For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്ലഡ് കാന്‍സര്‍ തിരിച്ചറിയാം; ഈ ലക്ഷണങ്ങളുണ്ടോ നിങ്ങള്‍ക്ക്‌

|

ശരീരത്തെ കാര്‍ന്നുതിന്നുന്ന ഒരു രോഗമാണ് കാന്‍സര്‍. ഇന്നത്തെ ജീവിതശൈലിയില്‍ കാന്‍സര്‍ എന്നത് സമൂഹത്തില്‍ പിടിമുറുക്കിക്കഴിഞ്ഞ ഒരു അസുഖമായി മാറി. ഇപ്പോള്‍ പ്രായഭേദമന്യേ ആളുകളില്‍ കാന്‍സര്‍ സാധ്യത വര്‍ധിക്കുന്നു. എന്നാല്‍ കാന്‍സര്‍ എന്നു കേട്ടാലുടനെ മരണത്തെ പേടിച്ച് ജീവിക്കാതെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെയും ചികിത്സയിലൂടെയും രോഗത്തെ ഒരു പരിധി വരെ ചെറുത്തുനിര്‍ത്താന്‍ നമ്മുടെ വൈദ്യശാസ്ത്രത്തിന് സാധിക്കുന്നുണ്ട്. പല തരത്തിലുള്ള കാന്‍സറുകള്‍ ശരീരത്തെ ബാധിക്കുന്നു, അതിലൊന്നാണ് ബ്ലഡ് കാന്‍സര്‍ അഥവാ രക്താര്‍ബുദം.

Most read: കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണംMost read: കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണം

പേര് സൂചിപ്പിക്കുന്നത് പോലെ, ഇത്തരത്തിലുള്ള അര്‍ബുദം നിങ്ങളുടെ രക്താണുക്കളുടെ ഉല്‍പാദനത്തെയും പ്രവര്‍ത്തനത്തെയും ബാധിക്കുന്നു. രക്ത ഉല്‍പാദനത്തിന്റെ അവിഭാജ്യ ഉറവിടമായ അസ്ഥി മജ്ജയിലാണ് ഇത്തരം അര്‍ബുദം ആരംഭിക്കുന്നത്. നിങ്ങളുടെ അസ്ഥിമജ്ജയിലെ സ്റ്റെം സെല്ലുകള്‍ മൂന്ന് തരം രക്താണുക്കളായി വികസിക്കുന്നു. ചുവന്ന രക്താണുക്കള്‍, വെളുത്ത രക്താണുക്കള്‍ അല്ലെങ്കില്‍ പ്ലേറ്റ്‌ലെറ്റുകള്‍ എന്നിങ്ങനെയാണത്. കാന്‍സറാണെങ്കില്‍, അസാധാരണമായ രക്തകോശത്തിന്റെ വളര്‍ച്ച കാരണം രക്ത ഉല്‍പാദന പ്രക്രിയ തടസ്സപ്പെടുന്നു. രക്താര്‍ബുദം, ലിംഫോമ, മൈലോമ എന്നിവയാണ് രക്താര്‍ബുദത്തിന്റെ വിവിധ തരങ്ങള്‍.

രക്താര്‍ബുദം

രക്താര്‍ബുദം

അസ്ഥിമജ്ജയില്‍ അസാധാരണമായ രക്താണുക്കളുടെ ദ്രുതഗതിയിലുള്ള ഉല്‍പ്പാദനം മൂലമാണ് ഇത്തരം അര്‍ബുദം ഉണ്ടാകുന്നത്. ചുവന്ന രക്താണുക്കളുും പ്ലേറ്റ്ലെറ്റുകളും ഉല്‍പാദനത്തിനുള്ള അസ്ഥിമജ്ജയുടെ കഴിവിനെ ഈ അസാധാരണ രക്തകോശങ്ങള്‍ ചെറുക്കുന്നു.

