Just In
Don't Miss
- News
ദിലീപ് പ്രതിയായ കേസ്: നെയ്യാറ്റിന്‍കര ബിഷപ്പില്‍ നിന്ന് മൊഴിയെടുത്ത് അന്വേഷണ സംഘം
- Movies
നീ കരുത്തുള്ളവളാണെന്ന് വീണ്ടും തെളിയിച്ചു, ആ നിന്റെ അടുത്താണോ ബിഗ് ബോസിന്റെ ടാസ്ക്, ധന്യയോട് ഭര്‍ത്താവ്
- Automobiles
ഇലക്ട്രിക് മോഡലുകളുടെ തീപിടുത്തമോ കാരണം? പെട്രോൾ സ്കൂട്ടർ വിൽപ്പനയിൽ ഗംഭീര കുതിപ്പ്
- Sports
IPL 2022: ഡല്‍ഹി - ആര്‍സിബി, ആര് കടക്കും പ്ലേ ഓഫില്‍ ? എല്ലാം മുംബൈ തീരുമാനിക്കും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Finance
രണ്ടക്കത്തില്‍ നിന്നും നാലക്കത്തിലേക്ക് പറന്നുയര്‍ന്ന മള്‍ട്ടിബാഗര്‍; 3 വർഷത്തിൽ 6,000% ലാഭം!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
ശൈത്യകാലത്ത് രോഗത്തെ പ്രതിരോധിക്കാന്‍ ഉത്തമം ഈ യോഗാമുറകള്‍
ശൈത്യകാലത്ത് താപനിലയിലെ പെട്ടെന്നുള്ള ഇടിവ് പലപ്പോഴും പനിയും ജലദോഷവും വരുത്തുന്നു. ലോകമെമ്പാടുമുള്ള ഒമിക്രോണ്‍ വേരിയന്റുകളുടെ വര്‍ദ്ധിച്ചുവരുന്ന കേസിനൊപ്പം ശൈത്യകാലമെത്തിയ നേരത്ത് അസുഖം വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ശൈത്യകാലത്ത് സുരക്ഷിതവും ആരോഗ്യകരവുമായിരിക്കാന്‍, മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ് നല്ലത്. ശരിയായതും വൃത്തിയുള്ളതുമായ ഭക്ഷണം കഴിക്കുക എന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്. രണ്ടാമത്തേത് യോഗ പരിശീലിക്കുക എന്നതാണ്.
Most
read:
പ്രാണായാമം
പതിവാക്കിയാല്‍
ആയുസ്സ്
കൂടുന്നത്
ഇങ്ങനെ
യോഗ നിങ്ങള്‍ക്ക് ഫ്ളെക്സിബിലിറ്റി മെച്ചപ്പെടുത്താന്‍ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്താനും നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, അസുഖം വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശൈത്യകാല സീസണില്‍ ചെയ്യാവുന്ന ചില യോഗാസനങ്ങള്‍ ഇതാ.

വീരഭദ്രാസനം
ഈ യോഗാമുറ ചെയ്യാനായി നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വളരെയധികം ശക്തി ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ശരീരം വഴക്കമുള്ളതും രോഗപ്രതിരോധശേഷിയുള്ളതുമായി മാറാന്‍ ഈ യോഗാമുറ നിങ്ങളെ സഹായിക്കുന്നു. ഈ ആസനം നിങ്ങളുടെ നെഞ്ച് തുറക്കുകയും നന്നായി ശ്വസിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ചെയ്യേണ്ട വിധം
കാലുകള്‍ ചേര്‍ത്തുവച്ച് നിവര്‍ന്നു നില്ക്കുക. കൈകള്‍ ശരീരത്തിനിരുവശത്തും ചേര്‍ത്ത് വയ്ക്കുക. ശ്വാസമെടുത്ത് രണ്ടു കൈകളും മുകളിലേക്ക് ഉയര്‍ത്തി തലയ്ക്കിരുവശങ്ങളിലുമായി ചേര്‍ത്ത് തൊഴുതുപിടിക്കുക. സാവധാനം ശ്വാസം വിട്ടുകൊണ്ട് അരയ്ക്കു മുകളിലേക്കുള്ള ഭാഗം തറയ്ക്കു സമാന്തരമായി വരുംവിധം കുനിയുക. അതോടൊപ്പം വലതുകാല്‍ പുറകോട്ടു നീട്ടി സാവധാനം ശ്വാസോഛ്വാസം ചെയ്യുക. ഇതുപോലെ ഇടതുകാല് പുറകോട്ടു നീട്ടിയും ചെയ്യേണ്ടതാണ്. ഇരുകാലുകളും ഒന്നോ രണ്ടോ തവണ കൂടി ആവര്‍ത്തിക്കുക. കൈകാലുകള്‍ മടങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
Most
read:സ്തനാര്‍ബുദം
തടയാന്‍
ഉത്തമം
ഈ
യോഗാസനങ്ങള്‍

ഭുജംഗാസനം
ഭുജംഗാസനം അല്ലെങ്കില്‍ കോബ്ര പോസ് എന്നും ഇത് അറിയപ്പെടുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശം തുറക്കുകയും നട്ടെല്ല് ശക്തിപ്പെടുത്തുകയും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ദഹനം മെച്ചപ്പെടുത്താനും നിങ്ങളുടെ കരളിലെ സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും, അതുവഴി നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യും.

