For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോക്‌സില്‍ ഉള്ളി വച്ച് ഉറങ്ങിയാല്‍ സംഭവിക്കുന്നത്

|

നിങ്ങളുടെ പാദങ്ങളുടെ അടിഭാഗങ്ങളില്‍ നിങ്ങളുടെ ശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളിലേക്കും നേരിട്ട് പ്രവേശന പോയിന്റുകള്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ക്കറിയാമോ? ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച്‌ ഈ ആക്‌സസ് പോയിന്റുകള്‍ മെറിഡിയന്‍സ് എന്നറിയപ്പെടുന്നു. അവ ശരീരത്തിലെ ഓരോ അവയവത്തിലേക്കും വഴികള്‍ തുറക്കുന്നു.

Most read: കൈവിറയലില്‍ തുടങ്ങുന്ന പാര്‍ക്കിന്‍സണ്‍സ് രോഗം

മെറിഡിയന്‍ സിസ്റ്റത്തിന് നമ്മുടെ ശരീരത്തിന്റെ നാഡീവ്യവസ്ഥയുമായി വളരെ അടുത്ത ബന്ധമുണ്ട്. അതിനാലാണ് കാലിനടിയില്‍ ഉള്ളി വച്ച് കിടന്നുറങ്ങുന്നത് നിങ്ങളുടെ ശരീരത്തിന് വളരെ ഗുണം ചെയ്യുമെന്ന് പറയുന്നത്. ഉള്ളിയുടെ ഔഷധഗുണങ്ങള്‍ വളരെ പണ്ടുകാലം മുതല്‍ക്കുതന്നെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്. പല അസുഖങ്ങള്‍ക്കും ഔഷധമായി ഈ പച്ചക്കറി ഉപയോഗിക്കാമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. സവാള കാലിനടിയില്‍ വച്ച് ഉറങ്ങുന്നതിലൂടെ അസുഖങ്ങള്‍ തടയാന്‍ എങ്ങനെ സാധിക്കുമെന്ന് നോക്കാം.

ജലദോഷം തടയാന്‍

ജലദോഷം തടയാന്‍

പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ ഒരു കഷ്ണം ഉള്ളി കാലിനടിയില്‍ വച്ച് കിടന്നുറങ്ങുക. ഇത് നിങ്ങളുടെ ശരീരത്തെ രോഗാണുക്കളില്‍ നിന്നു വേഗത്തില്‍ മുക്തിനേടാന്‍ സഹായിക്കും. ജലദോഷം പിടിപെട്ടാല്‍ പണ്ടുകാലങ്ങളില്‍ മുത്തശ്ശിമാര്‍ കിടക്കകരികില്‍ ഉള്ളി കൊണ്ടുവയ്ക്കുന്നു. ഉള്ളിയുടെ ഗുണങ്ങള്‍ ശരീരത്തിന് വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് വേണ്ടിയാണിത്. ഇതിലൂടെ നിങ്ങളുടെ അസുഖവും ഭേദമാകാന്‍ ഗുണം ചെയ്യുന്നു.

അണുബാധ ചെറുക്കാന്‍

അണുബാധ ചെറുക്കാന്‍

പ്രകൃതിയുടെ അണുനാശിനിയാണ് ഉള്ളി. കാലിനടിയില്‍ ഉള്ളി അരച്ചുപുരട്ടുന്ന് ശരീരത്തില്‍ എവിടെയെങ്കിലും അണുബാധ ഉണ്ടെങ്കില്‍ അതു സുഖപ്പെടുത്താന്‍ സഹായിക്കും. ഇത് ആന്റിബയോട്ടികിന് പകരമാകുമെന്നല്ല ഇതിനര്‍ത്ഥം. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളുടെ ഫലപ്രാപ്തിയെ വേഗത്തിലാക്കാന്‍ ഈ വഴി സഹായിക്കുന്നു.

Most read:രാവിലെ ഈ 5 കാര്യങ്ങള്‍; പ്രമേഹം വരുതിയിലാക്കാം

വിഷവസ്തുക്കള്‍ നീക്കുന്നു

വിഷവസ്തുക്കള്‍ നീക്കുന്നു

രക്തത്തില്‍ ഉണ്ടാവുന്ന മാലിന്യങ്ങള്‍ ആണ് വിഷവസ്തുക്കള്‍ അഥവാ ടോക്‌സിന്‍സ്. അവ യഥാസമയം പുറന്തള്ളപ്പെട്ടില്ലെങ്കില്‍ ശരീരത്തിന് വളരെ ദോഷകരമാണ്. സവാളയില്‍ ഉള്ള ഫോസ്‌ഫോറിക് ആസിഡ് ടോക്‌സിന്‍സിനെ ആഗിരണം ചെയ്യുന്നു. തന്മൂലം ശരീരത്തിന് ഇവയെ വേഗത്തില്‍ പുറംതള്ളാന്‍ സാധിക്കുന്നു

