For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറും തടിയും ഉറപ്പായും കുറയും; ഈ ഇലയിലുണ്ട് പോഷകക്കൂട്ട്‌

|

പുതിന ഇലകളുടെ സുഗന്ധം സമാനതകളില്ലാത്തതാണ്, അത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നിരവധി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നുകൂടിയാണ് പുതിന ഇലകള്‍. അത്തരത്തിലൊരു ഗുണമാണ്, പുതിന ഇലകള്‍ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നത്. സത്യമാണ്, പുതിനയില ഉപയോഗിച്ച് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാം, അതും വളരെ എളുപ്പത്തില്‍. കലോറി കുറഞ്ഞ ഭക്ഷണമാണ് പുതിന. ഇത് കഴിക്കുന്നതിലൂടെ, നിങ്ങളുടെ ശരീരത്തില്‍ അധിക കലോറികള്‍ എത്തുന്നത് ഒഴിവാകും. ഈ പച്ച ഇലകളില്‍ നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് ദഹനവ്യവസ്ഥയ്ക്ക് വളരെയേറെ ഗുണം ചെയ്യും.

Also read: പ്രമേഹത്തിനും ദഹനവ്യവസ്ഥയ്ക്കും സമ്പൂര്‍ണ്ണ ഔഷധം; വേനലില്‍ കറ്റാര്‍ വാഴ ജ്യൂസ് നല്‍കും ഗുണംAlso read: പ്രമേഹത്തിനും ദഹനവ്യവസ്ഥയ്ക്കും സമ്പൂര്‍ണ്ണ ഔഷധം; വേനലില്‍ കറ്റാര്‍ വാഴ ജ്യൂസ് നല്‍കും ഗുണം

പുതിനയില്‍ മാംഗനീസ്, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ നിങ്ങളുടെ ശരീരത്തെ ശക്തമാക്കുന്നു. പുതിനയിലെ ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. പുതിനയില കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദവും കുറയ്ക്കുന്നു. മൊത്തത്തില്‍, നിങ്ങളുടെ തടി കുറയ്ക്കാനായി നിരവധി ഗുണങ്ങള്‍ പുതിന ഇലകള്‍ നിങ്ങള്‍ക്ക് നല്‍കുന്നുണ്ട്. തടി കുറയ്ക്കാനായി പുതിന ഇല എങ്ങനെ കഴിക്കണമെന്ന് നമുക്ക് നോക്കാം.

ദഹനത്തെ സഹായിക്കുന്നു

ദഹനത്തെ സഹായിക്കുന്നു

നിങ്ങളുടെ എല്ലാ ദഹന പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് പുതിന. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള്‍ എന്ന സജീവ സംയുക്തം നിങ്ങളുടെ ദഹനത്തെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ക്രമരഹിതമായ ദഹനാരോഗ്യം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് തടസമായി നില്‍ക്കുന്നുവെന്ന് പറയപ്പെടുന്നു. പോഷകങ്ങള്‍ ശരിയായി ആഗിരണം ചെയ്യാനും പുറന്തള്ളാനും നമുക്ക് കഴിയുന്നില്ലെങ്കില്‍, നമ്മുടെ ശരീരത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ കാര്യക്ഷമമായി ഇല്ലാതാക്കാന്‍ നമുക്ക് കഴിഞ്ഞേക്കില്ല. ഇത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഇടയാക്കും.

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു

ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കാന്‍ പുതിന നിങ്ങളെ സഹായിക്കുന്നു. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ പുതിന കഴിക്കുന്നത് ഉത്തമമാണ്. ശരീരത്തിന് പോഷകങ്ങള്‍ ശരിയായി സ്വാംശീകരിക്കാന്‍ കഴിയുമ്പോള്‍, നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുന്നു. വേഗത്തിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.

Most read;ഫാറ്റി ലിവറിനെ ചെറുക്കാം, ശരീരം രക്ഷിക്കാം; ആയുര്‍വേദം പറയും വഴിയിത്</p><p>Most read;ഫാറ്റി ലിവറിനെ ചെറുക്കാം, ശരീരം രക്ഷിക്കാം; ആയുര്‍വേദം പറയും വഴിയിത്

കുറഞ്ഞ കലോറി

കുറഞ്ഞ കലോറി

കലോറി ഗണ്യമായി കുറഞ്ഞ സസ്യമാണ് പുതിന, രണ്ട് ടേബിള്‍സ്പൂണ്‍ പുതിന 2 കലോറി മാത്രമേ നല്‍കുന്നുള്ളൂ, ഇത് ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ സസ്യമാണ്. നിങ്ങളുടെ ഭക്ഷണങ്ങളില്‍ പുതിന ചേര്‍ക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാന്‍ പുതിനയില നിങ്ങള്‍ക്ക് പലവിധത്തില്‍ ദിവസവും പതിവായി കഴിക്കാവുന്നതാണ്.

