For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തിനിടക്ക് കലോറി കുറച്ച് തടിയൊതുക്കാന്‍ ഈ സൂത്രങ്ങള്‍

|

ഉറക്കക്കുറവ് പലപ്പോഴും നിങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഉറക്കക്കുറവിന് പരിഹാരം കാണുന്നതോടൊപ്പം തന്നെ ഉറങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരത്തിലെ കലോറി ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി ഉറങ്ങുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശരീരഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് നമുക്കെല്ലാം അറിയാം. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുകയും വ്യായാമ മുറകള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍, ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ ചില എളുപ്പവഴികളുണ്ട്. വാസ്തവത്തില്‍, ജീവിതശൈലിയിലെ ചില മാറ്റങ്ങളിലൂടെ, നിങ്ങളുടെ ഉറക്കത്തില്‍പ്പോലും നിങ്ങള്‍ക്ക് വേഗത്തില്‍ കലോറി ഇല്ലാതാക്കി ശരീരം ഒതുക്കുന്നതിന് സാധിക്കുന്നുണ്ട്.

ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കുന്നത് എത്ര വെല്ലുവിളി നിറഞ്ഞതാണെന്ന് നമുക്കെല്ലാം അറിയാം. പലപ്പോഴും തടി കുറഞ്ഞാലും വയറ് ഒതുങ്ങാതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ വയറൊതുക്കുന്നതിനും കലോറി കുറക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നിങ്ങളുടെ ഉറക്കത്തിലൂടെ തന്നെ നിങ്ങള്‍ക്ക് കലോറി കുറക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പുതപ്പില്ലാതെ ഉറങ്ങാന്‍ ശ്രമിക്കുക

പുതപ്പില്ലാതെ ഉറങ്ങാന്‍ ശ്രമിക്കുക

ഒരു വലിയ, കട്ടിയുള്ള പുതപ്പിനടിയില്‍ ഉറങ്ങുന്നത് വളരെയധികം സുഖകരമായ ഒന്നാണ് എന്ന് നമുക്കറായംയ എന്നാല്‍ ഇത് നിങ്ങളുടെ കലോറി കുറക്കാന്‍ സഹായിക്കുന്നില്ല. എന്നാല്‍ നിങ്ങളുടെ അരക്കെട്ട് കുറക്കുന്നതിനും കലോറി കുറക്കുന്നതിനും ആഗ്രഹിക്കുന്നുവെങ്കില്‍, പുതപ്പില്ലാതെ ഉറങ്ങുന്നതാണ് നല്ലത്. നിങ്ങള്‍ തണുത്ത താപനിലയില്‍ ഉറങ്ങുമ്പോള്‍, നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുകയും വിശ്രമിക്കുമ്പോള്‍ കൂടുതല്‍ കലോറി കത്തിക്കുകയും ചെയ്യുന്നു. രാത്രിയിലെ തണുത്ത അവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ അനാരോഗ്യകരമായ അവസ്ഥകളെ ഇല്ലാതാക്കി കലോറി കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തിലെ അനാവശ്യമായ രക്തത്തിലെ പഞ്ചസാര ഒഴിവാക്കാനും കൂടുതല്‍ കലോറി എരിച്ചുകളയാനും സഹായിക്കുന്നുണ്ട്.

കൂടുതല്‍ സമയം ഉറങ്ങുക

കൂടുതല്‍ സമയം ഉറങ്ങുക

കലോറി എത്ര ഇല്ലാതായി എന്ന് നോക്കുന്നതും ജിമ്മില്‍ മണിക്കൂറുകള്‍ ചിലവഴിക്കുന്നതും നിങ്ങളെ ശരീരാകൃതി വീണ്ടെടുക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ആ അധിക ശരീരഭാരം മാറ്റുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് കൂടുതല്‍ ഉറങ്ങുക എന്നതാണ്. ഇത് വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഒരു മണിക്കൂര്‍ അധിക ഉറക്കം, കൂടുതല്‍ പരിശ്രമമില്ലാതെ പ്രതിദിനം 270 കലോറി കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് തുടര്‍ന്നാല്‍ അത് ആരോഗ്യത്തിനും മികച്ചതായി മാറുന്നുണ്ട്.