ലിംഫോമ

ലിംഫോമ

ഇത്തരത്തിലുള്ള രക്താര്‍ബുദം ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നിന്ന് അധിക ദ്രാവകങ്ങള്‍ നീക്കംചെയ്യാനും രോഗപ്രതിരോധ കോശങ്ങള്‍ ഉത്പാദിപ്പിക്കാനും കാരണമാകുന്നതാണ് ലിംഫാറ്റിക് സിസ്റ്റം. അണുബാധയെ ചെറുക്കുന്ന ഒരുതരം വെളുത്ത രക്താണുക്കളാണ് ലിംഫോസൈറ്റുകള്‍. അസാധാരണമായ ലിംഫോസൈറ്റുകള്‍ ലിംഫോമ സെല്ലുകളായി മാറുന്നു. ഇത് നിങ്ങളുടെ ലിംഫ് നോഡുകളിലും മറ്റ് കോശങ്ങളിലും അനിയന്ത്രിതമായി വളരുകയും പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മൈലോമ

മൈലോമ

ഈ തരത്തിലുള്ള രക്താര്‍ബുദം പ്ലാസ്മ കോശങ്ങളെ ബാധിക്കുന്നു. ശരീരത്തിലെ രോഗ പ്രതിരോധ ആന്റിബോഡികളുടെ ഉത്പാദനത്തിന് കാരണമാകുന്ന വെളുത്ത രക്താണുക്കളാണ് പ്ലാസ്മ കോശങ്ങള്‍. പ്ലാസ്മ കോശങ്ങളുടെ ഉത്പാദനത്തെ മൈലോമ ബാധിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുകയും ചെയ്യുന്നു.

രക്താര്‍ബുദം ബാധിച്ചാല്‍

രക്താര്‍ബുദം ബാധിച്ചാല്‍

രക്താര്‍ബുദം ബാധിക്കുന്നവരില്‍ രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ക്രമാതീതമായി കുറയും. ഈ അവസ്ഥയില്‍ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകും. ഇത് ത്വക്കില്‍ക്കൂടി രക്തം വരുന്നതിനും ചര്‍മത്തില്‍ ചുവന്നപാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. രക്തം, അസ്ഥി മജ്ജ അല്ലെങ്കില്‍ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന ഒരുതരം രോഗമാണ് ബ്ലഡ് കാന്‍സര്‍. സാധാരണ രക്താര്‍ബുദ ലക്ഷണങ്ങളില്‍ ചിലത് ഇവയാണ്:

Most read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെMost read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

