For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോക പുകയില വിരുദ്ധ ദിനം: യോഗയിലൂടെ മാറ്റാം പുകവലി

|

ലോക പുകയില വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് നിരവധി ലേഖനങ്ങള്‍ നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇതൊന്നും പലപ്പോഴു പ്രാവര്‍ത്തികമാക്കുന്നതിന് ആരും ശ്രമിക്കുന്നില്ല എന്നുള്ളതാണ്. കാരണം പുകവലിക്കുന്നത് അപകടത്തിലാക്കുന്നത് അത് ചെയ്യുന്നവരെ മാത്രമല്ല അവരോട് ചേര്‍ന്ന് നില്‍ക്കുന്നവരേയും ചിലപ്പോള്‍ ഒരു സമൂഹത്തെ അപ്പാടെയാണ്. എന്നാല്‍ ഇത്രയൊക്കെയായിട്ടും പലരും ഈ പ്രശ്‌നത്തെ നിസ്സാരവത്കരിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. എല്ലാ വര്‍ഷവും മെയ് 31-ന് ലോക പുകലിയ വിരുദ്ധ ദിനമായി ആചരിക്കുന്നുണ്ട്. ഭൂമിയെ വിഷലിപ്തമാക്കുന്ന ഒന്നാണ് പുകവലി എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ ഹാനീകരമാണ് പുകവലി. അപകടം ഒളിച്ചിരിക്കുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില സ്വാഭാവിക പരിഹാരങ്ങള്‍ തേടാം.

സിഗരറ്റ് വലിക്കുക എന്നത് നമ്മുടെ ശരീരത്തെ അങ്ങേയറ്റം വിഷലിപ്തമാക്കുന്നു. ഇത് നമ്മുടെ ആരോഗ്യത്തേയും കൂടെയുള്ളവരുടെ ആരോഗ്യത്തേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്. WHO (ലോകാരോഗ്യ സംഘടന) പറയുന്നതനുസരിച്ച്, സിഗരറ്റ് ഉണ്ടാക്കുന്നതിനായി ഏകദേശം 600 ദശലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞിട്ടുണ്ട്. ഇത് കൂടാതെ, സിഗരറ്റ് പുറന്തള്ളുന്ന പുക ഏകദേശം 84 ദശലക്ഷം ടണ്‍ CO2 ആണ് പുറത്ത് വിടുന്നത്. ഇത് ആഗോളതാപനത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. പുകവലി ക്യാന്‍സറിന് കാരണമാകും എന്ന് നമ്മള്‍ എല്ലായിടത്തും കാണുന്ന ഒന്നാണ്. ഇത് കൂടാതെ പെട്ടെന്ന് നിങ്ങളെ വാര്‍ദ്ധക്യത്തിലേക്കും അതിനോടൊപ്പം തന്നെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ഒരു കാരണവശാലും നമ്മള്‍ ഈ ഒരു ശീലത്തിന് അടിമപ്പെടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. സ്വാഭാവികമായി പുകവലി നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി അല്‍പം യോഗ ചെയ്ത് ഇതിനെ പ്രതിരോധിക്കാം. എങ്ങനെയെന്ന് നോക്കാം.

യോഗ പോസുകള്‍ ഏതൊക്കെ?

യോഗ പോസുകള്‍ ഏതൊക്കെ?

യോഗക്ക് പല രോഗങ്ങളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിനും രോഗലക്ഷണങ്ങളെ കുറക്കുന്നതിനും രോഗമേ വരാതിരിക്കുന്നതിനും ഉള്ള കഴിവുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം യോഗ ചെയ്യുന്നവര്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ അതിന്റെ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. പുകവലി ഉപേക്ഷിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില എളുപ്പമുള്ള യോഗാസനങ്ങള്‍ ഇതാണ്.

ബാലാസനം

പ്രാണായാമം

യോഗേന്ദ്ര പ്രാണയാമം

സര്‍വ്വാംഗാസനം

മാര്‍ജാരാസനം

ധനുരാസനം എന്നിവയാണ് നിങ്ങള്‍ പുകവലി ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ ചെയ്യേണ്ടത്.

യോഗ എങ്ങനെ സഹായിക്കുന്നു

യോഗ എങ്ങനെ സഹായിക്കുന്നു

യോഗ എങ്ങനെ പുകവലിയെ ഉപേക്ഷിക്കുന്നതിന് സഹായിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും ടെന്‍ഷനും സ്‌ട്രെസ്സും കുറക്കുന്നതിനും യോഗ ചെയ്യുന്നതിലൂടെ നമുക്ക് സാധിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തെ ഉണര്‍ത്തുന്നു. ഒരു വ്യായാമം എന്ന നിലയില്‍ യോഗ നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായി പല വിധത്തിലുള്ള ഉന്‍മേഷം നല്‍കുന്നു. പലരും ടെന്‍ഷനും സ്‌ട്രെസ്സും വര്‍ദ്ധിക്കുമ്പോള്‍ കൂടുതലായി സിഗരറ്റില്‍ അഭയം പ്രാപിക്കുന്നു. എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ ഇതിന് കുറവ് സംഭവിക്കുകയും സിഗരറ്റ് എന്ന വസ്തുവിനെ പാടേ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു.

