For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭനിരോധനം സ്ത്രീ ശരീരത്തിലെ മാറ്റങ്ങൾ ഇങ്ങനെയാണ്

|

ഗർഭനിരോധന ഗുളികകളെക്കുറിച്ച് ഇന്നത്തെ കാലത്ത് ധാരാളം കേട്ടു കേൾവി ഉള്ള ഒന്നാണ്. കാരണം ഇന്നത്തെ കാലത്ത് പലപ്പോഴും മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നത്. മറ്റ് പല വിധത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ കൂടിയും പലപ്പോഴും ഗർഭനിരോധനത്തിന് ഗുളികകളെ ആശ്രയിക്കുന്നവരാണ് നല്ലൊരു ശതമാനം പേരും. ഗുളികകൾ കൂടുതൽ സുരക്ഷിതത്വം നൽകുന്നു എന്നത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന കാരണവും. അതുകൊണ്ട് തന്നെയാണ് നല്ലൊരു ശതമാനം പേരും ഗർഭനിരോധന മാർഗ്ഗങ്ങളില്‍ ഗുളികകൾ ഉപയോഗിക്കുന്നത്.

Most read: കുഞ്ഞിന് രണ്ടാഴ്ചക്കുള്ളിൽ തൂക്കംകൂട്ടും മാജിക്Most read: കുഞ്ഞിന് രണ്ടാഴ്ചക്കുള്ളിൽ തൂക്കംകൂട്ടും മാജിക്

പ്രത്യേകിച്ച് സ്ത്രീകൾ ഇത് ഉപയോഗിക്കുമ്പോൾ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ഇതിനെക്കുറിച്ച് പല വിധത്തിലുള്ള കാര്യങ്ങൾ ഉണ്ട്. എത്ര കഴിക്കണം, എപ്പോള്‍ കഴിക്കണം, എങ്ങനെ കഴിക്കണം എന്നുള്ളത് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. മാത്രമല്ല ഗർഭനിരോധന ഗുളിക കഴിച്ചതിന് ശേഷം ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ കുഞ്ഞുണ്ടാവുമോ, കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങൾ ഉണ്ടാവുമോ ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ ഗർഭനിരോധ ഗുളിക കഴിച്ച് അത് നിർത്തിക്കഴിഞ്ഞാൽ സ്ത്രീ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും എന്തൊക്കെയാണ് ഗർഭനിരോധന ഗുളികകളെക്കുറിച്ച് നിലനിൽക്കുന്ന സംശയങ്ങൾ എന്നും നമുക്ക് നോക്കാം.

ഗർഭനിരോധന മാർഗ്ഗം

ഗർഭനിരോധന മാർഗ്ഗം

ഏറ്റവും നല്ല ഗർഭനിരോധന മാര്‍ഗ്ഗം എന്ന് പറഞ്ഞ് പലരും ഇത്തരം ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്നും മറ്റും വാങ്ങിച്ച് കഴിക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തിൽ വാങ്ങിക്കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും പാർശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നല്ലൊരു ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ കഴിക്കാൻ പാടില്ല. ഇത് പല വിധത്തിലുള്ള അപകടങ്ങളും നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട് എന്നതാണ് സത്യം.

ഗർഭധാരണം സംഭവിച്ചാൽ

ഗർഭധാരണം സംഭവിച്ചാൽ

എന്നാൽ പലരും ഗുളിക കഴിച്ചിട്ടും ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ഓവർഡോസ് ആയി ഇത്തരം ഗുളികകൾ കഴിക്കുന്നു. ഇത് പലപ്പോഴും അബോർഷനിലേക്കും മാത്രമല്ല അമിതരക്തസ്രാവം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയിൽ ആരോഗ്യത്തിന് ആണ് പ്രാധാന്യം നൽകേണ്ടത്. അല്ലെങ്കില്‍ അപകടകരമായ അവസ്ഥ നിങ്ങളിൽ ഉണ്ടാവുന്നുണ്ട്.

 വന്ധ്യത

വന്ധ്യത

വന്ധ്യത ഇന്നത്തെ കാലത്ത് സാധാരണ ഒരു സംഭവമാണ്. എന്നാൽ ഗർഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം വന്ധ്യത വരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഗർഭധാരണത്തിന് തയ്യാറെടുക്കുന്നവർ ഗുളിക ഉപയോഗിക്കുന്നത് നിർത്തിക്കഴിഞ്ഞാൽ ഗർഭം ധരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാത്രമല്ല ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സാധിക്കുന്നുണ്ട്. എന്നാൽ ഗർഭനിരോധന ഗുളികയുടെ ഉപയോഗം സ്ഥിരമാക്കി പിന്നീട് അത് നിർത്തുമ്പോൾ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങൾ അല്ലെങ്കിൽ പാർശ്വഫലങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആര്‍ത്തവം ക്രമം തെറ്റുന്നു