* ബലഹീനത, ക്ഷീണം, അസ്വാസ്ഥ്യം

* ശ്വാസം മുട്ടല്‍

* അസ്ഥി ഒടിവുകള്‍

* എളുപ്പത്തിലുള്ള ചതവ്

* മോണയില്‍ നിന്ന് രക്തസ്രാവം

* ആവര്‍ത്തിച്ചുള്ള അണുബാധകള്‍ അല്ലെങ്കില്‍ പനി

* രാത്രിയില്‍ ശരീരത്തില്‍ അമിതമായ വിയര്‍പ്പ്

* ശരീരഭാരം നഷ്ടപ്പെടുന്നു

* ഓക്കാനം

* അനോറെക്‌സിയ

* ലിംഫ് നോഡ് (ഗ്രന്ഥി) വലുതാകല്‍

* വയറുവേദന, അസ്ഥി വേദന, നടുവേദന

* ആശയക്കുഴപ്പവും

* മോണയിലും മൂക്കിലും മുറിവിലും അസാധാരണമായ രക്തസ്രാവം

* കാഴ്ച പ്രശ്‌നങ്ങളും തലവേദനയും

* മൂത്രമൊഴിക്കുമ്പോള്‍ ബുദ്ധിമുട്ട്, മൂത്രക്കുറവ്

രക്താര്‍ബുദം കഠിനമായാലുള്ള ലക്ഷണങ്ങള്‍

രക്താര്‍ബുദം കഠിനമായാലുള്ള ലക്ഷണങ്ങള്‍

* ചുണ്ടുകളിലോ കൈവിരലുകളിലോ നീലകലര്‍ന്ന നിറം

* നിങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടല്‍

* ആശയക്കുഴപ്പം, വ്യാകുലത, അലസത എന്നിവ പോലുള്ള മാനസിക നിലയിലെ മാറ്റ്

* നെഞ്ചുവേദന, നെഞ്ചില്‍ മര്‍ദ്ദം, ഉയര്‍ന്ന ഹൃദയമിടിപ്പ്

* ഉയര്‍ന്ന പനി (101 ഡിഗ്രി ഫാരന്‍ഹീറ്റിനേക്കാള്‍ കൂടുതലാണ്)

* വേഗത്തിലുള്ള ഹൃദയമിടിപ്പ് (ടാക്കിക്കാര്‍ഡിയ)

* ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വസന പ്രശ്‌നങ്ങള്‍

* കടുത്ത വയറുവേദന

* അനിയന്ത്രിതമായ അല്ലെങ്കില്‍ കനത്ത രക്തസ്രാവം

Most read:വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

രക്താര്‍ബുദം കാരണങ്ങള്‍

രക്താര്‍ബുദം കാരണങ്ങള്‍

രക്താര്‍ബുദത്തിന്‌ പ്രത്യേകമായി ഒരു കാരണം അജ്ഞാതമാണെങ്കിലും, അതിന്റെ ആരംഭവുമായി വിവിധ ഘടകങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. ചില കാരണങ്ങള്‍ ഇവയാണ്:

* പ്രായം

* കുടുംബ ചരിത്രം

* ദുര്‍ബലമായ രോഗപ്രതിരോധ ശേഷി

* ചില അണുബാധകള്‍

രക്താര്‍ബുദം ചികിത്സ

രക്താര്‍ബുദം ചികിത്സ

മുകളില്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ എല്ലായ്‌പ്പോഴും ബ്ലഡ് കാന്‍സര്‍ ആകണമെന്നില്ല. എങ്കിലും ഇത്തരം അവസ്ഥകള്‍ കണ്ടാല്‍ ഒരു വിശദപരിശോധന നടത്തുന്നത് നല്ലതാണ്. രക്തവും മജ്ജയും പരിശോധിക്കുന്നതാണ് ആദ്യ പടി. കൂടുതല്‍ വ്യക്തതയ്ക്ക് ജനിതക പരിശോധനയും പ്രതിരോധ ടെസ്റ്റുകളും രോഗികള്‍ക്ക് നിര്‍ദേശിക്കാറുണ്ട്. രക്താര്‍ബുദ ചികിത്സയുടെ പ്രാഥമിക ലക്ഷ്യം കാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ്. ഈ രോഗത്തിന് ഇന്ത്യയിലെ നിരവധി ആശുപത്രികളില്‍ ചികിത്സകള്‍ നല്‍കുന്നുണ്ട്. അസ്ഥി മജ്ജ മാറ്റിവയ്ക്കലാണ് ഒരു വഴി. കേടായതോ നശിച്ചതോ ആയ അസ്ഥി മജ്ജ, ആരോഗ്യകരമായ അസ്ഥി മജ്ജ സ്റ്റെം സെല്ലുകള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്ന ഒരു പ്രക്രിയയാണിത്.കീമോതെറാപ്പി, റേഡിയേഷന്‍ ചികിത്സ, ബയോളജിക് തെറാപ്പി, സര്‍ജറി തുടങ്ങിയ ചികിത്സകളും രക്താര്‍ബുദം നീക്കാനായി ചെയ്തുവരുന്നുണ്ട്.

English summary

World Blood Cancer Day 2021: Blood Cancer Signs, Symptoms, Diagnosis And Treatment in malayalam

Here we are discussing blood cancer signs, symptoms, diagnosis and treatment. Take a look.
X
Desktop Bottom Promotion