അടുക്കളയിലെ സൗകര്യം വര്‍ദ്ധിപ്പിയ്ക്കാം

Posted By: Staff
Subscribe to Boldsky

കുറച്ച്‌ പണം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമെങ്കില്‍ അടുക്കളയുടെ മനോഹാരിതയും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനാവും.

അടുക്കള മനോഹരമാക്കുക മാത്രമല്ല ഉദ്ദേശ്യം, അടുക്കളയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുക, അടുക്കള ജോലികള്‍ എളുപ്പമാക്കുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

അടുക്കളയില്‍ വേണ്ട അവശ്യം ചില വസ്തുക്കളെക്കുറിച്ചറിയൂ,

കിച്ചണ്‍ ക്യാബിനറ്റ്‌

കിച്ചണ്‍ ക്യാബിനറ്റ്‌

കിച്ചണ്‍ ക്യാബിനറ്റ്‌ അടുക്കളയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. തട്ടുകളും അറകളും ഉള്ളതിനാല്‍ സാധനങ്ങള്‍ വൃത്തിയായി അടുക്കിവയ്‌ക്കാനും ഇത്‌ ഉപയോഗിക്കാം. അടുക്കളയില്‍ സാധനങ്ങള്‍ വലിച്ചുവാരി ഇടേണ്ടി വരില്ലെന്ന്‌ ചുരുക്കം.

മൈക്രോവേവ്‌

മൈക്രോവേവ്‌

ആഹാരം ചൂടാക്കുന്ന തലവേദനയില്‍ നിന്ന്‌ നിങ്ങള്‍ക്കിത്‌ മോചനം നല്‍കും. മാത്രമല്ല സമയം ലാഭിക്കുകയും ചെയ്യാം. മൈക്രോവേവില്‍ ഏതാണ്ട്‌ എല്ലാ ഇന്ത്യന്‍ വിഭവങ്ങളും പാകം ചെയ്യാനാകും. മൈക്രോവേവില്‍ പാകം ചെയ്യാന്‍ കഴിയുന്ന മറ്റു വിഭവങ്ങളുമുണ്ട്‌. മൈക്രോവേവില്‍ പാചകം ചെയ്യുമ്പോള്‍ കുറച്ച്‌ എണ്ണ മാത്രമേ ആവശ്യം വരുകയുള്ളൂ.

ഡബിള്‍ഡോര്‍ ഫ്രിഡ്‌ജ്‌

ഡബിള്‍ഡോര്‍ ഫ്രിഡ്‌ജ്‌

എല്ലാ വീടുകളിലും ഡബിള്‍ഡോര്‍ ഫ്രിഡ്‌ജ്‌ ഉണ്ടാകണം. വളരെയധികം സ്ഥലമുള്ളതിനാല്‍ ഇതില്‍ ധാരാളം സാധനങ്ങള്‍ കേടാകാതെ സൂക്ഷിക്കാനാകും. അതിനാല്‍ എളുപ്പം കേടാകുന്ന സാധനങ്ങള്‍ വാങ്ങാനായി അടിക്കടി മാര്‍ക്കറ്റിലേക്ക്‌ ഓടേണ്ടി വരില്ല.

നോണ്‍ സ്റ്റിക് പാന്‍

നോണ്‍ സ്റ്റിക് പാന്‍

അടുക്കളയില്‍ അത്യാവശ്യം വേണ്ട ഒരു വീട്ടുപകരണമാണ്‌ സാധനങ്ങള്‍ വറുക്കാനും മറ്റും ഉപയോഗിക്കുന്ന പാന്‍

പാചകം ഇഷ്ടപ്പെടുന്നവര്‍ക്ക്‌ ഇത്‌ ഒരിക്കലും വേണ്ടെന്ന്‌ വയ്‌ക്കാനാവില്ല.