പുതിനയില വെള്ളം

പുതിനയില വെള്ളം

ഒരു കൃത്യമായ ഡയറ്റ് ശീലമാണ് തടി കുറയ്ക്കാനുള്ള ആദ്യ പടി. അതിനാല്‍ തന്നെ തടി കുറയ്ക്കാനായി രാവിലെയുള്ള ഭക്ഷണങ്ങളും പാനീയങ്ങളും വളരെ പ്രധാനമാണ്. ദിവസവും ഇടവിട്ട് ഇടവിട്ട് നിങ്ങള്‍ക്ക് പുതിനയില ഇട്ട വെള്ളം കുടിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കാനും ദിവസം മുഴുവന്‍ ശുദ്ധവും ഊര്‍ജ്ജസ്വലവുമായിരിക്കാനുള്ള ഏറ്റവും എളുപ്പമായ മാര്‍ഗ്ഗമാണിത്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് 5-6 പുതിനയില ചേര്‍ത്ത് രാത്രി മുഴുവന്‍ ശീതീകരിക്കുക. പകല്‍ മുഴുവന്‍ ഈ വെള്ളം ഇടവിട്ട് കുടിക്കുന്നത് തുടരുക. ഇതിലേക്ക് നിങ്ങള്‍ക്ക് കക്കിരി, നാരങ്ങ എന്നിവയും ചേര്‍ക്കാവുന്നതാണ്.

Most read;18 മാസം കൊണ്ട് കുറച്ചത് 108 കിലോ, വീണ്ടും പഴയപടി; ആനന്ദ് അംബാനിയുടെ മാറ്റത്തിനു പിന്നിലെ കാരണം</p><p>Most read;18 മാസം കൊണ്ട് കുറച്ചത് 108 കിലോ, വീണ്ടും പഴയപടി; ആനന്ദ് അംബാനിയുടെ മാറ്റത്തിനു പിന്നിലെ കാരണം

പുതിന ചായ

പുതിന ചായ

ദിവസവും ചായ കുടിക്കുന്ന ശീലമില്ലാത്തവര്‍ കുറവായിരിക്കും. തടി കുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ ദിവസവും കുടിക്കുന്ന സാധാരണ ചായയ്ക്ക് പകരം പുതിന ചായ കഴിക്കാവുന്നതാണ്. ഈ ചായയിലൂടെ നിങ്ങളുടെ മെറ്റബോളിസം വളരെയധികം മെച്ചപ്പെടുന്നു. ഇത് നിങ്ങളുടെ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഉണങ്ങിയ പുതിനയില, പഞ്ചസാര, തേയില എന്നിവയിട്ട് നിങ്ങള്‍ക്ക് ചായ തയാറാക്കാവുന്നതാണ്.

പുതിന ജ്യൂസ്

പുതിന ജ്യൂസ്

തടി കുറയ്ക്കാന്‍ ഉത്തമമാണ് പുതിന ജ്യൂസ്. ഇതിലെ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒത്തുചേര്‍ന്ന് നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ഓറഞ്ച് ചേര്‍ത്ത് നിങ്ങള്‍ക്ക് ഈ ജ്യൂസ് തയാറാക്കാം. വെള്ളം ചേര്‍ക്കാതെ പിഴിഞ്ഞെടുത്ത ഒരുകപ്പ് ഓറഞ്ച് നീര്, രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീര്, അരക്കപ്പ് പുതിന, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, ഒന്നരക്കപ്പ് സോഡ എന്നിവയാണ് ഇതിനായി ആവശ്യം. രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്തു പുതിന അരച്ചെടുക്കുക. ഇതൊരു പാത്രത്തിലേക്കു മാറ്റി നാരങ്ങാനീരും ഓറഞ്ച് നീരും പഞ്ചസാരയും ചേര്‍ത്തു യോജിപ്പിക്കുക. കുടിക്കുന്നതിനു മുന്‍പ് സോഡയും ചേര്‍ക്കുക. പുതിനയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്.

Most read:40 വയസ്സിനു ശേഷം സ്ത്രീകളെ പിടികൂടും ഈ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം</p><p>Most read:40 വയസ്സിനു ശേഷം സ്ത്രീകളെ പിടികൂടും ഈ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

വായ ശുചിത്വം

വായ ശുചിത്വം

വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും പൊതുവായ വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുള്ള പുതിന ചായ കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ കൊല്ലുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും. പല്ലിലെ പ്ലേക്ക് വൃത്തിയാക്കാനും പുതിന സഹായിക്കുന്നു.

ജലദോഷ ലക്ഷണം അകറ്റുന്നു

ജലദോഷ ലക്ഷണം അകറ്റുന്നു

ജലദോഷം, പനി ലക്ഷണങ്ങളെ ലഘൂകരിക്കുന്നതിന് പുതിന പ്രസിദ്ധമാണ്. കഫം നീക്കുന്നതിനായി പ്രവര്‍ത്തിക്കുന്നതിലൂടെ പുതിനയിലെ മെന്തോള്‍ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. രാവിലെ ഒരു കപ്പ് ചൂടുള്ള പുതിനയില ചായ വളരെ ഫലപ്രദമാണ്, മാത്രമല്ല ഇത് തൊണ്ടവേദനയ്ക്കും ഉത്തമമാണ്.

