For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ല ഉറക്കത്തിനും ആരോഗ്യത്തിനും ഇനി യോഗ നിദ്ര

|

യോഗ നിദ്ര എന്ന് പലരും കേട്ടിട്ടുണ്ടാവും, എന്നാല്‍ അതെന്താണ് എന്ന് കൃത്യമായി നിര്‍വ്വചിക്കാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്നതാണ്. എന്നാല്‍ ആ വാക്കില്‍ തന്നെ ഉണ്ട് ഉറക്കവുമായി ബന്ധപ്പെട്ട അവസ്ഥയാണെന്ന്. എന്താണ് യോഗ നിദ്ര, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍, ഇതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെ, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, തുടക്കക്കാര്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ് ഈ ലേഖനം. മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ക്ക് ഏറ്റവും പരിചിതമായ ഒരു വാക്കാണ് യോഗ നിദ്ര എന്നത്. ഇത് നിങ്ങളുടെ ശരീരത്തിനെ വളരെയധികം മാറ്റിയെടുക്കുന്നുണ്ട്. ഉറക്കില്ലായ്മക്ക് പരിഹാരം കാണുന്നതിന് വേണ്ടി യോഗ നിദ്ര ചെയ്യുന്നവരെങ്കില്‍ അവര്‍ നല്ലൊരു നിങ്ങള്‍ ഒരു ഗൈഡഡ് സ്ലീപ് ധ്യാനത്തോടെ വേണം ആരംഭിക്കുന്നതിന്. അത് വഴി നിങ്ങള്‍ ശ്വാസോച്ഛ്വാസം പിന്തുടരുകയും ശരീരത്തെ സംവേദനം ചെയ്യുകയും ചെയ്യുന്നു.

What is Yoga Nidra

നിങ്ങളുടെ ശരീരം അതുവഴി ഇടതും വലതും തലച്ചോറിനെ സന്തുലിതമാക്കുകയും അതോടൊപ്പം മസ്തിഷ്‌കം ബോധപൂര്‍വ്വം പൂര്‍ണ്ണമായ അവബോധാവസ്ഥയില്‍ നിന്ന് വിശ്രമാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ഇത് പരിശീലിക്കുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാവുന്ന സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുന്നതിനും ഇത് വഴി പേശികളെ ശാന്തമാക്കാനും വിശ്രമിക്കാനും സഹായിക്കുന്ന സ്ഥിതിയിലേക്ക് തലച്ചോര്‍ എത്തുന്നു. ഇത് നിങ്ങളെ ആഴത്തിലുള്ള ഉറക്കത്തിലേക്ക് എത്തിക്കുന്നു. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

എന്താണ് യോഗ നിദ്ര?

എന്താണ് യോഗ നിദ്ര?

ശരീരത്തേയും മനസ്സിനേയും ഒരുപോലെ വിശ്രമിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് അതിശക്തമായ ഒരു വ്യായാമമുറയാണ് എന്നതാണ് സത്യം. നിങ്ങളുടെ ഉറക്കമില്ലായ്മയെ ഇല്ലാതാക്കി ആഴത്തില്‍ ഉറക്കത്തിലേക്കും വിശ്രമത്തിലേക്കും ശരീരത്തിനെ എത്തിക്കുന്നതാണ് യോഗ നിദ്ര. ഇത് നിങ്ങളുടെ തലച്ചോറിനെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. യോഗ നിദ്ര പരിശീലിക്കുന്നത് ഏകദേശം 3 മണിക്കൂര്‍ സുഖകരമായ ഉറക്കത്തിന്റെ ഫലത്തിലേക്ക് നിങ്ങളുടെ മനസ്സിനെ എത്തിക്കുന്നു.

യോഗ നിദ്ര എങ്ങനെ ചെയ്യാം?

യോഗ നിദ്ര എങ്ങനെ ചെയ്യാം?

