For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസിഡിറ്റി വന്നാല്‍ ഭക്ഷണം ശ്രദ്ധിക്കണം; ഇവ കുടിക്കാം, ഇവ അരുത്

|

മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് അസിഡിറ്റി അഥവാ നെഞ്ചെരിച്ചില്‍. ഇത് അടിസ്ഥാനപരമായി നെഞ്ചിന്റെ താഴത്തെ ഭാഗത്ത് നെഞ്ചെരിച്ചില്‍ പോലെ തോന്നുന്ന ഒരു അവസ്ഥയാണ്. നിങ്ങളുടെ വയറ്റില്‍ നിന്നുള്ള ആസിഡ് വീണ്ടും ഭക്ഷണ പൈപ്പിലേക്ക് ഒഴുകുമ്പോഴാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഓക്കാനം, ഭക്ഷണം ഇറക്കുമ്പാള്‍ വേദന, വിട്ടുമാറാത്ത ചുമ, ചിലപ്പോള്‍ വായ്‌നാറ്റം എന്നിവയും അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങളാണ്. അത്തരമൊരു അവസ്ഥ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, നിങ്ങളുടെ മാനസികാവസ്ഥയെയും ബാധിക്കുന്നു.

Also read: ക്ഷീണം വരാന്‍ കാരണം പലത്; ക്ഷീണമകറ്റി പെട്ടെന്നുള്ള ഊര്‍ജ്ജത്തിന് കഴിക്കേണ്ടത് ഇത്Also read: ക്ഷീണം വരാന്‍ കാരണം പലത്; ക്ഷീണമകറ്റി പെട്ടെന്നുള്ള ഊര്‍ജ്ജത്തിന് കഴിക്കേണ്ടത് ഇത്

നിങ്ങളും ഇത്തരമൊരു പ്രശ്‌നം നേരിടുകയാണെങ്കില്‍ നിങ്ങളുടെ ഭക്ഷണവും പാനീയങ്ങളും ശ്രദ്ധിക്കുക. ചിലതരം പാനീയങ്ങള്‍ നെഞ്ചെരിച്ചില്‍ പരിഹരിക്കാന്‍ സഹായിക്കുമ്പോള്‍ ചിലവ നിങ്ങളുടെ അവസ്ഥ വഷളാക്കിയേക്കാം. ഈ പാനീയങ്ങള്‍ നിങ്ങളുടെ ആമാശയത്തിലെ ആസിഡ് ഉല്‍പ്പാദനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ വയറിലെ കോശങ്ങളെ സുഖപ്പെടുത്തുകയും ചെയ്തുകൊണ്ട് നിങ്ങളുടെ ഭക്ഷണം നന്നായി ദഹിപ്പിക്കാന്‍ സഹായിക്കുന്നു. അത്തരം ചില പാനീയങ്ങളെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

എന്തൊക്കെ കുടിക്കാം

എന്തൊക്കെ കുടിക്കാം

അസിഡിറ്റിയുടെ പ്രശ്‌നം ഉള്ളവര്‍ക്ക് നെഞ്ചെരിച്ചില്‍, പുളിച്ചു തികട്ടല്‍, ചുമ, തൊണ്ടെ പൊട്ടല്‍, ഓക്കാനം എന്നിവ കാണപ്പെടുന്നു. അത്തരക്കാര്‍ കോഫി, കോള, അസിഡിക് ജ്യൂസുകള്‍ എന്നിവ പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക. ഈ പാനീയങ്ങള്‍ നിങ്ങളുടെ ലക്ഷണങ്ങളുടെ അവസ്ഥ വര്‍ദ്ധിപ്പിക്കും. പകരം, ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതിന് നിങ്ങള്‍ കുടിക്കേണ്ടവ ഇതാ.

ഔഷധ ചായ

ഔഷധ ചായ

ദഹനത്തെ മെച്ചപ്പെടുത്തുന്നതിനും ഗ്യാസ്, ഓക്കാനം തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങള്‍ ശമിപ്പിക്കുന്നതിനും ഹെര്‍ബല്‍ ടീ സഹായിക്കുന്നു. ആസിഡിറ്റി ഉള്ളവര്‍ കഫീന്‍ രഹിത ഹെര്‍ബല്‍ ടീ പരീക്ഷിക്കുക, എന്നാല്‍ പുതിന ഇട്ടു കുടിക്കുന്നത് ഒഴിവാക്കുക. ഇഞ്ചി ചായി, ചമോമൈല്‍ ചായ എന്നിവ ഉത്തമമാണ്. ഇഞ്ചി സ്വാഭാവികമായും ആമാശയത്തെ ശമിപ്പിക്കുകയും വയറിലെ ആസിഡിന്റെ ഉത്പാദനം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. കഫീന്‍ രഹിത ഇഞ്ചി ചായ, അല്‍പം തേന്‍ ചേര്‍ത്ത്, അസിഡിറ്റി ഉള്ളവര്‍ക്ക് കഴിക്കാവുന്നതാണ്.

