For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ പതിവായി താടിയെല്ല് വേദനയോ? ഈ കാരണങ്ങള്‍ നിസ്സാരമാക്കി തള്ളരുത്

|

പലരും രാവിലെ ഉണരുമ്പോള്‍ താടിയെല്ലില്‍ കടുത്ത വേദനയെക്കുറിച്ച് പരാതിപ്പെടുന്നു. താടിയെല്ല് വേദന വളരെ അപകടകരമാണ്. ഇക്കാരണത്താല്‍ നിങ്ങള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും. വേദനയുടെ കൃത്യമായ കാരണം നിങ്ങള്‍ക്കറിയില്ലെങ്കില്‍ താടിയെല്ല് വേദന ഒരിക്കലും അവഗണിക്കരുത്. ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ നമ്മുടെ വായയ്ക്കും താടിയെല്ലിനും പങ്കുണ്ട്. കാരണം, നമ്മുടെ പല്ലുകള്‍ നല്ലതല്ലെങ്കില്‍ നമുക്ക് ഭക്ഷണം ശരിയായി കഴിക്കാന്‍ കഴിയില്ല. രാവിലെയുണ്ടാകുന്ന താടിയെല്ല് വേദനയുടെ കാരണം എന്തായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

Also read: സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്Also read: സമയത്തിന് ഭക്ഷണം കഴിക്കുന്നവര്‍ അത് മുടക്കിയാല്‍ ശരീരത്തിലുണ്ടാകുന്ന മാറ്റം ഇത്

താടിയെല്ല് വേദനയ്ക്ക് കാരണം

താടിയെല്ല് വേദനയ്ക്ക് കാരണം

താടിയെല്ല് വേദന പല കാരണങ്ങളാല്‍ ഉണ്ടാകുന്നു. സൈനസ്, ചെവി പ്രശ്‌നങ്ങള്‍, ഏതെങ്കിലും ദന്ത പ്രശ്‌നങ്ങള്‍ അല്ലെങ്കില്‍ താടിയെല്ലിന് ക്ഷതം അല്ലെങ്കില്‍ ഹൃദയാഘാതം തുടങ്ങിയവ കാരണം താടിയെല്ലിന് വേദന വരാം. താടിയെല്ല് വേദനയ്ക്ക് കാരണമാകുന്നത് എന്താണെന്ന് കൃത്യമായി നിര്‍ണ്ണയിക്കാന്‍ പ്രയാസമാണ്. അതിന്റെ തീവ്രതയനുസരിച്ച് താടിയെല്ല് വേദന നിങ്ങളുടെ ഭക്ഷണത്തെയും സംസാര പ്രവര്‍ത്തനത്തെയും ബാധിക്കുന്നു.

കാവിറ്റി

കാവിറ്റി

താടിയെല്ലിലെ വേദനയ്ക്ക് കാവിറ്റി ഒരു പ്രധാന കാരണമാണ്. പല്ലുകള്‍ക്ക് ധാരാളം കേടുപാടുകള്‍ സംഭവിക്കുന്നു. വായില്‍ ചീത്ത ബാക്ടീരിയകള്‍ അടിഞ്ഞുകൂടിയാണ് ഈ പ്രശ്‌നം ഉണ്ടാകുന്നത്. അമിതമായി മധുരപലഹാരങ്ങള്‍ കഴിച്ചശേഷം പല്ലുകള്‍ ശരിയായി വൃത്തിയാക്കാത്തതിനാലും കാവിറ്റി പ്രശ്‌നമുണ്ടാകാറുണ്ട്. ഈ പ്രശ്‌നം ഒഴിവാക്കാന്‍, ദിവസത്തില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും പല്ലുകള്‍ വൃത്തിയാക്കുക.

Also read:മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗംAlso read:മരണത്തിന് വരെ വഴിയൊരുക്കും ഭക്ഷ്യവിഷബാധ; ഈ പ്രകൃതിദത്ത പരിഹാരങ്ങളിലുണ്ട് രക്ഷാമാര്‍ഗ്ഗം

പല്ല് ഇറുമ്മല്‍

പല്ല് ഇറുമ്മല്‍

ഉറങ്ങുമ്പോഴും ഉണര്‍ന്നിരിക്കുമ്പോഴും പല്ല് ഇറുമ്മുന്നശീലം പലര്‍ക്കും ഉണ്ട്. തുടര്‍ച്ചയായി പല്ല് ഇറുമ്മുന്നത് മൂലം താടിയെല്ലില്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും അത് വേദന ഉണ്ടാക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. പല്ലിറുമ്മല്‍ കാരണം താടിയെല്ല് വേദന സംഭവിക്കുകയാണെങ്കില്‍, ഈ പ്രശ്‌നം അവഗണിക്കരുത്. ഉടനെ ഡോക്ടറെ കാണിക്കുക.

