For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത് ഈ പഴങ്ങളെ മറക്കരുതേ

|

നമ്മുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത് നാം ശ്രദ്ധിക്കാറുണ്ടാകും. സന്ദേശം വളരെ വ്യക്തമാണ്: വിറ്റാമിന്‍ കലവറയായ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തെ ആരോഗ്യത്തോടെ കാക്കാന്‍ സഹായിക്കുന്നു. അമിതവണ്ണം, പ്രമേഹം, മറ്റ് പല ജീവിതശൈലീ രോഗങ്ങള്‍ക്കും പ്രധാന കാരണം മലയാളിയുടെ ഭക്ഷണശീലം തന്നെയാണ്. ജങ്ക് ഫുഡുകളുടെ കടന്നുകയറ്റവും ഇതിന് ആക്കം കൂട്ടി. ശരീരത്തിന് പോഷകങ്ങള്‍ നല്‍കാത്ത ഇത്തരം ആഹാരങ്ങള്‍ ഒഴിവാക്കി അതുള്ളവ കഴിക്കുകയല്ലേ നല്ലത്. സീസണുകള്‍ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷണം കിട്ടുന്നുവെന്ന് ഉറപ്പിക്കുക. അതിനായി ഓരോ സീസണിലും നമ്മുടെ ഭക്ഷണശീലം ക്രമപ്പെടുത്തേണ്ടതുണ്ട്. ശൈത്യകാലവും ഏറെ കരുതേണ്ട ഒന്നാണ്.

Most read: ശീതകാല ആരോഗ്യത്തിന് ഈ ജ്യൂസുകള്‍ മികച്ചത്Most read: ശീതകാല ആരോഗ്യത്തിന് ഈ ജ്യൂസുകള്‍ മികച്ചത്

ആരോഗ്യസംരക്ഷണത്തിനായി ഏറെ കരുതല്‍ നല്‍കേണ്ടതാണ് ശൈത്യകാലം. ശൈത്യകാലത്തെ ഭക്ഷണരീതികള്‍ അറിഞ്ഞ് നിങ്ങളുടെ ഭക്ഷണം ക്രമം ചെയ്താല്‍ അതിനപ്പുറം മികച്ചൊരു കരുതലില്ല. വിറ്റാമിനുകളും ധാതുക്കളും അധികമായി നല്‍കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിഞ്ഞുവയ്ക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ അത്തരം പഴങ്ങളും പച്ചക്കറികളും കൂടി ഉള്‍പ്പെടുത്തുക. പഴങ്ങളില്‍ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുന്നു. കൂടാതെ മറ്റ് പോഷകങ്ങളും ധാരാളമുണ്ട്. കൂടുതല്‍ ഫലം കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യുമെന്ന് ഗവേഷണങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു. ശൈത്യകാലത്ത് സുലഭമായി ലഭിക്കുന്ന ധാരാളം പഴങ്ങള്‍ വിപണിയിലുണ്ട്. ശൈത്യകാല ഭക്ഷണ ഇനങ്ങളെക്കുറിച്ചുള്ള അറിവില്ലാതെ നിങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ കഴിയില്ല. അതിനാല്‍, ശൈത്യകാലത്ത് ശരീരത്തിന് ഊര്‍ജ്ജം പകരാന്‍ കഴിക്കേണ്ട മികച്ച പഴങ്ങള്‍ ഏതൊക്കെയെന്നു നോക്കാം.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച്, നാരങ്ങ എന്നിവയുള്‍പ്പെടുന്ന സിട്രസ് പഴങ്ങള്‍ ശൈത്യകാലത്ത് ഏറ്റവും പ്രധാനമാണ്. ഇവ ആകര്‍ഷകം മാത്രമല്ല മഞ്ഞുകാലത്ത് നമുക്കാവശ്യമായ ഊര്‍ജ്ജവും പകരുന്നു. വിറ്റാമിന്‍ സി യുടെ കലവറയാണ് ഓറഞ്ച്. നാരുകള്‍, വിറ്റാമിന്‍ എ, ബി 1, പാന്റോതെനിക് ആസിഡ്, കാത്സ്യം, ചെമ്പ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍, കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍.. അങ്ങനെ മിക്ക അവയവത്തിനും ഓറഞ്ച് പ്രിയപ്പെട്ടതാണ്. ശൈത്യകാലത്തെ ഇത്തരം ബുദ്ധിമുട്ടുകളില്‍ നിന്നു രക്ഷനേടാന്‍ ഓറഞ്ച് ഒരു ശീലമാക്കൂ.

