Just In
- 5 hrs ago
എത്ര വലിയ കെട്ടിക്കിടക്കുന്ന കൊഴുപ്പും ഉരുക്കും മാര്ഗ്ഗങ്ങള്
- 6 hrs ago
സമ്പത്ത് കുമിഞ്ഞ് കൂടുമെന്ന് സൂചന നല്കും സ്വപ്നങ്ങള്: ഈ സ്വപ്നങ്ങള് നിങ്ങള് കാണാറുണ്ടോ?
- 8 hrs ago
മുഖത്തെ ചെറിയമാറ്റം പോലും അപകടം സൂചിപ്പിക്കുന്നതാണ്
- 9 hrs ago
2021ല് രാഹുദോഷം നീക്കാന് 12 രാശിക്കും ചെയ്യേണ്ടത്
Don't Miss
- News
പ്രത്യാശയും കാരുണ്യയും: മത്സ്യത്തൊഴിലാളികൾക്ക് 2 മറൈൻ ആംബുലൻസുകൾ കൂടി നീറ്റിലിറങ്ങുന്നു
- Movies
മണികണ്ഠന്റെയും അഞ്ജലിയുടെയും ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തുന്നു, സന്തോഷം പങ്കുവെച്ച് നടന്
- Sports
ISL 2020-21: വീണ്ടും സമനില കുരുക്കില് ബ്ലാസ്റ്റേഴ്സ്; ജംഷഡ്പൂരിനെതിരെ ഗോളില്ലാ സമനില
- Finance
ഇസ്രായേലി സ്ഥാപനവുമായി റിലയന്സിന്റെ 15 ദശലക്ഷം ഡോളറിന്റെ കരാര്... കൊവിഡ് റാപ്പിഡ് കിറ്റിനായി
- Travel
ബുധനെയും ശുക്രനെയും വ്യാഴത്തെയും കാണാം..നൈറ്റ് സ്കൈ ടൂറിസവുമായി രാജസ്ഥാന്
- Automobiles
വാണിജ്യ വാഹന നിരയിലേക്ക് എട്ട് പുതിയ മോഡലുകള് അവതരിപ്പിച്ച് ഭാരത് ബെന്സ്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഉറക്കം വടക്കോട്ട് വേണ്ട; ആയുസ്സിന് വരെ ദോഷമാണ്
ഉറക്കം വരുമ്പോള് എങ്ങനെയെങ്കിലും കിടന്നാല് മതി എന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്? എന്നാല് ഇനി കിടക്കുന്ന പൊസിഷന് കൂടി അല്പം ശ്രദ്ധിക്കണം. പണ്ട് കാരണവന്മാര് പറയുമായിരുന്നു വടക്കോട്ട് തല വെച്ച് ഉറങ്ങരുത് എന്ന്. എന്നാല് അത് അവരുടെ വിശ്വാസത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞ് പലരും തള്ളിക്കളയുമായിരുന്നു. എന്നാല് ഏത് വിശ്വാസത്തിന് പുറകിലും അല്പം ശാസ്ത്രം ഉണ്ട് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഉറങ്ങുന്ന ദിശ ശരിയായിരിക്കേണ്ടത് നമ്മുടെ ആരോഗ്യത്തിന്റെ കൂടി ആവശ്യമാണ് എന്നുള്ളതാണ് സത്യം. എന്തുകൊണ്ടാണ് പണ്ടുള്ളവര് വടക്കോട്ട് തല വെച്ച് ഉറങ്ങരുത് എന്ന് പറയുന്നതെന്ന് പലര്ക്കും അറിയില്ല. അതിന് പിന്നില് ആരോഗ്യപരമായ പല വിധത്തിലുള്ള കാര്യങ്ങള് ഉണ്ട്.
തല വെക്കുന്നത് വടക്കോട്ടാണെങ്കില് അത് ആരോഗ്യത്തിന് വളരെയധികം ദോഷം വരുത്തുന്നുണ്ട് എന്ന് തന്നെയാണ് ശാസ്ത്രവും പറയുന്നത്. ഒരു പക്ഷേ ഇതൊന്നും കണക്കാക്കിയാവില്ല പണ്ടുള്ളവര് പറഞ്ഞിരുന്നത് എന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളും അതില് ഉള്പ്പെടുന്നവയാണ് എന്നുള്ളതാണ് സത്യം. വടക്കോട്ട് തലവെച്ച് കിടക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യപരമായ അസ്വസ്ഥതകള് ആണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. പണ്ടുള്ളവര് പറയുന്നത് തള്ളിക്കളയുന്നതിന് മുന്പ് ചില കാര്യങ്ങള് ശ്രദ്ധിച്ചാല് അതിലുള്ള ശരിയായ അര്ത്ഥം നമുക്ക് കണ്ടെത്താന് സാധിക്കുന്നുണ്ട്. കൂടുതല് അറിയാന് വായിക്കൂ.

