മഴക്കാലത്തെ ഭക്ഷണക്കരുതലുകള്‍

Posted By: Super
Subscribe to Boldsky

മഴക്കാലത്ത് ആഹാരസാധനങ്ങള്‍ വേഗത്തില്‍ കേടുവരും. അതിനാല്‍ തന്നെ അവ സംരക്ഷിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്.

മഴക്കാലത്ത് ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ വിഷബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വീട്ടിലെ എല്ലാവരെയും ഇത് ഒരേ പോലെ ബാധിക്കുകയും ചെയ്യും.

ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത്

ഈ സാഹചര്യത്തില്‍ ഭക്ഷണസാധനങ്ങളുടെ പുതുമ നഷ്ടപ്പെടാതെ സംരക്ഷിക്കാനുള്ള ചില വഴികളാണ് ഇവിടെ പറയുന്നത്.

1. ആവശ്യത്തിന് മാത്രം പാകം ചെയ്യുക

1. ആവശ്യത്തിന് മാത്രം പാകം ചെയ്യുക

മഴക്കാലത്ത് ഭക്ഷണങ്ങളില്‍ വേഗത്തില്‍ ഫംഗസ് ബാധയുണ്ടാകും. ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലായതിനാല്‍ ഭക്ഷണസാധനങ്ങള്‍ എളുപ്പത്തില്‍ കേടുവരാനുമിടയാകും. ആവശ്യമുള്ള അളവില്‍ മാത്രം ആഹാരം പാകം ചെയ്യുകയാണ് മികച്ച ഉപാധി. അധികം ഭക്ഷണമുണ്ടെങ്കില്‍ അത് വീട്ടുജോലിക്കാര്‍ക്കോ, മറ്റ് ആവശ്യക്കാര്‍ക്കോ നല്കുക.

2. ഉണങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കുക

2. ഉണങ്ങിയവ ഫ്രിഡ്ജില്‍ സൂക്ഷിക്കുക

ഉണങ്ങിയ ഭക്ഷ്യസാധനങ്ങളായ റവ, മൈദ എന്നിവ ഫ്രിഡ്ജില്‍ സൂക്ഷിക്കുക. റവ വറുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോള്‍ എടുത്ത് ഉപയോഗിക്കുകയും ചെയ്യാം. ധാന്യപ്പൊടികള്‍ നന്നായി അരിച്ച് വായു കടക്കാത്ത പാത്രങ്ങളിലാക്കി അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഫംഗസ് ബാധയുണ്ടാകില്ല.

3. ഉത്പ്രേരകങ്ങള്‍

3. ഉത്പ്രേരകങ്ങള്‍

പയറുവര്‍ഗ്ഗങ്ങള്‍ കീടങ്ങളില്‍ നിന്നും പ്രാണികളില്‍ നിന്നും സംരക്ഷിക്കാന്‍ മഴക്കാലത്ത് അവയില്‍ കടുകെണ്ണ തേക്കുക. അല്പം ആവണക്കെണ്ണ ധാന്യങ്ങള്‍ക്ക് മേല്‍ വിതറുന്നത് അവ ഫ്രഷായിരിക്കാന്‍ സഹായിക്കും. ധാന്യങ്ങളില്‍ ഒരു തിളക്കം കാണുന്ന അളവില്‍ ആവണക്കെണ്ണ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അന്തരീക്ഷത്തിലെ നനവ് മൂലംപരിപ്പ് വര്‍ഗ്ഗങ്ങള്‍ കുതിരുന്നുവെങ്കില്‍ അവ മൈക്രോവേവ് ഓവനില്‍ വെച്ച് ഏതാനും മിനുട്ട് ചൂടാക്കുക.

4. പാകം ചെയ്ത ആഹാരത്തിലുള്ള ശ്രദ്ധ

4. പാകം ചെയ്ത ആഹാരത്തിലുള്ള ശ്രദ്ധ

പാകം ചെയ്ത ആഹാരം തുറന്ന സ്ഥലത്താണ് സൂക്ഷിക്കുന്നതെങ്കില്‍ രണ്ട് മണിക്കൂര്‍ കൂടുമ്പോള്‍ അത് ഇളക്കുക വഴി ബാക്ടീരിയകള്‍ കടക്കുന്നത് തടയാം. ഉപയോഗിക്കാത്ത ചപ്പാത്തി ന്യൂസ്പേപ്പറിലോ സില്‍വര്‍ ഫോയില്‍ പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിച്ചാല്‍ പൂപ്പല്‍ ബാധിക്കുന്നത് തടയാം. ഭക്ഷണം എപ്പോളും മൂടിവെയ്ക്കുക. പപ്പടം വറുത്താല്‍ അവ കവറില്‍ അടച്ച് വെയ്ക്കുന്നത് വഴി ഏറെ സമയത്തേക്ക് തണുത്തുപോകാതെ സൂക്ഷിക്കാം.

5. മൂടി വെയ്ക്കുക

5. മൂടി വെയ്ക്കുക

ആഹാരം പാകം ചെയ്യുന്നതിന് മുമ്പും പിമ്പും ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക. അതുവഴി ആരോഗ്യത്തിനുള്ള വലിയ ഭീഷണി ഒഴിവാക്കാനാവും.

6. കഴുകലും ഉണക്കലും

6. കഴുകലും ഉണക്കലും

പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉണക്കി വേണം ഫ്രിഡ്ജില്‍ വെയ്ക്കുന്നതും ഉപയോഗിക്കുന്നതും.

English summary

Food Stuff Storing Tips For Monsoon

Food is one thing that tends to get spoilt really soon during the monsoons. It is quite a task to maintain the freshness of the food and one must resort to these ways in which they can retain the freshness of it.
Story first published: Wednesday, July 23, 2014, 12:52 [IST]