For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരഭാരവും കൊഴുപ്പും രണ്ടാണ്; കുറക്കാൻ ഇതാ വഴി

|

അമിതവണ്ണം എന്ന് പറഞ്ഞ് കരഞ്ഞ് നടക്കുന്നവർ അറിയേണ്ട ഒന്നാണ് അമിതവണ്ണമാണോ നിങ്ങളുടെ ശരീരത്തെ വെട്ടിലാക്കുന്നത് അതോ കൊഴുപ്പാണോ എന്നുള്ള കാര്യം. കാരണം പലപ്പോഴും ഇത് രണ്ടും തിരിച്ചറിയുന്നതിന് നിങ്ങൾക്ക് സാധിക്കാതെ വരുന്നുണ്ട്. അമിതവണ്ണം എന്ന് പറയുന്നത് എന്താണെന്നും കൊഴുപ്പ് എന്താണെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. വെയ്റ്റ്ലോസ് ഫാറ്റ് ലോസ് എന്ന് പറയുന്നത് ശരിക്കും രണ്ടും രണ്ടാണ്. ഇത് രണ്ടും കൃത്യമായി തിരിച്ചറിയാതെ ഡയറ്റും മറ്റും എടുക്കുന്നവര്‍ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

Weight loss And Fat Loss: What is The Difference and How to Lose

<strong>Most read: നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ</strong>Most read: നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ

അമിതവണ്ണത്തിനും ശരീരത്തിലെ കൊഴുപ്പിനും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്, ആദ്യം ഇവ രണ്ടും രണ്ടാണെന്ന് തിരിച്ചറിയാനാണ് ശ്രദ്ധിക്കേണ്ടത്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അറിയാതെ ചെയ്യുമ്പോഴാണ് അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ശരീര ഭാരം കുറക്കുക എന്നത് അൽപം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതിന് വേണ്ടി ശരീരത്തിന്‍റെ മൊത്തത്തിലുള്ള ഭാരമാണ് കുറക്കേണ്ടത്. എന്നാൽ കൊഴുപ്പ് കുറക്കുക എന്നുള്ളത് എവിടെയാണോ കൊഴുപ്പ് അടിഞ്ഞിരിക്കുന്നത് അത് നോക്കി തിരിച്ചറിഞ്ഞ് വേണം ചെയ്യുന്നതിന്. എന്നാൽ ശരീരഭാരം കുറക്കുന്നതിലൂടെ തന്നെ ശരീരത്തില്‍ എത്തുന്ന കലോറി കുറക്കുന്നതിലൂടെ കൊഴുപ്പും കുറക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാൻ വായിക്കൂ.

എങ്ങനെ കൊഴുപ്പ് കുറക്കാം?

എങ്ങനെ കൊഴുപ്പ് കുറക്കാം?

എങ്ങനെ കൊഴുപ്പ് കുറക്കാം എന്നുള്ളത് വളരെയധികം വെല്ലുവിളികൾ നേരിടുന്ന ഒന്നാണ്. അതിന് വേണ്ടി നമ്മുടെ ഡയറ്റ് ആണ് ആദ്യം ക്രമീകരിക്കേണ്ടത്. പ്രോട്ടീന്‍, കാർബോഹൈഡ്രേറ്റ്, മറ്റ് കൊഴുപ്പ് നിറഞ്ഞ വസ്തുക്കൾ എന്നിവ പരമാവധി ഒഴിവാക്കുന്നതിനോ അല്ലെങ്കിൽ അളവ് വളരെയധികം കുറക്കുന്നതിനോ ആദ്യം ശ്രദ്ധിക്കണം. എന്നാൽ ഫാറ്റ് കുറക്കുക എന്നുള്ളത് ഭക്ഷണ നിയന്ത്രണത്തിൽ കൂടി മാത്രം ചെയ്യുന്ന ഒന്നല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഭാരം എടുക്കുന്നതും ശീലമാക്കണം. എന്നാൽ മാത്രമേ ഇതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ നമുക്ക് ഇല്ലാതാക്കുന്നതിന് സാധിക്കുകയുള്ളൂ. പേശികൾക്ക് ബലം നൽകുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

