For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തിന് അവസാനവാക്കാണോ വെജിറ്റേറിയൻ ഡയറ്റ്?

|

ഡയറ്റ് എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വെജിറ്റേറിയൻ ആണെങ്കിലും നോൺവെജിറ്റേറിയൻ ആണെങ്കിലും ഡയറ്റ് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. എന്നാൽ വെജിറ്റേറിയൻ ഡയറ്റ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നതാണ്. അമിതവണ്ണത്തിനും തടി കുറക്കുന്നതിനും വേണ്ടിയാണ് പലരും ഡയറ്റും വ്യായാമവും എല്ലാം ചെയ്യുന്നത്.

എന്നാൽ ഡയറ്റ് ചെയ്യുമ്പോൾ വെജിറ്റേറിയൻസിനും നോൺ വെജിറ്റേറിയൻസിനും ധാരാളം മാറ്റങ്ങൾ ഭക്ഷണത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്നുണ്ട്. ഇന്നും വെജിറ്റേറിയന്‍ ആണോ നോൺ വെജിറ്റേറിയൻ ആണോ നല്ലത് എന്ന തർക്കം നിലനിൽക്കുന്നുണ്ട്. ഇവർ രണ്ട് കൂട്ടരും ഡയറ്റ് ചെയ്യുമ്പോൾ എന്തൊക്കെ ഗുണങ്ങൾ ഇത് കൊണ്ട് ഉണ്ടാവുന്നുണ്ട് എന്ന് നോക്കാവുന്നതാണ്.

Most read: ഇഞ്ചിവെളുത്തുള്ളി,തേൻ മിക്സാണ് ഒതുങ്ങിയ തടി രഹസ്യംMost read: ഇഞ്ചിവെളുത്തുള്ളി,തേൻ മിക്സാണ് ഒതുങ്ങിയ തടി രഹസ്യം

വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവർക്ക് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്നാണ് പറയുന്നത്. വെജിറ്റേറിയൻ ഡയറ്റ് പിന്തുടരുന്നവരിൽ അനാരോഗ്യത്തിനുള്ള സാധ്യതയെ ഉണ്ടാവുന്നില്ല. യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡീസ് ഓഫ് ഡയബറ്റിസ് എന്ന പഠനത്തിൻറെ ഫലമായാണ് വെജിറ്റേറിയൻ ഡയറ്റിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദമാക്കുന്നത്. വെജിറ്റേറിയൻ ഡയറ്റ് സ്ഥിരമാക്കുന്നവരിൽ രണ്ട് രോഗങ്ങള്‍ക്കുള്ള സാധ്യത വളരെ കുറവാണ് എന്നാണ് പറയുന്നത്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രമേഹ സാധ്യത കുറവാണ്

പ്രമേഹ സാധ്യത കുറവാണ്

ഇന്നത്തെ കാലത്ത് പ്രമേഹത്തിനുള്ള പ്രാധാന്യം വളരെയധികം കൂടുതലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളിൽ എന്നും മുഴച്ച് നിൽക്കുന്ന ഒന്നാണ്. എങ്ങനെയെല്ലാം പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ഒന്നാണ് വെജിറ്റേറിയൻ ഡയറ്റ്. ഇത് പ്രമേഹത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ എല്ലാവർക്കും വെജിറ്റേറിയൻ ഡയറ്റ് പിന്തുടരാവുന്നതാണ്. ഇത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

 അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം

അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ഡയറ്റ് വ്യായാമം എന്നിവയെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെജിറ്റേറിയൻ ഡയറ്റ് സഹായിക്കുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അമിതവണ്ണമെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഭക്ഷണ നിയന്ത്രണം വെക്കുമ്പോൾ അതിൽ കൂടുതൽ വെജിറ്റേറിയൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്.

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോൾ കുറക്കുന്നു

കൊളസ്ട്രോള്‍ കുറക്കുന്ന കാര്യത്തിലും വെജിറ്റേറിയൻ ഡയറ്റ് സഹായിക്കുന്നുണ്ട്. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മളെ വെജിറ്റേറിയൻ സഹായിക്കുന്നുണ്ട്. കൊളസ്ട്രോൾ പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും പെട്ടെന്ന് പരിഹരിക്കുന്നതിനും മികച്ച ഓപ്ഷനായി നിൽക്കുന്നതാണ് വെജിറ്റേറിയൻ ഡയറ്റ്.

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം

ഹൃദയത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് വെജിറ്റേറിയൻ ഡയറ്റ്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട് അതിൽ മുന്നിൽ നിൽക്കുന്നത് തന്നെയാണ് എന്തുകൊണ്ടും ഹൃദയാരോഗ്യ പ്രശ്നങ്ങൾ. ഹൃദയ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വെജിറ്റേറിയൻ ഡയറ്റ് ഏറ്റവും അധികം സഹായിക്കുന്നു. എന്നാൽ വെജിറ്റേറിയൻ ഡയറ്റ് എടുക്കുമ്പോൾ ആദ്യം അതിൽ ഉൾപ്പെടുത്തേണ്ട പച്ചക്കറികൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പ്

അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വെജിറ്റേറിയൻ ഡയറ്റ് പിന്തുടരാവുന്നതാണ്. അടി വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വേണ്ടി പെടാപാടു പെടുന്നവർക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെജിറ്റേറിയൻ ഡയറ്റ്. ഇത് പിന്തുടരുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

ക്യാൻസർ പോലുള്ള അസ്വസ്ഥതകൾ നമ്മുടെ ജീവിത രീതിയുടെ ഫലമായി ഉണ്ടാവുന്നതാണ്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് വെജിറ്റേറിയൻ തന്നെ പിന്തുടരാവുന്നതാണ്. ഇത് ഏത് വിധത്തിലും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നുണ്ട്. ക്യാൻസർ പോലുള്ള അസ്വസ്ഥതകളെ ചെറുക്കുന്നതിന് എന്നും മുന്നിൽ നിൽക്കുന്നതാണ് പച്ചക്കറികൾ. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വെജിറ്റേറിയന്‍ ഡയറ്റ് ചെയ്യാവുന്നതാണ്.

English summary

Vegetarian diet and diabetes

Here in this article we explain the vegetarian diet and the risk of diabetes. Read on.
Story first published: Tuesday, September 24, 2019, 18:00 [IST]
X
Desktop Bottom Promotion