For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് വന്നുമാറിയാലും വൈറസ് ഹൃദയത്തെ തളര്‍ത്തും; ഹൃദയം പരിപാലിക്കേണ്ടത് ഇങ്ങനെ

|

പുതുവര്‍ഷത്തില്‍ കോവിഡിന്റെ പുതിയ വകഭേദത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങള്‍ തുടരുകയാണ്. ചൈനയില്‍ സ്ഥിതി രൂക്ഷമാക്കിയ വകഭേദങ്ങള്‍ ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ പല ഭാഗത്തും കണ്ടെത്തിയിട്ടുണ്ടെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കോവിഡില്‍ നിരക്ഷനേടാന്‍ നിങ്ങള്‍ വീണ്ടും കരുതലോടെ ജീവിക്കേണ്ടതുണ്ടെന്നു സാരം. കൊവിഡ് വന്നുമാറിയവരില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ തന്നെ പറയുന്നുണ്ട്. അതിലൊന്നാണ് ഹൃദയപ്രശ്‌നങ്ങള്‍. കോവിഡ് ഒരു കോശജ്വലന രോഗമാണ്. ഇത് ശരീരത്തിലെ മിക്ക രക്തക്കുഴലുകളിലും വീക്കം ഉണ്ടാക്കുന്നു. രക്തം കട്ടിയാകുകയും പലപ്പോഴും ശ്വാസകോശത്തിലും ഹൃദയ ധമനികളിലും കട്ടപിടിക്കുകയും ചെയ്യുന്നു.

Also read: ശൈത്യകാലം വൃക്കരോഗികള്‍ക്കും അപകടകാലം; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷAlso read: ശൈത്യകാലം വൃക്കരോഗികള്‍ക്കും അപകടകാലം; ഈ 7 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രക്ഷ

കോവിഡില്‍ നിന്ന് സുഖം പ്രാപിക്കുന്ന രോഗിക്ക് ശ്വാസതടസ്സം പോലെയുള്ള എന്തെങ്കിലും ലക്ഷണം വീണ്ടും ആരംഭിക്കുന്നു. വളരെ വേഗതയേറിയതോ മന്ദഗതിയിലുള്ളതോ ആയ ഹൃദയമിടിപ്പ്, അബോധാവസ്ഥ, തലകറക്കം തുടങ്ങിയവയ്‌ക്കൊപ്പം അത് നിങ്ങളുടെ ഹൃദയത്തെ താളംതെറ്റിക്കും. പ്രത്യേകിച്ച് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ളവര്‍ കൂടുതല്‍ അപകടസാധ്യതയുള്ളവരാണ്. അതിനാല്‍ കോവിഡിനു ശേഷം നിങ്ങളുടെ ഹൃദയാരോഗ്യം നിങ്ങള്‍ നല്ലരീതിയില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കോവിഡ് മുക്തിക്കുശേഷം ആരോഗ്യമുള്ള ഹൃദയത്തിനായി ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കോവിഡ് എങ്ങനെ ഹൃദയപ്രശ്നത്തിന് കാരണമാകുന്നു

കോവിഡ് എങ്ങനെ ഹൃദയപ്രശ്നത്തിന് കാരണമാകുന്നു

ഓരോ വ്യക്തിക്കും വ്യത്യസ്ത തലത്തിലാണ് കോവിഡ് അണുബാധയുണ്ടാകുന്നത്. സൗമ്യവും മിതമായതും കഠിനവുമായ കേസുകളുണ്ട്. ഇതിന്റെ സങ്കീര്‍ണതകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. നിങ്ങളുടെ ശരീരത്തില്‍ പ്രചരിക്കുന്ന ഉയര്‍ന്ന അളവിലുള്ള വീക്കം ഹൃദയാഘാതത്തിന് കാരണമാകും. ശരീരത്തിന്റെ പ്രതിരോധ സംവിധാനം വൈറസിനെതിരെ പോരാടുമ്പോള്‍, കോശജ്വലന പ്രക്രിയ ഹൃദയത്തിലേതുള്‍പ്പെടെ ആരോഗ്യമുള്ള ചില ടിഷ്യൂകളെ നശിപ്പിക്കും. കോവിഡ് അണുബാധ സിരകളുടെയും ധമനികളുടെയും ആന്തരിക ഉപരിതലത്തെയും ബാധിക്കുന്നു. ഇത് രക്തക്കുഴലുകളുടെ വീക്കത്തിനും രക്തം കട്ടപിടിക്കുന്നതിനും ഇടയാക്കും. ഇവയെല്ലാം ഹൃദയത്തിന്റെയോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെയോ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും.