നൈഫ്‌ സെറ്റ്‌

നൈഫ്‌ സെറ്റ്‌

കത്തികളുടെ മൂര്‍ച്ചയേറുന്തോറും അരിയലും മുറിക്കലും അനായാസകരമാകും. ഓരോ ആവശ്യത്തിനും ഉപയോഗിക്കാന്‍ പറ്റിയ കത്തികള്‍ നൈഫ്‌ സെറ്റില്‍ ഉണ്ടാകും. അല്‍പ്പം വില കൂടിയാലും നല്ല ഗുണമേന്മയുള്ള കത്തികള്‍ വാങ്ങുന്നതാണ്‌ നല്ലത്‌. കാരണം അവ കൂടുതല്‍ കാലം ഈടുനില്‍ക്കും.

കട്ടിംഗ്‌ ബോര്‍ഡ്‌

കട്ടിംഗ്‌ ബോര്‍ഡ്‌

കഴിവതും പ്ലാസ്റ്റിക്‌ കട്ടിംഗ്‌ ബോര്‍ഡ്‌ വാങ്ങാതിരിക്കുക. തടിയിലുള്ള കട്ടിംഗ്‌ ബോര്‍ഡില്‍ വച്ച്‌ പച്ചക്കറികള്‍ അരിയുന്നത്‌ അനായാസകരവും സന്തോഷപ്രദവുമാണ്‌.

വൈന്‍ ഗ്ലാസ്‌

വൈന്‍ ഗ്ലാസ്‌

മെഴുകുതിരിയുടെ മാസ്‌മരിക വെളിച്ചത്തില്‍ ആസ്വദിക്കുന്ന അത്താഴത്തിനൊടുവില്‍ ഒരു ഗ്ലാസ്‌ വൈന്‍ കൂടി വേണം. അതിനാല്‍ നല്ല ഒരു സെറ്റ്‌ വൈന്‍ ഗ്ലാസുകള്‍ വാങ്ങി അവ സൂക്ഷിച്ചുവയ്‌ക്കുക. വീട്ടില്‍ ചെറിയ ബാര്‍ ഇല്ലെങ്കിലും വൈന്‍ ഗ്ലാസുകള്‍ വാങ്ങി വയ്‌ക്കാവുന്നതാണ്‌. ഇവ നിങ്ങളുടെ അടുക്കളയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും.

പാത്രങ്ങള്‍

പാത്രങ്ങള്‍

ഏതാണ്ട്‌ എല്ലാ സാധനങ്ങളും ആയിക്കഴിഞ്ഞു. ഇനി വേണ്ടത്‌ അനുയോജ്യമായ കുറച്ച്‌ പാത്രങ്ങളാണ്‌.

ഫുഡ്‌ പ്രോസസര്‍

ഫുഡ്‌ പ്രോസസര്‍

പാചകം മെച്ചപ്പെടുത്താന്‍ ഫുഡ്‌ പ്രോസസര്‍ സഹായിക്കും. ഇത്‌ വീട്ടിലുണ്ടെങ്കില്‍ നിങ്ങളൊരു പാചകറാണിയായി മാറുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല അരിയുക, മുറിക്കുക തുടങ്ങിയ ജോലികളില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ രക്ഷ നേടുകയും ചെയ്യാം.

കത്തി, മുള്ള്‌, സ്‌പൂണ്‍

കത്തി, മുള്ള്‌, സ്‌പൂണ്‍

വളരെ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ട സാധനങ്ങളാണിവ. വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള കത്തി, മുള്ള്‌, സ്‌പൂണ്‍ എന്നിവ വിപണിയില്‍ ലഭ്യമാണ്‌. ഇവയില്‍ നിന്ന്‌ നിങ്ങള്‍ക്ക്‌ അനുയോജ്യമായത്‌ വാങ്ങുക.

Read more about: home, improvement
English summary

10 Kitchen Must Haves For Your Home

If you have money to spare and want to invest in your kitchen, there are a number of ways you can upgrade your kitchen. Here's how:
Please Wait while comments are loading...
Subscribe Newsletter