For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തണുപ്പ് കാലത്ത് തൂങ്ങിയ വയറും അരക്കെട്ടിലെ കൊഴുപ്പും അകറ്റും പഴം

|

തണുപ്പ് കാലം എപ്പോഴും അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു കാലം കൂടിയാണ്. ജലദോഷം, ചുമ, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെല്ലാം നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നത് തണുപ്പ കാലത്താണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഭക്ഷണമാണ് പലരും ആശ്രയിക്കുന്നത്. എന്നാല്‍ അമിത ഭക്ഷണം പലപ്പോഴും നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമിതവണ്ണത്തിലേക്കും തടി വര്‍ദ്ധിപ്പിക്കുന്നതിലേക്കും കുടവയറിലേക്കും ഇത് നയിക്കുന്നു.

Winter Fruits For Weight Loss

അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില പഴങ്ങള്‍ നമ്മളെ സഹായിക്കുന്നു. എന്നാല്‍ ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടിയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില പഴങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. എന്നിരുന്നാലും, ശരീരഭാരം കുറയ്ക്കാനും ഉയര്‍ന്ന ഊര്‍ജ്ജം നിലനിര്‍ത്താനും, നിങ്ങളുടെ ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനും ചില ശൈത്യകാല പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ്. ഇതിലുള്ള വിറ്റാമിന്‍ സി നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഫലങ്ങള്‍ നല്‍കുന്നു. കൊഴുപ്പ് കുറക്കുന്നതിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. ഇത് പ്രകൃതിദത്ത ഉറവിടമായത് കൊണ്ട് തന്നെ അമിതവണ്ണത്തെ കുറക്കുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ സി ശരീരത്തിന്റെ മെറ്റബോളിസത്തെ സാധാരണ രീതിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓറഞ്ച് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് ക്രമരഹിതമായ വിശപ്പിനെ നിയന്ത്രിക്കുന്നതിനും ഓറഞ്ച് സഹായിക്കുന്നു.

 അത്തിപ്പഴം

അത്തിപ്പഴം

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. ഇത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും അമിതവിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. പെട്ടെന്നുള്ള ദഹനത്തിന് മികച്ചതാണ് അത്തിപ്പഴം. ഇതിലുള്ള 'ഫിസിന്‍' എന്ന എന്‍സൈം ആണ് നിങ്ങള്‍ക്ക് പെട്ടെന്ന് ദഹനത്തിന് സഹായിക്കുന്നു. ഇതിലൂടെ വയറിലെ കൊഴുപ്പ് നഷ്ടപ്പടുന്ന പ്രക്രിയ എളുപ്പത്തിലാവുന്നു. കൂടാതെ അത്തിപ്പഴത്തില്‍ അടങ്ങിയിട്ടുള്ള ചെമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുള്‍പ്പെടുന്ന ധാരാളം പോഷകങ്ങള്‍ അത്തിപ്പഴത്തിലുണ്ട്.

പേരക്ക

പേരക്ക

തണുപ്പ് കാലത്ത് വിശക്കുമ്പോള്‍ പേരക്ക നല്ലൊരു ലഘുഭക്ഷണമാണ്. ഇതിന്റെ രുചിയോടൊപ്പം തന്നെ നമുക്ക് അമിതവണ്ണത്തേയും ഇല്ലാതാക്കാം. കൂടാതെ രക്തസമ്മര്‍ദ്ദം , പ്രമേഹം തുടങ്ങിയ രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നനു പേരക്ക. ബദാം അല്ലെങ്കില്‍ വാല്‍നട്ട് പോലെയുള്ള കുറച്ച് അണ്ടിപ്പരിപ്പുകളുമായി ചേര്‍ത്ത് ഇത് കഴിക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും നമുക്ക് പേരക്ക ശീലമാക്കുന്നു. ഇതിലുള്ള നാരുകളും വിറ്റാമിന്‍ സിയും പേരക്കയില്‍ ഉണ്ട്. അമിതവണ്ണത്തിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് പേരക്ക.

