For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അക്വേറിയം വീട്ടില്‍ സൂക്ഷിക്കുമ്പോള്‍

അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധിച്ച് പലര്‍ക്കും നിരവധി ആശങ്കകളുണ്ട്.

By Lekhaka
|

മീന്‍ വളര്‍ത്തുക എന്നത് ഒരു സാധാരണ വിനോദമാണ്. എന്നാല്‍, അക്വേറിയം സൂക്ഷിക്കുന്നതും മീനുകളെ വളര്‍ത്തുന്നതും സംബന്ധിച്ച് പലര്‍ക്കും നിരവധി ആശങ്കകളുണ്ട്.

ഈ വിനോദത്തെ പറ്റി കേള്‍ക്കുന്ന കെട്ടുകഥകള്‍ നിരവധിയാണ് . രസകരമായ ഈ വിനോദത്തിലുള്ള ആളുകളുടെ താല്‍പര്യം നശിക്കാന്‍ ഇവ കാരണമാകുന്നു. അക്വേറിയത്തെ കുറിച്ച് കേള്‍ക്കുന്ന ചില കെട്ടുകഥകള്‍.

അക്വേറിയം സംരക്ഷിക്കുന്നതിന് ചെലവ് കൂടുതലാണ്

അക്വേറിയം സംരക്ഷിക്കുന്നതിന് ചെലവ് കൂടുതലാണ്

ഇത് ഒട്ടും ശരിയല്ല. അക്വേറിയം വലുതാകും തോറും പരിപാലനം എളുപ്പമാകും. ശുദ്ധ ജല മത്സ്യങ്ങളെ എളുപ്പം സംരംക്ഷിക്കാം ചെലവ് കുറവുമാണ്. ശുദ്ധജല മത്സ്യങ്ങള്‍ക്ക് ദൃഢശരീരമാണുള്ളത് ഇവ വളരെ പെട്ടെന്ന് പുതിയ അന്തരീക്ഷവുമായി ഇണങ്ങി ചേരും.

സാധാരണ അക്വേറിയം

സാധാരണ അക്വേറിയം

ഒരു സാധാരണ അക്വേറിയം സൂക്ഷിക്കുമ്പോള്‍ ചെലവ് വരുന്ന കാര്യങ്ങള്‍ മത്സ്യങ്ങളുടെ ഭക്ഷണം, ശുദ്ധമാക്കല്‍, മതിയായ വെളിച്ചം ലഭ്യമാക്കല്‍ എന്നിവയാണ്. ഇതിനെല്ലാം ചെലവ് വളരെ കുറവാണ് . ഈ അടിസ്ഥാന സൗകര്.ങ്ങള്‍ ഉണ്ടെങ്കില്‍ വളറെ എളുപ്പത്തില്‍ ഒരു അക്വേറിയം നോക്കി നടത്താം.

 അക്വേറിത്തിലെ വെള്ളം എന്നും മാറ്റണം

അക്വേറിത്തിലെ വെള്ളം എന്നും മാറ്റണം

ഇത് വളരെ അപകടരമാണ് . എന്നും വെള്ളം മാറ്റുന്നത് യഥാര്‍ത്ഥത്തില്‍ മീനുകളെ കൊല്ലുകയാണ് ചെയ്യുക. അക്വേറിയത്തിലെ വെള്ളം പൂര്‍ണമായി മാറ്റരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്ന്. എല്ലാ ആഴ്ചയും 10-20 ശതമാനം മാത്രം മാറ്റുന്നതാണ് ഉചിതം.

ഒരു മാസത്തെ ഇടവേള

ഒരു മാസത്തെ ഇടവേള

നിങ്ങള്‍ക്ക് അരിക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ , 30-50 ശതമാനം വെള്ളം മാറ്റുന്നതിന് മുമ്പ് ഒരു മാസത്തെ ഇടവേള എടുക്കാന്‍ കഴിയും. വെള്ളത്തിലെ ബാക്ടീരിയ മീനുകള്‍ നിലനില്‍ക്കുന്നതിന് സഹായിക്കും. വെള്ളം പൂര്‍ണമായി മാറ്റുന്നത് അപകടമാണ്.

 മുഴു മത്സ്യം ടാങ്ക് വൃത്തിയാക്കും

മുഴു മത്സ്യം ടാങ്ക് വൃത്തിയാക്കും

മുഴു മത്സ്യം വേട്ടക്കാരല്ല. മത്സ്യത്തിന്റെ കാഷ്ഠം ഇവ ഭക്ഷിക്കില്ല. ഇങ്ങനെ ചെയ്യുന്നത് ഏത് മത്സ്യത്തിനും അനാരോഗ്യകരമാണ്. ആല്‍ഗകള്‍ ഉണ്ട് എങ്കില്‍ , ഇത് വൃത്തിയാക്കും. ഒരു മത്സ്യവും നിങ്ങളുടെ ടാങ്ക് വൃത്തിയാക്കില്ല. മുഴു മത്സ്യം ടാങ്ക് വൃത്തിയാക്കും എന്ന് പറയുന്നത് തെറ്റായ കാര്യമാണ്.

