For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ കഴിക്കല്ലേ.. തലച്ചോറിനു പണി കിട്ടും

|

നിന്റെ തലയിലെന്താ കളിമണ്ണോ? ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനൊരു ചോദ്യം നിങ്ങള്‍ ഉറപ്പായും കേട്ടുകാണും. എന്നാല്‍ കളിമണ്ണല്ല. തലച്ചോറ് തന്നെയാണെന്ന് ഉറപ്പിച്ചു പറയാന്‍ നമുക്ക് കഴിയണം. അതിനാണ് തലച്ചോറിന് പോഷകങ്ങള്‍ ആഹാരത്തിലൂടെയും, ചിന്തയിലൂടെ വികാസവും, പഠനത്തിലൂടെ അറിവും നല്‍കുന്നത്. ശാരീരിക വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ബുദ്ധിവികാസവും പ്രധാനമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാകുന്നു നിങ്ങളുടെ മസ്തിഷ്‌കം.

Most read: പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂMost read: പപ്പായ ശീലമാക്കൂ.. 'മധുരകാലം' തിരികെയെത്തിക്കൂ

ഇത് നിങ്ങളുടെ ഹൃദയമിടിപ്പ്, ശ്വസനം, ശരീരത്തിലെ മറ്റു പ്രവര്‍ത്തനങ്ങളെയും സംയോജിപ്പിക്കുന്നു. അതിനാല്‍ നിങ്ങളുടെ തലച്ചോറ് ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണരീതി അനിവാര്യമാണ്. എന്നാല്‍ എന്തും കഴിക്കാമെന്നല്ല. ചില ഭക്ഷണങ്ങള്‍ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ ഓര്‍മ്മയെയും മാനസികാവസ്ഥയെയും ബാധിക്കുകയും മറവിരോഗത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2030ഓടെ ലോകമെമ്പാടുമുള്ള 65 ദശലക്ഷത്തിലധികം ആളുകളെ ഡിമെന്‍ഷ്യ ബാധിക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇതിന്റെ സാധ്യത കുറക്കാന്‍ നമുക്ക് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.

മധുരപാനീയങ്ങള്‍ അമിതമാകരുത്

മധുരപാനീയങ്ങള്‍ അമിതമാകരുത്

തലച്ചോറിന്റെ വികാസത്തിന് തടസ്സം നില്‍ക്കുന്ന ഒന്നാണ് മധുരപാനീയങ്ങളുടെ അമിതോപയോഗം. സോഡ, സ്‌പോര്‍ട്‌സ് ഡ്രിങ്കുകള്‍, എനര്‍ജി ഡ്രിങ്കുകള്‍, ഫ്രൂട്ട് ജ്യൂസ് എന്നിവ മധുരപാനീയങ്ങളില്‍ ഉള്‍പ്പെടുന്നു. പഞ്ചസാരയുടെ ഉയര്‍ന്ന ഉപയോഗം നിങ്ങളുടെ അരക്കെട്ട് വികസിപ്പിക്കുകയും ടൈപ്പ് 2 പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ തലച്ചോറിനെ പ്രതികൂലമായി ബാധിക്കുന്നു. ഇത്തരം പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ഇത് അല്‍ഷിമേഴ്‌സ് രോഗത്തിന് വളംവയ്ക്കുകയും ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

മധുരപാനീയങ്ങള്‍ അമിതമാകരുത്

മധുരപാനീയങ്ങള്‍ അമിതമാകരുത്

രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പ്രമേഹമില്ലാത്തവരില്‍ പോലും സ്മൃതിഭ്രംശത്തിന് സാധ്യത വര്‍ദ്ധിപ്പിക്കും. പല മധുര പാനീയങ്ങളുടെയും പ്രാഥമിക ഘടകം ഹൈ-ഫ്രക്ടോസ് കോണ്‍ സിറപ്പ് (എച്ച്.എഫ്.സി.എസ്) ആണ്. ഇതില്‍ 55% ഫ്രക്ടോസും 45% ഗ്ലൂക്കോസും അടങ്ങിയിരിക്കുന്നു. ഫ്രക്ടോസ് കൂടുതലായി ശരീരത്തിലെത്തുന്നത് അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊഴുപ്പ്, പ്രമേഹം, ധമനികളുടെ മോശംപ്രവര്‍ത്തനം എന്നിവയ്ക്ക് കാരണമാകും. മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഈ വശങ്ങള്‍ ഓര്‍മ്മക്കുറവിനുള്ള ഒരു വഴിയാകുന്നു.