പണ്ടുള്ളവര് വിശ്വസിച്ചിരുന്നത്
പണ്ടുള്ള ആളുകള് വടക്കു ദിശയിലേക്കുള്ള ഉറക്കം ഒഴിവാക്കുന്നതിന് ചില വിശ്വാസങ്ങളെയും കൂട്ടുപിടിച്ചിരുന്നു. ഇതിന്റെ യഥാര്ത്ഥ കാരണം എന്താണെന്ന് പലപ്പോഴും ആരും തിരിച്ചറിഞ്ഞിരുന്നില്ല എന്നുള്ളതാണ്. താമസിയാതെ ഇത് അന്ധവിശ്വാസമായി കണക്കാക്കപ്പെടാന് തുടങ്ങി. ഇത് നിഷേധാത്മകതയെയും ദുരാത്മാക്കളെയും ആകര്ഷിക്കുമെന്ന് ആളുകള് കരുതി. ഇതിന് ആക്കം കൂട്ടുന്നതായിരുന്നു പിന്നീട് സംഭവിക്കുന്ന കാര്യങ്ങളില് പലതും. അതുകൊണ്ട് തന്നെ അതിനെ ഊട്ടി ഉറപ്പിക്കാന് പലപ്പോഴും കഴിഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് പലരും വടക്കോട്ട് തിരിഞ്ഞുള്ള ഉറക്കം ഒഴിവാക്കി. എന്നാല് ഇതിന് പിന്നില് ശാസ്ത്രീയമായ നിരവധി കാര്യങ്ങള് ഉണ്ട് എന്നുള്ളതാണ് സത്യം.

ശാസ്ത്രീയ അടിസ്ഥാനം
എന്തുകൊണ്ട് വടക്ക് ഭാഗത്തേക്ക് തലവെച്ച് ഉറങ്ങരുത് എന്നുള്ളതിന് പലര്ക്കും ഉത്തരമില്ലായിരുന്നു. അത് പാടില്ല എന്നുള്ളത് മാത്രമായിരുന്നു പലരുടേയും ഉത്തരം. എന്നാല് ശരിക്കും ഉള്ള ഉത്തരം ഇതാണ് എന്ന് ശാസ്ത്രം തെളിയിച്ചു. ആളുകള് ഉറങ്ങുമ്പോള് വടക്ക് അഭിമുഖീകരിക്കരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം ഇതാണ്. എല്ലാത്തിനും ശാസ്്ര്രതീയ വിശദീകരണം കൃത്യമായി നല്കുന്നതിന് അന്നത്തെ തലമുറക്ക് കഴിയുമായിരുന്നു.് അതുകൊണ്ട് തന്നെയാണ് ഇന്നുള്ളതു പോലെയുള്ള സാങ്കേതിക വിദ്യകളുടെ സഹായങ്ങള് ഒന്നുമില്ലാതെ തന്നെ എല്ലാ കാര്യവും പണ്ടുള്ളവര് കൃത്യമായി ഗണിച്ച് പറഞ്ഞിരുന്നതും. വടക്കോട്ട് തലവെക്കരുത് എന്ന് പറയുന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം ഇതാണ്.

കൃത്യമായ ഉത്തരം
നമ്മുടെ പൂര്വ്വികര്ക്ക് ഭൂമിയുടെ കാന്തികശക്തിയെക്കുറിച്ച് അറിയാമായിരുന്നു. ഭൂമിയിലെ കാന്തികക്ഷേത്രങ്ങള് ഉത്തരധ്രുവത്തിലും ദക്ഷിണധ്രുവത്തിലും കേന്ദ്രീകരിച്ചിരിക്കുന്നു എന്നതാണ് വസ്തുത. ശരീരത്തിന് സ്വന്തമായി ഒരു കാന്തികക്ഷേത്രമുണ്ടെന്നും പണ്ടുള്ളവര്ക്ക് അറിയാമായിരുന്നു. അവര് തലയെ വടക്കായും കാലുകളെ ശരീരത്തിന്റെ തെക്കായും കണക്കാക്കി. ഇന്ത്യ വടക്കന് അര്ദ്ധഗോളത്തിലാണ് സ്ഥിതിചെയ്യുന്നത്, നമ്മുടെ പൂര്വ്വികര്ക്കും ഇതിനെക്കുറിച്ച് അറിവുണ്ടായിരുന്നു. അതിനാല്, അവര് തെക്കോട്ട് അഭിമുഖമായി ഉറങ്ങുന്നതിന് കൂടുതല് പ്രാധാന്യം നല്കി. കാരണം വിപരീത ധ്രുവങ്ങള് ആകര്ഷിക്കപ്പെടുന്നുവെന്ന് നമുക്കെല്ലാവര്ക്കും അറിയാം. അതിനാല് അവ ശാസ്ത്രീയമായി ശരിയായിരുന്നു. നല്ല ഉറക്കം ലഭിക്കാന്, അവര് തല തെക്കോട്ട് വെച്ച് ഉറങ്ങാന് തിരഞ്ഞെടുത്തു. നാഡീവ്യവസ്ഥയിലും രക്തസമ്മര്ദ്ദത്തിലോ മറ്റ് ആരോഗ്യ വൈകല്യങ്ങളിലോ ഉണ്ടാകുന്ന സങ്കീര്ണതകള് തടയാന് വടക്കോട്ട് തല വെച്ച് ഉറങ്ങുന്നത് ഒഴിവാക്കി.

