For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇലക്കറികള്‍ വൃത്തിയായി കഴുകാം

|

സൂപ്പര്‍മാര്‍ക്കറ്റിനുള്ളിലെ ശീതീകരിച്ച പെട്ടിയില്‍ ഇപ്പോള്‍ നുള്ളിയതുപോലെ ഫ്രഷായി നില്‍ക്കുന്ന ചീരയെ കണ്ടാല്‍ ആരും വാങ്ങിപ്പോകും. പോഷകസമ്പന്നം തന്നെ പക്ഷേ വായില്‍ വയ്ക്കാന്‍ പേടിയ്ക്കണം. നിരോധിച്ചവ ഉള്‍പ്പെടെ പല കീടനാശിനികളുടെ ബലത്തിലാണ് മൂപ്പരുടെ ഈ ഫ്രഷ് ലുക്ക്. ഇപ്പോള്‍ ഇലക്കറികളുടെയെല്ലാം കാര്യം ഇങ്ങനെത്തന്നെ.

ഫ്രഷായിത്തോന്നിക്കാന്‍ ഇലകളിലെല്ലാം വീര്യം നിറഞ്ഞ കീടനാശിനിയില്‍ മുക്കിയെടുക്കുകയാണ് കച്ചവടക്കാര്‍. അപ്പോള്‍ ഇലക്കറികള്‍ എങ്ങനെ നന്നായി കഴുകാമെന്ന് പഠിക്കുക തന്നെ വേണം.ആരോഗ്യത്തിനുവേണ്ടി കഴിക്കുന്നത് തന്നെ അസുഖം ക്ഷണിച്ചുവരുത്തുന്നത് ഒഴിവാക്കാമല്ലോ.

Greens

അടുക്കളയിലെ സിങ്കില്‍ നല്ല ശുദ്ധമായ വെള്ളം നിറച്ച് പല പ്രാവശ്യം നന്നായി ഇലക്കറികള്‍ കഴുകാം.സിങ്കല്ലെങ്കില്‍ വലിയ പാത്രങ്ങളും ഇതിനായി ഉപയോഗിക്കാം. കഴുകുന്നതിനു മുമ്പ് സിങ്ക് അഴുക്കെല്ലാം കളഞ്ഞ് വൃത്തിയാക്കണം.സോപ്പിന്‍റെ അംശവും സിങ്കിലില്ലെന്ന് ഉറപ്പു വരുത്തണം.വലിപ്പമുള്ള സിങ്കാണ് ഏറ്റവും യോജിച്ചത്.

സിങ്കിന്‍റെ കീഴ്ഭാഗം അടച്ചശേഷം ചീരയില അതിലിടാം. ആദ്യം കട്ടിയേറിയ തണ്ടുകള്‍ ഒഴിവാക്കുകയാണ് വേണ്ടത്. ഇതിനായി ചീരയുടെ തലഭാഗങ്ങള്‍ ചേര്‍ത്ത് പിടിച്ച് താഴെ കട്ടിയേറിയ അറ്റം മുറിച്ചുകളയാം.തണ്ട് വളച്ചുപിടിച്ച് കട്ടിയേറിയ ഭാഗം ഉരിഞ്ഞുകളയാനും കഴിയും.

ഇനി സിങ്കില്‍ തണുത്ത വെള്ളം നിറയ്ക്കാം.വെള്ളത്തില്‍ ഇലകള്‍ മുക്കിയ ശേഷം കൈകൊണ്ട് നന്നായി ഇളക്കണം. ഇലകള്‍ക്കിടയിലേക്കെല്ലാം വെള്ളം എത്താന്‍ ഇത് സഹായിക്കും.