ആര്‍ത്തവം ക്രമം തെറ്റുന്നു

ക്രമം തെറ്റിയ ആർത്തവമാണ് ആദ്യത്തെ പ്രശ്നം. എന്നാൽ രണ്ടോ മൂന്നോ മാസത്തിന് അപ്പുറം ആർത്തവം കൃത്യമാവുന്നു. ഗുളിക നിര്‍ത്തുന്ന സമയത്ത് ഇത്തരം അവസ്ഥകൾ ഏതൊരു സ്ത്രീയിലും ഉണ്ടാവുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് ഒരു ഡോക്ടറെ സമീപിക്കുകയാണ് ചെയ്യേണ്ടത്. എന്നാൽ ഒന്നോ രണ്ടോ മാസത്തിന് ശേഷം ആർത്തവം കൃത്യമാവുന്നുണ്ട്.

മുഖക്കുരു വർദ്ധിക്കുന്നു

മുഖക്കുരു വർദ്ധിക്കുന്നു

സ്ത്രീകളിൽ ഉണ്ടാവുന്ന ഹോർമോൺ മാറ്റങ്ങൾ പലപ്പോഴും മുഖക്കുരു പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകളിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് മുൻപ് എന്താണ് മുഖക്കുരുവിന്‍റെ കാരണം എന്ന് പലപ്പോഴും നമുക്ക് തിരിച്ചറിയാതെ പോവുന്നു. മുഖക്കുരു വർദ്ധിക്കുമ്പോൾ അതിന് പിന്നിൽ ഇത്തരം ഒരു കാരണവും ഉണ്ട് എന്ന് മനസ്സിലാക്കുക.

മൂ‍ഡ് മാറ്റം ഉണ്ടാവുന്നു

മൂ‍ഡ് മാറ്റം ഉണ്ടാവുന്നു

സ്ത്രീകളിലെ മൂഡ് മാറ്റമാണ് മറ്റൊന്ന്. ഇത് ഗർഭനിരോധന ഗുളികകളുടെ ഉപയോഗം നിർത്തുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും എൻഗേജ്ഡ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കണം. ഹോർമോണൽ ഇംബാലൻസിന്‍റെ പ്രശ്നം കൊണ്ടാണ് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ ശ്രദ്ധിച്ചാൽ നിങ്ങളിൽ ഒരു പരിധി വരെ ഈ പ്രശ്നത്തെ പ്രതിരോധിക്കാം.

 ആർത്തവ വേദന വർദ്ധിക്കുന്നു

ആർത്തവ വേദന വർദ്ധിക്കുന്നു

ആർത്തവ സംബന്ധമായ വേദന സാധാരണമായ ഒന്നാണ്. എന്നാൽ പലപ്പോഴും ഗര്‍ഭനിരോധന ഗുളികകൾ നിർത്തിക്കഴിഞ്ഞാൽ ഇത്തരം അവസ്ഥകൾ വളരെ തീവ്രമായി സ്ത്രീകളെ ബാധിക്കുന്നുണ്ട്. ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരിൽ ഇത് അൽപം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് ഗർഭനിരോധന ഗുളികയുമായി ബന്ധമുണ്ട്.

ശരീരഭാരം കുറയുന്നു

ശരീരഭാരം കുറയുന്നു

ഗർഭനിരോധന ഗുളികകളിൽ ഈസ്ട്രജൻ ഹോർമോണിന്‍റെ അളവ് ഉണ്ട്. ഇത് പലപ്പോഴും ശരീരത്തിലെ ജലാംശത്തെ വർദ്ധിപ്പിക്കുകയും അത് വഴി നിങ്ങളിൽ ശരീര ഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നുണ്ട്. നിങ്ങൾ ഈ ഗുളിക നിർത്തിക്കഴിയുമ്പോൾ കൂടുതൽ വെള്ളം കുടിക്കുന്ന അവസ്ഥ പലരും നിർത്തുന്നു. അതുകൊണ്ട് പലപ്പോഴും ശരീരഭാരം കുറയുകയും ചെയ്യുന്നുണ്ട്.

ഇടക്കുള്ള വയറു വേദന

ഇടക്കുള്ള വയറു വേദന

ഇടക്കുള്ള വയറു വേദനയാണ് മറ്റൊന്ന്. ഇത് പലപ്പോഴും ആർത്തവത്തിന് മുൻപും ശേഷവും ഇടയിലും എല്ലാം ഉണ്ടാവുന്നുണ്ട്. ഗർഭനിരോധന ഗുളികകളുടെ ഉപയോഗമാണ് പലപ്പോഴും ഇതിന്‍റെ പ്രധാന കാരണം. എന്നാൽ ഗുളിക നിർത്തുമ്പോൾ കുറച്ച് കാലത്തേക്കെങ്കിലും ഇടക്കിടെയുള്ള വയറു വേദന വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കണം.

English summary

What Happens After Stopping Birth Control Pills

Common side effects of stopping birth control can include bleeding, irregular periods. Take a look.
X
Desktop Bottom Promotion