സീതപ്പഴം

സീതപ്പഴം

സീതപ്പഴം അല്ലെങ്കില്‍ ആത്തച്ചക്ക എന്നറിയപ്പെടുന്ന ഫലം രുചിയില്‍ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും മുമ്പനാണ്. വിറ്റാമിന്‍ സി യാല്‍ സമ്പുഷ്ടമാണ് ഇത്. വിറ്റാമിന്‍ ബി 6, ആന്റി ഓക്‌സിഡന്റുകള്‍, നിയാസിന്‍ നാരുകള്‍, സോഡിയം, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതിലെ പോഷണങ്ങള്‍ ശൈത്യകാലത്തെ നമ്മുടെ ചര്‍മ്മ സംരക്ഷണത്തിന് സഹായകമാകുന്നു. അള്‍സറിനെയും അസിഡിറ്റിയെയും നിയന്ത്രിക്കാനും ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവിനെ ക്രമപ്പെടുത്തുന്നതിനും പ്രമേഹം, പൊണ്ണത്തടി എന്നിവ കുറക്കുന്നതിനും സഹായിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

ശൈത്യകാലത്ത് സുലഭമായി ലഭിക്കുന്ന പഴങ്ങളിലൊന്നാണ് സ്‌ട്രോബെറി. ഇത് കാണാന്‍ മനോഹരം മാത്രമല്ല ശൈത്യകാലത്തെ മിക്ക രോഗങ്ങള്‍ക്കും പരിഹാരവുമാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ സി, ബി 6, കാര്‍ബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീന്‍, കാല്‍സ്യം എന്നിവയും അടങ്ങിയതാണ് സ്‌ട്രോബെറി. രക്തചംക്രമണം ക്രമീകരിക്കാനും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും, രക്തത്തിലെ പഞ്ചസാര ക്രമപ്പെടുത്താനും കണ്ണിന്റെ സംരക്ഷണത്തനും വാതത്തെ പ്രതിരോധിക്കാനും ഒക്കെയായി ഈ ശൈത്യകാലത്ത് നിങ്ങള്‍ക്ക് കഴിക്കാവുന്ന ഉത്തമമായ പഴമാണ് സ്‌ട്രോബെറി.

ഉറുമാമ്പഴം

ഉറുമാമ്പഴം

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പഴങ്ങളില്‍ ഒന്നാണ് മാതളനാരങ്ങ അല്ലെങ്കില്‍ ഉറുമാമ്പഴം. അതുപോലെ തന്നെ ഏറ്റവും പോഷകഗുണമുള്ളതും. ഒക്ടോബര്‍ മുതല്‍ ജനുവരി വരെ സീസണിലാണ് ഇവ കൂടുതലായും വിപണിയിലെത്തുന്നത്. ശൈത്യകാലത്ത് ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട മികച്ച ഫലങ്ങളില്‍ ഒന്നാണിത്. പോഷകങ്ങളുടെ കലവറയായ മാതളം കഴിക്കുന്നതുകൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ശൈത്യകാലത്തെ സൗന്ദര്യ സംരക്ഷണത്തിനും ചര്‍മ്മകാന്തിക്കും ഉറുമാമ്പഴം മികച്ചതാണ്.

ഉറുമാമ്പഴം

ഉറുമാമ്പഴം

ഇതിലെ കാര്‍ബോഹൈഡ്രേറ്റ്‌സ് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. വിളര്‍ച്ച തടയാനും ഉത്തമമാണ്. പ്രായമാകുമ്പോള്‍ കോശത്തിലെ ഡി.എന്‍.എയ്ക്ക് സംഭവിക്കുന്ന ഓക്സീകരണം മാതളത്തിന്റെ ഉപയോഗത്തിലൂടെ കുറയുമെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിന്‍ സി, നൈട്രിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും വൃക്കരോഗങ്ങള്‍ തടയാനും കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനും മാതളം സഹായിക്കുന്നു.