നിങ്ങളെ സ്വപ്‌നാവസ്ഥയിലേക്കാണ് യോഗ നിദ്ര എത്തിക്കുന്നത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ചിന്തകള്‍ എല്ലാം തന്നെ പതുക്കെയാവുകയും നിങ്ങള്‍ക്ക് വിശ്രിക്കുന്നതിനുള്ള തോന്നല്‍ കൂടി വരുകയും ചെയ്യുന്നു. ഉറക്കത്തേയും നല്ല മാനസികാവസ്ഥയേയും നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ സ്രവണം വര്‍ദ്ധിപ്പിക്കാനും നിങ്ങളെ ശാന്തമാക്കാനും സഹായിക്കുന്നു യോഗ നിദ്ര. ഇത് കൂടാതെ നിങ്ങളുടെ പേശികളെ വിശ്രമിക്കാനും വിശ്രമാവസ്ഥയിലേക്ക് എത്തിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനും തലച്ചോറിലേക്ക് ഉത്കണ്ഠയെന്ന അവസ്ഥ കയറാതിരിക്കുന്നതിനും എല്ലാം യോഗ നിദ്ര ചെയ്യുന്നതിലൂടെ സാധിക്കുന്നു. ചെയ്യേണ്ടത് എല്ലാ ലൈറ്റുകളും അണച്ച് കട്ടിലില്‍ പേശികള്‍ അയവ് വരുന്ന തരത്തില്‍ കിടക്കുക. കണ്ണുകള്‍ അടച്ച് നിങ്ങളുടെ ശ്വാസോച്ഛ്വാസം മാത്രം ശ്രദ്ധിക്കുക. ശേഷം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശ്രദ്ധിക്കുകയും നിങ്ങളുടെ ശ്വസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.

യോഗ നിദ്രയുടെ ഗുണങ്ങള്‍

യോഗ നിദ്രയുടെ ഗുണങ്ങള്‍

നിങ്ങള്‍ ദിവസവും ചുരുങ്ങിയത് 30 മിനിറ്റ് നേരമെങ്കിലും ഇതിന് വേണ്ടി മാറ്റി വക്കേണ്ടതാണ്. അതിന്റെ ഫലമായി നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ ഇനിപറയുന്നവയാണ്. നിങ്ങളുടെ ഉറക്കം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ കുറയ്ക്കുകയും ചെയ്യുന്നു യോഗനിദ്ര. ഇത് കൂടാതെ ഉറക്കക്കുറവ് സമ്മര്‍ദ്ദം, ക്ഷീണം, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയെ ഇല്ലാതാക്കുന്നു. വിഷാദം, ഉത്കണ്ഠ, പ്രതിരോധശേഷി കുറവ്, ഉറക്കമില്ലായ്മ എന്നിവക്കെല്ലാം പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മനസ്സിനെ വിശ്രമത്തിലേക്ക് എത്തിക്കുന്നു. മെഡിറ്റേഷന്‍ ചെയ്യുന്നതിന് സമാനമായ ഗുണമാണ് യോഗനിദ്ര നിങ്ങള്‍ക്ക് നല്‍കുന്നത്. ഇത് ശരീരത്തെ പൂര്‍ണമായും വിശ്രമിക്കുന്നതിന് അനുവദിക്കുന്നു. ഇത് ഉറക്കമില്ലായ്മയെ പരിഹരിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഉറക്കം പ്രദാനം ചെയ്യുന്നതിനും ശാരീരിക അസ്വസ്ഥതകളെ ചെറുക്കുന്നതിനും സഹായിക്കുന്നു.

വേദനയും വിഷാദവും ഇല്ല

വേദനയും വിഷാദവും ഇല്ല

വേദനയും വിഷാദവും പലപ്പോഴും നിങ്ങളെ മാനസികമായി തളര്‍ത്തുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് യോഗ നിദ്ര ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ സഹായിക്കുന്നതോടൊപ്പം തന്നെ മാനസികാരോഗ്യത്തിനും മികച്ചതാണ്. നിങ്ങളുടെ മാനസികാവസ്ഥയെ വര്‍ധിപ്പിക്കുകയും സമ്മര്‍ദ്ദത്തെ നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിനന് യോഗ നിദ്രയിലൂടെ സാധിക്കുന്നു. മാനസികവും വൈകാരികവുമായ പിരിമുറുക്കത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് മികച്ചതാണ് ഈ യോഗനിദ്ര. ശരീരത്തിന്റെയും മനസ്സിന്റേയും അസ്വസ്ഥതകളെ കുറയ്ക്കുന്ന സന്തോഷകരമായ ഹോര്‍മോണുകള്‍ പുറത്തുവിടാന്‍ യോഗ നിദ്ര സഹായിക്കുന്നു.

