Just In
- 3 hrs ago
വെല്ലുവിളികളെ അതിജീവിക്കും, ഭാഗ്യം പരീക്ഷിച്ച് വിജയം നേടാം; ഇന്നത്തെ രാശിഫലം
- 11 hrs ago
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- 12 hrs ago
കുഞ്ഞുള്ളിയും എള്ളും ഇട്ട് കാച്ചിയ എണ്ണ: മുടി വളര്ത്തുമെന്നത് ഗ്യാരണ്ടി
- 13 hrs ago
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന് വഴിയുണ്ട്
Don't Miss
- News
ഈ 3 രാശിക്കാർക്ക് ശശ് മഹാപുരുഷ രാജയോഗവും ധന രാജയോഗവും; ജീവിതത്തിന്റെ ഗതിമാറും, വെച്ചടികയറ്റം
- Technology
അത്ഭുതങ്ങളൊളിപ്പിച്ച് നത്തിങ് ഫോൺ 2 വരുന്നു; എന്താവാം കാൾ പേയ് കാത്ത് വച്ചിരിക്കുന്നത്?
- Sports
World Cup 2023: ന്യൂസിലാന്ഡല്ല പാകിസ്താന്, ഇന്ത്യ പാടുപെടും! തുറന്നടിച്ച് മുന് പാക് താരം
- Automobiles
2030 ഓടെ ഇലക്ട്രിക് ഇരുചക്ര വിപണി പിടിച്ചാൽ കിട്ടൂല്ല എന്ന് റിപ്പോർട്ടുകൾ
- Movies
'ശ്രുതി നാഗ ചൈതന്യയുടെ സ്വന്തമാകേണ്ടതായിരുന്നു, വിവാഹത്തിന്റെ വക്കിലെത്തിപ്പോൾ പിരിഞ്ഞു'; റിപ്പോർട്ടുകൾ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന് ചെയ്യേണ്ടത് ഇപ്രകാരം
ലോക ബ്രെയിന് ട്യൂമര് ദിനം; മാരകരോഗം തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ
ബ്രെയിന് ട്യൂമര് എന്ന മാരകമായ രോഗത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാ വര്ഷവും ജൂണ് 8 ന് ലോക ബ്രെയിന് ട്യൂമര് ദിനം ആചരിക്കുന്നു. തലച്ചോറിലെ അസാധാരണമായ കോശങ്ങളുടെ വന്തോതിലുള്ള വളര്ച്ച ഉണ്ടാകുമ്പോഴാണ് ബ്രെയിന് ട്യൂമര് സംഭവിക്കുന്നത്. അത് ക്യാന്സറും അല്ലാത്തതും ആകാം. പ്രൈമറി സെന്ട്രല് നാഡീവ്യൂഹത്തിന്റെ മുഴകളില് 85 മുതല് 90 ശതമാനം വരെ മസ്തിഷ്ക മുഴകളാണ്.
Most
read:
ഉദരാരോഗ്യത്തിനും
പ്രതിരോധശേഷിക്കും
മികച്ചത്;
സപ്പോട്ട
കഴിച്ചാലുള്ള
നേട്ടങ്ങള്
ലോകമെമ്പാടുമുള്ള ഏറ്റവും സാധാരണമായ ക്യാന്സറുകളിലൊന്നായി ബ്രെയിന് ട്യൂമറുകള് മാറുകയാണ്. നാഷണല് ഹെല്ത്ത് പോര്ട്ടലിന്റെ കണക്കനുസരിച്ച്, ലോകമെമ്പാടും ഓരോ ദിവസവും 500ലധികം പുതിയ ബ്രെയിന് ട്യൂമര് കേസുകള് കണ്ടുപിടിക്കുന്നുണ്ട്. ബ്രെയിന് ട്യൂമര് കണ്ടെത്തുന്നതിനും കുറയ്ക്കുന്നതിനുമായി പതിവായി ആരോഗ്യ പരിശോധനകള് നടത്തേണ്ടത് പ്രധാനമാണ്. 2022-ലെ ലോക ബ്രെയിന് ട്യൂമര് ദിനത്തിന്റെ പ്രമേയം 'ഒരുമിച്ച് നമ്മള് ശക്തരാണ്' എന്നതാണ്. ബ്രെയിന് ട്യൂമര് രോഗത്തിന്റെ കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും എന്തെന്ന് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

