പോള്‍ കിട്ടിയ പെട്ടി തന്നെ ഉപയോഗിക്കുകയായിരിക്കും നല്ലത്.

Read more about: improvement
Story first published: Friday, February 20, 2015, 23:25 [IST]