പാലിക്കേണ്ട 10 ഫെങ്‌ഷൂയി തത്വങ്ങള്‍

Posted By: Super
Subscribe to Boldsky

പോസിറ്റീവ്‌ എനര്‍ജി അല്ലെങ്കില്‍ 'ചി' പരമാവധി ലഭിക്കുന്ന തരത്തില്‍ സ്ഥലത്തെ ക്രമീകരിക്കുന്നതിന്റെ കലയും ശാസ്‌ത്രവുമാണ്‌ ഫെങ്‌ഷൂയി. പുരാതന ചൈനയില്‍ രൂപംകൊണ്ട ഇത്‌ ഇന്ന്‌ പാശ്ചാത്യ ലോകത്ത്‌ വളരെ പ്രചാരം നേടിയിരിക്കുന്നു.

മഴക്കാലത്തെ ഭക്ഷണക്കരുതലുകള്‍

ഫെങ്‌ഷൂയി തത്വങ്ങള്‍ വിജയകരമായി നടപ്പാക്കുക അത്ര എളുപ്പമല്ല, അത്‌ വളരെ സങ്കീര്‍ണ്ണമാണ്‌. അതിനാല്‍ തന്നെ നിങ്ങള്‍ പാലിക്കേണ്ട 10 ഫെങ്‌ഷൂയി നിയമങ്ങള്‍ പരിചയപ്പെടുത്തുന്നു.

1. തടസ്സങ്ങള്‍ പാടില്ല

1. തടസ്സങ്ങള്‍ പാടില്ല

വീടിന്റെ മുന്‍വശം എല്ലാത്തിനെയും സ്വാഗതം ചെയ്യുന്നതായിരിക്കണം. പോസിറ്റീവ്‌ എനര്‍ജി മുന്‍വാതിലിലൂടെയാണ്‌ വീടിനുള്ളില്‍ പ്രവേശിക്കുന്നത്‌. വീടിന്റെ മുന്‍വശം എപ്പോഴും വൃത്തിയായിരിക്കണം. അവിടം അലങ്കോലമാകാന്‍ അനുവദിക്കരുത്‌. വീടിന്‌ മുന്‍വശത്ത്‌ തടസ്സങ്ങളും പാടില്ല. പൊട്ടിയതോ കേട്‌ വന്നതോ ആയ സാധനങ്ങളും ഒഴിവാക്കുക. പട്ടുപോയ ചെടികള്‍ നീക്കം ചെയ്യാനും ശ്രദ്ധിക്കുക.

2. മുറികള്‍ മനോഹരമാക്കുക

2. മുറികള്‍ മനോഹരമാക്കുക

എല്ലാ മുറികളും വൃത്തിയാക്കി സാധനങ്ങള്‍ മനോഹരമായി ക്രമീകരിക്കുക. വീടിനും ജീവിതത്തിനും സമാധാനം ലഭിക്കാന്‍ ഇത്‌ അത്യാവശ്യമാണ്‌. വലിച്ചുവാരിയിട്ടിരിക്കുന്ന സാധനങ്ങള്‍ പോസിറ്റീവ്‌ എനര്‍ജിയുടെ ഒഴുക്കിനെ തടയുകയും ചിന്തകളെ അലങ്കോലപ്പെടുത്തുകയും ചെയ്യും. വൃത്തിയായി ക്രമീകരിച്ച വീട്‌ ശാന്തിയും ആശ്വാസവും ചിന്തകളില്‍ നിറയ്‌ക്കും. പൊട്ടിയതും ഉപയോഗശൂന്യമായതും അശുഭകരമായ ചിന്തകള്‍ കൊണ്ടുവരുന്നതുമായ സാധനങ്ങള്‍ വീട്ടില്‍ നിന്ന്‌ മാറ്റുക.

3. സ്ഥാനം പ്രധാനം

3. സ്ഥാനം പ്രധാനം

വീട്ടുസാധനങ്ങള്‍ ശരിയായ സ്ഥാനത്ത്‌ മാത്രം വയ്‌ക്കുക. പോസിറ്റീവ്‌ എനര്‍ജിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത വിധത്തില്‍ വീട്ടുസാധനങ്ങള്‍ ക്രമീകരിക്കണം. ഇവയുടെ സ്ഥാനം പോസിറ്റീവ്‌ എനര്‍ജിയുടെ സഞ്ചാരത്തെ പ്രതിഫലിപ്പിക്കും. പറ്റുമ്പോഴൊക്കെ ആളുകള്‍ക്ക്‌ ചുമരില്‍ ചാരി ഇരിക്കാവുന്നതാണ്‌.

4. അതിര്‌ വേണം

4. അതിര്‌ വേണം

വര്‍ക്ക്‌ ഏരിയയും വീട്ടിലെ മറ്റു ഭാഗങ്ങളും തമ്മില്‍ വേര്‍തിരിക്കുക. ഏത്‌ തരത്തിലുള്ള ജോലികള്‍ ചെയ്യുന്ന സ്ഥലവും വീട്ടിലെ ഓഫീസ്‌ സ്‌പെയ്‌സും മറ്റു ഭാഗങ്ങളില്‍ നിന്ന്‌ വേര്‍തിരിച്ചിരിക്കണം. ഇവ ഒരുമിച്ചായാല്‍ സാമാധാനം ലഭിക്കുകയില്ല. ബെഡ്‌റൂമില്‍ ജോലിയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ വയ്‌ക്കുന്നത്‌ സുഖകരമായ ഉറക്കത്തിന്‌ തടസ്സം സൃഷ്ടിക്കും.

