For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോഗയിലൂടെ തടയാം പൈല്‍സിനെ

|

പൈല്‍സ് അഥവാ മൂലക്കുരു എന്നത് അധികമാരും പുറത്തു പറയാന്‍ മടിക്കുന്ന ഒരു രോഗത്തിന്റെ പേരാണ്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ വരുന്ന കുരു പോലെ ഒന്നല്ല മൂലക്കുരു അഥവാ അര്‍ശസ്.

പ്രമേഹ രോഗിയാണോ? നിങ്ങളുടെ പല്ല് പണിതരും

മലദ്വാര ഭാഗത്ത് കാണുന്ന രക്തക്കുഴലിനുണ്ടാകുന്ന വീക്കം ആണിത്. വെരിക്കോസ് വെയിനിനു തുല്യമാണ് ഇത്. ഇന്ത്യയില്‍ തന്നെ പ്രതിവര്‍ഷം 10 മില്യണിലധികം ജനങ്ങളില്‍ പൈല്‍സ് ഉണ്ടാകുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

പ്രധാന കാരണം ജീവിതശൈലി

പ്രധാന കാരണം ജീവിതശൈലി

മലദ്വാരത്തിനടുത്തുള്ള രക്തക്കുഴലുകള്‍ വികസിക്കുന്നതും പൊട്ടുകയും ചെയ്യുന്നതാണ് അര്‍ശസിന്റെ ലക്ഷണം. സ്ത്രീകളില്‍ പ്രസവാനന്തരം ഇത് സാധാരണയായി കാണപ്പെടുന്നുണ്ട്. പരമ്പരാഗത ഭക്ഷണശീലങ്ങളില്‍ വന്ന മാറ്റങ്ങളും അമിതമായ മാംസാഹാര ഉപയോഗവും എണ്ണയില്‍ പാകപ്പെടുത്തിയ ഭക്ഷണങ്ങളും ആരോഗ്യകരമായ ജീവിതത്തിന് തടസമാണ്. അര്‍ശസ് അഥവാ മൂലക്കുരുവിനും മറ്റ് അനുബന്ധ അസുഖങ്ങള്‍ക്കും പലപ്പോഴും ഇത്തരം ജീവിതശൈലി കാരണമാകുന്നു. കൃത്യതയോടെയുള്ള രോഗനിര്‍ണയമാണ് പൈല്‍സ് ചികിത്സയില്‍ പ്രധാനം.

അല്‍പ്പം മുന്‍കരുതലുകള്‍

അല്‍പ്പം മുന്‍കരുതലുകള്‍

ഇത് വരാതിരിക്കാന്‍ അല്‍പ്പം ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മതി. ഇപ്പോഴത്തെ ഭക്ഷണ ശീലങ്ങളാണ് മൂലക്കുരുവിന്റെ പ്രധാന കാരണങ്ങള്‍. എരിവ്, പുളി, മസാലകള്‍ എന്നിവവ അമിതമായി ചേര്‍ന്ന ആഹാരം കഴിക്കാതിരിക്കുക, ദഹിക്കാന്‍ ബുദ്ധിമുട്ടുള്ള ആഹാര സാധനങ്ങള്‍, ഉരുളക്കിഴങ്ങ്, കപ്പ, ചേമ്പ്, മാംസം, കോഴിമുട്ട മുതലായവയുടെ ഉപയോഗം കുറയ്ക്കുക, നാരിന്റെ അംശം കൂടുതലുള്ള ആഹാരം, പച്ചക്കറികള്‍, ഇലക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് വര്‍ധിപ്പിക്കുക, ശുദ്ധജലം ധാരാളമായി കുടിക്കുക, ആഹാരസമയത്തില്‍ കൃത്യത പാലിക്കുക, അമിത ഭക്ഷണം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിച്ചേ തീരൂ.

യോഗയിലുണ്ട് പൈല്‍സിന് പ്രതിവിധി

യോഗയിലുണ്ട് പൈല്‍സിന് പ്രതിവിധി

പൈല്‍സിന് യോഗയിലൂടെ ചില പ്രതിവിധികള്‍ ലഭ്യമാണ്. ലളിതമാര്‍ന്ന ചില യോഗാ മുറകളിലൂടെ നമുക്ക് പൈല്‍സില്‍ നിന്ന് ഒരു പരിധി വരെ ആശ്വാസം നേടാന്‍ സാധിക്കും. മാത്രമല്ല ക്രമേണ പൈല്‍സില്‍ നിന്ന് മുക്തി നേടാനും ഇത്തരം ആസനങ്ങള്‍ നമുക്ക് ഉപകാരപ്പെട്ടേക്കാം.

വിപരീത കരണി

വിപരീത കരണി

വിപരീത കരണി ആസനാവസ്ഥയില്‍ ശരീരം തലകീഴായ അവസ്ഥയിലായിരിക്കും. തറയില്‍ കിടന്നശേഷം കാലുകള്‍ ചുവരിലേക്ക് ഉയര്‍ത്തി നിര്‍ത്തിയാണ് ഈ ആസനം ചെയ്യേണ്ടത്. ഇത്തരത്തില്‍ കാലുകള്‍ ചുവരില്‍ ഉയര്‍ത്തി വയ്ക്കുന്നത് മലദ്വാരത്തിലേക്കുള്ള രക്തചംക്രമണം ഉയര്‍ത്താനും അതുവഴി പൈല്‍സിന് ആശ്വാസം ലഭിക്കാനും സാധിക്കും. മലബന്ധസംബന്ധമായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കും ഈ യോഗാ മുറ ഏറെ ഫലപ്രദമാണ്.

