For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണാടി വാസ്തുവിനും അലങ്കാരത്തിനും

|

Mirror
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന ചൊല്ലുണ്ട്. പക്ഷേ കണ്ണാടിയില്ലാത്ത വീടുകളുണ്ടാകില്ല. അലങ്കാരത്തേക്കാളേറെ അതൊരു ആവശ്യമാണ്.

നമ്മുടെ പ്രതിബിംബം കാണാനാണ് സാധാരണ കണ്ണാടിയുപയോഗിക്കാറ്. അലങ്കാരത്തിനു വേണ്ടിയും ഭംഗിയും വ്യത്യസ്തതയുമുള്ള കണ്ണാടികള്‍ ഉപയോഗിക്കാറുണ്ട്.

കണ്ണാടിക്ക് വാസ്തുപ്രകാരം പ്രമുഖ സ്ഥാനമുണ്ട്. അതുകൊണ്ടു തന്നെ അലക്ഷ്യമായും ഭംഗിക്കു വേണ്ടിയും തോന്നുന്നിടത്ത് കണ്ണാടി വയ്ക്കാന്‍ പാടില്ല.

കണ്ണാടി പൊട്ടിച്ചാല്‍ ഏഴു വര്‍ഷത്തേക്ക് നിര്‍ഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. പ്രത്യേകിച്ച് നല്ല കാര്യങ്ങള്‍ക്കു പുറപ്പെടും മുന്‍പ് കണ്ണാടി കൈകാര്യം ചെയ്യുന്നത് സൂക്ഷിച്ചുവേണം.

രാവിലെ ഉണര്‍ന്നെഴുന്നേററയുടനെ കണ്ണാടി നോക്കുന്നത് ആ ദിവസം നശിപ്പിക്കുമെന്ന് വിശ്വാസം. നമ്മുടെ മനസിലെ പല ഭയങ്ങളും കണ്ണാടിയില്‍ പ്രതിഫലിച്ചു കാണാമെന്നാണ് വാസ്തുപ്രകാരമുള്ള തത്വം. രാത്രിയില്‍ ദുസ്വപ്‌നമോ ചീത്ത ചിന്തകളോ മനസിലുണ്ടായിട്ടുണ്ടെങ്കില്‍ അവ നമ്മുടെ മുഖത്തു പ്രതിഫലിക്കും. ഈ പ്രതിഫലനം കണ്ണാടിയിലും കാണാം.

കരയുകയോ ദേഷ്യപ്പെട്ടോ ചെയ്ത് കണ്ണാടിയില്‍ നോക്കുന്നത് നല്ലതല്ല. നിങ്ങളുടെ ഉള്ളിലുളള തിന്മയെയാണ് ഈ സമയത്ത് പ്രതിഫലിപ്പിക്കുക. വാസ്തുപ്രകാരം മാത്രമല്ല മനശാസ്ത്രപരമായും ഇത് സത്യമാണ്.

വീടിന്റെ കോറിഡോറുകളില്‍ കണ്ണാടികള്‍ വയ്ക്കുന്നത് കഴിവതും ഒഴിവാക്കുക. വീടുകളില്‍ തനിച്ചുള്ള നേരത്ത് നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളുടെ പ്രതിബിംബം മാത്രം കാണുന്നത് തനിച്ചാണെന്ന തോന്നലിനെ ശക്തിപ്പെടുത്തും.

അസുഖമുള്ള സമയത്ത് കണ്ണാടി നോക്കുന്നത് മരണത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് വാസ്തു. മനശാസ്ത്രപരമായി ഇതിനൊരു വശവുമുണ്ട്, അസുഖമുള്ള സമയത്ത് നമ്മുടെ മുഖമാകെ ക്ഷീണിച്ചിരിക്കും. ഈ സമയത്ത് നമ്മുടെ പ്രതിബിംബം കാണുമ്പോള്‍ നമുക്കു തന്നെ അസ്വസ്ഥതയുണ്ടാകും. അതുകൊണ്ട് ഈ സമയത്ത് കഴിവതും കണ്ണാടി ഒഴിവാക്കുക.

കിടപ്പുമുറികളില്‍ കണ്ണാടിയും ഡ്രസിംഗ് ടേബിളിലും വശങ്ങളിലായോ അലമാരകള്‍ക്കു സമീപത്തായോ വയ്ക്കുക. കിടക്കകട്ടിലിന് മുന്‍പിലായി വാസ്തുപ്രകാരം കണ്ണാടിയുണ്ടാകരുത്.

വിശ്വാസങ്ങളേക്കാളുപരിയായി കുളിമുറികളില്‍ കണ്ണാടി ഒരു അവശ്യവസ്തുവാണ്. വാഷ്‌ബേസിനു മുകളിലായോ ബാത്ടബ്ബിനു സമീപത്തുളള ചുവരിലായോ കണ്ണാടി വയ്ക്കാം.

പറ്റിയ സ്ഥലത്തു സൂക്ഷിച്ചാല്‍ കണ്ണാടി വീടിന് ഭംഗി തന്നെയാണ്.

English summary

Mirror, Home, Vastu, Decor, Mirror For Vastu, Mirror Decor, കണ്ണാടി, വാസ്തു, അലങ്കാരം, കണ്ണാടി നോക്കുക,

Have you ever seen a home without mirrors? Almost all homes have mirrors as a part of interior decoration. Mirrors indeed are beautiful objects that we use everyday out of habit. So it is not surprising to see mirrors as decor in our homes but it is also a sort of necessity for us. We use mirrors almost unconsciously to dress up or just casually see our reflection. While we use mirrors as house decorating ideas it is prudent to ask this question; are mirrors good for our houses?
Story first published: Tuesday, October 11, 2011, 12:35 [IST]
X
Desktop Bottom Promotion