For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

By Johns Abraham
|

പുതിയ ഒരു വീട്ടിലേക്ക് താമസം മാറുക എന്നത് ആകെ ടെന്‍ഷന്‍ പിടിച്ച ഒരു കാര്യമാണ്.

E

എന്നാല്‍ വീടുമാറുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകുന്ന ടെന്‍ഷനും ആശങ്കകളുമെല്ലാം പരിഹാരിക്കാന്‍ സഹായിക്കുന്ന ചില ടിപ്പ്് പരിചയപ്പെടാം

പ്ലാനിങ് നേരത്തെ തുടങ്ങാം

പ്ലാനിങ് നേരത്തെ തുടങ്ങാം

വീട് മാറം എന്ന കാര്യം തീരുമായാല്‍ അതിനുള്ള പ്ലാനിംഗും നേരത്തെ തന്നെ ആരംഭിക്കണം. എല്ലാ കാര്യങ്ങള്‍ക്കും വ്യക്തമായ പ്ലാനിംഗ് ഉള്ളത് നമ്മളുടെ വീട് മാറ്റം കൂടുതല്‍ സുഗുമമാക്കും.

ആര് സഹായിക്കും

വീട് മാറുന്നതിന് നമ്മളെ സഹായിക്കുന്നത് ആര് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. കരാണം സഹായിക്കാന്‍ കൂട്ടുകാരോ ബന്ധുക്കളോ ഉണ്ടെങ്കില്‍ നമ്മുക്ക അധികം പണച്ചെലവ് ഇല്ലാതെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കും എന്നാല്‍ സഹായിക്കാന്‍ ആരംു ഇല്ലാത്തവര്‍ക്ക് ഏജന്‍സികളെ സമീപിക്കേണ്ടി വരും. നമ്മുടെ ആവസരങ്ങളും സാഹചര്യങ്ങളും തരിച്ചറിഞ്ഞ് കൃത്യമായ തീരുമാനും എടുക്കുക.

സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരം

വീട്ടില്‍ ആവശ്യമില്ലാത്തതും നമ്മള്‍ ഉപയോഗിക്കാത്തതുമായ എല്ലാ വനസ്തുക്കളും ഒഴിവാക്കാനുള്ള അവസരമായി പുതിയ വീട്ടിലേക്കുള്ള താമസത്തെ കാണുക. ഉപയോഗിക്കാത്ത നമ്മള്‍ക്ക് ആവശ്യമില്ലാത്ത എല്ലാവസ്തുക്കളും ഉപേക്ഷിക്കുക.

മലനീകരണം പരമാവധി ഒഴിവാക്കാം

മലനീകരണം പരമാവധി ഒഴിവാക്കാം

താമസം മാറുമ്പോള്‍ നിലവില്‍ താമസിക്കുന്ന സ്ഥലം പരമാവധി മലിനമാക്കാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടയമാണ്. സാധനങ്ങള്‍ വലിച്ച് വാരിയെറിയാതെ പരമാവധി വൃത്തിയായി തന്നെ വീട് കൈമാറാന്‍ നമ്മള്‍ക്ക് ശ്രദ്ധിക്കാം

പുനരുപയോഗം ശീലമാക്കാം

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ പഴയ വീട്ടില്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന എല്ലാവസ്തുക്കളും തുടര്‍ന്നും ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഒരു പട്ടിക തയ്യറാക്കാം

പുതിയ വീട്ടിലേക്ക് കൊണ്ടുപോകേണ്ട എല്ലാ വസ്തുക്കളുടെയും കൃ്ത്യമായ ഒരു ലിസ്റ്റ് തയ്യറാക്കുകയും അത് അനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥലമാറ്റം കൂടുതല്‍ സുഗമമാക്കന്‍ സഹായിക്കും.

എല്ലാം ലേബല്‍ ചെയ്യാന്‍ മറക്കല്ലേ

എല്ലാം ലേബല്‍ ചെയ്യാന്‍ മറക്കല്ലേ

വസ്തുക്കള്‍ പായ്ക്ക് ചെയ്യ്്ത എല്ലാ ബോക്‌സുകളും ലേബല്‍ ചെയ്യുന്ന കാര്യത്തില്‍ വീട് മാറുമ്പോള്‍ നാം പ്രത്യേകം ശ്രദ്ധിക്കണം. കാരണം വസ്തുക്കള്‍ ലേബല്‍ ചെയ്യുന്നത് അവയ്ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്കും.