തുടക്കക്കാര്‍ക്ക് ചെറു ടാങ്ക്

തുടക്കക്കാര്‍ക്ക് ചെറു ടാങ്ക്

തെറ്റാണിത്. ഇതൊരു വിനോദവൃത്തിയാക്കുകയാണെങ്കില്‍ ചെറിയ ടാങ്ക് തിരഞ്ഞെടുക്കരുത്. ചെറിയ ടാങ്കുകള്‍ പരിപാലിക്കാന്‍ വളരെ പ്രയാസമാണ്. വലിയ ടാങ്കുകള്‍ സൂക്ഷിക്കാനാണ് എളുപ്പം. മത്സ്യങ്ങളുട മരണനിരക്കും കുറവായിരിക്കും. മത്സ്യങ്ങളെ പ്രത്യേകിച്ച് സ്വര്‍ണമത്സ്യത്തെ ഒരു പാത്രത്തില്‍ വളര്‍ത്തുന്നത് വളരെ മോശമായ ആശയമാണ്. ഇതില്‍ മത്സ്യങ്ങള്‍ക്ക് നീന്തി നടക്കാന്‍ സ്ഥലം കുറവായിരിക്കും . ഇവ എളുപ്പത്തില്‍ ചാകാന്‍ ഇത് കാരണമാകും.

ടാങ്ക് അമിതമായി നിറയ്ക്കുന്നത് ഹാനികരമാണ്

ടാങ്ക് അമിതമായി നിറയ്ക്കുന്നത് ഹാനികരമാണ്

ഇത് മറ്റൊരു കെട്ടുകഥയാണ്. മത്സ്യങ്ങള്‍ക്ക് ശ്വസിക്കാന്‍ മതിയായ ഓക്‌സിജന്‍ ആവശ്യമാണ് അല്ലെങ്കില്‍ അവയ്ക്ക് ടാങ്കില്‍ ശ്വാസം മുട്ടും. കൂടാതെ മത്സ്യങ്ങളുടെ മാലിന്യങ്ങള്‍ വിഷമായി മാറുന്നതിന് മുമ്പ് അലിയിക്കുകയും സംസ്‌കരിക്കുകയും വേണം . നിശ്ചിത അളവിലുള്ള വെള്ളത്തിന് ഈ രണ്ട് ആവശ്യങ്ങളും നിറവേറ്റുന്നതിനുള്ള ശേഷി ഉണ്ടായിരിക്കും. കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്റുന്നതായിരിക്കും ടാങ്കിന് ഗുണകരമാവുക.

 സ്വാഭാവിക അന്തരീക്ഷം നശിപ്പിക്കും

സ്വാഭാവിക അന്തരീക്ഷം നശിപ്പിക്കും

ഷോപ്പുകളില്‍ വില്‍ക്കുന്ന അക്വേറിയത്തിലെ മത്സ്യങ്ങള്‍ ബന്ധനത്തില്‍ വളരുന്നവയാണ്. സ്വാഭാവിക ചുറ്റുപാടില്‍ ഇവ വളരില്ല. ഈ മത്സ്യങ്ങളെ തിരിച്ച് തടാകത്തിലോ നദിയിലോ വിടുന്നത് ആവാസവ്യവസ്ഥയെ നശിപ്പിക്കും. ഭക്ഷണം സ്വയം തേടുകയും മറ്റുള്ളവയ്ക്ക് ഇരായാകാതെ ഒളിക്കുകയും ചെയ്യേണ്ട സ്വാഭാവിക സാഹചര്യത്തില്‍ ഇവയ്ക്ക് നിലനില്‍ക്കാനാവില്ല.

 നല്ല ഒരു അക്വേറിയം

നല്ല ഒരു അക്വേറിയം

നല്ല ഒരു അക്വേറിയം നിലനിര്‍ത്തുക എന്നത് വളരെ എളുപ്പമാണ്. മാസത്തില്‍ ഒരിക്കലോ രണ്ട് തവണയോ വെള്ളം മാറ്റണം എന്നത് മാത്രമാണ് ചെയ്യേണ്ടി വരുന്നത്. അങ്ങനെ എങ്കില്‍ മത്സ്യങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കും . വെള്ളത്തിന്റെ അവസ്ഥ നല്ലതാണെങ്കില്‍ മറ്റൊന്നും ചെയ്യേണ്ടി വരില്ല.

English summary

myths about keeping an aquarium

In fact there are myths surrounding this hobby and believing in these can ruin your interest in this wonderful hobby. The few myths that will be busted are as follows. .
Story first published: Friday, March 31, 2017, 14:05 [IST]
X
Desktop Bottom Promotion