വെള്ളത്തില്‍ കുറച്ചുനേരം ഇലകള്‍ മുക്കി വയ്ക്കുന്നത് അഴുക്കും കീടനാശിനികളും ഇളകാനും സിങ്കിനടിയില്‍ വന്നടിയാനും സഹായിക്കും.ഇലയില്‍ കീടനാശിനിയുടെ അളവ് കൂടുതലുണ്ടെന്ന് തോന്നിയാല്‍ ഒരു ടീസ്പൂണ്‍ ഉപ്പോ, മഞ്ഞളോ വെള്ളത്തിലിടാം. ചൂടുവെള്ളത്തില്‍ കഴുകുന്നതും കീടനാശിനികളെ പ്രതിരോധിക്കാന്‍ സഹായിക്കും.

ഇലകള്‍ വെള്ളത്തില്‍ നിന്നും ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അഴുക്ക് പോകാന്‍ ഉപകരിക്കും. ഇനിയും അഴുക്കുണ്ടെങ്കില്‍ ടാപ്പിനുതാഴെ പിടിച്ച് ഒഴുകുന്ന വെള്ളത്തില്‍ ഉരച്ചു കഴുകുകയുമാകാം.ഒന്നിച്ചു പിടിച്ച് കഴുകാതെ അളവനുസരിച്ച് രണ്ടോ മൂന്നോ കെട്ടുകളായി തരം തിരിച്ച് കഴുകുന്നതാകും നല്ലത്. സിങ്കിനടിയില്‍ അടിഞ്ഞുകിടക്കുന്ന അഴുക്കിലേക്ക് ഇലകള്‍ വീണു പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

കഴുകി കഴിഞ്ഞാല്‍ വെള്ളും വാര്‍ന്നു പോകാനായി ഇലകള്‍ ഒരു അരിപ്പയിലേക്കിടാം.സിങ്കിലെ അഴുക്ക് കളഞ്ഞ ശേഷം അരിപ്പ സിങ്കില്‍ത്തന്നെ വയ്ക്കാം.അരിപ്പയിലൂടെ ഊര്‍ന്നു പോയാലും ഇലയില്‍ പിന്നെയും വെള്ളമുണ്ടാകും. ഒരു വലിയ കോട്ടണ്‍ തുണിയില്‍ കെട്ടിയിട്ട് അത് കൈകൊണ്ട് ചുഴറ്റിയാല്‍ ബാക്കി വെള്ളം വലിഞ്ഞുകിട്ടും. അടുക്കളയിലേക്ക് പെട്ടെന്ന് ആവശ്യമുള്ളത് മാറ്റി വച്ച് ബാക്കിയുള്ളത് കാറ്റത്ത് ഇടാം.

പച്ചക്കറികള്‍ കഴുകാനുള്ള മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം ഒരു നുള്ള് ബ്ളീച്ച് ചേര്‍ത്ത ശുദ്ധജലം കൊണ്ട് ഒരു പ്രാവശ്യം വെറുതെ കഴുകിയതിനു ശേഷമേ പച്ചക്കറികള്‍ കഴുകാവൂ. മെഷീനില്‍ ബാക്ടീരിയ ഉണ്ടെങ്കില്‍ കളയാനാണിത്. അതേസമയം ബ്ളീച്ച് കലര്‍ന്ന വെള്ളത്തില്‍ പച്ചക്കറികള്‍ കഴുകരുത്.

English summary

Home, Improvement, Greens, Leafy Vegetable, Spinach, Wash, വീട്, പൊടിക്കൈ, വൃത്തി, പച്ചക്കറി, വെള്ളം, സിങ്ക്‌

"Greens" is just a nice, quick way of saying green, leafy vegetables. These are veggies like lettuce,cabbage, and spinach. Unfortunately, these leaves are great for catching pesticides and other chemicals that you may not want in your body. And even if they're organic, there can be dirt and who knows what else from those that handled it. So, you've got to clean them. And the easiest way to clean greens is with a lot of water in the sink.
Story first published: Wednesday, February 6, 2013, 15:53 [IST]
X
Desktop Bottom Promotion