പ്രോട്ടീന്‍ ഷേക്ക് കഴിക്കുക

പ്രോട്ടീന്‍ ഷേക്ക് കഴിക്കുക

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഭക്ഷണം കഴിക്കുന്നവരാണ് പലരും. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇടവിട്ടുള്ള ഉപവാസം ഉള്‍പ്പെടെ എല്ലാം പരീക്ഷിക്കാന്‍ തയ്യാറാണ്. ഇത് നിങ്ങളുടെ ശരീരത്തിന് വളരെ കഠിനമായ അവസ്ഥകള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങാന്‍ പോകുന്നത് രാത്രിയില്‍ നിങ്ങളെ ഉണര്‍ത്തും, വേണ്ടത്ര ഉറക്കം ലഭിക്കാത്തത് യഥാര്‍ത്ഥത്തില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ആരോഗ്യകരവും പോഷകപ്രദവുമായ നിരവധി ലഘുഭക്ഷണങ്ങളുണ്ട്, അതിലൊന്നാണ് പ്രോട്ടീന്‍ ഷേക്ക്. പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റുകളേക്കാളും കൊഴുപ്പിനെക്കാളും കൂടുതല്‍ തെര്‍മോജെനിക് ആയതിനാല്‍, ഇത് നിങ്ങളുടെ ശരീരത്തിലെ കൂടുതല്‍ കലോറി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

സ്ലീപ്പ് മാസ്‌ക് ധരിക്കുക

സ്ലീപ്പ് മാസ്‌ക് ധരിക്കുക

സ്ലീപ് മാസ്‌ക് ധരിക്കുന്നത് കലോറി കുറക്കുന്നു എന്നതാണ് സത്യം. രാത്രിയില്‍ വെളിച്ചം കാണുന്നത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് മാത്രമല്ല, നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ കൊഴുപ്പ് സംഭരിക്കാന്‍ കാരണമാവുകയും ചെയ്യുന്നുണ്ട് ഇത്തരത്തിലുള്ള വെളിച്ചം. ഇരുട്ടില്‍ ഉറങ്ങുന്ന ആളുകള്‍ക്ക് പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത 21% കുറവാണ്. നിങ്ങളുടെ കിടപ്പുമുറിയില്‍ പൂര്‍ണ്ണമായ ഇരുട്ട് ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്ലീപ് മാസ്‌ക് വെച്ച് ഉറങ്ങുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് മികച്ച കലോറി എരിച്ച് കളയുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.

വിശപ്പോടെ ഉറങ്ങരുത്

വിശപ്പോടെ ഉറങ്ങരുത്

കുറച്ച് കലോറി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഇടയാക്കും എന്ന് നമുക്കറിയാം. എന്നാല്‍ എല്ലാ ദിവസവും അത്താഴം ഒഴിവാക്കുന്നത് അത് ശരീരത്തിനെ മറ്റൊരു രീതിയില്‍ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ പെട്ടെന്ന് കലോറി ഉപഭോഗം കുറയ്ക്കുമ്പോള്‍, നിങ്ങളുടെ ശരീരം യാന്ത്രികമായി പട്ടിണി എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത് പലപ്പോഴും കലോറികള്‍ സംരക്ഷിക്കുന്നതിനായി നിങ്ങളുടെ മെറ്റബോളിസം കുറയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് അത്താഴം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ ഉറങ്ങുന്നതിന് ഒരു രണ്ട് മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ലഘുഭക്ഷണം കഴിക്കുക

ലഘുഭക്ഷണം കഴിക്കുക

ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ലഘുഭക്ഷണമെങ്കിലും കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ പട്ടിണി കിടന്ന് ഉറങ്ങാന്‍ പാടില്ലെങ്കിലും, പൂര്‍ണ്ണമായും വയറ് നിറച്ച് ഉറങ്ങുന്നത് അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ശരീരത്തിന് ഒരു ഗുണവും ചെയ്യില്ല. ഉറങ്ങുന്നതിനുമുമ്പ് കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനുപകരം, അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും നല്ല ഉറക്കത്തെ പിന്തുണയ്ക്കാനും ചെറുതും ആരോഗ്യകരവും ചില ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

തടി കുറക്കാനും കൊഴുപ്പുരുക്കാനും ഈ സാലഡ് ദിനവുംതടി കുറക്കാനും കൊഴുപ്പുരുക്കാനും ഈ സാലഡ് ദിനവും

നല്ല കൈക്കരുത്തിന് സ്ത്രീകള്‍ കഴിക്കണം ഈ ഭക്ഷണംനല്ല കൈക്കരുത്തിന് സ്ത്രീകള്‍ കഴിക്കണം ഈ ഭക്ഷണം

English summary

Ways to Burn Calories While You Sleep In Malayalam

Here in this article we are sharing some easy ways to burn calories while sleeping in malayalam. Take a look
Story first published: Thursday, March 3, 2022, 17:51 [IST]
X
Desktop Bottom Promotion