For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍

|

ഇന്ന് ലോക പേവിഷബാധാ ദിനം. ഈ വൈറല്‍ രോഗത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. പേവിഷബാധ തടയുന്നതിനുള്ള ബോധവല്‍ക്കരണം നടത്തുന്ന ഏക ആഗോള ദിനമാണിത്. നമ്മുടെ രാജ്യത്ത് ഓരോ വര്‍ഷവും ഏകദേശം 20,000ത്തിലധികം ആളുകള്‍ പേവിഷബാധ മൂലം മരിക്കുന്നുണ്ട്.

Most read: പേവിഷത്തിനെതിരേ ജാഗ്രത; ഇന്ന് ലോക പേവിഷബാധാ ദിനംMost read: പേവിഷത്തിനെതിരേ ജാഗ്രത; ഇന്ന് ലോക പേവിഷബാധാ ദിനം

റാബിസ് ഒരു വൈറല്‍ രോഗമാണ്. ഇത് നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളുടെ കടിയിലൂടെ പടരുന്നു. പേവിഷം പരത്തുന്ന മൃഗങ്ങള്‍ ഏതൊക്കെയെന്നും പേവിഷത്തിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ഏറ്റവും കൂടുതല്‍ ഇന്ത്യയില്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഈ സൂനോട്ടിക് രോഗത്തിന്റെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യത നിലനില്‍ക്കുന്നത്. ഇതില്‍ത്തന്നെ ഇന്ത്യയിലാണ് ഏറ്റവുമധികം പേവിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും. ലോകത്താകെ നടക്കുന്ന പേവിഷബാധാ കേസുകളില്‍ 36 ശതമാനവും ഇന്ത്യയിലാണ് എന്നതും ഞെട്ടിക്കുന്ന വസ്തുതയാണ്. 15 വയസ്സിന് താഴെയുള്ള കുട്ടികളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേവിഷബാധയ്ക്ക് ഇരയാകുന്നത് എന്നതും ഏറെ അപകടകരമായ കാര്യമാണ്. പേവിഷ രോഗത്തെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വളരെ കുറവാണ് എന്നതാണ് മറ്റൊരു വസ്തുത. ഈ രോഗത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 28 ന് ലോക റാബിസ് ദിനം ആചരിക്കുന്നു.

എങ്ങനെയാണ് റാബിസ് രോഗം പടരുന്നത്

എങ്ങനെയാണ് റാബിസ് രോഗം പടരുന്നത്

പട്ടി, പൂച്ച, കുരങ്ങ് തുടങ്ങി നിരവധി മൃഗങ്ങളുടെ കടിയേറ്റാല്‍ പേവിഷ വൈറസ് മനുഷ്യ ശരീരത്തിലെത്തും. പേവിഷബാധ പരത്തുന്ന നായ്ക്കളുടെ ഉമിനീരിലാണ് ലസ്സ വൈറസ് കാണപ്പെടുന്നത്. ഈ രോഗം അത്യന്തം അപകടകരമാണ്. നായ്ക്കളുടെ കടിയേറ്റാല്‍ 24 മണിക്കൂറിനുള്ളില്‍ ആന്റി റാബിസ് വാക്‌സിന്‍ നല്‍കണം. പേവിഷബാധയുടെ മിക്ക കേസുകളും നായയുടെ കടിയാല്‍ സംഭവിക്കുന്നതാണ്. വളര്‍ത്തു നായ്ക്കള്‍ കടിച്ചാല്‍ അപകടം കുറവാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ അങ്ങനെയല്ല. ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവന്‍ തന്നെ എടുക്കുന്ന ഒരു വൈറല്‍ രോഗമാണിത്.

Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പേവിഷം പടര്‍ത്തുന്ന മൃഗങ്ങള്‍

പേവിഷം പടര്‍ത്തുന്ന മൃഗങ്ങള്‍

നായ്ക്കളുടെ കടിയാല്‍ മാത്രമേ പേവിഷബാധ പടരുകയുള്ളൂവെന്ന് മിക്ക ആളുകളും കരുതുന്നു. എന്നാല്‍ അതങ്ങനെയല്ല. ഏത് സസ്തനിയും റാബിസ് വൈറസ് പരത്താന്‍ കഴിവുള്ളവയാണ്. നായ, ചെന്നായ, കുറുക്കന്‍, കുറുനരി, പൂച്ച, സിംഹം, കീരി, കുരങ്ങ് എന്നിവയിലും റാബിസ് വൈറസ് കാണപ്പെടുന്നു. ഇതുകൂടാതെ വവ്വാലുകളും പേവിഷം പരത്തും. പല മൃഗങ്ങളിലും പക്ഷികളിലും റാബിസ് വൈറസ് കാണപ്പെടുന്നു. ഇന്ത്യയിലെ പേവിഷബാധയ്ക്ക് പ്രധാന കാരണമാകുന്നത് തെരുവ് നായകളാണ്. മനുഷ്യരിലേക്ക് റാബിസ് വൈറസ് പടരാന്‍ സാധ്യതയുള്ള വളര്‍ത്തു മൃഗങ്ങളാണ് പൂച്ച, പശു, നായ, ആട്, കുതിര എന്നിവ. ഈ മൃഗങ്ങളില്‍ ഏതെങ്കിലും നിങ്ങളെ കടിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ ആന്റി റാബിസ് വാക്‌സിന്‍ നല്‍കണം. ചികിത്സയിലെ അശ്രദ്ധ കടിയേറ്റ വ്യക്തിയുടെ മരണത്തിന് വരെ കാരണമായേക്കാം.

