For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാല്‍പ്പതുകളില്‍ സ്ത്രീകള്‍ക്കാവശ്യം ഇതാണ്: അപകടങ്ങള്‍ ഏറ്റവും കൂടുന്ന പ്രായം

|

ഓരോ പ്രായം കഴിയുന്തോറും നമുക്കുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളും വര്‍ദ്ധിച്ച് വരുകയാണ്. എന്നാല്‍ ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. സ്ത്രീകളിലും പുരുഷന്‍മാരിലും പല വിധത്തിലുള്ള രോഗാവസ്ഥകളാണ് ഉണ്ടാവുന്നത്. സ്ത്രീകളിലും പുരുഷന്‍മാരിലും ആരോഗ്യാവസ്ഥകള്‍ വ്യത്യസ്തമായത് കൊണ്ട് തന്നെ രോഗങ്ങളും വ്യത്യസ്തമാണ്. സ്ത്രീകള്‍ക്ക് ഓരോ പ്രായത്തിലും ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും പോഷകങ്ങളും അനിവാര്യമാണ്. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും പലരിലും എല്ലാ പോഷകങ്ങളും ശരീരത്തിന് ലഭിക്കുന്ന തരത്തിലേക്ക് എത്തിക്കുന്നില്ല.

Essential Nutrients

സ്ത്രീകളുടെ ശരീരം ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ പോലുള്ള ചില പോഷകങ്ങള്‍, ആഹാരത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. പ്രത്യേകിച്ച് നാല്‍പ്പതിന് ശേഷം സ്ത്രീകള്‍ അവരുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഇനി പറയുന്ന പോഷകങ്ങള്‍ ഉള്‍പ്പെടുത്തണം. അല്ലാത്ത പക്ഷം അവരില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്തൊക്കെയാണ് നാല്‍പ്പതുകളില്‍ സ്ത്രീകള്‍ കഴിക്കേണ്ട പോഷകങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

അയേണ്‍

അയേണ്‍

സ്ത്രീകള്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി ഭക്ഷണത്തില്‍ അയേണ്‍ ഉള്‍പ്പെടുത്തേണ്ടതാണ്. കാരണം അയേണിന്റെ കുറവ് അനീമിയ പോലുള്ള അസ്വസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രധാനമായും സ്ത്രീകള്‍ അവരുടെ ജീവിതത്തിലെ വളരെ നിര്‍ണായകമായ ഘട്ടത്തിലാണ് ഉള്ളത്. ശരീരത്തിലെ പ്രധാന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുന്നതിന് ശരീരത്തെ പ്രാപ്തമാക്കേണ്ട സമയമാണ് നാല്‍പ്പതുകളില്‍. ഈ സമയം ഇരുമ്പിന്റെ കുറവ് വിളര്‍ച്ചയിലേക്കും പിന്നീട് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നു. പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. സ്ത്രീകള്‍ അവരുടെ ഭക്ഷണത്തില്‍ പൂര്‍ണമായും അയേണ്‍ അടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ നിങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമുള്ളതാണ്. പേശികളുടെ ആരോഗ്യത്തിന് പ്രോട്ടീന്‍ കഴിക്കേണ്ടത് അനിവാര്യമായതാണ്. നാല്‍പ്പതുകളില്‍ ബാലന്‍സും മൊബിലിറ്റിയും നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പലപ്പോഴും സ്ത്രീകള്‍ പ്രായമാകുന്നതോടെ വ്യായാമം ചെയ്യുന്നതിന് മടി കാണിക്കുന്നു. ഇത് പേശികളുടെ അനാരോഗ്യത്തിന് കാരണമാകുന്നു. അതിനാല്‍, പയര്‍, പയറ്, പാല്‍, ചീസ്, തൈര് എന്നിവ പോലുള്ളവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രോട്ടീന്‍ നഷ്ടത്തെ കുറക്കുന്നതിന് സാധിക്കുന്നു.

കാല്‍സ്യം

കാല്‍സ്യം

സ്ത്രീകള്‍ അവരുടെ ഭക്ഷണശീലത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് കാല്‍സ്യം. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നിങ്ങള്‍ നിര്‍ബന്ധമായും കാല്‍സ്യം ഉള്‍പ്പെടുത്തണം. ശരീരം 40-ന് ശേഷം അനാരോഗ്യത്തിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ശരീരത്തിന് ആവശ്യത്തിന് കാല്‍സ്യം എത്തിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ഹൃദയം, പേശികള്‍, ഞരമ്പുകള്‍ എന്നിവയ്ക്കും കാല്‍സ്യം ആവശ്യമാണ്. നിങ്ങളുടെ കാല്‍സ്യം ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പാലുല്‍പ്പന്നങ്ങള്‍, ഇലകള്‍, പച്ചക്കറികള്‍, റാഗി, എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി കാല്‍സ്യത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി സ്ഥിരമായി കഴിക്കേണ്ടതാണ്. നിങ്ങള്‍ പ്രായം കൂടുന്നതോടെ നിങ്ങളുടെ വിറ്റാമിന്‍ ഡിയുടെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഗുരുതരാവസ്ഥയില്‍ എത്തിക്കുന്നു. ശരീരത്തില്‍ കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് വേണ്ടി വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. അതുകൊണ്ടട് തന്നെ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. സൂര്യപ്രകാശം കൊള്ളുന്നതിനും കൂണ്‍, മുട്ടയുടെ മഞ്ഞക്കരു, മത്സ്യം, ധാന്യങ്ങള്‍ എന്നിവയും കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി

വിറ്റാമിന്‍ ബി പ്രായത്തിന്റേതായ അവശതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല വാര്‍ദ്ധക്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി വിറ്റാമിന്‍ ബി കഴിക്കാവുന്നതാണ്. നിങ്ങളുടെ ശരീരത്തിന്റെ സെല്ലുലാര്‍, അവയവ സിസ്റ്റം പ്രോസസ്സുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനെല്ലാം വിറ്റാമിന്‍ ബി ആവശ്യമാണ്. അതുകൊണ്ട് ദിനചര്യയില്‍ വിറ്റാമിന്‍ ബി ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പയര്‍വര്‍ഗ്ഗങ്ങള്‍, ഇലക്കറികള്‍ എന്നിവയും സ്ഥിരമായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. പ്രായത്തിന്റേതായ അവശതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

വെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണംവെറും വയറ്റില്‍ പഴവും ഉണക്കമുന്തിരിയും കഴിക്കുന്നവര്‍ ഒന്നറിഞ്ഞിരിക്കണം

തണുപ്പ് കാലത്ത് വെള്ളം കുടി കുറവോ: അപകടം പുറകേയുണ്ട്തണുപ്പ് കാലത്ത് വെള്ളം കുടി കുറവോ: അപകടം പുറകേയുണ്ട്

English summary

Women Should Add These Essential Nutrients In their Diet After Turning 40s

Here we have listed some of the essential nutrients for women in their 40s should not miss in malayalam. Take a look.
Story first published: Wednesday, January 25, 2023, 15:43 [IST]
X
Desktop Bottom Promotion