എന്താണ് ബ്രെയിന് ട്യൂമര്
മസ്തിഷ്കത്തില് അസാധാരണമായ കോശങ്ങളുടെ വന്തോതിലുള്ള വളര്ച്ച ഉണ്ടാകുമ്പോഴാണ് ബ്രെയിന് ട്യൂമര് ഉണ്ടാകുന്നത്. മാലിഗ്നന്റ്, ബെനിന് ട്യൂമറുകള് പ്രധാനമായും രണ്ട് തരം ബ്രെയിന് ട്യൂമറുകളാണ്. ട്യൂമറിലെ കോശങ്ങള് സാധാരണ നിലയിലാണെങ്കില് അത് ദോഷകരമായിരിക്കും. എന്നാല് കോശങ്ങള് അസാധാരണമാണെങ്കില് അത് മാരകവും അര്ബുദവുമായിരിക്കാം. ഈ സാഹചര്യത്തില്, കോശങ്ങള് അനിയന്ത്രിതമായി വളരാന് തുടങ്ങുന്നു. തലച്ചോറില് ആദ്യം വികസിക്കാന് തുടങ്ങുന്ന ബ്രെയിന് ട്യൂമറിനെ പ്രൈമറി ബ്രെയിന് ട്യൂമറുകള് എന്ന് വിളിക്കുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില് ആരംഭിച്ച് തലച്ചോറിലേക്ക് പടരുന്ന ക്യാന്സര് മൂലമാണ് ട്യൂമറുകള് ഉണ്ടാകുന്നത്. ഇവയെ സെക്കണ്ടറി (മെറ്റാസ്റ്റാറ്റിക്) ബ്രെയിന് ട്യൂമറുകള് എന്ന് വിളിക്കുന്നു.

ബ്രെയിന് ട്യൂമറിന്റെ കാരണങ്ങള്
ഒരു വ്യക്തിക്ക് ഏത് പ്രായത്തിലും ബ്രെയിന് ട്യൂമര് ബാധിക്കാം. എന്നിരുന്നാലും, മസ്തിഷ്ക ട്യൂമര് ഉണ്ടാകാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദീര്ഘനേരം റേഡിയേഷനുമായി സമ്പര്ക്കം പുലര്ത്തുന്നത് മൂലമാണ് ബ്രെയിന് ട്യൂമര് ഉണ്ടാകുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. കൂടാതെ, മൊബൈല് ഫോണുകള് പോലുള്ള വിവിധ ഗാഡ്ജെറ്റുകളും ബ്രെയിന് ട്യൂമറിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ കാര്യങ്ങള് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല, പക്ഷേ ഗവേഷണം ഇപ്പോഴും നടക്കുന്നു.
Most
read:നല്ലതെന്ന്
കരുതി
പാവയ്ക്ക
ജ്യൂസ്
അധികം
കഴിക്കേണ്ട;
ഈ
ദോഷങ്ങളും
കൂടെവരും

ബ്രെയിന് ട്യൂമര് എങ്ങനെ വരാം
ഒരാള്ക്ക് ബ്രെയിന് ട്യൂമര് ഉണ്ടാകാനുള്ള സാധ്യതയെ ബാധിച്ചേക്കാവുന്ന ചില അപകട ഘടകങ്ങളുണ്ട്. ഇവയാണ്:
ബ്രെയിന് ട്യൂമറുകള് പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്. കുട്ടികളിലും മുതിര്ന്നവരിലും ബ്രെയിന് ട്യൂമറുകള് കൂടുതലായി കാണപ്പെടുന്നു. ലായകങ്ങള്, കീടനാശിനികള്, നൈട്രേറ്റുകള് തുടങ്ങിയ ചില പദാര്ത്ഥങ്ങളുമായുള്ള സമ്പര്ക്കം മസ്തിഷ്ക ട്യൂമര് സാധ്യത വര്ദ്ധിപ്പിക്കും. ജനിതക അവസ്ഥകളുമായോ ഘടകങ്ങളുമായോ ഈ രോഗം ബന്ധപ്പെട്ടിരിക്കുന്നു.