രക്തം കട്ടപിടിക്കുന്നത് തടയുക

രക്തം കട്ടപിടിക്കുന്നത് തടയുക

കോവിഡ് നിങ്ങളുടെ രക്തം കട്ടപിടിക്കുന്നത് വര്‍ദ്ധിപ്പിക്കുന്നു. ചെറിയ കോവിഡ് അണുബാധയ്ക്ക് ശേഷവും നിങ്ങള്‍ക്ക് കട്ടപിടിക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ ഉണ്ടാകാം. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് മാസങ്ങള്‍ കഴിഞ്ഞാലും ഒരാള്‍ക്ക് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് തടയാനായി നിങ്ങള്‍ ഒരു കാര്‍ഡിയോളജിസ്റ്റിനെ സമീപിച്ച് വേണ്ട നിര്‍ദേശങ്ങള്‍ തേടുക.

Also read:ഗുണങ്ങള്‍ നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടംAlso read:ഗുണങ്ങള്‍ നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടം

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

കോവിഡ് വന്നുമാറിയശേഷം ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യമുള്ള ഹൃദയത്തിനായി പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, നട്‌സ് എന്നിവ കഴിക്കണം. അമിതമായി ഉപ്പുള്ള ഭക്ഷണങ്ങള്‍, പാക്കേജുചെയ്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കണം. ചിപ്സ്, ടിന്നിലടച്ച ഭക്ഷണങ്ങള്‍ തുടങ്ങിയ പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മിഠായിയും കുക്കികളും കഴിക്കുന്നത് കുറയ്ക്കുക. പകരം പഴങ്ങള്‍ കഴിക്കുക. ഒരു റെയിന്‍ബോ ഡയറ്റ് ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. പാലുല്‍പ്പന്നങ്ങള്‍, കോഴിയിറച്ചി, സീഫുഡ്, സോയാബീന്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. വെണ്ണ, ക്രീം മുതലായവ പോലുള്ള അനാരോഗ്യകരമായ കൊഴുപ്പുകള്‍ ഒഴിവാക്കുക. ഓട്‌സ്, ബ്രൗണ്‍ റൈസ് തുടങ്ങിയ ധാന്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

വ്യായാമശീലം വളര്‍ത്തുക

വ്യായാമശീലം വളര്‍ത്തുക

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം നിങ്ങള്‍ മിതമായ അളവിലെങ്കിലും വ്യായാമം ചെയ്യണം. നിങ്ങള്‍ക്ക് ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെ ആരംഭിക്കാം. നിങ്ങളുടെ സ്റ്റാമിന വര്‍ദ്ധിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുമ്പോള്‍ ക്രമേണ വ്യായാമത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കുക. നല്ല ആരോഗ്യത്തിനായി നിങ്ങള്‍ക്ക് നടത്തം ശീലിക്കാം. ഉചിതമായ യോഗാസനങ്ങളും പ്രാണായാമവും ചെയ്യാം. ദിവസേനയുള്ള വര്‍ക്ക്ഔട്ട് ഹൃദയത്തിന് പലവിധത്തില്‍ ഗുണം ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര, ഹൃദയ സംബന്ധിയായ മറ്റ് അസ്വാഭാവികതകള്‍ എന്നിവ ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് കുറയ്ക്കാന്‍ സാധിക്കും.