ജലാംശം നിലനിര്‍ത്തുന്നു

ജലാംശം നിലനിര്‍ത്തുന്നു

ഉള്ളിയുടെ 90 ശതമാനത്തോളവും ജലമാണ് അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ പാദങ്ങളുടെ അടിഭാഗങ്ങളില്‍ നിങ്ങളുടെ ശരീരത്തിലെ എല്ലാ ആന്തരിക അവയവങ്ങളിലേക്കും നേരിട്ട് പ്രവേശന പോയിന്റുകള്‍ ഉണ്ട്. ഇവ മെറിഡിയന്‍സ് എന്നറിയപ്പെടുന്നു. അവ ശരീരത്തിലെ ഓരോ അവയവത്തിലേക്കും വഴികള്‍ തുറക്കുന്നു. മെറിഡിയന്‍സിലുള്ള ഇലക്ട്രിക്കല്‍ എനര്‍ജി ശരീരത്തിന്റെ എല്ലാ ഭാഗത്തും ആവശ്യമായ തോതില്‍ ജലം എത്തിക്കുന്നു. നിങ്ങള്‍ക്ക് ആവശ്യത്തിന് വെള്ളം കുടിക്കുവാന്‍ ഏതെങ്കിലും വിധത്തില്‍ സാധിച്ചില്ലങ്കില്‍ കിടക്കുന്ന സമയത്ത് കാലിന്റെ അടിവശത്ത് ഉള്ളി വെക്കുന്നത് ഗുണം ചെയ്യും.

Most read:സ്‌ട്രോക്ക് കൂടുതലും സ്ത്രീകളില്‍; ഈ ലക്ഷണങ്ങള്‍

രോഗപ്രതിരോധം

രോഗപ്രതിരോധം

ശരീരത്തിലെ രോഗപ്രതിരോധത്തിനാവശ്യമായ വിറ്റാമിന്‍ ഇ യും സി യും ഉള്ളിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഈ വിറ്റാമിനുകള്‍ ആന്റിഓക്‌സിഡന്റുകള്‍ ആണ്. അവ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ചുരുക്കത്തില്‍ ഡോക്ടറുടെ അടുത്തേക്ക് പോകാതെയും രാസപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതെയും ചെറുപ്പം നിലനിര്‍ത്താന്‍ ഉള്ളി നിങ്ങളെ സഹായിക്കും.

തൈറോയ്ഡ് ഗ്രന്ഥി വിഷവിമുക്തമാന്‍

തൈറോയ്ഡ് ഗ്രന്ഥി വിഷവിമുക്തമാന്‍

വളരെയധികം ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് തൈറോയ്ഡ് ഗ്രന്ഥി. നമ്മുടെ ശരീരത്തില്‍ അധികമുള്ള കലോറി എരിച്ചുകളയാന്‍ സഹായിക്കുന്നവയാണ് ഇവ. തൈറോയ്ഡ് ഗ്രന്ഥി വിഷവിമുക്തമാണെങ്കിലേ അതിനു പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. ഇതിനായി ഒരാഴ്ച മുടങ്ങാതെ കാലിനടിയില്‍ ഉള്ളി വച്ച് കിടന്നുറങ്ങിയാല്‍ മതിയാകും.

Most read:ശൈത്യകാലവും കോവിഡും; മറക്കരുത് ഈ കാര്യങ്ങള്‍

ശ്വാസകോശം സംരക്ഷിക്കാന്‍

ശ്വാസകോശം സംരക്ഷിക്കാന്‍

പുക വലിക്കുന്നവരുടെ ശ്വാസകോശം വളരെ ദുര്‍ബലമായിരിക്കും. പുകവലി നിറുത്തിയവരുടെ ശ്വാസകോശത്തില്‍ നിന്നും വിഷവസ്തുക്കള്‍ പുറംതള്ളാന്‍ ശരീരത്തിന് വളരെയധികം പ്രയാസമാണ്. ഇതു ലഘൂകരിക്കാന്‍ സവോള പാദത്തിനടിയില്‍ വെക്കുന്നത് ഗുണം ചെയ്യും. വായുമലിനീകരണം മൂലം ബുദ്ധിമുട്ടുന്ന വലിയ നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇപ്രകാരം ചെയ്യുന്നത് ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും.

English summary

What Happen When You Sleep With An Onion In Your Sock

The bottom of your feet are said to be linked to your internal organs. Lets see what happen when you sleep with an onion in your sock.
Story first published: Monday, November 9, 2020, 15:00 [IST]
X