കൊഴുപ്പ് കുറഞ്ഞ പാല്‍

കൊഴുപ്പ് കുറഞ്ഞ പാല്‍

പശുവിന്‍ പാല്‍ ചില ആളുകള്‍ക്ക് ആഗിരണം ചെയ്യാന്‍ പ്രയാസമാണ്, മാത്രമല്ല അതില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന കൊഴുപ്പ് ഉള്ള എല്ലാ ഭക്ഷണങ്ങളെയും പോലെ, കൊഴുപ്പ് നിറഞ്ഞ പശുവിന്‍ പാലും അസിഡിറ്റി ഉള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. പശുവിന്‍ പാല്‍ ഒഴിച്ചുകൂടാനാവാത്ത അവസ്ഥയില്‍ കൊഴുപ്പ് കുറവുള്ളവയായി ഉപയോഗിക്കുക.

ജ്യൂസ്

ജ്യൂസ്

സിട്രസ് പാനീയങ്ങളും പൈനാപ്പിള്‍ ജ്യൂസ്, ആപ്പിള്‍ ജ്യൂസ് തുടങ്ങിയവയും വളരെ അസിഡിറ്റി ഉള്ളതിനാല്‍ ഇവ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം. മറ്റ് തരത്തിലുള്ള ജ്യൂസുകളില്‍ അസിഡിറ്റി കുറവാണ്. കാരറ്റ് ജ്യൂസ്, കറ്റാര്‍ വാഴ ജ്യൂസ്, കാബേജ് ജ്യൂസ്, ബീറ്റ്‌റൂട്ട്, തണ്ണിമത്തന്‍, ചീര, കുക്കുമ്പര്‍ അല്ലെങ്കില്‍ പിയര്‍ പോലുള്ള അസിഡിറ്റി കുറഞ്ഞ ജ്യൂസുകള്‍ കഴിക്കാവുന്നതാണ്. തക്കാളി അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ റിഫ്‌ളക്‌സ് ലക്ഷണങ്ങളെ പ്രേരിപ്പിക്കുന്നതിനാല്‍, തക്കാളി ജ്യൂസ് ഒഴിവാക്കുന്നത് അസിഡിറ്റി ലക്ഷണങ്ങള്‍ കുറയ്ക്കും.

Most read:വിറ്റാമിന്‍ സി കുറവ്; ശരീരം കാണിക്കും ലക്ഷണങ്ങള്‍Most read:വിറ്റാമിന്‍ സി കുറവ്; ശരീരം കാണിക്കും ലക്ഷണങ്ങള്‍

സ്മൂത്തി

സ്മൂത്തി

വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ സ്മൂത്തികള്‍ അസിഡിറ്റി ഉള്ള ആളുകള്‍ക്ക് നല്ലൊരു ഓപ്ഷനാണ്. പിയര്‍ അല്ലെങ്കില്‍ തണ്ണിമത്തന്‍ പോലുള്ള ജ്യൂസുകള്‍ കഴിക്കുക. അല്ലെങ്കില്‍ കുറഞ്ഞ ആസിഡ് പഴങ്ങള്‍ ഉപയോഗിക്കുക. ചീര അല്ലെങ്കില്‍ കാലെ പോലുള്ള പച്ച പച്ചക്കറികള്‍ ചേര്‍ക്കാന്‍ ശ്രമിക്കുക. ചീരയും അവോക്കാഡോയും ഉള്‍ക്കൊള്ളുന്ന ലളിതമായ, കുറഞ്ഞ കാര്‍ബ് സ്മൂത്തി പരീക്ഷിക്കുക. പച്ച മുന്തിരി കൊണ്ടുള്ള വെഗന്‍ ഗ്രീന്‍ ടീ സ്മൂത്തിയാണ് മറ്റൊരു ഓപ്ഷന്‍.

