For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍; ഇവര്‍ക്ക് ഗുണകരം, ഇത്തരക്കാര്‍ ഒഴിവാക്കണം

|
What is a menstrual cup? Know Who Can Use it and Should Avoid in Malayalam

അസ്വസ്ഥത ഉണ്ടാക്കുന്നതും പരിസ്ഥിതി സൗഹൃദമല്ലാത്തതുമായ വിലകൂടിയ സാനിറ്ററി നാപ്കിനുകള്‍ വാങ്ങാന്‍ നൂറുകണക്കിന് രൂപ ചിലവഴിക്കുന്ന കാലം കഴിഞ്ഞു. ഇത് ആര്‍ത്തവ കപ്പുകളുടെ കാലമാണ്. ആധുനിക കാലത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച മെന്‍സ്ട്രല്‍ കപ്പ് ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ സാനിറ്ററി പാഡുകള്‍ക്ക് പകരമായി സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഒന്നാണ്.

Most read: ശരിയായ ആരോഗ്യവും ഊര്‍ജ്ജവും എക്കാലവും നിലനിര്‍ത്താം; ഈ ഭക്ഷണശീലം മതിMost read: ശരിയായ ആരോഗ്യവും ഊര്‍ജ്ജവും എക്കാലവും നിലനിര്‍ത്താം; ഈ ഭക്ഷണശീലം മതി

സ്ത്രീകളുടെ ആര്‍ത്തവത്തെ ആശ്രയിച്ച്, ശുചിത്വ ആവശ്യങ്ങള്‍ക്കായി കപ്പ് നീക്കം ചെയ്യുകയും വൃത്തിയാക്കുകയും വേണം. തുണി, സാനിറ്ററി പാഡുകള്‍, ടാംപണുകള്‍ എന്നിവയ്ക്ക് പകരം ഗൈനക്കോളജിസ്റ്റുകള്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു. മെന്‍സ്ട്രല്‍ കപ്പ് ആര്‍ക്കൊക്കെ ഉപയോഗിക്കാമെന്നും ആര്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല എന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

മെന്‍സ്ട്രല്‍ കപ്പ് എങ്ങനെ ഉപയോഗിക്കാം

മെന്‍സ്ട്രല്‍ കപ്പ് ആദ്യം സി ആകൃതിയില്‍ മടക്കി യോനിയില്‍ തിരുകുക. ഇതിനുശേഷം ഇത് സ്വമേധയാ വികസിക്കുകയും യോനിയിലെ ഭിത്തികളില്‍ ചേര്‍ന്ന് നില്‍ക്കുകയും ചെയ്യുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്. അവ വീണ്ടും ഉപയോഗിക്കാനും അണുവിമുക്തമാക്കാനും കഴിയും. സാനിറ്ററി നാപ്കിനുകളെ അപേക്ഷിച്ച് വളരെ ന്യായമായ വിലയിലാണ് ഇവ വരുന്നത്. പരിസ്ഥിതിക്ക് നാശം തട്ടാതിരിക്കാനായി സാനിറ്ററി പാഡുകള്‍ക്ക് പകരം ആര്‍ത്തവ കപ്പുകള്‍ ഉപയോഗിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍

ഇത്തരക്കാര്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം ഒഴിവാക്കുക

സിലിക്കണ്‍ അലര്‍ജി ഉള്ളവര്‍

മെന്‍സ്ട്രല്‍ കപ്പ് ഒരു പുനരുപയോഗിക്കാവുന്ന ഉല്‍പ്പന്നമാണ്, അത് ഫണല്‍ ആകൃതിയിലുള്ളതും റബ്ബറോ സിലിക്കോണോ കൊണ്ട് നിര്‍മ്മിച്ചതുമാണ്. മറ്റ് രീതികളേക്കാള്‍ കൂടുതല്‍ രക്തം ഉള്‍ക്കൊള്ളാന്‍ ഇതിന് കഴിയും. നിങ്ങള്‍ക്ക് സിലിക്കണ്‍ അലര്‍ജിയുണ്ടെങ്കില്‍ ആര്‍ത്തവ കപ്പ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഇപ്പോള്‍ വിപണിയില്‍ ധാരാളം സിലിക്കണ്‍ രഹിത ആര്‍ത്തവ കപ്പുകള്‍ ലഭ്യമാണ്. എന്നാല്‍ നിങ്ങള്‍ക്ക് സിലിക്കണ്‍ അലര്‍ജിയുണ്ടെങ്കില്‍ സിലിക്കണ്‍ അടിസ്ഥാനമാക്കിയുള്ള കപ്പ് ഉപയോഗിക്കരുത്. നിങ്ങളുടെ യോനിയുടെ അകത്തും പുറത്തും ചുവന്ന തിണര്‍പ്പുകളും വീക്കവും ഉണ്ടാക്കാന്‍ ഇത് കാരണമാകും.