5. കേടുപാടുകള്‍ അശുഭം

5. കേടുപാടുകള്‍ അശുഭം

അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുക. പൊട്ടിയതോ തകരാറുള്ളതോ ആയ സ്‌റ്റെയറുകള്‍ വാതിലുകള്‍ ജനാലകള്‍ മുതലായവ പോസിറ്റീവ്‌ എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും. അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പോസിറ്റീവ്‌ എനര്‍ജിയുടെ ഒഴുക്ക്‌ സാധാരണ നിലയിലാക്കുക.

6. കണ്ണാടി ഐശ്വര്യം

6. കണ്ണാടി ഐശ്വര്യം

കണ്ണാടികള്‍ തൂക്കിയിടുക. കണ്ണാടികള്‍ പോസിറ്റീവ്‌ എനര്‍ജിയെ പ്രതിഫലിപ്പിക്കുമെന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ അവ പോസിറ്റീവ്‌ എനര്‍ജിയുടെ ശക്തി ഇരട്ടിയാക്കും. വീട്ടിലും പരിസരങ്ങളിലുമുള്ള നെഗറ്റീവ്‌ എനര്‍ജിയുടെ സഞ്ചാരത്തെ തടയാനും അവയ്‌ക്ക്‌ കഴിയും. പോസിറ്റീവ്‌ എനര്‍ജിയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മുന്‍വാതിലിന്‌ അഭിമുഖമായി ഒരു കണ്ണാടി തൂക്കുന്നത്‌ നല്ലതാണ്‌.

7. ചെടികള്‍, പൂക്കള്‍, പഴങ്ങള്‍

7. ചെടികള്‍, പൂക്കള്‍, പഴങ്ങള്‍

ചെടികള്‍, പൂക്കള്‍, പഴങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുക. പുതിയ പൂക്കള്‍, ചെടികള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത്‌ പോസിറ്റീവ്‌ എനര്‍ജി കൊണ്ടുവരും. പക്ഷെ മുള്ളുള്ള പൂക്കളും ചെടികളും ഒഴിവാക്കുക. ബെഡ്‌റൂമില്‍ ഒരു പാത്രത്തില്‍ പഴങ്ങള്‍ വയ്‌ക്കുന്നത്‌ ലൈംഗികാരോഗ്യത്തെ ശക്തിപ്പെടുത്തും. ഓറഞ്ചും നാരങ്ങയും വീട്ടില്‍ വയ്‌ക്കുന്നത്‌ ഭാഗ്യം കൊണ്ടുവരുമെന്നാണ്‌ വിശ്വാസം.

8. ജലം ശാന്തിദായിനി

8. ജലം ശാന്തിദായിനി

ഫെങ്‌ഷൂയി എന്നാല്‍ വായു-ജലം എന്ന്‌ പരിഭാഷപ്പെടുത്താം. ജലം ശാന്തിയും സമാധാനവും പ്രദാനം ചെയ്യും.

9. നിറങ്ങള്‍ തിളങ്ങട്ടെ

9. നിറങ്ങള്‍ തിളങ്ങട്ടെ

വീടിന്‌ അനുയോജ്യമായ നിറങ്ങള്‍ നല്‍കുക. ഫെങ്‌ഷൂയിയില്‍ ഓരോ നിറവും വ്യത്യസ്‌ത കാര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഉദാഹരണത്തിന്‌ പച്ച പ്രകൃതിയെ പ്രതീകവത്‌കരിക്കുന്നു. അതിനാല്‍ പച്ച ജീവിതത്തിന്റെയും പ്രതീക്ഷയുടെയും നിറമാണ്‌. മഞ്ഞ ശക്തിയുടെ പ്രതീകമാണ്‌. ചുവപ്പും പര്‍പ്പിളും ഭാഗ്യത്തിന്റെ നിറങ്ങളാണ്‌. വര്‍ക്ക്‌ ഏരിയകള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ സമാധാനം നല്‍കുന്ന നിറങ്ങള്‍ ഉപയോഗിക്കുന്നതാണ്‌ ഉത്തമം.

10. നെഗറ്റീവ്‌ മൂലകള്‍

10. നെഗറ്റീവ്‌ മൂലകള്‍

കട്ടിയുള്ള വരകള്‍ കൂര്‍ത്ത മൂലകള്‍ എന്നിവ ഒഴിവാക്കുക. ഫെങ്‌ഷൂയി പ്രകാരം കൂര്‍ത്ത മൂലകള്‍ നെഗറ്റീവ്‌ എനര്‍ജി പുറത്തുവിട്ട്‌ കൊണ്ടിരിക്കും. കിടക്കകള്‍, കസേരകള്‍ എന്നിവയിലേക്ക്‌ ചൂണ്ടുന്ന വിധത്തില്‍ മൂലകള്‍ വരാന്‍ പാടില്ല. ഇത്‌ സമാധാനം നശിപ്പിക്കും.

ഫെങ്‌ഷൂയിയിലെ ഈ 10 നിയമങ്ങള്‍ പാലിച്ചാല്‍ നിങ്ങള്‍ കൂടുതല്‍ ശാന്തിയും സമൃദ്ധിയുമുള്ള ജീവിതം നയിക്കാനാകും. പുരാതനമായ ഈ കല ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവിതം സന്തോഷകരമാക്കാന്‍ സഹായിച്ചിട്ടുണ്ട്‌. ഫെങ്‌ഷൂയിയില്‍ ഇനിയും വളരെയേറെ കാര്യങ്ങളുണ്ട്‌. എങ്കിലും ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതിന്‌ ഏറ്റവും അടിസ്ഥാനപരമായി ചെയ്യേണ്ട ഫെങ്‌ഷൂയി തത്വങ്ങളാണിവ.

English summary

10 Fengshui To Follow

Feng shui is the art and science of organizing space to maximize positive energy, or chi. For this reason it is useful to provide 10 feng shui rules you should follow.