നിയമക്കുരുക്കുകള്‍ ഒഴിവാക്കാം

പുതിയ വീട്ടീലേക്ക് താമസം മാറുമ്പോഴും പഴയ വീട് ഒഴിയുമ്പോഴും നിയമപരമായി എല്ല കടമ്പകളും നമ്മള്‍ പൂര്‍ത്തിയാക്കിയോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട് ഭാവിയിലെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ നിയക്കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാനും പാലിക്കേണ്ടതായ എല്ല നിയവശങ്ങളും നമ്മള്‍ പിന്‍തുടരുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.

വസ്തുക്കളുടെ സ്വഭാവം അറിഞ്ഞ് പായ്ക്ക് ചെയ്യാം

തുണി പായ്ക്ക് ചെയ്യുന്നതു പോലെയല്ല ഗ്ലാസ്സ് വസ്തുക്കള്‍ പായ്ക്ക് ചെയ്യേണ്ടത് അതുപോലെയല്ല ഇലക്ട്രോണിക് സാധനങ്ങള്‍ പായ്ക്ക് ചെയ്യേണ്ടത്. ഒരേ വസ്തുക്കളുടെയും സ്വഭാവം മനസ്സിലാക്ക്ി അവ പായ്ക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക.

മൂവിംഗ് കിറ്റ് തയ്യറാക്കാം

മൂവിംഗ് കിറ്റ് തയ്യറാക്കാം

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ അവിടെ ചെന്നിട്ട് ആദ്യം ആവശ്യമുള്ളതും അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഒരു പ്രത്യേക ബോക്‌സില്‍ പാക് ചെയ്യുക. അതായത് പുതിയ വീട്ടില്‍ ചെന്ന ഉടനെ നടത്തേണ്ട ക്ലീനിംഗിന് ആവശ്യമായ വസ്തുക്കളായ ചൂല്, മോപ്, ലോഷന്‍, ഡിറ്റര്‍ജന്റ്, ക്ലീനിംഗ് തുണികള്‍ മുതലായവ. പലയിടത്തായി ഇവ പാക്ക് ചെയ്യുന്നത് ചെന്ന ഉടനെയുള്ള ക്ലിനിംഗ് വൈകിക്കാന്‍ സാധ്യതയുണ്ട് അതിനാല്‍ വാട് മാറുമ്പോള്‍ ഒരു മൂവിംഗ് കിറ്റ് ഉണ്ടാക്കാന്‍ മറക്കല്ലെ.

വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുക

താമസം മാറുന്ന വിലയുള്ള വസ്തുക്കള്‍ കൈകകാര്യം ചെയ്യുമ്പോള്‍ നാം വളരെയധികം ശ്രദ്ധിക്കണം. പെട്ടലോ കൊടുപോടുകളോ കൂടാതെ അവ സംരക്ഷിക്കുക എന്നത് നമ്മുടെ തന്നെ കടമയാണ്.

സഹായിക്കാന്‍ വരുന്നവരുടെ കാത്തിരിപ്പ് ഒഴിവാക്കുക

വീട് മാറാന്‍ നമ്മളെ സഹായിക്കാന്‍ വരുന്നത് കൂട്ടുകരോ എജന്‍സികളോ ആണെങ്കിലും അവരുടെ കാത്തിരപ്പ് ഒഴിവാക്കുക എന്നത് നമ്മുടെ കടമയാണ്. വരുന്നവരോട് കൃത്യമായ ഒരു സമയം പറയുകയും ആ സമയത്തിനുള്ള നമ്മുടെതായ എല്ലാ പായ്ക്കിംഗുകളും പൂര്‍ത്തിയാക്കാനും നാം ശ്രദ്ധിക്കണം.

 പുതുതായ ഷോപ്പിംങ് നടത്താതിരിക്കുക

പുതുതായ ഷോപ്പിംങ് നടത്താതിരിക്കുക

വീട് മാറുന്നത് മുന്‍പായി ഷോപ്പംങ് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കരാണം പുതിയതായി വാങ്ങുന്ന സാധങ്ങള്‍ കൂടി പുതിയ താമസസ്ഥലത്തേക്ക് കൊണ്ടുപോകെണ്ടതായി വരും അതിനാല്‍ വീട് മാറാന്‍ തരുമാനിച്ചാല്‍ പിന്നെ അത്യവശ്യമല്ലത്ത ഒരു സാധനവും വാങ്ങാതിരിക്കുന്നതാണ് ബൂദ്ധി.

