For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണികളിലെ കാൽവേദനയും പരിഹാരങ്ങളും

By Super
|

ഗർഭകാലത്ത് കാൽവേദന ഉണ്ടാവുക എന്നത് അത്ര അസാധാരണമായ ഒരു കാര്യമൊന്നുമല്ല. ഇത് മുഴുവനായും ഒഴിവാക്കാനുമാവില്ല. എന്നാൽ ഒരുപരിധിവരെ ഇതിനെ നമുക്ക് തടഞ്ഞുനിർത്താം.

മിക്കപ്പോഴും അമിതമായ ശരീരഭാരമോ വയർ ചാടുന്നതോ മൂലമാണ് കാൽവേദന ഉണ്ടാവുന്നത്. അമിതവണ്ണം കാലുകളിലെ രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടാൻ കാരണമാവുന്നു. ഏതുസമയത്തും കാൽവേദന കടന്നുവരാൻ സാധ്യതയുണ്ടെങ്കിലും കൂടുതലായും ഇത് കാണുന്നത് രാത്രിസമയങ്ങളിലാണ്. കാൽവേദന തടയാനുള്ള ചില മാർഗ്ഗങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത്.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

കാത്സ്യം,മഗ്നീഷ്യം,ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളുടെയും ശരീരത്തിനാവശ്യമായ വിറ്റാമിനുകളുടെയും കുറവുകൊണ്ടും ചിലപ്പോൾ കാൽവേദന ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നേന്ത്രപ്പഴം, ബദാം, ഇലവർഗ്ഗങ്ങൾ കൊണ്ടുള്ള സലാഡുകൾ എന്നിവ ഇടനേരം കഴിക്കുന്നത് നല്ലതാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിറ്റാമിൻ സപ്ലിമെന്‍റുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയുമാകാം.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

ഒന്നോ രണ്ടോ മണിക്കൂറുകൾ കൂടുമ്പോൾ പത്തു മിനുട്ടെങ്കിലും നടക്കുക. ഇങ്ങനെ ചെയ്യുന്നത് കാലിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാൻ നിങ്ങളെ സഹായിക്കും. എന്നാൽ ഇത് ചെയ്യുന്നതിന് മുൻപ് ഡോക്ടറോട് അനുവാദം ചോദിക്കണം. ഗർഭകാലത്ത് ദീർഘനേരം കാലുകളിൽ നിൽക്കുന്നത് ഒഴിവാക്കുകയും വേണം. ഇല്ലങ്കിൽ കാൽവേദന വർദ്ധിക്കുന്നതിന് അത് കാരണമാകും.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

കാലുകൾ മടക്കി ഇരിക്കുന്നത് കാലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിന് ഇടയാക്കും. അതിനാൽ ഇങ്ങനെ ഇരിക്കുന്നത് ഒഴിവാക്കുക. അതുപോലെതന്നെ കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും കാൽവിരലുകൾ മടക്കിനിവർത്തുന്നത് കാലിലെ ഞരമ്പുകളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കാൻ സഹായിക്കും.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

വിശ്രമിക്കുമ്പോൾ കാലുകൾ മറ്റ് ശരീരഭാഗങ്ങളെക്കാൾ അൽപ്പം ഉയർത്തിവെക്കാൻ ശ്രമിക്കുക. കിടക്കുന്ന സമയത്താണെങ്കിൽ ഇടതുവശം ചെരിഞ്ഞ് കിടക്കുക. ഇത് ശരീരത്തിലെ രക്തപ്രവാഹം ക്രമീകരിക്കാൻ വളരെയധികം സഹായകരമാണ്.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

പലപ്പോഴും നമ്മൾ വ്യായാമം ചെയ്യുന്ന സമയത്ത് കാൽപാദങ്ങൾക്ക് വേണ്ടത്ര വ്യായാമം ലഭിക്കാറില്ല എന്നതാണ് യാഥാർത്ഥ്യം. അതിനാൽ പാദങ്ങൾക്ക് വ്യായാമം നൽകാൻ ശ്രദ്ധിക്കുക. കിടക്കുമ്പോഴും എണീക്കുമ്പോഴും പാദങ്ങൾ ഇടത്തോട്ടും വലത്തോട്ടും വളക്കുക, പാദങ്ങൾ ഇടയ്ക്കിടെ നിവർത്തുകയും മടക്കുകയും ചെയ്യുക എന്നിവ ഗുണകരമായ വ്യായാമങ്ങളാണ്.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

പ്രത്യേകം തയ്യാർ ചെയ്ത പാഡുകളോ മറ്റോ ഉപയോഗിച്ച് ചെറിയ ചൂടുള്ള വെള്ളം കാലിന്‍റെ ഭാഗങ്ങളിൽ കിഴിപിടിക്കുക. ഇത് കാലിലെ പേശികൾക്ക് അയവ് കിട്ടാൻ സഹായിക്കും. രാത്രി കിടക്കാൻ പോകുന്നതിന് മുൻപായി കിഴി പിടിക്കുന്നതാണ് കൂടുതൽ അഭികാമ്യം. കാല്‍ ചൂടുവെള്ളത്തില്‍ ഇറക്കി വയ്ക്കുന്നതും നല്ലതു തന്നെ.

ഗര്‍ഭകാലത്തെ കാല്‍വേദന

ഗര്‍ഭകാലത്തെ കാല്‍വേദന

ഈ മാർഗ്ഗങ്ങൾ എല്ലാം പരീക്ഷിച്ചിട്ടും കാൽവേദന വിട്ടുപോകുന്നില്ലെങ്കിൽ കാഫ് മസിൽ നിവർത്തുന്ന വ്യായാമങ്ങൾ പരിശീലിക്കുക. കാൽവിരലുകൾ മുട്ടിന് താഴെയുള്ള ഭാഗത്തേക്ക് മടക്കുന്നതും വേദന ശമിപ്പിക്കാൻ നല്ലതാണ്.

Read more about: pregnancy ഗര്‍ഭം
English summary

Pregnancy, Leg Cramps, Body, Walk, Exercise, Calcium, ഗര്‍ഭം, ഗര്‍ഭിണി, കാല്‍വേദന, ശരീരം, കാല്‍സ്യം, വ്യായാമം

There are different reasons for leg cramps during pregnancy. Here are some tips to reduce leg cramp,
X
Desktop Bottom Promotion