For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുന്നു വെള്ളം കുടിയ്ക്കണം, കാരണമിതാണ്....

ഇരുന്നു വെള്ളം കുടിയ്ക്കണം, കാരണമിതാണ്....

|

വെള്ളംകുടി ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുവാന്‍ ഇത് ഏറെ അത്യാവശ്യവുമാണ്. വെള്ളം കുടിയ്ക്കുന്നത് പല രോഗങ്ങളേയും അകറ്റുവാന്‍ സഹായിക്കും.

വെള്ളം കുടിയ്ക്കുന്നതിനും ശാസ്ത്രമുണ്ട്. ചില രീതിയില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ നല്‍കും. ചിലതു ദോഷം നല്‍കുമെന്നും പറയാം.

വെള്ളം കുടിയ്ക്കുമ്പോള്‍ നാം മിക്കവാറും നിന്നു കുടിയ്ക്കുന്നതാണു പതിവ്. നിന്നു വെള്ളം കുടിയ്ക്കുന്നത് ദോഷമെന്നും പറയാം. ഇരുന്നു വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

ഇരുന്നു വെള്ളം കുടിയ്ക്കുന്നത്

ഇരുന്നു വെള്ളം കുടിയ്ക്കുന്നത്

ഇരുന്നു വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ദഹനത്തെ മെച്ചപ്പെടുത്തുവാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്. മസിലുകളും നാഡീവ്യവസ്ഥയുമെല്ലാം റിലാക്‌സ് ചെയ്യുവാന്‍ ഇതു സഹായിക്കും. ഇത് ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തെ സംരക്ഷിയ്ക്കുകയും ചെയ്യുന്നു. ദഹനം മെച്ചപ്പെടുന്നത് ആകെയുള്ള ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.

വാതം പോലുള്ള അവസ്ഥകള്‍ തടയാന്‍

വാതം പോലുള്ള അവസ്ഥകള്‍ തടയാന്‍

വാതം പോലുള്ള അവസ്ഥകള്‍ തടയാന്‍ ഇരുന്നു വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. നിന്നു കൊണ്ടു വെളളം കുടിയ്ക്കുമ്പോള്‍ ശരീരത്തിലെ ഫ്‌ളൂറൈഡുകള്‍ അസന്തുലിതാവസ്ഥയിലെത്തുന്നു. ഇത് സന്ധികളില്‍ കൂടുതല്‍ ഫ്‌ളൂറൈഡ് അടിഞ്ഞു കൂടാന്‍ ഇടയാക്കുന്നു. ഇതാണ് വാതത്തിനും സന്ധിവേദനയ്ക്കുമെല്ലാം കാരണമാകുന്നതും.

ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത്

ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത്

ശരീരത്തില്‍ അസിഡിറ്റി വര്‍ദ്ധിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. വെള്ളം കുടി അസിഡിറ്റി കുറയ്ക്കുന്ന ഒന്നുമാണ്. ഇരുന്നു വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കും. അതേ സമയം നിന്നു വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ അസിഡിറ്റി കൂട്ടാനും കാരണമാകും.

ഇരുന്നു കൊണ്ട് വെള്ളം കുടിയ്ക്കുമ്പോള്‍

ഇരുന്നു കൊണ്ട് വെള്ളം കുടിയ്ക്കുമ്പോള്‍

ഇരുന്നു കൊണ്ട് വെള്ളം കുടിയ്ക്കുമ്പോള്‍ വെള്ളം ഒറ്റയടിയ്ക്ക് ഫുഡ് കനാലില്‍ എത്തിപ്പെടുന്നില്ല. എന്നാല്‍ നിന്നു കൊണ്ടു വെള്ളം കുടിയ്ക്കുമ്പോള്‍ ഇതാണ് സംഭവിയ്ക്കുന്നത്. ഇത് വയറിന്റെ ആരോഗ്യത്തന് നല്ലതല്ല. കുടലിന്റേയും. വയറിന്റേയും കുടലിന്റേയും ആരോഗ്യത്തിന് ഇരുന്നുള്ള വെള്ളം കുടിയാണ് നല്ലത്.

കിഡ്‌നി, ലിവര്‍

കിഡ്‌നി, ലിവര്‍

ഇരുന്നു വെള്ളം കുടിയ്ക്കുന്നതാണ് കിഡ്‌നി, ലിവര്‍ പ്രവര്‍ത്തനത്തിനും ഇതു വഴി ടോക്‌സിനുകള്‍ നീക്കുന്നതിനുമെല്ലാം ഏറെ നല്ലത്. ടോക്‌സിനുകള്‍ പുറന്തള്ളപ്പെടേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്.

ശരീരത്തില്‍

ശരീരത്തില്‍

ശരീരത്തില്‍ പാരാസിംപതറ്റിക് സിസ്റ്റമുണ്ട്. ഇതാണ് നാഡീ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്ക്കുന്നതും നിയന്ത്രിയ്ക്കുന്നതും. ഇരുന്നു കൊണ്ടു വെള്ളം കുടിയ്ക്കുന്നത് ഇതിന് ഏറെ നല്ലതാണ്. ഇതു വഴി നാഡികള്‍ക്കുണ്ടാകുന്ന ടെന്‍ഷനും സ്‌ട്രെസുമെല്ലാം കുറയും. നാഡികള്‍ക്കു സ്‌ട്രെസുണ്ടായാല്‍ ഇത് തലവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഇതൊഴിവാക്കാന്‍ ഇരുന്നു വെള്ളം കുടിയ്ക്കുന്നത് സഹായിക്കുന്ന ഒന്നാണ്.

English summary

Why Should You Drink Water By Sitting

Why Should You Drink Water By Sitting, Read more to know about,
Story first published: Thursday, November 14, 2019, 13:29 [IST]
X
Desktop Bottom Promotion