For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലങ്ങളായി ഒരേ തലയിണ കവറാണോ ഉപയോഗിക്കാറ്? പ്രതിരോധശേഷി നശിക്കും; കാത്തിരിക്കുന്ന അപകടങ്ങള്‍

|

നിങ്ങള്‍ ഉപയോഗിക്കുന്ന തലയിണയും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാലങ്ങളായി ഒരേ തലയിണ കവറാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഉടന്‍ തന്നെ അത് മാറ്റണം. അല്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേയ്ക്ക് അത് നിങ്ങളെ നയിച്ചേക്കാം.സുഖകരവും ആരോഗ്യകരവുമായ ഉറക്കം ഉറപ്പാക്കുന്നതില്‍ തലയിണ കവറുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. അവ അഴുക്ക്, വിയര്‍പ്പ്, എണ്ണ എന്നിവയില്‍ നിന്ന് തലയിണകളെ സംരക്ഷിക്കുന്നു. എന്നിരുന്നാലും, പലരും തലയിണ കവറുകള്‍ പതിവായി മാറ്റാന്‍ മറക്കുന്നു.

Also read: ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌Also read: ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌

ഇത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. രാത്രി മുഴുവന്‍ നിങ്ങളുടെ ചര്‍മ്മം തലയിണയുമായി അടുത്തിടപഴകുന്നു. അതിനാല്‍, വൃത്തിഹീനമായ തലയിണയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ചര്‍മ്മത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. അതിനാല്‍ വൃത്തിയുള്ളതും സുഖപ്രദവുമായ ഉറക്ക അന്തരീക്ഷം ഉറപ്പാക്കാന്‍ നിങ്ങളുടെ തലയിണ കവറുകള്‍ ആഴ്ചതോറും മാറ്റേണ്ടത് അത്യാവശ്യമാണ്. തലയിണ കവറുകള്‍ മാറ്റാതെ ഉപയോഗിച്ചാലുള്ള ദോഷഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

പലരും രാത്രിയില്‍ ചര്‍മ്മ സംരക്ഷണ രീതി പിന്തുടരുന്നു. ചര്‍മ്മത്തില്‍ പുരട്ടുന്ന സെറം, ക്രീമുകള്‍, ലോഷനുകള്‍ എന്നിവ തലയിണയിലേക്ക് മാറ്റുന്നു. തലയിണ ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കില്‍ ഇതെല്ലാം തലയിണയില്‍ തന്നെ കെട്ടിക്കിടക്കുന്നതിന് കാരണമാകുന്നു. അതുകാരണം നിങ്ങള്‍ക്ക് മുഖക്കുരു പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ വന്നേക്കാം. ചര്‍മ്മ പ്രശ്‌നങ്ങള്‍ തയാനായി ആഴ്ചയില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ തലയിണ കവറുകള്‍ കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.

പ്രതിരോധശേഷി കുറയുന്നു

പ്രതിരോധശേഷി കുറയുന്നു

ചില വിദഗ്ധരുടെ അഭിപ്രായത്തില്‍ നിങ്ങളുടെ തലയിണയിലെ അണുക്കള്‍ നിങ്ങളുടെ പ്രതിരോധശേഷി കുറയ്ക്കും. സാധാരാണ തുണിയില്‍ അണുക്കള്‍ പെട്ടെന്ന് വളരും. എന്നാല്‍ സില്‍ക്ക് തുണിയില്‍ അങ്ങനെയല്ല. സില്‍ക്ക് തുണിയില്‍ ബാക്ടീരിയകള്‍ വളരാന്‍ കഴിയാത്തതിനാല്‍ ഒരു സില്‍ക്ക് തലയിണ കവര്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ഏതെങ്കിലും തരത്തിലുള്ള അണുക്കളോ ബാക്ടീരിയകളോ നിങ്ങളുടെ പ്രതിരോധശേഷിയെ മോശമായ രീതിയില്‍ ബാധിക്കും. അതിനാല്‍ പ്രതിരോധശേഷി തകരാറിലാകാതിരിക്കാനായി നിങ്ങളുടെ തലയിണ കവറുകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുക.

