For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലത്ത് വീടു തണുപ്പിയ്ക്കാം

|

ചൂടും വേനലുമെല്ലാം ആര്‍ക്കും ഇഷ്ടമുള്ള കാലാവസ്ഥയായിക്കൊള്ളണമെന്നില്ല. ഇത് ക്ഷീണം മാത്രമല്ല, പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും.

ചൂടുകാലത്ത് വീടിനുള്ളിലെ ചൂടു കുറയ്ക്കുകയെന്നതാണ് നമുക്കു മുന്നിലുള്ള മാര്‍ഗം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെയിലും ചൂടും നേരിട്ടു വീടിനുള്ളിലേയ്ക്കു കടക്കാത്ത വിധത്തില്‍ ഷേഡ് കൊടുക്കുകയെന്നതാണ് ഒരു വഴി. വീടിനോട് ചേര്‍ന്ന് മരങ്ങളും സസ്യങ്ങളുമെല്ലാം വളര്‍ത്തുന്നതും കര്‍ട്ടനുകള്‍, സോളാര്‍ സ്‌ക്രീനുകള്‍ എന്നിവ ഉപയോഗിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

Home

വീട് ടെറസാണെങ്കില്‍ ഇതിന് മുകളില്‍ വെള്ളം നിര്‍്ത്തുന്നതും കഴുകുന്നതുമെല്ലാം നല്ലതാണ്. ഇതുപോലെ വീടിന് സിമന്റിന്റെ മുറ്റമാണെങ്കില്‍ ഇവിടെ നനയ്ക്കുന്നതും നല്ലതു തന്നെ.

കഴിവതും ലൈറ്റുകള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. പകരം പ്രകൃതിയില്‍ നിന്നുള്ള വെളിച്ചം ഉപയോഗിയ്ക്കുക. ചൂടു കുറയ്ക്കാന്‍ മാത്രമല്ല, വൈദ്യുതി ലാഭിയ്ക്കാനും ഇത് സഹായിക്കും.

ചൂടുകാലത്ത് വീടിനുള്ളില്‍ ഇളം നിറത്തിലെ പെയിന്റാണെങ്കില്‍ ചൂടു കുറയ്ക്കാന്‍ ഇത് സഹായിക്കും. ഈ വഴിയും പരീക്ഷീയ്ക്കാം.

English summary

Natural Room Cooling Tips

These natural room cooling methods do not require any superficial force or energy to create a soothing atmosphere.
Story first published: Wednesday, April 2, 2014, 14:29 [IST]
X
Desktop Bottom Promotion