സാധനങ്ങള്‍ വലിച്ചെറിയാതെ ഇരിക്കുക

വീട് മാറുമ്പോള്‍ എല്ലാവരും ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ് പായ്ക്ക് ചെയ്യ്തു കഴിയുമ്പോള്‍ ബാക്കിയാകുന്ന തുണികളും പേപ്പറുകളും സാധനങ്ങളും മറ്റും അലക്ഷ്യമായി വലിച്ചെറിയുക എന്നത്. എന്നാല്‍ ഇത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആര്‍ക്കെങ്കിലും കൊടുത്താല്‍ ഉപകാരപ്പെടുന്ന സാധനങ്ങള്‍ അത്തരക്കാര്‍ക്ക് കൊടുക്കാനും അല്ലാത്തവ കൃത്യമായി നിര്‍മാര്‍ജലം ചെയ്യാനംു നാം ശ്രദ്ധിക്കണം.

ബില്ലുകള്‍ എല്ലാം അടച്ചോ എന്ന് ഉറപ്പ് വരുത്തുക

പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് മുന്‍പ് ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നമ്മള്‍ അടയ്ക്കാനുള്ള ബില്ലുകള്‍ എല്ലാം അടച്ചോ എന്ന് ഉറപ്പ് വരുത്തേണ്ടത് നമ്മുടെ പ്രധാനപ്പെട്ട കടമളില്‍ ഒന്നാണ്. പുതിയ സ്ഥലത്തേക്ക് പോകുന്നതിന് മുന്‍പ് പഴയ ബാധ്യതകള്‍ എല്ലാം തീര്‍ത്തിട്ട് പോകുന്നതാണ് നല്ലത്.

ഷിഫ്റ്റിംഗ് ദിവസം തെരഞ്ഞെടുക്കുമ്പോള്‍

ഷിഫ്റ്റിംഗ് ദിവസം തെരഞ്ഞെടുക്കുമ്പോള്‍

വീട് മാറാനുള്ള ദിവസം തിരഞ്ഞെടുക്കുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് കാലാവസ്ഥ തന്നെയാണ്. മഴയില്ലാത്ത നല്ല തെളിച്ചമുള്ള കാലാവസ്ഥയാണ് എപ്പോഴംു വീട് മാറ്റത്തിന് ഏറ്റവും അനുയോജ്യം. കാരണം മഴയത്ത് സാധാനങ്ങള്‍ പുറത്തേക്ക് എടുത്താല്‍ അത് വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കൂടാതെ ഷിഫ്റ്റിംഗ് ദിവസം തീരുമാനിക്കുമ്പോള്‍ നമ്മളുടെ മാത്രം സൗകര്യം നോക്കാതെ നമ്മളെ സഹായിക്കാന്‍ വരുന്നവരെ കൂടി പരിഗണിക്കുക

അയല്‍ക്കാരുമായി തുടരാം നല്ല സൗഹൃദം

നമ്മള്‍ വീട് മാറി പുതിയ സ്ഥലത്തേക്ക്് പോകുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് അയല്‍ക്കാരുമായുള്ള ബന്ധം. അതുവരെ നമ്മുക്ക് ചുറ്റും താമസിച്ചവരെ പൂര്‍ണ്ണമായി അവഗണിച്ച് നാം ഒരിക്കലും വീട് മാറി പോകരുത്.

പറ്റിയാല്‍ വീട് മാറുന്നതിന് മുന്‍പ് അയല്‍വാസികള്‍ക്കെല്ലാം കൂടി ഒരു പാര്‍ട്ടി നടത്തുകയും നാം വീട് മാറുകയാണെന്ന വിവരം അവരെ അറിയിക്കുകയും ചെയ്യുക, അയല്‍വാസികളില്‍ ആരോടെങ്കിലും നമ്മള്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ വീട് മാറഇ പോകുന്നതിന് മുന്‍പ് ആ പ്രശ്‌നങ്ങള്‍ പറഞ്ഞ് പരിഹരിക്കാനും എല്ലാവരുമായും നല്ല ബന്ധത്തില്‍ പിരിയാനും ശ്രദ്ധിക്കുക.

English summary

moving-tips-for-home-shifting

Getting a new home and shifting is a matter of tension, here are some tips to follow,
Story first published: Tuesday, July 17, 2018, 9:56 [IST]
X
Desktop Bottom Promotion