കൈതച്ചക്ക

കൈതച്ചക്ക

രുചികൊണ്ടു മാത്രമല്ല ആരോഗ്യത്തിലും കൈതച്ചക്ക മികച്ചതാണ്. വില അധികമില്ലാത്തതും സുലഭമായി ശൈത്യകാലത്ത് ലഭ്യമാവുകയും ചെയ്യുന്ന ഒന്നാണ് കൈതച്ചക്ക. വിറ്റാമിന്‍ സി, ഇ, എ, കെ, കാത്സ്യം, മഗ്‌നീഷ്യം, പൊട്ടാസ്യം, ബീറ്റ കരോട്ടിന്‍ എന്നിവയും ധാരാളം നാരുകളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയതാണ് കൈതച്ചക്ക. ശൈത്യകാലത്ത് അധികമായി കാണുന്ന സന്ധിവേദനയ്ക്ക് പരിഹാരം കാണുന്ന ഫലമാണ് കൈതച്ചക്ക. കൈതച്ചക്കയിലടങ്ങിയ ബ്രോമെലെയ്ന്‍ വേദന ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. കൈതച്ചക്ക രക്തം കട്ടപിടിക്കുന്നത് തടയുകയും ചെയ്യുന്നു. കണ്ണുകളുടെ ആരോഗ്യത്തിനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും ചര്‍മ്മ സംരക്ഷണത്തിനും പൈനാപ്പിള്‍ ഉത്തമമാണ്.

സപ്പോട്ട

സപ്പോട്ട

ശൈത്യകാല ചര്‍മ്മസംരക്ഷണത്തിന് കഴിക്കാവുന്ന ഉത്തമ ഫലമാണ് സപ്പോട്ട അല്ലെങ്കില്‍ ചിക്കു. സപ്പോട്ടയിലെ വൈറ്റമിന്‍ എ, വൈറ്റമിന്‍ ബി എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നു. സപ്പോട്ടയിലടങ്ങിയ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് നനവും തിളക്കവും കൂട്ടാന്‍ വളരെ നല്ലതാണ്. സപ്പോട്ടയുടെ കുരുവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ മുടിയ്ക്ക് ഈര്‍പ്പവും മിനുസവും നല്‍കുന്നതാണ്. ഇതിലടങ്ങിയ ഗ്ലൂക്കോസിന്റെ അംശം ശരീരത്തിന് ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു. വൈറ്റമിനുകള്‍, ധാതുക്കള്‍, ടാനിന്‍ എന്നിവ കൊണ്ടും സമ്പുഷ്ടമാണ് സപ്പോട്ട. അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ഔഷധമാണ് ഇതിലടങ്ങിയ ടാനിന്‍. ഉദരസംബന്ധമായ പല പ്രശ്നങ്ങളും വേദനകളും പരിഹരിക്കാന്‍ സപ്പോട്ട മികച്ചതാണ്. ഉറക്കമില്ലായ്മ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ അസുഖമുള്ളവര്‍ക്കും സപ്പോട്ട ഗുണം ചെയ്യും.

പപ്പായ

പപ്പായ

ആരോഗ്യത്തിന്റെ കലവറയെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ഒരു പഴമാണ് പപ്പായ. ദഹനം, മോണരോഗങ്ങള്‍, പ്രതിരോധശേഷി, ഹൃദയാരോഗ്യം എന്നിവയ്ക്കെല്ലാം ഉത്തമമാണ് പപ്പായ. പച്ചയ്ക്കും പഴമായും എല്ലാം ഇതിനെ ഉപയോഗിക്കാം. ഭക്ഷണമെന്നതിലുപരിയായി ശൈത്യകാലത്ത് ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവായും പപ്പായയെ ആളുകള്‍ ഉപയോഗിക്കുന്നു. ആന്റി ഓക്സിഡന്റ് ന്യൂട്രിയന്റ്സായ കരോട്ടിന്‍, ഫ്ളേവനോയ്ഡ്, വൈറ്റമിന്‍ സി, ബി, ഫൈബര്‍, മഗ്‌നീഷ്യം എന്നിവ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. പപ്പായയിലെ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നീ ഘടകങ്ങള്‍ വയര്‍ ശുദ്ധീകരിക്കുന്നു. ഫൈബറിന്റ സാന്നിദ്ധ്യവും പപ്പായയുടെ വ്യത്യസ്തനാക്കുന്നു. ദഹനത്തെ സഹായിക്കുന്ന എന്‍സൈമായ പപ്പെയ്ന്‍ പപ്പായയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ബോഡി ഫാറ്റ് കുറക്കാന്‍ സഹായിക്കുന്നു.

English summary

Winter Fruits For Healthy Living

Healthy winter fruits that should be part of your diet. Here are the list of healthy winter fruits. Take a look.
Story first published: Tuesday, December 3, 2019, 13:29 [IST]
X
Desktop Bottom Promotion