For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുണികളിലെ കടുത്ത കറയിളക്കാന്‍

By Super
|

തുണികളില്‍ പറ്റുന്ന ചില കടുത്ത കറകള്‍ നീക്കം ചെയ്യാന്‍ നന്നേ പ്രയാസമാണ്. മഷി,രക്തം,കാപ്പി,ഗ്രീസ്,തുരുമ്പ് തുടങ്ങിയവ കൊണ്ടുണ്ടാവുന്നവ പ്രത്യേകിച്ചും.

ഇവ ഓരോന്നും നീക്കം ചെയ്യന്നതിനു പ്രത്യേകം പ്രത്യേകം പൊടിക്കൈകളുണ്ട്.പക്ഷെ ഒന്നില്‍ പ്രയോഗിക്കുന്ന സൂത്രമാകില്ല അടുത്തതിനു വേണ്ടി വരിക.

Stained Cloth

മഷി കളയാന്‍

മഷി പുരണ്ട ഭാഗത്ത്‌ ചെറുതായി ഹെയര്‍ സ്പ്രേ അടിക്കുക.

രണ്ടു മിനിറ്റ് നേരം വച്ചിരുന്നതിനു ശേഷം കഴുകിത്തുടങ്ങുക.

മഷി പൂര്‍ണമായും വിട്ടു മാറിയെന്നു ഉറപ്പു വരുത്തിയതിനു ശേഷമേ ഡ്രയറില്‍

ഇടാവു.അല്ലെങ്കില്‍ ഡ്രയറിലെ ചൂട് കൊണ്ട് മഷി എന്നെന്നേക്കുമായി ഉറച്ചു

പോകാന്‍ സാധ്യതയുണ്ട്.


രക്തക്കറ മാറ്റാന്‍

തണുത്ത വെള്ളത്തില്‍ കറ പുരണ്ട വസ്ത്രം എത്രയും പെട്ടെന്നു തന്നെ മുക്കി വയ്ക്കുക.കറ പുരണ്ട ഭാഗത്ത്‌ വെള്ള വിനാഗിരി ഒഴിച്ച് നേര്‍പ്പിക്കുക.വൃത്തിയുള്ള തുണി അതിനു മുകളില്‍ വിരിച്ചു ആ ഭാഗം പതുക്കെ ഒപ്പിയെടുക്കുക(ഒരിക്കലും കറ തുടച്ചു മാറ്റാന്‍ നോക്കരുത്).

കറ പൂര്‍ണ്ണമായും മാറുന്നത് വരെ ഇങ്ങനെ ഒപ്പിയെടുക്കുക.

അതിനു ശേഷം വിനാഗിരിയുടെ ഗന്ധം മാറുവാന്‍ തുണി വെള്ളത്തില്‍ കഴുകിയെടുക്കുക.


കാപ്പിക്കറ പറ്റിയാല്‍

ബോറാക്സും വെള്ളവും കൂട്ടിക്കുഴച്ചു പേസ്റ്റ് പരുവത്തിലാക്കുക.

കറ പുരണ്ട ഭാഗത്തു ഈ പേസ്റ്റ് പുരട്ടുക.ഏതാണ്ട് അര മണിക്കൂര്‍ അത് അങ്ങനെ വച്ചിരിക്കുക.

അതിനു ശേഷം സാധാരണ പോലെ കഴുകിയെടുക്കുക.

ഗ്രീസ് പുരണ്ടാല്‍

കറ പുരണ്ട ഭാഗത്ത്‌ റബ്ബിംഗ് ആള്‍ക്കഹോള്‍ ഒഴിക്കുക.വൃത്തിയുള്ള തുണി അതിനു മുകളില്‍ വിരിച്ച് ആ ഭാഗം പതുക്കെ ഒപ്പിയെടുക്കുക(ഒരിക്കലും കറ തുടച്ചു മാറ്റാന്‍ ശ്രമിക്കരുത്)

കറ ഏതാണ്ട് മാറുന്നത് വരെ ഇങ്ങനെ ഒപ്പിയെടുക്കുക.

അതിനു ശേഷം പാത്രം കഴുകുന്ന ഡിട്ടര്‍ജെന്ട് ഒഴിച്ച് കുറച്ചു സമയം വച്ചിരിക്കുക.പിന്നീടു നന്നായി കുലുക്കി കഴുകിയെടുക്കുക.

തുരുമ്പ് പറ്റിയാല്‍

കറ പുരണ്ട ഭാഗത്ത്‌ ടാര്‍ടാര്‍ ക്രീം സാവധാനം പുരട്ടുക.അതിനു ശേഷം ക്രീം കറയില്‍ പറ്റിച്ചേരത്തക്ക രീതിയില്‍ തുണി മടക്കുക.

സിങ്കിലോ കലത്തിലോ ചൂടുവെള്ളം നിറച്ചു തുണി ഏതാണ്ട് അഞ്ചു മിനുട്ടോളം മുക്കി വയ്ക്കുക.

പിന്നീടു നന്നായി കുലുക്കി കഴുകിയെടുക്കുക.

English summary

Home, Garden, Improvement, Stain, Cloth, വീട്, പൊടിക്കൈ, വസ്ത്രം കറ

Some laundry stains are more difficult to treat and remove than others. The most stubborn stains include ink, blood, coffee, grease and rust. While tackling one or more of these stains, keep in mind that what works for one won't necessarily work for another.
 Ink
X
Desktop Bottom Promotion