Also read:പ്രായം 37 എങ്കിലും കണ്ടാല്‍ 25ന്റെ ആരോഗ്യം; ദീപിക പദുകോണിന്റെ ഫിറ്റ്‌നസ്സ് രഹസ്യംAlso read:പ്രായം 37 എങ്കിലും കണ്ടാല്‍ 25ന്റെ ആരോഗ്യം; ദീപിക പദുകോണിന്റെ ഫിറ്റ്‌നസ്സ് രഹസ്യം

ആസ്ത്മ, ശ്വസന പ്രശ്‌നങ്ങള്‍

ആസ്ത്മ, ശ്വസന പ്രശ്‌നങ്ങള്‍

ആന്റിഇന്‍ഫഌമറ്ററി ഗുണങ്ങള്‍ നിറഞ്ഞ പുതിന ശ്വാസകോശത്തിന് ഉത്തമമാണ്. അതിനാല്‍ ആസ്ത്മ രോഗികള്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. എന്നാല്‍, ആസ്ത്മാ രോഗികള്‍ മിതമായ അളവില്‍ പുതിന ഉപയോഗിക്കേണ്ടതാണ്. കാരണം, ഉയര്‍ന്ന അളവ് വായു കടന്നുപോകുന്നതിനും ബുദ്ധിമുട്ടും സൃഷ്ടിച്ചേക്കാം.

ദിവസം മുഴുവന്‍ ഉന്‍മേഷം

ദിവസം മുഴുവന്‍ ഉന്‍മേഷം

കാപ്പിക്കുപകരം രാവിലെ പുതിന ചായ കുടിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ഉന്‍മേഷം പ്രദാനം ചെയ്യുന്നു. രാവിലെ പുതിന ചായ കുടിക്കുന്നത് ദിവസം മുഴുവന്‍ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയതായി തുടരാനും നിങ്ങളെ സഹായിച്ചേക്കാം.

Most read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിടMost read:മല്ലിവെള്ളം ശീലമെങ്കില്‍ ഹൈ ബി.പിക്ക് വിട

ചര്‍മ്മസംരക്ഷണം

ചര്‍മ്മസംരക്ഷണം

മുഖക്കുരു, പാടുകള്‍ തുടങ്ങിയ ചര്‍മ്മപ്രശ്‌നങ്ങളെ ചികിത്സിക്കുന്നതിനുള്ള ഏറ്റവും മികച്ച പരമ്പരാഗത തെറാപ്പിയായി പുതിനയെ കണക്കാക്കുന്നു. പുതിനയിലെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ശരീരത്തെ ശുദ്ധീകരിക്കുകയും ബ്രേക്ക് ഔട്ടുകള്‍ക്ക് കാരണമാകുന്ന ബാക്ടീരിയകളെയും ആസിഡുകളെയും നേരിടുകയും ചെയ്യുന്നു. ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. എങ്കിലും, രാവിലെ പുതിന വെള്ളം കഴിക്കുന്നത് നിങ്ങളെ വിഷാംശം ഇല്ലാതാക്കാനും ആരോഗ്യകരമായതും ഇളം നിറമുള്ള ചര്‍മ്മം നല്‍കുന്നതിനും സഹായിക്കുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു

പുതിന പതിവായി കഴിക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കുന്നു. ഈ നേട്ടങ്ങളിലൊന്ന് പുതിന തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു എന്നതാണ്. മെമ്മറിയില്‍ ഗണ്യമായ പുരോഗതി കാണിക്കുന്നതിനൊപ്പം, പുതിന മനസ്സിന്റെ ജാഗ്രതയും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും മറികടക്കാനും ഇത് സഹായിക്കും. നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന അഡാപ്‌റ്റോജെനിക് ഗുണങ്ങള്‍ പുതിനയിലുണ്ട്. ഇതിന്റെ ഉപഭോഗം നിങ്ങളുടെ ശരീരത്തില്‍ ചെറിയ അളവില്‍ സെറോട്ടോണിന്‍ പുറപ്പെടുവിക്കുന്നു. പുതിന വെള്ളം പതിവായി ഏത് രൂപത്തിലും കഴിക്കുന്നത് വിഷാദരോഗത്തെ നീക്കാന്‍ സഹായിക്കുന്നു. രാവിലെ പുതിന ചായ അല്ലെങ്കില്‍ പുതി്‌ന വെള്ളം കഴിക്കുന്നത് നിങ്ങളെ ദിവസം മുഴുവന്‍ ശുദ്ധവും ശാന്തവുമായി നിലനിര്‍ത്താന്‍ സഹായിക്കും.

English summary

Ways To Use Mint Leaves For Weight Loss in Malayalam

Here we will discuss about the different ways to use mint leaves to lose weight. Take a look.
X
Desktop Bottom Promotion