Just In
Don't Miss
- News
ഇപി ജയരാജനില്ല, ശൈലജ മട്ടന്നൂരിൽ, കല്യാശ്ശേരിയിൽ വിജിൻ, തളിപ്പറമ്പിൽ എംവി ഗോവിന്ദൻ, സിപിഎം സാധ്യതാ പട്ടിക
- Finance
ഡിജിറ്റല് പേയ്മെന്റ് രംഗത്ത് പുതിയ നീക്കവുമായി റിലയൻസ്, ഒപ്പം ഫേസ്ബുക്കും ഗൂഗിളും
- Movies
അഡോണിയെ ഇഷ്ടമാണെന്ന് എയ്ഞ്ചൽ, ഒടുവിൽ പൂവ് നൽകി പ്രണയം സമ്മതിച്ച് അഡോണി
- Travel
ചത്പാല്..ജമ്മുകാശ്മീരിലെ മോഹിപ്പിക്കുന്ന 'ഭൂമിയിലെ സ്വർഗം'
- Sports
ആധുനിക ക്രിക്കറ്റിലെ 'പുള് ഷോട്ട്' രാജാവ് ആര്? ടോപ് ഫൈവില് ഇവര്, തലപ്പത്ത് ഹിറ്റ്മാന്
- Automobiles
വിൽപ്പന ഇരട്ടിയാക്കി ടാറ്റ, ഫെബ്രുവരിയിൽ നിരത്തിലെത്തിച്ചത് 27,224 യൂണിറ്റുകൾ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അടുക്കളത്തോളം വളര്ത്തിയാല്.....
സ്വന്തം ഔഷധത്തോട്ടം നിര്മ്മിക്കാന് നിങ്ങള്ക്ക് പദ്ധതിയുണ്ടെങ്കില് അത് വൈകിക്കേണ്ട. അടുക്കളയുടെയോ ബാല്ക്കണിയുടെയോ ജനാലക്കരികിലായി ഇത് നിര്മ്മിക്കാം.ഇവിടം സസ്യങ്ങള് കൊണ്ട് നിറയ്ക്കുക.
സ്റ്റെയിന്ലസ് സ്റ്റീല് സിങ്ക് തിളങ്ങാന്.....
അടുക്കളത്തോട്ടങ്ങള് നിര്മ്മിച്ചാല് നിങ്ങള്ക്ക് ഉണ്ടാകാവുന്ന ചില നേട്ടങ്ങള് അറിയുക.

1. ആവശ്യമുള്ളപ്പോഴെല്ലാം ഔഷധ സസ്യങ്ങള്
അടുത്ത തവണ നിങ്ങള്ക്ക് തുളസിയിലയോ കറിവേപ്പിലയോ ആവശ്യം വരുമ്പോള് അവ വാങ്ങാനായി കടയിലേക്ക് പോകുന്നതിന് പകരം നേരിട്ട് തോട്ടത്തിലേക്ക് ചെന്ന് പറിക്കാം. കൂടാതെ ഏതാനും ഇലകള്ക്ക് വേണ്ടി ഒരു കൂട്ടം വാങ്ങേണ്ടിയും വരില്ല.

2. ഭക്ഷണത്തില് ചേര്ക്കുന്നതെന്തെന്ന് അറിയാം
ഇന്ന് എല്ലാ വിളകളിലും തന്നെ കീടനാശിനികള് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങള് ഉപയോഗിക്കുന്ന ഭക്ഷണം സുരക്ഷിതമാണോ എന്ന് മനസിലാക്കാനാവില്ല. എന്നാല് നിങ്ങള് തന്നെ വളര്ത്തിയാല് അവ സുരക്ഷിതവും രാസവസ്തുക്കള് ചേരാത്തതുമാണെന്ന് ഉറപ്പാക്കാം.

3. ചെലവ് കുറവ്
തൈകള്ക്ക് വലിയ വില വരില്ല. അവ ഒരിക്കല് നട്ടുകഴിഞ്ഞാല് പിന്നെ അല്പം വെള്ളം പതിവായി നല്കിയാല് മതി. കൂടാതെ നിങ്ങള് സാധാരണയായി ഓര്ഗാനിക് പച്ചക്കറികളും മറ്റുമാണ് വാങ്ങുന്നതെങ്കില് പണം ലാഭിക്കാനുമാകും.

4. ആരോഗ്യം വര്ദ്ധിപ്പിക്കാം
തുളസി, പുതിന തുടങ്ങിയവ വളര്ത്തിയാല് ദിവസവും ഒന്നോ രണ്ടോ ഇല വീതം ദിവസവും കഴിക്കുകയോ, അല്ലെങ്കില് രാവിലെ ചായയില് ചേര്ത്ത് കഴിക്കുകയോ ചെയ്യാം. ഇവ ഒട്ടേറെ ഔഷധ ഘടകങ്ങളടങ്ങിയതാണ്. ശ്വസനവൈഷമ്യങ്ങള്, ദന്തസംരക്ഷണം, പനി, ആസ്ത്മ, ശ്വാസകോശതകരാര്, ഹൃദയരോഗങ്ങള്, മാനസികസമ്മര്ദ്ദം എന്നിവയ്ക്കൊക്കെ ഇവ ഫലപ്രദമാണ്.

5. പ്രകൃതി നല്കുന്ന സൗഖ്യം
മാനസികസമ്മര്ദ്ദം കുറയ്ക്കാനും, റിലാക്സ് ചെയ്യാനും സഹായിക്കുന്നതാണ് ഉദ്യാനപരിപാലനം. ഇവിടെ ചുറ്റി സഞ്ചരിക്കുന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഉത്തമമാണ്. മൊത്തത്തിലുള്ള സൗഖ്യത്തിന് ഇവ ഏറെ സഹായിക്കുമെന്ന് പഠനങ്ങള് കാണിക്കുന്നു.

6. കൊതുകുകളെ അകറ്റാം
ഔഷധസസ്യങ്ങളെ ശ്രദ്ധയോടെ തെരഞ്ഞെടുത്താല് അവ കൊതുകുകളെ തുരത്താന് സഹായിക്കും. അത് വഴി കൊതുകുകടി ഒഴിവാക്കാനും ഡെങ്കി, മലേറിയ പോലുള്ള രോഗങ്ങള് തടയാനും സാധിക്കും. കൊതുകുകളെ അകറ്റാന് സഹായിക്കുന്ന ഒരു മികച്ച ചെടിയാണ് ജമന്തി. രണ്ടോ മൂന്നോ സസ്യങ്ങള്ക്കിടയില് ഒരു ജമന്തി നടുക. ആകര്ഷകമായ നിറമുള്ള ഈ പൂക്കള് പരിസരത്തിന് ഭംഗി പകരുകയും ചെയ്യും.

7. അവിശ്വസനീയമായ ചാതുര്യം
ചെടികളോടുള്ള നിങ്ങളുടെ താല്പര്യം പരിഹസിക്കപ്പെട്ടേക്കാം. എന്നാല് നിങ്ങള് ഇവ വളര്ത്താന് ആരംഭിക്കുമ്പോള് ഈ മികവ് അടുത്തറിയും. ഓരോ മുളയും, ശിഖരവും, പൂവും വളര്ന്ന് വരുന്നത് കാണുമ്പോള് നിങ്ങള്ക്ക് വ്യക്തിപരമായ സംതൃപ്തി ലഭിക്കും.