ചെയ്യേണ്ട രീതി
ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക
Most
read:ത്രിദോഷങ്ങളെ
വേരോടെ
തൂത്തെറിയും;
ഉത്തമം
ഈ
വഴികള്‍

ബാലാസനം
ലളിതമായ രീതിയില്‍ ചെയ്യാവുന്ന ഒരു ആസന മുറയാണിത്. നിങ്ങളുടെ പുറംഭാഗത്തു നിന്ന് പിരിമുറുക്കം കുറക്കുകയും സമ്മര്‍ദ്ദവും ക്ഷീണവും നീക്കുകയും മാനസികാവസ്ഥയെ ഉയര്‍ത്തുകയും മനസ്സിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ യോഗാമുറ തികച്ചും ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു

ചെയ്യേണ്ട രീതി
നിലത്ത് മുട്ടുകുത്തി ഇരുന്ന് കാല്‍വിരലുകള്‍ ഒന്നിച്ച് ചേര്‍ത്ത് നിങ്ങളുടെ രണ്ടു കൈകളും തുടകളില്‍ വയ്ക്കുക. ശ്വാസം എടുത്ത് നിങ്ങളുടെ മുഖം മുന്നോട്ട് താഴ്ത്തുക. നിങ്ങളുടെ വയറ് തുടകളില്‍ വിശ്രമിക്കുകയും നിങ്ങളുടെ തല കാല്‍മുട്ടുകള്‍ക്ക് അഭിമുഖമായി നിലത്ത് സ്പര്‍ശിക്കുകയും വേണം. കൈകള്‍ നിങ്ങളുടെ മുന്നിലേക്ക് നീട്ടി നിലത്ത് സ്പര്‍ശിക്കുക. ശ്വാസം ഉള്ളിലേക്കെടുത്ത് തുടര്‍ന്ന് ആരംഭ സ്ഥാനത്തേക്ക് മടങ്ങുക.

പശ്ചിമോത്തനാസനം
പശ്ചിമോത്തനാസനം അല്ലെങ്കില്‍ ഫോര്‍വേഡ് ബെന്‍ഡ് എന്നറിയപ്പെടുന്ന ഈ യോഗാമുറ നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുന്നു, മൂക്ക് സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്കുന്നു. ഇത് ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. ഈ യോഗാമുറ നിങ്ങളുടെ തലച്ചോറിനെ ശാന്തമായി നിലനിര്‍ത്താനും കോവിഡിനു ശേഷമുള്ള മാനസിക പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.

ചെയ്യേണ്ടവിധം
കാലുകള്‍ മുന്നിലേക്ക് നിവര്‍ത്തി തറയിലിരിക്കുക. കൈകകള്‍ തലക്ക് മുകളിലേക്കുയര്‍ത്തി അല്പം മുന്നോട്ട് വളയുക. ശ്വാസമെടുത്തുകൊണ്ട് കൈവിരലുകള്‍ നിങ്ങളുടെ കാല് വിരലുകളും തല കാല്‍മുട്ടിലും സ്പര്‍ശിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വയറ് തുടകളില്‍ വിശ്രമിക്കുകയും മൂക്ക് നിങ്ങളുടെ കാല്‍മുട്ടുകളില്‍ സ്പര്‍ശിക്കുകയും വേണം. 4-5 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക, തുടര്‍ന്ന് നിങ്ങള്‍ ആരംഭിച്ച സ്ഥലത്ത് മടങ്ങിയെത്തുക.

ധനുരാസനം
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു യോഗാ മുറയാണ് ധനുരാസനം. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താന്‍ ഈ മുറ സഹായിക്കുന്നു. ഈ വ്യായാമം ദഹനനാളത്തില്‍ സ്വാധീനം ചെലുത്തി ഇത് ഭക്ഷണം എളുപ്പത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു.
Most
read:ബെല്ലി
ഫാറ്റ്
കുറക്കാം
യോഗാസനങ്ങളിലൂടെ

ചെയ്യേണ്ട രീതി
കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്.

ശവാസനം
ഏറ്റവും എളുപ്പമുള്ള ആസനമാണ് ശവാസനം. ഈ യോഗാ മുറ നിങ്ങളെ നന്നായി ശ്വസിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു. കൈകാലുകള്‍ നീട്ടി സുഖമായി കിടക്കുക. കണ്ണുകള്‍ അടച്ച് മൂക്കിലൂടെ സാവധാനം ശ്വസിക്കുക. ശ്വാസം എടുത്ത് ശരീരം ശാന്തമാക്കി വയ്ക്കുക. ഈ പോസില്‍ 10 മിനിറ്റ് തുടരുക.