സീതപ്പഴം

സീതപ്പഴം

സീതപ്പഴം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തുന്നു. ധാതുക്കളുടേയും വിറ്റാമിനുകളുടേയും മികച്ച ഉറവിടമാണ് സീതപ്പഴം. അമിതവണ്ണമെന്ന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട്‌പോവുന്നതിനും എല്ലാം സീതപ്പഴം കഴിക്കാവുന്നതാണ്. വിറ്റാമിന്‍ എ, സി എന്നിവയ്ക്കൊപ്പം ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ചെമ്പ് എന്നിവയും സീതപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് ദഹനം മന്ദഗതിയിലാകുമ്പോള്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് സീതപ്പഴം ശീലമാക്കാം.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ ഉപയോഗിക്കുന്നതിലൂടെയും അമിതവണ്ണത്തെ നമുക്ക് ഇല്ലാതാക്കാം. ഇത് ഫൈബറിന്റെ മികച്ച കലവറയാണ്. അതിലൂടെ ശരീരത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നതിനും കൂടുതല്‍ നേരം വിശപ്പില്ലാതെ ഇരിക്കുന്നതിനും എല്ലാം പൈനാപ്പിള്‍ സഹായിക്കുന്നു. പൈനാപ്പിളില്‍ ഉള്ള ബ്രോമെലൈന്‍ എന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി എന്‍സൈം ആണ് മെറ്റബോളിസത്തിന് സഹായിക്കുന്നത്. ഇത് വയറിലേയും അരക്കെട്ടിലേയും കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

 മാതളനാരങ്ങ

മാതളനാരങ്ങ

മാതള നാരങ്ങ കൊണ്ട് നിങ്ങള്‍ക്ക് അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിലുള്ള പോളിഫെനോള്‍ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കുന്നു. ഇത് നിങ്ങളുടെ ധമനികളിലെ ലിപിഡുകള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറയുകയും ദോഷകരമായ ടോക്‌സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. കൂടാതെ ശരീരത്തിലുടനീളം രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അമിതവണ്ണം പോലുള്ള എല്ലാ അവസ്ഥകള്‍ക്കും പെട്ടെന്നാണ് മാതളനാരങ്ങയിലൂടെ പരിഹാരം കാണുന്നതിന് സാധിക്കുന്നു.

സ്റ്റാര്‍ഫ്രൂട്ട്

സ്റ്റാര്‍ഫ്രൂട്ട്

സ്റ്റാര്‍ഫ്രൂട്ട് കഴിക്കുന്നത് നിങ്ങളുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇതിലുള്ള നാരുകള്‍ ശരീരത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. കുറഞ്ഞ കലോറിയാണ് ഇതിന് സഹായിക്കുന്നത്. ഇത്തരം നാരുകള്‍ നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. ഇതിലൂടെ ശരീരഭാരവും അമിതകൊഴുപ്പും ഇല്ലാതാവുന്നു. സ്റ്റാര്‍ ഫ്രൂട്ടിലെ പ്രകൃതിദത്ത നാരുകള്‍ വയറിളക്കം, മലബന്ധം, വയറിളക്കം തുടങ്ങിയ മലബന്ധ ലക്ഷണങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു.

മധുരനാരങ്ങ

മധുരനാരങ്ങ

രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ മധുരനാരങ്ങ സഹായിക്കുന്നു. പ്രമേഹ മരുന്ന് പോലെ തന്നെ ഫലപ്രദമാണ് പലപ്പോഴും മധുരനാരങ്ങ. ഇത് നിങ്ങളില്‍ കലോറി കുറക്കുന്നതിന് സഹായിക്കുന്നു. അതില്‍ ലയിപ്പിക്കുന്ന നാരുകള്‍ ധാരാളം ഉണ്ട്. ഇത് നിങ്ങളുടെ വിശപ്പിനെ കുറക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു.

വാഴപ്പഴം

വാഴപ്പഴം

പഴം നമ്മുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഇതിലുള്ള പൊട്ടാസ്യവും മഗ്നീഷ്യവും വിറ്റാമിന്‍ സി എന്നിവയും പഴത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പ്രഭാതഭക്ഷണത്തിന് മികച്ചതാണ്. അമിതവണ്ണത്തേയും കുടവയറിനേയും ഇല്ലാതാക്കുന്നതിന് വേണ്ടി വാഴപ്പഴം അതുകൊണ്ട് തന്നെ സ്ഥിരമാക്കാവുന്നതാണ്. ഇതിലുള്ള നാരുകളാണ് ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാം.

ഉത്കടാസനം സ്ഥിരമാക്കാം: സ്റ്റാമിന കൂട്ടാം ഒപ്പം അടിവയറും ഒതുക്കാംഉത്കടാസനം സ്ഥിരമാക്കാം: സ്റ്റാമിന കൂട്ടാം ഒപ്പം അടിവയറും ഒതുക്കാം

ഇരുണ്ട മൂത്രവും വയറുവേദനയും നിസ്സാരമല്ല: അപകടം അകത്താണ്ഇരുണ്ട മൂത്രവും വയറുവേദനയും നിസ്സാരമല്ല: അപകടം അകത്താണ്

English summary

Winter Fruits For Weight Loss To Include Your Diet In Malayalam

Here in this article we are sharing some winter fruits for weight loss to include your diet in malayalam. Take a look
Story first published: Wednesday, November 23, 2022, 17:25 [IST]
X
Desktop Bottom Promotion