മോശം ചിന്തകളില്‍ നിന്ന് മോചനം

മോശം ചിന്തകളില്‍ നിന്ന് മോചനം

പലപ്പോഴും മോശം അവസ്ഥകളില്‍ നിന്ന് ശരീരം വിട്ട് നിന്നാലും മനസ്സ് അതിനെ തേടി പോയിക്കൊണ്ടിരിക്കും. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും നമുക്ക് യോഗ നിദ്രയെ കൂട്ടു പിടിക്കാം. നമ്മുടെ മാനസികാരോഗ്യത്തെ തകര്‍ക്കുന്ന പല കാര്യങ്ങളും ഒരു ദിവസം സംഭവിക്കാം. അതിനെല്ലാം പരിഹാരം കാണുന്നതിന് മനസ്സിനെ ഏകാഗ്രമാക്കുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ മാനസികോല്ലാസത്തിനും മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാവുന്നുണ്ട്. നിങ്ങളുടെ മനസ്സിനെ ശല്യപ്പെടുത്തുന്ന ചിന്തകളില്‍ നിന്ന് മുന്നോട്ട് പോവുന്നതിന് യോഗ നിദ്ര സഹായകമാണ്.

ഉറക്കമില്ലായ്മയെ പൂര്‍ണമായും ഇല്ലാതാക്കുന്നു

ഉറക്കമില്ലായ്മയെ പൂര്‍ണമായും ഇല്ലാതാക്കുന്നു

ഉറക്കമില്ലായ്മ കൊണ്ട് വലയുന്ന പലര്‍ക്കും മികച്ചതാണ് യോഗനിദ്ര. ഇത് നിങ്ങളുടെ ആരോഗ്യത്തിന് എന്ന പോലെ തന്നെ മനസ്സിനും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥ സൃഷ്ടിക്കുന്നുണ്ട്. അതില്‍ നിന്നെല്ലാം പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും എല്ലാം നമുക്ക് യോഗനിദ്ര സഹായിക്കുന്നുണ്ട്. ഇനി സംശയിക്കാതെ ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ തന്നെ യോഗ നിദ്രക്ക് തുടക്കമിടൂ. നിങ്ങളുടെ ഉറക്കമില്ലായ്മയേയും മാനസിക സമ്മര്‍ദ്ദത്തേയും എല്ലാം നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് ആരംഭിക്കാം.

ദോഷങ്ങള്‍

ദോഷങ്ങള്‍

എന്നാല്‍ എന്ത് തന്നെയായാലും കൂടുതല്‍ സമയം ഇതിന് വേണ്ടി മാറ്റിവെക്കരുത്. അത് നിങ്ങളില്‍ ക്ഷീണം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ യോഗ നിദ്ര ചെയ്യുകയാണെങ്കില്‍ അതുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്തി അവരുടെ നിര്‍ദ്ദേശപ്രകാരം ചെയ്യാന്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല ഏതെങ്കിലും തരത്തിലുള്ള യോഗ, വ്യായാമം എന്നിവ ചെയ്യുന്നതിന് വേണ്ടി ശ്രദ്ധയോടെയും യോഗ ഗുരുവിന്റെ സഹായത്തോടെയും ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.

തുടക്കം ഈ യോഗയിലൂടെയെങ്കില്‍ ആരോഗ്യവും ആയുസ്സും കൂടെയുണ്ട്തുടക്കം ഈ യോഗയിലൂടെയെങ്കില്‍ ആരോഗ്യവും ആയുസ്സും കൂടെയുണ്ട്

International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍International Yoga Day 2022: ഉദര പ്രശ്‌നങ്ങളെ ഒറ്റയടിക്ക് ഒതുക്കാം യോഗാസനത്തില്‍

English summary

What is Yoga Nidra, Benefits, Side effects And How To Do For Beginners In Malayalam

Here in this article we are discussing about what is yoga nidra and its benefits of side effects in malayalam. Take a look.
X
Desktop Bottom Promotion