Most read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയംMost read: പ്രതിരോധശേഷിയും പ്രമേഹ പ്രതിരോധവും; വീറ്റ് ഗ്രാസ് ജ്യൂസ് ഒരു അത്ഭുത പാനീയം

ഇന്‍ട്രാ യൂട്ടറിന്‍ ഉപകരണം

നിങ്ങള്‍ക്ക് ഒരു ഇന്‍ട്രാ യൂട്ടറിന്‍ ഉപകരണം ഉപയോഗിക്കുന്നവരാണെങ്കില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കരുത്. ചിലപ്പോള്‍ നിങ്ങളുടെ കപ്പ് പുറത്തെടുക്കുമ്പോള്‍ വേദനയുണ്ടായേക്കാം. അതിനാല്‍ നിങ്ങള്‍ ഒരു മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് ഒഴിവാക്കണം.

യോനി ശസ്ത്രക്രിയ കഴിഞ്ഞവര്‍

നന്നായി യോജിക്കുന്ന ഒരു മെന്‍സ്ട്രല്‍ കപ്പ് യോനിയില്‍ കൃത്യമായി നില്‍ക്കും. അത് പകല്‍ സമയത്ത് അധികം ചലിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് അടുത്തിടെ എന്തെങ്കിലും യോനിയില്‍ ശസ്ത്രക്രിയയോ ഗര്‍ഭച്ഛിദ്രമോ പ്രസവമോ ഉണ്ടായിട്ടുണ്ടെങ്കില്‍, മെന്‍സ്ട്രല്‍ കപ്പുകളും ടാംപണുകളും ഉപയോഗിക്കുന്നതില്‍ നിന്ന് ആറാഴ്ചയെങ്കിലും വിട്ടുനില്‍ക്കുക.

Most read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനംMost read: ശരീരവേദന, കാഠിന്യം, പേശിവലിവ്; ശൈത്യകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഈ യോഗാസനം

വജൈനിസ്മസ് ഉള്ളവര്‍

ചിലര്‍ക്ക് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍, ശരീരഘടനയിലെ വ്യത്യാസങ്ങള്‍ അല്ലെങ്കില്‍ വജൈനിസ്മസ് പോലുള്ള അവസ്ഥകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് ഒരു വ്യക്തിക്ക് യോനിയില്‍ മെന്‍സ്ട്രല്‍ കപ്പ് തിരുകാന്‍ ശ്രമിക്കുമ്പോള്‍ വേദനയുണ്ടാക്കുന്നു. ഒരു ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് വജൈനിസ്മസ് ഉണ്ടെങ്കില്‍, ഒരു മെന്‍സ്ട്രല്‍ കപ്പോ അല്ലെങ്കില്‍ ടാംപണോ തിരുകുന്നത് നിങ്ങള്‍ക്ക് ശരിക്കും അസ്വസ്ഥതയുണ്ടാക്കും.

അസ്വസ്ഥത അനുഭവപ്പെട്ടാല്‍

മെന്‍സ്ട്രല്‍ കപ്പ് എങ്ങനെ ഉപയോഗിക്കണമെന്ന് മനസിലാക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഒരു വ്യക്തിക്ക് അനുയോജ്യമായത് കണ്ടെത്തുന്നതു വരെ നിരവധി കപ്പുകള്‍ പരീക്ഷിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കേണ്ടതില്ല. ധാരാളം മറ്റ് ഓപ്ഷനുകള്‍ നിങ്ങള്‍ക്ക് ലഭ്യമാണ്.

