വീടിന്റെ ടെറസിലാണോ കൃഷി, എങ്കില്‍ ശ്രദ്ധിക്കാം

Posted By:
Subscribe to Boldsky

ഇന്നത്തെ കാലത്ത് വീടിന്റെ ടെറസില്‍ കൃഷി ചെയ്യുക എന്നത് അത്ര പുതുമയുള്ള കാര്യമല്ല. പലരും പല വീട്ടിലും ഇപ്പോള്‍ കൃഷിയ്ക്കായി ടെറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ടെറസില്‍ കൃഷി ചെയ്യുന്നവര്‍ അറിഞ്ഞിരിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.

മുറിച്ച തേങ്ങ ഇനി ചീത്തയാവില്ല, പൊടിക്കൈകള്‍

ആദ്യം തന്നെ തോട്ടം തയ്യാറാക്കുമ്പോള്‍ എങ്ങനെയെല്ലാംഅതിനെ സജ്ജീകരിയ്ക്കാം എന്നതിനെക്കുറിച്ച് അറിഞ്ഞിരിയ്ക്കണം. കൃഷി ചെയ്യുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. എന്തൊക്കെയെന്ന് നോക്കാം.

 പറ്റിയ സ്ഥലം തിരഞ്ഞെടുക്കാം

പറ്റിയ സ്ഥലം തിരഞ്ഞെടുക്കാം

പറ്റിയ സ്ഥലം തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. സൂര്യപ്രകാശം ലഭിയ്ക്കുന്ന തുറന്ന സ്ഥലങ്ങള്‍ ആയിരിക്കണം കൃഷിയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.

വെയില്‍ മിതമായ രീതിയില്‍

വെയില്‍ മിതമായ രീതിയില്‍

വെയില്‍ ലഭിയ്ക്കണം എന്ന് കരുതി മിതമായ വെയില്‍ മാത്രമുള്ളിടത്ത് വേണം കൃഷി ചെയ്യാന്‍ സ്ഥലം കണ്ടെത്താന്‍. അല്ലാത്ത പക്ഷം അത് ചെടിയെ നശിപ്പിക്കും.

 മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കുക

മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കുക

മണ്ണ് തയ്യാറാക്കാന്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഓര്‍ഗാനിക് കൃഷിയാണെങ്കില്‍ അതില്‍ ചാണകവും ചേര്‍ത്ത് വേണം മണ്ണ് തയ്യാറാക്കാന്‍.

 കമ്പോസ്റ്റ് തയ്യാറാക്കാം

കമ്പോസ്റ്റ് തയ്യാറാക്കാം

വീട്ടില്‍ ഉപയോഗിച്ച് ബാക്കി വരുന്ന പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കണം. ഇതും മുകളില്‍ ചാണകവും മണ്ണും തയ്യാറാക്കിയതിന്റെ കൂടെ ചേര്‍ക്കാം.

വേഗത്തില്‍ വളരുന്നവ

വേഗത്തില്‍ വളരുന്നവ

വേഗത്തില്‍ വളരുന്ന പച്ചക്കറികള്‍ മാത്രം ആദ്യം തിരഞ്ഞെടുക്കുക. തക്കാളി, മുളക്, ചീര എന്നിവ മാത്രം.

നനയ്ക്കുമ്പോള്‍

നനയ്ക്കുമ്പോള്‍

ചെടികള്‍ സ്ഥിരമായി നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ അധികം നനയ്ക്കുകയും ചെയ്യരുത്. ഇത് വേരുകള്‍ ചീയാന്‍ കാരണമാകും. മാത്രമല്ല മണ്ണിലെ പോഷകങ്ങള്‍ നശിക്കാനും ഇത് കാരണമാകും.

മഴയും വളവും

മഴയും വളവും

ടെറസില്‍ കൃഷി ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് ഇത്. മഴ പെയ്ത് കഴിഞ്ഞാല്‍ പിന്നീട് മണ്ണിലേക്ക് വളം ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ മഴയോടൊപ്പം എല്ലാ വളങ്ങളും ഒലിച്ച് പോയിട്ടുണ്ടാവും.

English summary

Set up your own terrace vegetable garden

If you're among the many who don't know how to go about setting up this garden, read on to know more...
Story first published: Monday, April 10, 2017, 17:37 [IST]
Please Wait while comments are loading...
Subscribe Newsletter