 സമ്മര്‍ദ്ദം കുറക്കുന്നു

സമ്മര്‍ദ്ദം കുറക്കുന്നു

നിങ്ങള്‍ യോഗ ചെയ്യാന്‍ ഉറച്ചാല്‍ നിങ്ങള്‍ക്ക് സമ്മര്‍ദ്ദം വളരെയധികം കുറയുന്നുണ്ട്. ഇത് നിങ്ങളില്‍ മാനസികമായ ആരോഗ്യവും ശാരീരികമായ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാനസിക പിരിമുറുക്കം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പലരും അതിനുള്ള ഒരു ആശ്രയമായി പുകവലിയെ കണക്കാക്കുന്നു. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിനും പുകവലിയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് യോഗ ആരംഭിക്കാവുന്നതാണ്. ഇത് മനസ്സിന് വിശ്രമം നല്‍കുകയും പേശികളുടേയും സന്ധികളുടേയും ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഇന്ന് മുതല്‍ തന്നെ യോഗ ചെയ്ത് തുടങ്ങൂ. മാറ്റം നിങ്ങള്‍ക്ക് വെറും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അറിയാം.

സന്തോഷം നല്‍കുന്നു

സന്തോഷം നല്‍കുന്നു

നിങ്ങള്‍ യോഗ ചെയ്യാന്‍ ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് ഉടനേ തന്ന അതില്‍ നിന്ന് ലഭിക്കുന്ന മാനസികാരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. യോഗ ചെയ്യുന്നതിലൂടെ സന്തോഷം നല്‍കുന്ന ഹോര്‍മോണുകള്‍ വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മറ്റ് സന്തോഷകരമായ ഹോര്‍മോണുകള്‍ക്കും ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ക്കുമൊപ്പം സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ ഉത്പാദനം യോഗ ചെയ്യുന്നതിലൂടെ വര്‍ദ്ധിക്കുന്നു. ഇതെല്ലാം നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പുകവലിയെന്ന പ്രതിസന്ധിയില്‍ നിന്ന് രക്ഷ നേടുന്നതിന് നിങ്ങള്‍ക്ക് എന്തുകൊണ്ടും യോഗ ഉപയോഗപ്രദമാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശരീരത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍

ശരീരത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍

പുകവലി ഒരാളുടെ ശരീരത്തിന്റെ അകവും പുറവും നശിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ശ്രദ്ധ നല്‍കണം. എന്നാല്‍ പുകവലി മാറ്റാന്‍ ഉദ്ദേശിച്ച് യോഗ ചെയ്യാന്‍ ഉറപ്പിച്ചാല്‍ ഉടനേ തന്നെ ഇത്തരം കേടുപാടുകളെ നമുക്ക് പൂര്‍ണമായും ഒഴിവാക്കാം. കാരണം ശരീരത്തിലേക്ക് കൃത്യമായി രക്തയോട്ടവും മറ്റും എത്തുന്നതിലൂടെ ഒരു പരിധി വരെ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ എല്ലാ പ്രശ്‌നത്തിനും യോഗ പ്രതിവിധിയല്ല. പക്ഷേ ആരോഗ്യം നല്‍കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് യോഗക്ക് സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിച്ച് നില്‍ക്കാതെ ഇന്ന് തന്നെ യോഗയിലേക്ക് ചേരൂ.

 പുകവലിയോടൊപ്പം

പുകവലിയോടൊപ്പം

പലപ്പോഴും പുകവലിയോടൊപ്പം തന്നെ പലരും മറ്റ് പല ശീലങ്ങളും ആരംഭിക്കുന്നുണ്ട്. ഇതില്‍ മദ്യം, ജങ്ക് ഫുഡ് എന്നിവയും ചേരുന്നുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങളെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുത്. അതുകൊണ്ട് ത്‌ന്നെ ഇവയെല്ലാം ആദ്യം ഉപേക്ഷിക്കണം. എന്നിരുന്നാലും, പുകവലി ഉപേക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമെന്ന നിലയില്‍ യോഗ നിങ്ങളുടെ മറ്റ് ശീലങ്ങളിലേക്കുള്ള ആസക്തിയെ കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല യോഗ ചെയ്യുന്നതിലൂടെ നിങ്ങളെ കാത്ത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്നതാണ് സത്യം.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതികാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി

most read:ആര്‍ത്തവ വേദന പാടെ കുറക്കുന്ന ചില യോഗാസനങ്ങള്‍

Read more about: tobacco smoking yoga യോഗ
English summary

World No Tobacco Day 2022: How to Quit Smoking Naturally with Yoga In Malayalam

Here in this article we are sharing some yoga poses to quit smoking naturally on world no tobacco day 2022 in malayalam. Take a look.
Story first published: Tuesday, May 31, 2022, 15:57 [IST]
X
Desktop Bottom Promotion