അര്‍ദ്ധ മത്സ്യേന്ത്രാസനം

അര്‍ദ്ധ മത്സ്യേന്ത്രാസനം

ഈ യോഗാമുറ പൈല്‍സ് രോഗികളിലെ ദഹനപ്രക്രിയയെ ആയാസരഹിതമാക്കാന്‍ സഹായിക്കുന്നു. പൈല്‍സ് രോഗികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നത് അവരുടെ പഥ്യം തന്നെയാണ്. ചിട്ടയായ ഭക്ഷണക്രമവും ഒഴിവാക്കേണ്ടുന്ന ഭക്ഷണവും കൃത്യതയോടെ പാലിക്കണം. അതിനാല്‍ അര്‍ദ്ധ മത്സ്യേന്ത്രാസനത്തില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം നിങ്ങളുടെ വയറ് നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും സൃഷ്ടിക്കില്ല എന്ന ആത്മവിശ്വാസം നല്‍കുന്നു.

സര്‍വാംഗാസനം

സര്‍വാംഗാസനം

ശരീരത്തിനു മുഴുവനായും ഉപയോഗപ്പെടുന്ന ആസന മുറയാണിത്. മലര്‍ന്നു കിടന്ന് കൈകള്‍ ശരീരത്തിന്റെ ഇരുവശവും കമിഴ്ത്തി വയ്ക്കുക. അതിനുശേഷം ശ്വാസമെടുത്ത് മുട്ടുമടക്കാതെ ഇരുകാലുകളും അരക്കെട്ടും തോളുകള്‍ വരെ ഉയര്‍ത്തുക. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗവും തോള്‍ഭാഗവും നിലത്തു പതിഞ്ഞിരിക്കണം. പുറംഭാഗം കൈകള്‍ കൊണ്ട് താങ്ങിനിര്‍ത്തണം. ശരീരഭാരം മുഴുവനും തോളിലായിരിക്കണം. സാവധാനം സുഖകരമായ രീതിയില്‍ ദീര്‍ഘമായി ശ്വാസമെടുക്കുക. ആസനം കഴിയുമ്പോള്‍ കാലുകള്‍ സാവധാനം ശ്രദ്ധയോടെ താഴേക്ക് കൊണ്ടുവരണം. ശരീരത്തില്‍ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ ഈ മുറ സഹായിക്കുന്നു. പ്രധാനമായും ഉദരത്തിലേക്കും മലദ്വാരത്തിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഈ മുറ തൈറോയ്ഡ് ഗ്രന്ഥിയെ പുഷ്ഠിപ്പെടുത്തുകയും ഓര്‍മ്മശക്തി, ഏകാഗ്രത എന്നിവ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളിലെ ഗര്‍ഭാശയ രോഗങ്ങള്‍ക്കും പ്രതിവിധിയാണ് സര്‍വാംഗാസന മുറ. ആര്‍ത്തവ തകരാറുകള്‍, രക്തക്കുറവ് എന്നിവയ്ക്കും അപസ്മാര രോഗികള്‍ക്കും ഈ ആസനം ഗുണം ചെയ്യും.

പവനമുക്താസനം

പവനമുക്താസനം

ഈ ആസനം പരിശീലിക്കുന്നവരില്‍ ഉദരഭാഗത്ത് തങ്ങിനില്‍ക്കുന്ന അശുദ്ധവായു പുറത്തുപോകും. ശുദ്ധവായു പ്രവേശിക്കാനവസരം വരികയും ദഹനശക്തി വര്‍ധിക്കുകയും ചെയ്യും. മലശോധന, കുടവയര്‍, നാഭിക്കു കിഴയുള്ള അടിവയറിലെ തടിപ്പ്, വായുക്ഷോഭം മൂലമുണ്ടാകുന്ന വയറുവേദന, നടുവേദന എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ് ഈ യോഗാമുറ.

ബലാസനം

ബലാസനം

അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് കിടക്കുന്ന രീതിയിലുള്ളതാണ് ഈ ആസനമുറ. ബലാസന മുറ ചെയ്യുന്നവര്‍ക്ക് മലദ്വാരത്തിലേക്ക് രക്തയോട്ടം വര്‍ധിക്കുന്നതിനാല്‍ മലബന്ധത്തില്‍ നിന്ന് മുക്തി നേടാന്‍ സഹായിക്കുന്നു. ആയാസം ലഭിക്കുന്നതുവരെ കുറഞ്ഞത് ഒരു മിനിട്ട് നേരമെങ്കിലും ഈ ആസന മുറയില്‍ തുടരുക.

മലാസനം

മലാസനം

ഏതൊരാള്‍ക്കും വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു ആസന രീതിയാണിത്. മലാസനം എന്ന പേരു തന്നെ എത്തരത്തിലുള്ള ആസനമാണിതെന്ന് നമ്മെ ബോധവാന്‍മാരാക്കുന്നു. ഇന്ത്യന്‍ രീതിയിലുള്ള മലവിസര്‍ജ്ജന ശൈലിയിലാണ് ഈ ആസനമുറ. ഇടുപ്പിനും നിതംബത്തിനും നട്ടെല്ലിനും മാത്രമല്ല ചെറുകുടലിനും ഏറെ ആശ്വാസം പകരുന്നതാണ് ഈ ആസന മുറ. ഇതിനാല്‍ ഉദരം ആയാസരഹിതമായി ഭക്ഷണം എളുപ്പം ദഹിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.

English summary

Yoga Poses for Piles Treatment

Here are the list of yoga poses to treat piles or hemorrhoids. Read on.
X