Also read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂAlso read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ

അലര്‍ജി

അലര്‍ജി

തലയിണ കവറുകള്‍ അലര്‍ജി, ആസ്ത്മ ലക്ഷണങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാവുന്ന പൊടിപടലങ്ങളാല്‍ നിറഞ്ഞതാണ്. ഏറെ നാള്‍ വൃത്തിയാക്കാതെ വച്ചാല്‍, തലയിണ കവറിലെ ഈ അലര്‍ജികളുടെ ശേഖരണം നിങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുകയും നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ തലയിണ കവറുകള്‍ ആഴ്ചതോറും മാറ്റുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ഉറക്ക അന്തരീക്ഷം വൃത്തിയുള്ളതും അലര്‍ജിയില്ലാതെയും നിലനിര്‍ത്താനും സഹായിക്കുന്നു.

ശുചിത്വ പ്രശ്‌നങ്ങള്‍

ശുചിത്വ പ്രശ്‌നങ്ങള്‍

തലയിണ കവറുകള്‍ കാലക്രമേണ ബാക്ടീരിയ, പൂപ്പല്‍, മറ്റ് ദോഷകരമായ വസ്തുക്കള്‍ എന്നിവയാല്‍ മലിനമായേക്കാം. ഇത് ചര്‍മ്മത്തില്‍ പ്രകോപനം, മുഖക്കുരു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ആഴ്ചതോറും തലയിണ കവറുകള്‍ മാറ്റുന്നത് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയാനും നിങ്ങളുടെ ഉറക്ക അന്തരീക്ഷം ശുചിത്വമുള്ളതാക്കാനും സഹായിക്കും.

Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍

തലയിണയുടെ ആയുസ്സ് കുറയുന്നു

തലയിണയുടെ ആയുസ്സ് കുറയുന്നു

നിങ്ങളുടെ തലയിണകള്‍ തേയ്മാനത്തില്‍ നിന്ന് സംരക്ഷിക്കാനും തലയിണ കവറുകള്‍ സഹായിക്കുന്നു. തലയിണ കവറുകള്‍ അധികകാലം വൃത്തിയാക്കാതെയിരുന്നാല്‍ അതില്‍ വിയര്‍പ്പ്, എണ്ണ, അഴുക്ക് എന്നിവ കാരണം തലയിണയില്‍ കറയും മഞ്ഞനിറവും ഉണ്ടാകാം. നിങ്ങളുടെ തലയിണ കവറുകള്‍ ആഴ്ചതോറും മാറ്റുന്നതിലൂടെ തലയിണകള്‍ പുതിയതായി തോന്നുകയും അവയുടെ ഈട് വര്‍ദ്ധിക്കുകയും ചെയ്യും.

കിടപ്പുമുറി വൃത്തികേടാകുന്നു

കിടപ്പുമുറി വൃത്തികേടാകുന്നു

നിങ്ങളുടെ തലയിണ കവറുകള്‍ ആഴ്ചതോറും മാറ്റുന്നത് നിങ്ങളുടെ കിടപ്പുമുറിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. വൈവിധ്യമാര്‍ന്ന നിറങ്ങളും പാറ്റേണുകളും ശൈലികളുമുള്ള പുതിയ തലയിണ കവറുകള്‍ ഉപയോഗിച്ച് നിങ്ങളുടെ ബെഡിന്റെ ഭംഗി എളുപ്പത്തില്‍ മാറ്റാനാകും. ഇത് നിങ്ങളുടെ കിടപ്പുമുറിയെ പുതുമയുള്ളതും ആകര്‍ഷകവുമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കവും നല്‍കും.

Also read:അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടംAlso read:അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം

സില്‍ക്ക് ബെഡ് ഷീറ്റ് നല്ലത്

സില്‍ക്ക് ബെഡ് ഷീറ്റ് നല്ലത്

കോട്ടണ്‍ ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് സില്‍ക്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ മുഖക്കുരു പ്രശ്നം കുറവാണെന്ന് യുഎസില്‍ നടത്തിയ ഒരു ക്ലിനിക്കല്‍ പഠനം പറയുന്നു. മറ്റ് തുണിത്തരങ്ങളെ അപേക്ഷിച്ച് സില്‍ക്ക് മൃദുവും ചര്‍മ്മത്തിന് മിനുസമാര്‍ന്നതുമാണെന്നതും പഠനത്തില്‍ പറയുന്നുണ്ട്.

English summary

Why You Should Change Your Pillowcases Every Week; Details in Malayalam

Not changing your pillowcases weekly might be causing you skin issues. Read on to know more.
Story first published: Thursday, February 2, 2023, 12:36 [IST]
X
Desktop Bottom Promotion