Also read:മൂത്രാശയ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാം; ഈ 8 ജീവിതശൈലി മാര്‍ഗങ്ങള്‍ പിന്തുടരൂAlso read:മൂത്രാശയ രോഗങ്ങളെ ചെറുത്തുതോല്‍പിക്കാം; ഈ 8 ജീവിതശൈലി മാര്‍ഗങ്ങള്‍ പിന്തുടരൂ

രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുക

രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കുക

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു നിശബ്ദ കൊലയാളിയാണെന്ന് പറയപ്പെടുന്നു. വലിയ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ഇത് നിങ്ങളുടെ ഹൃദയത്തെ ബാധിക്കുന്നു. അതേസമയം, നിങ്ങളുടെ ഹൃദയത്തെ നിയന്ത്രിക്കുന്ന രക്തക്കുഴലുകളെയും ഞരമ്പുകളെയും പ്രമേഹം ദോഷകരമായി ബാധിക്കും. അതിനാല്‍, കോവിഡിനുശേഷം ഹൃദയാരോഗ്യം കാക്കാനായി ഈ രണ്ട് രോഗങ്ങളെയും നിയന്ത്രിച്ചുനിര്‍ത്തേണ്ടത് പ്രധാനമാണ്.

നല്ല ഉറക്കം

നല്ല ഉറക്കം

നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനുള്ള പ്രധാനശീലമാണ് ഉറക്കം. നിങ്ങള്‍ വേണ്ടത്ര ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രായമോ മറ്റ് ആരോഗ്യ ശീലങ്ങളോ പരിഗണിക്കാതെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. രാത്രിയില്‍ ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണ്. അതിനാല്‍, രാത്രിയില്‍ നിങ്ങള്‍ നല്ലപോലെ ഉറങ്ങുക.

Also read:ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമംAlso read:ശൈത്യകാലത്ത് ശരീരം ചൂടാക്കാം, രക്തയോട്ടം കൂട്ടാം; ഈ ഭക്ഷണങ്ങള്‍ അത്യുത്തമം

മദ്യപാനവും പുകവലിയും ഒഴിവാക്കുക

മദ്യപാനവും പുകവലിയും ഒഴിവാക്കുക

നിങ്ങളുടെ ഹൃദയം ദീര്‍ഘകാലത്തേക്ക് ആരോഗ്യമുള്ളതായിരിക്കണമെങ്കില്‍ നിങ്ങള്‍ പുകയിലയും മദ്യപാനവും ഒഴിവാക്കണം. മദ്യപാനം ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സിഗരറ്റിലെ ദോഷകരമായ വിഷവസ്തുക്കള്‍ ഹൃദയത്തെയും രക്തധമനികളെയും തകരാറിലാക്കുകയും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വഴിവയ്ക്കുകയും ചെയ്യും.

മെഡിക്കല്‍ ചെക്കപ്പ് പതിവാക്കുക

മെഡിക്കല്‍ ചെക്കപ്പ് പതിവാക്കുക

പതിവായി മെഡിക്കല്‍ ചെക്കപ്പുകള്‍ ചെയ്യുക. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമുള്ളതും ഒഴിവാക്കേണ്ടതുമായ കാര്യങ്ങള്‍ കൃത്യമായി മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്ന ഒരു ഭക്ഷണക്രമം ആസൂത്രണം ചെയ്യാന്‍ ഇത് നിങ്ങളെ സഹായിക്കുന്നു.

Also read:രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂAlso read:രോഗങ്ങളെ ചെറുക്കാം, ശരീരം ഫിറ്റായി വയ്ക്കാം; പുതുവര്‍ഷത്തില്‍ ഈ 7 ശീലം വളര്‍ത്തൂ

English summary

Ways To Improve Heart Health After Covid Infection

Here are some effective ways to improve heart health after covid infection. Take a look.
Story first published: Wednesday, January 4, 2023, 13:59 [IST]
X
Desktop Bottom Promotion