മധുരപാനീയങ്ങള്‍ അമിതമാകരുത്

മധുരപാനീയങ്ങള്‍ അമിതമാകരുത്

ഉയര്‍ന്ന ഫ്രക്ടോസ് തലച്ചോറിലെ ഇന്‍സുലിന്‍ പ്രതിരോധം, ന്യൂറോണുകളുടെ രൂപീകരണം കുറയ്ക്കല്‍, തലച്ചോറിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വെള്ളം, മധുരമില്ലാത്ത ഐസ്ഡ് ടീ, വെജിറ്റബിള്‍ ജ്യൂസ്, മധുരമില്ലാത്ത പാലുല്‍പ്പന്നങ്ങള്‍ എന്നിവ മധുരപാനീയങ്ങള്‍ക്ക് പകരം കഴിക്കാവുന്നതാണ്.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

തലച്ചോറിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരുതരം കൊഴുപ്പാണ് ട്രാന്‍സ് ഫാറ്റ്. മാംസം, പാല്‍ തുടങ്ങിയവയില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയിട്ടുണ്ടെങ്കിലും പേടിക്കേണ്ട ഭക്ഷണങ്ങളല്ല ഇവ. എന്നാല്‍ നിര്‍മ്മിച്ചെടുക്കുന്ന ട്രാന്‍സ് ഫാറ്റുകളെ പേടിക്കണം. ഹൈഡ്രജന്‍ സസ്യ എണ്ണകള്‍ അത്തരത്തിലൊന്നാണ്. റെഡിമെയ്ഡ് കേക്കുകള്‍, ജങ്ക് ഫുഡുകള്‍, കുക്കികള്‍ എന്നിവയില്‍ ഈ കൃത്രിമ ട്രാന്‍സ് ഫാറ്റുകള്‍ കാണാം.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

ഉയര്‍ന്ന അളവില്‍ ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തിലെത്തുമ്പോള്‍ അല്‍ഷിമേഴ്‌സ്, ഓര്‍മ്മക്കുറവ്, തലച്ചോറ് ചുരുങ്ങല്‍, ബുദ്ധിശക്തി കുറവ് എന്നവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടണ്ട്. ഹൃദയാരോഗ്യം തുടങ്ങിയ പല അസുഖങ്ങള്‍ക്കും ട്രാന്‍സ് ഫാറ്റ് കാരണമാകുന്നുണ്ട്.

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍

കൊഴുപ്പിന്റെ തരം മാത്രമല്ല, ഭക്ഷണത്തിലെ കൊഴുപ്പിന്റെ ആപേക്ഷിക അനുപാതവും പ്രധാന ഘടകമാണ്. ഉദാഹരണത്തിന്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണം ബുദ്ധിക്കുറവിന് പരിഹാരമാണ്. ഒമേഗ 3 എസ് തലച്ചോറിലെ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര സംയുക്തങ്ങളുടെ സ്രവണം വര്‍ദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് പ്രായമായവരില്‍. മത്സ്യം, ചീയ വിത്തുകള്‍, വാല്‍നട്ട് തുടങ്ങിയ ഭക്ഷണങ്ങളിലൂടെ ഒമേഗ 3 കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ കഴിയും.

മദ്യം ഗുരുതരമായ കേട് വരുത്തുന്നു

മദ്യം ഗുരുതരമായ കേട് വരുത്തുന്നു

മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ പ്രത്യേകിച്ച് എടുത്തുപറയേണ്ടല്ലോ. മിതമായി കഴിക്കുമ്പോള്‍ ആരോഗ്യത്തിനു ഗുണം ചെയ്യുന്നതും അമിതമായാല്‍ ആളെക്കൊല്ലുന്നതുമായ ഒന്നാണ് മദ്യം. ഇതിന്റെ അമിതോപയോഗം തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതാണ്. അമിതമായ മദ്യപാനം തലച്ചോറ് ക്ഷയിക്കാന്‍ കാരണമാകുന്നു. ഉപാപചയ മാറ്റങ്ങള്‍, ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ തടസം എന്നിവയ്ക്ക് മദ്യം കാരണമാകുന്നു. മദ്യപാനമുള്ള ആളുകളില്‍ വിറ്റാമിന്‍ ബി 1 ന്റെ കുറവു കാണിക്കാറുണ്ട്. ഇത് മസ്തിഷ്‌ക വൈകല്യത്തിലേക്ക് നയിച്ചേക്കാം. ഓര്‍മ്മക്കുറവ്, കാഴ്ചശക്തി ക്ഷയിക്കല്‍, അസ്ഥിരത എന്നിവയുള്‍പ്പെടെ തലച്ചോറിന് ഗുരുതരമായ കേടുകള്‍ക്ക് കാരണമാകുന്നു.

