For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം ഗുരുതരമാക്കുന്നത് നിങ്ങള്‍ തന്നെയാണ്, അറിയാം

|

ആരോഗ്യത്തിന്റെ കാര്യത്തില്‍ ജീവിത ശൈലീ രോഗങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ് പ്രമേഹം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ പ്രമേഹത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമ്മുടെ ചില ശീലങ്ങള്‍ തന്നെയാണ് പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കുന്നത്. എന്താണ് ഇതിന് പിന്നിലെ കാരണം എന്നും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതലുള്ള പ്രമേഹത്തെ എങ്ങനെ നേരിടണം എന്നുള്ളത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്.

ഉണ്ടക്കണ്ണാണോ പെണ്ണിന്റെ, ചെല്ലുന്നിടം ഭാഗ്യമോ?ഉണ്ടക്കണ്ണാണോ പെണ്ണിന്റെ, ചെല്ലുന്നിടം ഭാഗ്യമോ?

ഇന്നാകട്ടെ അഞ്ചില്‍ ഒരാള്‍ക്കും പ്രമേഹ രോഗമെന്ന അവസ്ഥയുണ്ടാവുന്നുണ്ട്. പലരും പലതും വായിച്ച് പ്രമേഹത്തെ കുറക്കുന്നതിന് വേണ്ടിയാണ് ശ്രമിക്കുന്നത്. എന്നാല്‍ ആരോഗ്യമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും പലപ്പോഴും നിങ്ങളില്‍ നേരെ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ശ്രദ്ധിക്കേണ്ടതുണ്ട്. പ്രമേഹ രോഗത്തോടൊപ്പം ആണ് നിങ്ങളുടെ ജീവിതം എന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. ഇതില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത് ഭക്ഷണം തന്നെയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം.

ഭക്ഷണനിയന്ത്രണത്തില്‍ ശ്രദ്ധിക്കണം

ഭക്ഷണനിയന്ത്രണത്തില്‍ ശ്രദ്ധിക്കണം

ഡയറ്റ് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഭാരം കുറക്കുന്നതിന് വേണ്ടി കഠിനമായ ഡയറ്റില്‍ ഏര്‍പ്പെടുന്നവര്‍ പ്രമേഹത്തെയും അല്‍പം ശ്രദ്ധിക്കണം. കാരണം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തില്‍ വിപരീതഫലങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. കാരണം ഡയറ്റിന്റെ പേരില്‍ പലരും പല വിധത്തിലുള്ള ഭക്ഷണ നിയന്ത്രണങ്ങളാണ് വരുത്തുന്നത്. ഡയറ്റ് എടുത്ത് ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങള്‍ ഇല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാവുന്നു. പ്രമേഹത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ഭക്ഷണം ഒഴിവാക്കുന്നത്

ഭക്ഷണം ഒഴിവാക്കുന്നത്

ഭക്ഷണം ഒഴിവാക്കുന്നത് പ്രമേഹ രോഗത്തിന് കുറവ് വരുത്തുകയല്ല ചെയ്യുന്നത്. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ അപകടമാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. ഇത് നിങ്ങളില്‍ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നുണ്ട്. ഇതിലൂടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും ഇതിന്റെ ഫലമായി ശരീരഭാരം കൂടുകയും അമിതക്ഷീണവും ഉണ്ടാവുന്നുണ്ട്. ഇത് പ്രമേഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ആരോഗ്യത്തോടെ ഇരിക്കാന്‍ സാധിക്കുകയുള്ളൂ.

കുറച്ച് ഭക്ഷണം കഴിക്കുന്നത്

കുറച്ച് ഭക്ഷണം കഴിക്കുന്നത്

ശരീരത്തിന് ആവശ്യമായ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പ്രമേഹമെന്ന് കരുതി പലരും പല ഭക്ഷണങ്ങളും ഒഴിവാക്കി വിടുന്നു. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ എല്ലാം ലഭിക്കാത്ത അവസ്ഥയില്‍ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നു. അത് പ്രമേഹ രോഗികളില്‍ അപകടം വര്‍ദ്ധിപ്പിക്കുന്നു. ഇതിന് പുറകേ ക്ഷീണവും തളര്‍ച്ചയും വര്‍ദ്ധിക്കുന്നുണ്ട്. ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തില്‍ മറ്റ് അസ്വസ്ഥതകളും ഇതിനോടൊപ്പം പ്രമേഹവും വര്‍ദ്ധിപ്പിക്കുന്നു.

കാര്‍ബോഹൈഡ്രേറ്റ് കുറക്കുക

കാര്‍ബോഹൈഡ്രേറ്റ് കുറക്കുക

പ്രമേഹത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളില്‍ ഭക്ഷണം തന്നെയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പ്രമേഹ രോഗികള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ ഭക്ഷണത്തിന് ഒഴിവാക്കാനാവാത്ത പങ്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് പ്രമേഹത്തിന്റെ കാര്യത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്നു. എന്നാല്‍ കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായും ഒഴിവാക്കരുത്. കാരണം ഇത് അല്‍പം കഴിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ധാന്യവും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും കഴിച്ചാല്‍ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. ഫൈബര്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ വയറ് കൂടുതല്‍ നിറഞ്ഞു എന്ന് കാണിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പലപ്പോഴും ഭക്ഷണത്തിന്റെ അളവ് കുറച്ച് കഴിക്കുന്നതിന് സഹായിക്കുന്നു.

പ്രിസര്‍വേറ്റീവ്‌സ് ഭക്ഷണങ്ങള്‍

പ്രിസര്‍വേറ്റീവ്‌സ് ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍ പുറത്ത് നിന്ന് കഴിക്കുന്നതിന് ഇഷ്ടപ്പെടുന്നവരെങ്കില്‍ പ്രമേഹവും അതിന്റെ കൂടെ പോരും എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം കഴിക്കുന്ന ഭക്ഷണത്തിലെ പ്രിസര്‍വേറ്റീവ്‌സ് നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതാണ്. ഇത് കൂടാതെ ഇതില്‍ സ്വാദിന് വേണഅടി പല കൃത്രിമമായ വസ്തുക്കളും ചേര്‍ക്കുന്നു. പ്രമേഹത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള വസ്തുക്കളാണ് പലപ്പോഴും ഇത്തരം ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്നത്. അതിനാല്‍ നിങ്ങള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അതില്‍ പ്രിസര്‍വേറ്റീവ്‌സ് ചേര്‍ത്തിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്

പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡ്

പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരും പ്രമേഹത്തെ ഭയക്കേണ്ടതാണ്. കാരണം പ്രമേഹത്തിന്റെ എന്തെങ്കിലും തരത്തിലുള്ള സാധ്യതകള്‍ പ്രോസസ്ഡ് ഫുഡില്‍ ഉണ്ട് എന്നുള്ളതാണ്. റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ എല്ലാം കഴിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ എത്രത്തോളം ദോഷം ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം പലരും ആലോചിക്കുന്നില്ല. പോഷകങ്ങള്‍ ഇവയില്‍ ഇല്ല എന്ന് മാത്രമല്ല ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നതിന് പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്. പ്രത്യേകിച്ച് കൊളസ്‌ട്രോള്‍ പ്രമേഹ രോഗികള്‍ ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Unhealthy Habits That Can Create Diabetes

Here in this article we are sharing some bad habits that raise your diabetes. Take a look.
X
Desktop Bottom Promotion