തെക്കല്ലെങ്കില് മറ്റേത് ദിശ
ഇനി തെക്കോട്ട് തല വെച്ച് ഉറങ്ങാന് എന്തെങ്കിലും തടസ്സം നേരിടുന്നവര്ക്ക് മറ്റ് ദിശകളെ കണ്ടെത്തുന്നതിനും സാധിച്ചിരുന്നു. വടക്കല്ലെങ്കില്, ശരിയായതും തടസ്സമില്ലാത്തതുമായ ഉറക്കം ലഭിക്കാന് മറ്റേതൊരു ദിശയാണ് നല്ലത് എന്ന ചോദ്യത്തിന് ഉത്തരവും നമ്മുടെ കാരണവന്മാര്ക്കിടയിലുണ്ടായിരുന്നു. സൂര്യന് ഈ ദിശയില് നിന്ന് ഉദിക്കുന്നതിനാല് ഒരാള് കിഴക്ക് അഭിമുഖമായി ഉറങ്ങാം. അതിനാല്, തെക്ക് കിഴക്ക് ഭാഗത്തേക്ക് തല വെച്ച് ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതായിരിക്കണം. എങ്കിലും ഉറക്കത്തിന്റെ കാര്യത്തില് പലരും അന്ധവിശ്വാസം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്ന ഒന്ന് തന്നെയായിരുന്നു ഇത്തരത്തിലുള്ള ദിശനോക്കിയുള്ള ഉറക്കം. വടക്കോട്ട് തലവെച്ച് ഉറങ്ങുന്നത് കൊണ്ടുള്ള ദോഷങ്ങള് എന്തൊക്കെയെന്ന് നോക്കാം.

ഹൃദയത്തിന് ദോഷം
ഹൃദയത്തെ നശിപ്പിക്കുന്ന അല്ലെങ്കില് ഹൃദയത്തിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകള് പലപ്പോഴും ഈ ഉറക്കത്തിലൂടെ ഉണ്ടാവുന്നുണ്ട്. കാരണം ഈ ദിശയിലേക്ക് കിടക്കുന്നത് രക്തസമ്മര്ദ്ദം വര്ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ബിപി കൂടുമ്പോള് ശരീരത്തിന് കൂടുതല് അധ്വാനിക്കേണ്ടതായി വരുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷകരമായി മാറുകയും ചെയ്യുന്നുണ്ട്. ഇവിടെ ഭൂമിക്കും ശരീരത്തിനും ഉണ്ടാവുന്ന പരസ്പര ആകര്ഷം സമതുലിതമായില്ലെങ്കില് അത് ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. ഹൃദയസംബന്ധമായ തകരാറുകള് വര്ദ്ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്.

പ്രായമായവരിലും അല്പം ശ്രദ്ധ
ചെറുപ്പക്കാരേക്കാള് പ്രായമായവരിലാണ് ഇത് കൂടുതല് ബാധിക്കുന്നത്. കാരണം തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഇത്തരത്തിലുള്ള കിടപ്പിലൂടെ കുറയുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള് ദുര്ബലമാകുന്നതിനും തലച്ചോറില് രക്തസ്രാവം, പക്ഷാഘാതം തുടങ്ങിയ അവസ്ഥകളിലേക്ക് എത്തുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. ഇത് മാത്രമല്ല ശരീരത്തില് നെഗറ്റീവ് ഊര്ജ്ജം കയറുന്നതിനും ഇത്തരം കിടത്തം കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അല്ലെങ്കില് അപകടം ഉറക്കത്തില് തന്നെ സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഉറക്കം തടസ്സപ്പെടുന്നു
ഉറക്കം തടസ്സപ്പെടുന്നതിനുള്ള സാധ്യതയും ഉറക്കത്തിന്റെ അഭാവം നിങ്ങളുടെ മാനസിക നിലയെ ബാധിക്കുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ കിടത്തം വളരെയധികം ശ്രദ്ധിക്കണം. കാരണം വടക്കോട്ട് തല വെച്ച് ഉറങ്ങുമ്പോള് ഭൂമിയിലെ കാന്തികവലയം നിമിത്തം ശരീരത്തില് കൃത്യമായ രീതിയില് രക്തയോട്ടം സംഭവിക്കുന്നില്ല ഇതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ദോഷം വരുത്തി വെക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില് അത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കണം. ഇപ്പോള് മനസ്സിലായില്ലേ എന്തുകൊണ്ടാണ് വടക്കോട്ട് തല വെച്ച് ഉറങ്ങരുത് എന്ന് പറയുന്നത് എന്ന്.