മദ്യം ഗുരുതരമായ കേട് വരുത്തുന്നു

മദ്യം ഗുരുതരമായ കേട് വരുത്തുന്നു

ഗര്‍ഭാവസ്ഥയില്‍ മദ്യപിക്കുന്നത് ഗര്‍ഭപിണ്ഡത്തെ ദോഷകരമായി ബാധിക്കും. ഗര്‍ഭസ്ത ശിശുവിന്റെ മസ്തിഷ്‌കം എപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നതിനാല്‍ മദ്യത്തിന്റെ ദൂഷ്യഫലങ്ങള്‍ കുഞ്ഞിനെയും അപകടത്തിലെത്തിച്ചേക്കാം. മദ്യപിക്കുന്ന കൗമാരക്കാരില്‍ തലച്ചോറിന്റെ ഘടന, പ്രവര്‍ത്തനം, സ്വഭാവം എന്നിവയില്‍ മാറ്റം കാണാറുണ്ട്. എനര്‍ജി ഡ്രിങ്കുകളില്‍ കലര്‍ത്തിയ ലഹരിപാനീയങ്ങളും അപകടമാണ്. മസ്തിഷ്‌കത്തിനാവശ്യമായ വിശ്രമം നല്‍കുന്ന ഉറക്കത്തിന്റെ രീതികളെയും മദ്യം തടസ്സപ്പെടുത്തുന്നു.

കൂടിയ അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം

കൂടിയ അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം

മൃഗങ്ങളുടെ കോശങ്ങളില്‍ ഏറെക്കാലം നിലനില്‍ക്കുന്ന ന്യൂറോളജിക്കല്‍ വിഷാണ് മെര്‍ക്കുറി. കടല്‍ മത്സ്യങ്ങളിലാണ് ഇത് കൂടുതലുള്ളത്. അമിത അളവില്‍ മര്‍ക്കുറി ശരീരത്തിനുള്ളിലെത്തിയാല്‍ അതു വ്യാപിച്ച് തലച്ചോറിലും കരളിലും വൃക്കയിലും കേന്ദ്രീകരിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകളിളെ ഇത് ദോഷകരമായി ബാധിക്കുന്നു. കേന്ദ്ര നാഡീവ്യൂഹത്തെയും ന്യൂറോ ട്രാന്‍സ്മിറ്ററുകളെയും മെര്‍ക്കുറി തടസ്സപ്പെടുത്തുകയും ന്യൂറോടോക്‌സിന്‍ ഉത്തേജിപ്പിച്ച് തലച്ചോറിന് കേടുവരുത്തുകയും ചെയ്യുന്നു.

കൂടിയ അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം

കൂടിയ അളവില്‍ മെര്‍ക്കുറി അടങ്ങിയ മത്സ്യം

ഗര്‍ഭസ്ഥശിശുക്കളിലും കൊച്ചുകുട്ടികളിലും തലച്ചോറ് വികസിക്കുന്നതിന് മെര്‍ക്കുറി തടസമായി നില്‍ക്കുന്നു. കോശഘടകങ്ങളുടെ നാശത്തിന് കാരണമായി സെറിബ്രല്‍ പക്ഷാഘാതത്തിനും മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും സ്രാവ്, സ്വോഡ്ഫിഷ്, ട്യൂണ, കിംഗ് അയല, ടൈല്‍ ഫിഷ് എന്നിവയുള്‍പ്പെടെ ഉയര്‍ന്ന മെര്‍ക്കുറിയുള്ള മത്സ്യങ്ങള്‍ ഭക്ഷിക്കുന്നത് കുറക്കേണ്ടതാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ആളുകള്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ കുറഞ്ഞ മെര്‍ക്കുറി മത്സ്യം കഴിക്കുന്നത് സുരക്ഷിതമാണ്.

English summary

Worst Foods For Your Brain

In this article we are discussing about foods that can harm our brain.Read on.
Story first published: Friday, December 6, 2019, 13:40 [IST]
X
Desktop Bottom Promotion