Most read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമംMost read: മുടി വളരാനും യോഗയിലുണ്ട് വഴി; മുടി അത്ഭുതകരമായി വളര്‍ത്താന്‍ ഈ യോഗാസനം ഉത്തമം

എന്താണ് മെന്‍സ്ട്രല്‍ കപ്പ്

പുനരുപയോഗിക്കാവുന്ന ഒരു സ്ത്രീ ശുചിത്വ ഉല്‍പ്പന്നമാണ് ആര്‍ത്തവ കപ്പ്. ഇത് വിവിധ വലുപ്പത്തിലും ഫണല്‍ ആകൃതിയിലും ലഭ്യമാണ്. മെന്‍സ്ട്രല്‍ കപ്പുകള്‍ റബ്ബര്‍, സിലിക്കണ്‍ അല്ലെങ്കില്‍ ലാറ്റക്‌സ് എന്നിവ ഉപയോഗിച്ച് നിര്‍മ്മിക്കാം. പിരീഡ് ഫ്‌ളൂയിഡ് പിടിക്കാനും ശേഖരിക്കാനും കപ്പ് യോനിയുടെ ഉള്ളില്‍ തിരുകിവച്ച് ഉപയോഗിക്കാം. സാനിറ്ററി പാഡുകളോ ടാംപണുകളോ പോലുള്ള മറ്റ് രീതികളേക്കാള്‍ കൂടുതല്‍ ദ്രാവകം ശേഖരിക്കാന്‍ ആര്‍ത്തവ കപ്പുകള്‍ക്ക് കഴിയും. മെന്‍സ്ട്രല്‍ കപ്പുകള്‍ 12 മണിക്കൂര്‍ വരെ ധരിക്കാവുന്നതാണ്.

മെന്‍സ്ട്രല്‍ കപ്പിന്റെ ഗുണങ്ങള്‍

മെന്‍സ്ട്രല്‍ കപ്പ് വളരെ താങ്ങാനാവുന്നതാണെന്ന് തെളിയിക്കുന്നു, ശരിയായ പരിചരണം ഉണ്ടെങ്കില്‍, ഒരെണ്ണം 8-10 വര്‍ഷം വരെ നിലനില്‍ക്കും.
ചര്‍മ്മത്തിന് ടാംപണുകളേക്കാളും പാഡുകളേക്കാളും സുരക്ഷിതമാണ് കപ്പ്
ഒരു മെന്‍സ്ട്രല്‍ കപ്പിന് പാഡുകളേക്കാളും ടാംപണുകളേക്കാളും കൂടുതല്‍ രക്തം സൂക്ഷിക്കാന്‍ കഴിയും, മാത്രമല്ല ഇത് ചോര്‍ച്ച തടയാനും കഴിയും.
മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പാഡുകളേക്കാളും ടാംപണുകളേക്കാളും പരിസ്ഥിതിക്ക് മികച്ചതാണെന്ന് തെളിയിക്കുന്നു, കാരണം ഇത് പാഡുകളും ടാംപണുകളും മാലിന്യമായി നീക്കം ചെയ്യുന്നത് കുറയ്ക്കുന്നു.

Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍Most read: തണുപ്പുകാലത്തെ പേശിവലിവ് അല്‍പം ശ്രദ്ധിക്കണം; പരിഹാരമുണ്ട് ഈ വഴികളില്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചിലര്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് നിങ്ങളുടെ സെര്‍വിക്‌സിന്റെ വലിപ്പം പ്രധാനമായതിനാല്‍ ഒരു ഡോക്ടറുടെ ഉപദേശം ആവശ്യമായി വന്നേക്കാം. മെന്‍സ്ട്രല്‍ കപ്പുകള്‍ ചെറുതും വലുതുമായ വിവിധ വലുപ്പങ്ങളില്‍ ലഭ്യമാണ്. 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ക്കും പസവിച്ചിട്ടില്ലാത്തവര്‍ക്കും ചെറിയ ആര്‍ത്തവ കപ്പുകള്‍ സാധാരണയായി ശുപാര്‍ശ ചെയ്യപ്പെടുന്നു. താരതമ്യേന കനത്ത ആര്‍ത്തവപ്രവാഹമുള്ള സ്ത്രീകള്‍ക്കും 30 വയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രസവിച്ച സ്ത്രീകള്‍ക്കും വലിയ വലുപ്പങ്ങള്‍ ശുപാര്‍ശ ചെയ്യപ്പെടുന്നു.

English summary

What is a menstrual cup? Know Who Can Use it and Should Avoid in Malayalam

Read on to know who can use menstrual cup and who should avoid it. Take a look.
Story first published: Saturday, December 3, 2022, 11:54 [IST]
X
Desktop Bottom Promotion