For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചക്കറികള്‍ വിഷവിമുക്തമാക്കാം

|

പച്ചക്കറികളും പഴവര്‍ഗങ്ങളും ആരോഗ്യത്തിനു മികച്ചവയാണ്. ഒരു കാലത്ത് നമുക്കാവശ്യമുള്ള പച്ചക്കറികളും പഴവര്‍ഗങ്ങളും തൊടിയില്‍ തന്നെ കൃഷി ചെയ്തിരുന്ന തലമുറ നമുക്കുണ്ടായിരുന്നു.

എന്നാല്‍ ഇന്ന് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന ഇവ കെമിക്കലുകളില്‍ മുങ്ങിയാണ് വരുന്നത്. ക്യാന്‍സര്‍, വന്ധ്യത തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതിന്റെ ഒരു പ്രധാന കാരണം ഇതാണ്.

പച്ചക്കറികള്‍ വീട്ടില്‍ തന്നെ വളര്‍ത്താന്‍ സ്ഥല, സമയ പരിമിതികളുണ്ടാകാം. എന്നാല്‍ ഇത് നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ ചെയ്യാവുന്ന ഒരു കാര്യം ഇവ നല്ലപോലെ വൃത്തിയാക്കി ഉപയോഗിയ്ക്കുകയെന്നതാണ്.കേരള പൊറോട്ടയുടെ ദൂഷ്യവശങ്ങള്‍

വിപിണിയില്‍ നിന്നും വാങ്ങുന്ന പച്ചക്കറികളിലേയും പഴവര്‍ഗങ്ങളിലേയും കെമിക്കലുകളും വിഷാംശങ്ങളും നീക്കാന്‍ ചെയ്യാവുന്ന ചില വഴികളെക്കുറിച്ചറിയൂ,

മഞ്ഞള്‍, ഉപ്പ്

മഞ്ഞള്‍, ഉപ്പ്

പച്ചക്കറികളും പഴവര്‍ഗങ്ങളും മഞ്ഞള്‍, ഉപ്പ് എന്നിവ കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ച് കഴുകിയ ശേഷം ഉപയോഗിയ്ക്കുക.

ചൂടുവെള്ളത്തില്‍

ചൂടുവെള്ളത്തില്‍

ഇവ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുന്നത് നല്ലതാണ്. ഇതിലും ഉപ്പോ മഞ്ഞള്‍പ്പൊടിയോ ഉപയോഗിയ്ക്കാം.

വിനെഗര്‍

വിനെഗര്‍

വിനെഗര്‍ പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിനുള്ള ഒരു പ്രധാന വഴിയാണ്. വിനെഗര്‍ കലര്‍ന്ന വെള്ളത്തില്‍ പച്ചക്കറികള്‍ ഇട്ടു വച്ചു കഴുകിയെടുക്കുക. മൂന്നുഭാഗം വെള്ളത്തില്‍ ഒരു ഭാഗം വിനാഗിരി കലക്കി ലായനിയുണ്ടാക്കാം.

തൊലി

തൊലി

തൊലി കളയാവുന്നവ ഇതു കളഞ്ഞുപയോഗിയ്ക്കാം.

വിനെഗര്‍, ബേക്കിംഗ് സോഡ

വിനെഗര്‍, ബേക്കിംഗ് സോഡ

വിനെഗര്‍, ബേക്കിംഗ് സോഡ എന്നിവ കലര്‍ന്ന ലായനിയില്‍ ഇട്ടു വച്ച് ഇവ കഴുകാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

1 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു കപ്പു വെള്ളം എന്നിവ കലര്‍ത്തി ഇതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും കഴുകിയെടുക്കാം.

ചിരട്ടക്കരി

ചിരട്ടക്കരി

ചിരട്ടക്കരി നല്ലൊരു വഴിയാണ്. ഇതിട്ടു വച്ച വെള്ളത്തില്‍ പച്ചക്കറികളും പഴങ്ങളുമിട്ടു കഴുകുക.

ഇറച്ചികളിലെ കെമിക്കലുകള്‍

ഇറച്ചികളിലെ കെമിക്കലുകള്‍

ഇറച്ചികളിലെ കെമിക്കലുകള്‍ ഒഴിവാക്കാന്‍ ഇവ നല്ലപോലെ കഴുകുക. ഉപ്പും മഞ്ഞപ്പൊടിയും ഇട്ട വെള്ളത്തില്‍ കഴുകിയെടുക്കാം. ഇവ നല്ലപോലെ വേവിച്ചു മാത്രം ഉപയോഗിയ്ക്കുക.

പാല്‍ ഉല്‍പന്നങ്ങളും പാലും

പാല്‍ ഉല്‍പന്നങ്ങളും പാലും

പാല്‍ ഉല്‍പന്നങ്ങളും പാലും നല്ല പോലെ വേവിച്ചും തിളപ്പിച്ചും മാത്രം ഉപയോഗിയ്ക്കുക.

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍

ഓര്‍ഗാനിക് ഭക്ഷണങ്ങള്‍ കെമിക്കലുകളില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയാണ്.

വിഷാംശം കൂടുതല്‍

വിഷാംശം കൂടുതല്‍

ആപ്പിള്‍, പേരയ്ക്ക്, പ്ലം, മാങ്ങ, മുന്തിരി, പീച്ച്, പെയര്‍, തക്കാളി, വഴുതനങ്ങ, വെണ്ടയ്ക്ക തുടങ്ങിയവയില്‍ വിഷാംശം കൂടുതല്‍ നില നില്‍ക്കാന്‍ വഴിയുണ്ട്. ഇവ കൂടുതല്‍ നന്നായി കഴുകുക.

നല്ലപോലെ കഴുകി

നല്ലപോലെ കഴുകി

നല്ലപോലെ കഴുകി മാത്രം പച്ചക്കറികളും പഴങ്ങളും ഉപയോഗിയ്ക്കുക. സാധാരണ വെള്ളത്തില്‍ കഴുകുന്നതു തന്നെ ഇവയിലെ 75 ശതമാനത്തോളം വിഷാംശം അകറ്റുമെന്നാണു പറയുന്നത്.

മലയാളത്തിലെ ആരോഗ്യ, സൗന്ദര്യ, പാചക സംബന്ധമായ വാര്‍ത്തകള്‍ക്ക് ഈ പേജ് ലൈക് ചെയ്യൂ. ഷെയര്‍ ചെയ്യൂ.

English summary

How To Remove Pesticides from Vegetables and Fruits

Here are some effective tips to remove pesticides and chemicals from vegetables and fruits. Try these simple tips and care your health,
X
Desktop Bottom Promotion