വിവിധ തരത്തിലുള്ള കൊഴുപ്പുകൾ

വിവിധ തരത്തിലുള്ള കൊഴുപ്പുകൾ

ശരീരത്തിൽ വിവിധ തരത്തിലുള്ള കൊഴുപ്പുകൾ ഉണ്ട്. അത് ഓരോ ശരീരത്തിന്‍റെ പ്രത്യേകതകയും ഘടന‍യും അനുസരിച്ച് മാറി മറിഞ്ഞ് വരുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നത് നല്ലതാണ്. ശരീരത്തിന് അത്യാവശ്യമായി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചില കൊഴുപ്പുകൾ ഉണ്ട്. എന്നാൽ ഇതല്ലാതെ ശരീരത്തിൽ അടിഞ്ഞ് കൂടുന്നചില പ്രത്യേക തരം കൊഴുപ്പുകളും ഉണ്ട്. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും മറ്റുമാണ് ഇത്തരം കൊഴുപ്പുകൾ അടിഞ്ഞ് കൂടുന്നത്. ഇതിനെ സ്റ്റോറേജ് ഫാറ്റ് എന്നാണ് പറയുന്നത്. ഇത് പലപ്പോഴും നമ്മൾ എത്രയൊക്കെ കുറക്കാൻ ശ്രമിച്ചാലും വളരെയധികം ശ്രമകരമായ ഒരു കാര്യമായിരിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ വേണം ചെയ്യുന്നതിനും.

എങ്ങനെ മനസ്സിലാക്കാം?

എങ്ങനെ മനസ്സിലാക്കാം?

കൊഴുപ്പും തടിയും എങ്ങനെ തിരിച്ചറിയാം എന്നുള്ളത് ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. ശരീരത്തിൽ കൊഴുപ്പാണ് കൂടുതൽ എങ്കിൽ അത് നമുക്ക് കണ്ടാൽ മനസ്സിലാവും. ആരോഗ്യകരമാണോ അല്ലയോ എന്നുള്ളതും കൊഴുപ്പ് അടിഞ്ഞ ശരീരഭാഗം നോക്കി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ശരീരത്തിൽ അമിതഭാരം ആണ് ഉള്ളതെങ്കിൽ അത് മനസ്സിലാക്കാൻ അൽപം ബുദ്ധിമുട്ടാണ്. അമിതഭാരം തൂക്കി നോക്കി മനസ്സിലാക്കാമെങ്കിലും അത് ആരോഗ്യകരമാണോ അല്ലയോ എന്നുള്ളത് പലപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങൾക്ക് കൊഴുപ്പും തടിയും മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

അമിതവണ്ണമാണെങ്കിലും കൊഴുപ്പാണെങ്കിലും അത് തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ നിങ്ങൾക്ക് എങ്ങനെയെല്ലാം അതിനെ പ്രതിരോധിക്കണം എന്നുള്ളതാണ് അറിയേണ്ടത്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ പലപ്പോഴും ശ്രദ്ധ അത്യാവശ്യം തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാര്യത്തിൽ ആണെങ്കില്‍ പോലും വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടുതൽ പ്രതിസന്ധികളിലേക്ക് പോവാതെ നിയന്ത്രണം വെച്ച് വേണം കഴിക്കുന്നതിന്. ഭാരം കൂട്ടുന്ന തരത്തിലുള്ളവയൊന്നും കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്.

ലക്ഷ്യം വെക്കുക

ലക്ഷ്യം വെക്കുക

എത്ര ശരീരഭാരമാണ് കുറക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇത്ര മാസത്തിനുള്ളിൽ ഇത്ര ശരീരഭാരം കുറക്കും എന്നുള്ളതിനെക്കുറിച്ച് കൃത്യമായ ധാരാണയുണ്ടെങ്കിൽ മാത്രമേ ലക്ഷ്യത്തോടെ ഇത് പൂർത്തീകരിക്കുന്നതിന് സാധിക്കുകയുള്ളൂ. എന്നാൽ അനാവശ്യമായി അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെ മുഴുവൻ ഇല്ലാതാക്കുന്നതിന് സാധിക്കണം. എന്നാൽ മാത്രമേ നിങ്ങളുടെ ആരോഗ്യം നല്ല രീതിയിൽ മുന്നോട്ട് പോവുകയുള്ളൂ. എന്താണ് ഫാറ്റ് എന്താണ് ശരീരഭാരം എന്നതിനെക്കുറിച്ച് കൃത്യമായ ബോധം ഉണ്ടെങ്കിൽ വെറും ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ പ്രശ്നത്തിന് പരിഹാരം കാണാം.

English summary

Weight loss And Fat Loss: What is The Difference and How to Lose

Here in this article we are discussing about the differences between weight loss and fat loss and how to lose both. Read on.
Story first published: Monday, January 20, 2020, 16:51 [IST]
X
Desktop Bottom Promotion