വെള്ളം

വെള്ളം

അസിഡിറ്റി ഉള്ളവര്‍ക്ക് ലളിതമായ പരിഹാരമാണ് വെള്ളം. മിക്ക ജലത്തിന്റെയും പി.എച്ച് ന്യൂട്രല്‍ അഥവാ 7.0 ആണ്, ഇത് ഒരു അസിഡിറ്റി ഭക്ഷണത്തിന്റെ പി.എച്ച് ഉയര്‍ത്താന്‍ സഹായിക്കും. എന്നാല്‍ വളരെയധികം വെള്ളം നിങ്ങളുടെ ശരീരത്തിലെ ധാതുക്കളുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ഇത് ആസിഡ് റിഫ്‌ളക്‌സ് സാധ്യത വര്‍ദ്ധിപ്പിക്കും ചെയ്യാം.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

അസിഡിറ്റി ഉള്ളവര്‍ക്ക് തേങ്ങാവെള്ളം മറ്റൊരു മികച്ച ഓപ്ഷനാണ്. പൊട്ടാസ്യം പോലുള്ള സഹായകരമായ ഇലക്ട്രോലൈറ്റുകളുടെ നല്ല ഉറവിടമാണ് ഈ പാനീയം. ഈ ഇലക്ട്രോലൈറ്റുകള്‍ ശരീരത്തില്‍ പിഎച്ച് ബാലന്‍സ് പ്രോത്സാഹിപ്പിക്കുന്നു, ഇത് അസിഡിറ്റി നിയന്ത്രിക്കുന്നതിന് നിര്‍ണ്ണായകമാണ്.

Most read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയംMost read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

ഒഴിവാക്കേണ്ട പാനീയങ്ങള്‍

ഒഴിവാക്കേണ്ട പാനീയങ്ങള്‍

ചില പാനീയങ്ങള്‍ക്ക് അസിഡിറ്റിയുടെ തോത് വര്‍ദ്ധിപ്പിക്കും, അത്തരം പാനീയങ്ങള്‍ ഒഴിവാക്കണം. ചില ജ്യൂസ്, കഫീന്‍ പാനീയങ്ങള്‍, കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവ ഉദാഹരണം.

സിട്രസ് ജ്യൂസുകള്‍

സിട്രസ് ജ്യൂസുകള്‍

സിട്രസ് ജ്യൂസുകള്‍ സ്വാഭാവികമായും ഉയര്‍ന്ന അസിഡിറ്റി ഉള്ളതിനാല്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കും. സിട്രസ് ജ്യൂസുകളായ നാരങ്ങ നീര്, ഓറഞ്ച് ജ്യൂസ്, ടാംഗറിന്‍ ജ്യൂസ്, നാരങ്ങാ വെള്ളം, മുന്തിരി ജ്യൂസ് എന്നവ ഒഴിവാക്കുക സിട്രസ് ഫലങ്ങളില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് അന്നനാളത്തെ പ്രകോപിപ്പിക്കും.

കോഫി

കോഫി

കോഫി പലര്‍ക്കും ദൈനംദിന ശീലമാണ്. എന്നാല്‍ അസിഡിറ്റി ഉള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നന്ന്. നിങ്ങളുടെ അന്നനാളം വരെ ഉയര്‍ന്നേക്കാവുന്ന അധിക ഗ്യാസ്ട്രിക് ആസിഡ് സ്രവങ്ങളെ ഉത്തേജിപ്പിക്കാന്‍ കോഫിക്ക് കഴിയും, പ്രത്യേകിച്ചും നിങ്ങള്‍ ഇവ ധാരാളം കുടിക്കുമ്പോള്‍. ഇത് ഉയര്‍ന്ന ആസിഡ് റിഫ്‌ളക്‌സ് ലക്ഷണങ്ങളില്‍ കലാശിക്കുന്നു.

Most read:പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍Most read:പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍

മദ്യം

മദ്യം

മദ്യം എല്ലായ്‌പ്പോഴും ശരീരത്തിനു കേടാണ്, പ്രത്യേകിച്ച് അസിഡിറ്റി ഉള്ളവര്‍ക്ക്. വൈന്‍, മദ്യം എന്നിവ ആസിഡ് റിഫ്‌ളക്‌സിനെ പ്രതികൂലമായി ബാധിക്കും. ഇതിന്റെ ഉപഭോഗം അസിഡിറ്റി അവസ്ഥ വേഗത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

കാര്‍ബണേറ്റഡ് പാനീയങ്ങള്‍

സോഡ, കോള പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങളും അസിഡിറ്റി ഉള്ളവര്‍ക്ക് പ്രശ്‌നം സൃഷ്ടിക്കുന്നു. കാര്‍ബണേറ്റഡ് പാനീയങ്ങളിലെ കുമിളകള്‍ ആമാശയത്തില്‍ മോശകരമായ രീതിയില്‍ പ്രതികരിക്കുന്നു. ഇത്തരം പാനീയങ്ങള്‍ പരമാവധി ഒഴിവാക്കുക.

English summary

What to Drink for Acid Reflux

Learn what beverages you can drink and what to avoid to relieve your symptoms of acidity, plus healthy habits that can improve your quality of life.
X
Desktop Bottom Promotion