ബ്രെയിന് ട്യൂമറിന്റെ ലക്ഷണങ്ങള്
നാഷണല് ഹെല്ത്ത് പോര്ട്ടല് പ്രകാരം ബ്രെയിന് ട്യൂമര് ലക്ഷണങ്ങള് അവയുടെ വലിപ്പം, തരം, സ്ഥാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. തലവേദന, കാഴ്ചക്കുറവ്, ഛര്ദ്ദി, മാനസിക മാറ്റങ്ങള് എന്നിവയാണ് സാധാരണ ലക്ഷണങ്ങള്. ബ്രെയിന് ട്യൂമര് ഉള്ള ഒരാള്ക്ക് രാവിലെ ഛര്ദ്ദിയും തലവേദനയും അനുഭവപ്പെടാം. നടത്തം, സംസാരം, സംവേദനം എന്നിവയില് ബുദ്ധിമുട്ട് ഉണ്ടാകാം.
Most
read:സ്ത്രീകളില്
സാധാരണയായി
കണ്ടുവരുന്ന
മാനസികാരോഗ്യ
പ്രശ്നങ്ങള്

ബ്രെയിന് ട്യൂമറിന്റെ സാധാരണ ലക്ഷണങ്ങള്
* ജോലിക്കിടയിലോ അതിരാവിലെയിലോ ഉള്ള തലവേദന
* പേശി പിരിമുറുക്കം, ഞെട്ടല്, മലബന്ധം
* ബോധക്ഷയം, പേശികളില് വിറയല്
* ശരീരത്തിന്റെ പ്രവര്ത്തനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടല്
* ശ്വാസോച്ഛ്വാസം ഇല്ലാത്ത ഒരു ചെറിയ 30 സെക്കന്ഡ് കാലയളവ്
* സംവേദനം, കാഴ്ച, മണം അല്ലെങ്കില് കേള്വി എന്നിവയില് പെട്ടെന്നുള്ള മാറ്റം
* വിറയല് പോലെയുള്ള ആവര്ത്തിച്ചുള്ള അശ്രദ്ധമായ ചലനങ്ങള്
* വ്യക്തിത്വം അല്ലെങ്കില് ഓര്മ്മ തകരാറുകള്
* ഓക്കാനം അല്ലെങ്കില് ഛര്ദ്ദി
* ക്ഷീണം, മയക്കം, ഉറക്ക പ്രശ്നങ്ങള്, ഓര്മ്മക്കുറവ്
* നടക്കാനോ ദൈനംദിന പ്രവര്ത്തനങ്ങള് ചെയ്യാനോ ഉള്ള കഴിവിലെ മാറ്റങ്ങള്
* ട്യൂമറിന് സമീപം സമ്മര്ദ്ദം അല്ലെങ്കില് തലവേദന.
* ബാലന്സ് നഷ്ടപ്പെടല്
* ശരീരത്തിന്റെ ഒരു വശത്ത് കൈ അല്ലെങ്കില് കാലിന്റെ ബലഹീനത
* ശരീരത്തിന്റെ ഇടതും വലതും വശങ്ങളുമായി ആശയക്കുഴപ്പം.

ബ്രെയിന് ട്യൂമര് രോഗനിര്ണയവും ചികിത്സയും
മുകളില് സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങള് നിങ്ങള്ക്കുണ്ടെങ്കില്, നിങ്ങള്ക്ക് ബ്രെയിന് ട്യൂമര് ഉണ്ടെന്ന് അര്ത്ഥമാക്കുന്നില്ല. എന്നിരുന്നാലും, ആദ്യം നിങ്ങളുടെ രോഗലക്ഷണങ്ങളുടെ കാരണം നിര്ണ്ണയിക്കാന് ഡോക്ടറെ സമീപിക്കുക. ബ്രെയിന് ട്യൂമറിനുള്ള പരിശോധനകള് വ്യക്തിയുടെ ലക്ഷണങ്ങളെ ആശ്രയിച്ചിരിക്കും. പരിശോധനകളില് എംആര്ഐ, സിടി സ്കാന്, ഇമേജിംഗ് ടെക്നിക്കുകളായ ആന്ജിയോഗ്രാം എന്നിവ ഉള്പ്പെട്ടേക്കാം. കേള്വി, ജാഗ്രത, കാഴ്ച, പേശികളുടെ ശക്തി, ഏകോപനം, റിഫ്ളെക്സുകള് എന്നിവയുടെ പരിശോധന ഉള്പ്പെടുന്ന ന്യൂറോളജിക് പരീക്ഷയാണ് മറ്റ് പരിശോധനകള്. സെറിബ്രോസ്പൈനല് ദ്രാവത്തിന്റെ സാമ്പിള് ശേഖരിക്കാന് സ്പൈനല് ടാപ്പ് ടെസ്റ്റ് അല്ലെങ്കില് ലംബര് പഞ്ചര് ടെസ്റ്റ് എന്നിവയും ഉപയോഗിക്കാം.