മോണ പ്രശ്‌നം

മോണ പ്രശ്‌നം

മോണരോഗവും നിങ്ങള്‍ക്ക് താടിയെല്ല് വേദനയ്ക്ക് കാരണമാകും. ഇതുമൂലം മോണയില്‍ നീര്‍വീക്കം ഉണ്ടാകാം. ഈ പ്രശ്‌നം ദിവസങ്ങളോളം തുടര്‍ന്നാല്‍, ഭാവിയില്‍ ഇത് നിങ്ങളുടെ എല്ലുകളെ ബാധിക്കും. മോണരോഗം ശ്രദ്ധയില്‍പെട്ടാല്‍ ഉടനെ അത് മാറ്റാനുള്ള വഴികള്‍ തേടുക.

Also read:മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണംAlso read:മോണ അണുബാധ, താടിയെല്ല് വേദന; ശൈത്യകാലത്ത് ഈ വായ പ്രശ്‌നങ്ങള്‍ കഠിനമാകും, കരുതിയിരിക്കണം

സൈനസ് വീക്കം

സൈനസ് വീക്കം

നിങ്ങളുടെ താടിയെല്ലിനും മുകളിലെ പല്ലുകളുടെ വേരുകള്‍ക്കും സമീപം ധാരാളം സൈനസുകള്‍ ഉണ്ട്. ശൈത്യകാലത്ത് ഈ സൈനസുകളില്‍ ദ്രാവകം നിറയും. ഇത് താടിയെല്ലുകളില്‍ സമ്മര്‍ദ്ദം നല്‍കുകയും അതിനാല്‍ കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്യും. താടിയെല്ല് വേദനയ്ക്ക് ഒരു കാരണമാണ് സൈനസ് വീക്കം.

സമ്മര്‍ദ്ദം

സമ്മര്‍ദ്ദം

കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആളുകള്‍ അത് കുറയ്ക്കാന്‍ പല്ലിനടിയില്‍ എന്തെങ്കിലും അമര്‍ത്തിക്കൊണ്ടിരിക്കും. ഈ രീതിയില്‍ സ്വയം മുറിവേല്‍പ്പിക്കുന്ന പല്ലുകള്‍ നിങ്ങളുടെ താടിയെല്ലിന് ദോഷം ചെയ്യും. ഈ ശീലമുണ്ടെങ്കില്‍ രാത്രി മൗത്ത് ഗാര്‍ഡ് ധരിച്ച് ഉറങ്ങണം. ഇതോടൊപ്പം, നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ധ്യാനവും യോഗയും പോലെ ചില വിദ്യകളും ഉപയോഗിക്കണം.

Also read:തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുകAlso read:തൈറോയ്ഡ് കാന്‍സറിന് സാധ്യത കൂടുതല്‍ സ്ത്രീകള്‍ക്ക്; ഈ 5 ലക്ഷണങ്ങള്‍ കരുതിയിരിക്കുക

ആര്‍ത്രൈറ്റിസ്

ആര്‍ത്രൈറ്റിസ്

നിങ്ങളുടെ താടിയെല്ല് ചലിപ്പിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ഞെരുക്കമോ പൊടിക്കുന്നതോ ആയ ശബ്ദം കേള്‍ക്കുകയാണെങ്കില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സന്ധികളില്‍ ആര്‍ത്രൈറ്റിസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. സന്ധിവാതം മൂലം നിങ്ങളുടെ സന്ധികള്‍ ദുര്‍ബലമാകും. നിങ്ങളുടെ അസ്ഥികള്‍ക്കിടയില്‍ കൂടുതല്‍ ഘര്‍ഷണം ഉണ്ടാകും. അതുകാരണം നിങ്ങള്‍ക്ക് താടിയെല്ല് വേദനയും ഉണ്ടായേക്കാം.

തലവേദന

തലവേദന

നിങ്ങള്‍ക്ക് മൈഗ്രേനോ മറ്റെന്തെങ്കിലും തരത്തിലുള്ള തലവേദനയോ ഉണ്ടായാല്‍ ചിലരില്‍ മുഖം ചുവപ്പ് പോലെയുള്ള ലക്ഷണങ്ങള്‍ കാണിക്കും. അതുകൊണ്ട് ചിലര്‍ക്ക് ചെവി വേദനയും താടിയെല്ലും വേദനയും ഉണ്ടാകാറുണ്ട്.

Also read:വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌Also read:വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌

English summary

What Causes Jaw Pain In The Morning Symptoms And Treatment in Malayalam

Here we will discuss that what could be the reason for jaw pain in the morning. Take a look.
Story first published: Wednesday, January 11, 2023, 12:30 [IST]
X
Desktop Bottom Promotion