ഷോപ്പിംഗ്‌ ഹെല്‍ത്തിയാക്കൂ.....

Posted By: Super
Subscribe to Boldsky

പലവ്യ‍ഞ്ജനക്കട ആളുകളെ പറ്റിക്കുന്ന ഒരിടമാണ്. അറിവുള്ളവര്‍ക്ക് പോലും ഇവിടെ തെരഞ്ഞെടുപ്പില്‍ അബദ്ധങ്ങള്‍ സംഭവിക്കും. എന്നാല്‍ അല്പം ബുദ്ധി പ്രയോഗിച്ചാല്‍ അനുയോജ്യമായ തീരുമാനങ്ങളെടുക്കാനാവും.

ഹഫിങ്ങ്ടണ്‍ പോസ്റ്റിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം ന്യൂട്രീഷന്‍ വിദഗ്ദര്‍ നല്കുന്ന ടിപ്സുകള്‍ പ്രയോഗിച്ച് പലവ്യഞ്ജന സാധനങ്ങളുടെ വാങ്ങലിനെ ആരോഗ്യകരമാക്കാം.

1. ലിസ്റ്റ് തയ്യാറാക്കുക - വാങ്ങേണ്ട ക്രമമനുസരിച്ച് ആരോഗ്യകരമായ ഭക്ഷണസാധനങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി അതുമായി കടയിലേക്ക് പോവുക. ഇത് നിങ്ങള്‍ക്കുണ്ടാകുന്ന പ്രലോഭനം തടയുകയും ഷോപ്പിംഗ് വേഗത്തിലാക്കുകയും ചെയ്യും. കാരണം നിങ്ങള്‍ക്ക് വേണ്ടതെന്തെന്ന് അന്വേഷിച്ച് നേരം പോകില്ല.

Shopping

2.വിശന്നിരിക്കുമ്പോള്‍ ഷോപ്പിംഗ് വേണ്ട - ആരോഗ്യകരമായ ഭക്ഷണശീലത്തിന്‍റെ ആരംഭം പലവ്യഞ്ജനക്കടയില്‍ നിന്നാണ്. ഒരു ലിസ്റ്റും പദ്ധതിയുമായി കടയിലേക്ക് പോവുക. വിശന്നിരിക്കുമ്പോള്‍ കടയില്‍ പോയി സാധനം വാങ്ങരുത്. അത് ആവശ്യമില്ലാത്ത സാധനങ്ങള്‍ കൂടുതലായി വാങ്ങിക്കാന്‍ ഇടയാക്കും.

3. പായ്ക്ക് ചെയ്തവ - പലരും ടിന്നിലടച്ച ഭക്ഷണ സാധനങ്ങളെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ ടിന്നിലടച്ച പഴങ്ങള്‍ പച്ചക്കറികള്‍ പോലുള്ള ഭക്ഷണങ്ങള്‍ ഫ്രഷായവ പോലെ തന്നെ പോഷകപ്രദവും തണുപ്പിച്ചവയുമാണ്. കൂടാതെ ഇവ ഏത് കാലത്തും ലഭ്യവുമാണ്. ടിന്നിലടച്ച പായ്ക്ക് ചെയ്ത പച്ചക്കറികളും, പഴങ്ങളും, പയറുമൊക്കെ വാങ്ങിയാല്‍ വേഗത്തില്‍ പാകം ചെയ്യാനുമാകും.

4. യഥാര്‍ത്ഥ ഉത്പന്നങ്ങള്‍ വാങ്ങുക - ഭക്ഷണ സാധനങ്ങളുടെ യഥാര്‍ത്ഥ രൂപമായ ധാന്യങ്ങള്‍, സോയ മില്‍ക്ക്, തൈര്, പാസ്ത സോസ് എന്നിവ പോഷക സമൃദ്ധമായവയാണ്. എന്നാല്‍ ബ്രാന്‍ഡുകളുടെ ഉത്പന്നനിരയുടെ വൈവിധ്യം മൂലം പോഷകമൂല്യം കുറഞ്ഞ ഉത്പന്നങ്ങള്‍ക്ക് ഓഫറുകള്‍ നല്കും.

5. തെരഞ്ഞെടുപ്പും, ജൈവോത്പന്നങ്ങളും - എല്ലാ ഭക്ഷണസാധനങ്ങളും ജൈവോത്പന്നങ്ങളാവുക സാധ്യമല്ല. എന്നാല്‍ വിഷങ്ങള്‍ ഉപയോഗിക്കുന്നവ ഒഴിവാക്കിയുള്ള ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക.

6. അവസാന പരിശോധന - സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിന് മുമ്പ് അവസാനമായി ഒരു പരിശോധന കൂടി നടത്തുക. നിങ്ങളുടെ കാര്‍ട്ടില്‍ 50 ശതമാനം പച്ചക്കറികളും പഴങ്ങളും, 25 ശതമാനം ധാന്യങ്ങളും ആയിരിക്കണം. ആരോഗ്യകരമായ കൊഴുപ്പുകളടങ്ങിയ അവൊക്കാഡോ, പരിപ്പുകള്‍, വിത്തുകള്‍, ഓയിലുകള്‍ എന്നിവ വാങ്ങിയിട്ടണ്ടെന്ന് ഉറപ്പ് വരുത്തുക.

English summary

How to have Healthier Grocery Shopping

Here is some tips for healthy shopping,