പേവിഷബാധക്ക്‌ കാരണങ്ങള്‍

പേവിഷബാധക്ക്‌ കാരണങ്ങള്‍

റാബിസ് വൈറസ് ആണ് പേവിഷബാധയ്ക്ക് കാരണമാകുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെ ഉമിനീരിലൂടെയാണ് വൈറസ് പടരുന്നത്. രോഗം ബാധിച്ച മൃഗങ്ങള്‍ മറ്റൊരു മൃഗത്തെയോ മനുഷ്യനെയോ കടിച്ചാല്‍ വൈറസ് പകരും. അപൂര്‍വ സന്ദര്‍ഭങ്ങളില്‍, അണുബാധയേറ്റ ഉമിനീര്‍ മുറിവിലോ വായയിലോ കണ്ണിലോ പോലുള്ള ഇടങ്ങളിലേക്ക് കടക്കുമ്പോള്‍ പേവിഷബാധ പകര്‍ന്നേക്കാം. രോഗം ബാധിച്ച ഒരു മൃഗം നിങ്ങളുടെ ചര്‍മ്മത്തിലെ ഏതെങ്കിലും മുറിവില്‍ നക്കിയാലും ഇത് സംഭവിക്കാം.

Most read:വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍Most read:വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍

പേവിഷബാധാ ലക്ഷണങ്ങള്‍

പേവിഷബാധാ ലക്ഷണങ്ങള്‍

പേവിഷബാധയുടെ ആദ്യ ലക്ഷണങ്ങള്‍ ഇന്‍ഫ്‌ലുവന്‍സയുമായി വളരെ സാമ്യമുള്ളതും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്നതുമാണ്. പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ഉത്കണ്ഠ, ആശയക്കുഴപ്പം, ഹൈപ്പര്‍ ആക്ടിവിറ്റി, ഭക്ഷണം വിഴുങ്ങാന്‍ ബുദ്ധിമുട്ട്, അമിതമായ ഉമിനീര്‍ ഉത്പാദനം, ഭ്രമാത്മകത, ഉറക്കമില്ലായ്മ, ഭാഗിക പക്ഷാഘാതം എന്നിവ പേവിഷ ബാധയുടെ ലക്ഷണങ്ങളാണ്.

പട്ടി കടിച്ചാലുള്ള പ്രാഥമിക ചികിത്സ

പട്ടി കടിച്ചാലുള്ള പ്രാഥമിക ചികിത്സ

പട്ടിയോ പേവിഷബാധയ്ക്ക് സാധ്യതയുള്ള മറ്റേതെങ്കിലും മൃഗമോ കടിച്ചാല്‍, കടിയേറ്റ ശരീരഭാഗം 10 മിനിറ്റോളം സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സോപ്പില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ കാരണം ഈ വൈറസ് നശിപ്പിക്കപ്പെടുന്നു. ഇതിനുശേഷം, നിങ്ങള്‍ക്ക് ആന്റി ബാക്ടീരിയല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും മുറിവ് ഉണക്കുന്ന ക്രീം മുറിവില്‍ പുരട്ടാം. ഇത് ഉടനടി ചെയ്യേണ്ട പ്രാഥമിക ചികിത്സ മാത്രമാണ്. ഇതിനുശേഷം എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തുക. ഡോക്ടറെ കണ്ടശേഷം ഒരു ആന്റി റാബിസ് വാക്‌സിന്‍ എടുക്കുക. പേപ്പട്ടിയുടെ കടിയേറ്റാല്‍ നിങ്ങള്‍ ഉടന്‍ തന്നെ ശരിയായ ചികിത്സ ആരംഭിക്കണം.

Most read:എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്Most read:എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്

English summary

World Rabies Day 2022: List of Animals That Can Carry Rabies And Prevention in Malayalam

World rabies day is on September 28. Here are the list of animals that can carry rabies. Take a look.
Story first published: Wednesday, September 28, 2022, 11:25 [IST]
X
Desktop Bottom Promotion