For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാ

|

വായു, മണ്ണ്, ജലം എന്നിവയുടെ മലിനീകരണം, അഭൂതപൂര്‍വമായ കാലാവസ്ഥാ വ്യതിയാനം എന്നിവ ഹൃദ്രോഗം, കാന്‍സര്‍, കൊവിഡ്-19, പ്രമേഹം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ വളര്‍ത്തുന്നു. വാതക ഉദ്വമനം, വ്യാപകമായ വനനശീകരണം എന്നിവയും വിട്ടുമാറാത്തതും ജീവന്‍ അപകടപ്പെടുത്തുന്നതുമായ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

Most read: കുട്ടികളിലെ സന്ധിവാദം അപകടകരം; ലക്ഷണങ്ങള്‍ ഇതാണ്

ഒരു വ്യക്തിയുടെ ബാഹ്യരൂപം ആരോഗ്യത്തിന്റെ ഏക സൂചകമായി പൊതുവെ കണക്കാക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ വളരെയധികം കാര്യങ്ങള്‍ ഒരാളുടെ ആരോഗ്യത്തില്‍ പങ്കുവഹിക്കുന്നുണ്ട്. ഒരു വ്യക്തികളുടെ വ്യക്തിഗത ആരോഗ്യത്തില്‍ അഞ്ച് കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു - ശാരീരികം, മാനസികം, വൈകാരികം, സാമൂഹികം, ആത്മീയം. ഇവ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഫലപ്രദമായ വഴികള്‍ ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

ശാരീരിക ആരോഗ്യം

ശാരീരിക ആരോഗ്യം

ഹൃദയം, ശ്വാസകോശം, കരള്‍, കിഡ്‌നി, ആമാശയം, മസ്തിഷ്‌കം, എല്ലുകള്‍, സന്ധികള്‍ തുടങ്ങിയ ബാഹ്യവും ആന്തരികവുമായ അവയവങ്ങളെല്ലാം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതാണ് ശാരീരിക ആരോഗ്യം. ഭക്ഷണക്രമം, വ്യായാമം, ഉറക്കം എന്നിവ ശാരീരിക ക്ഷമതയുടെ മൂന്ന് തൂണുകളാണ്. ആരോഗ്യമുള്ള ശരീരത്തിനുള്ള ചില അടിസ്ഥാന വഴികള്‍ ഇവയാണ്:

* സമീകൃതവും പോഷകങ്ങള്‍ അടങ്ങിയതും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക

* എല്ലാ ദിവസവും 7-9 മണിക്കൂര്‍ ഉറക്കം, രാത്രിയില്‍ മതിയായ വിശ്രമം ഉറപ്പാക്കുക

* ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക. നടത്തം, ഓട്ടം അല്ലെങ്കില്‍ സജീവമായ ജിം വര്‍ക്ക്ഔട്ടുകള്‍ പരിശീലിക്കുക.

മാനസികാരോഗ്യം

മാനസികാരോഗ്യം

മാനസികാരോഗ്യം പ്രധാനമായും ബുദ്ധിശക്തി, ഓര്‍മ്മ, ബുദ്ധി എന്നിവ മെച്ചപ്പെടുത്തുന്നതിനും ജോലിസ്ഥലത്തും വീട്ടിലും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ആരോഗ്യകരമായ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ശാരീരിക രോഗലക്ഷണങ്ങളുടെ കാര്യത്തിലെന്നപോലെ, മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളിലെ വൈകല്യങ്ങള്‍, ഓര്‍മ്മക്കുറവ്, മാനസിക ഏകോപനക്കുറവ് എന്നിവയുണ്ടെങ്കില്‍ കൃത്യമായ രോഗനിര്‍ണ്ണയത്തിനും ഉചിതമായ വൈദ്യ പരിചരണത്തിനുമായി ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. മാനസികാരോഗ്യം വളര്‍ത്തുന്നതിനുള്ള അടിസ്ഥാന വഴികള്‍ ഇവയാണ്:

Most read:യോഗാസനങ്ങളുടെ രാജാവ്; ശീര്‍ഷാസനം ചെയ്യുന്നതിന്റെ ഗുണങ്ങള്‍ ഇത്

മാനസികാരോഗ്യം വളര്‍ത്താന്‍

മാനസികാരോഗ്യം വളര്‍ത്താന്‍

* മസ്തിഷ്‌കത്തിന്റെ ചിന്താ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിന് ക്രോസ്‌വേഡ് പസിലുകള്‍, സുഡോക്കുകള്‍ തുടങ്ങിയവ ചെയ്യുക

* അല്‍ഷിമേഴ്സ്, ഡിമെന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് ഡിസോര്‍ഡേഴ്‌സ് തടയാന്‍ സഹായിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ന്യൂറോ പ്രൊട്ടക്റ്റീവ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളുള്ള ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ പോഷകാഹാരം കഴിക്കുക.

* മസ്തിഷ്‌ക ആരോഗ്യത്തെ തടസ്സപ്പെടുത്തുന്ന പുകവലി, മദ്യപാനം തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ ഒഴിവാക്കുക

വൈകാരിക ആരോഗ്യം

വൈകാരിക ആരോഗ്യം

വൈകാരിക ആരോഗ്യം എന്നത് നമ്മുടെ മനസ്സ് പതിവായി കടന്നുപോകുന്ന വികാരങ്ങളെ ഉള്‍ക്കൊള്ളുന്നു. ഇത് മാനസികാവസ്ഥയെയും തീരുമാനമെടുക്കാനുള്ള കഴിവുകളെയും പ്രധാനമായും സ്വാധീനിക്കുന്നു. പ്രായം, ലിംഗഭേദം അല്ലെങ്കില്‍ സാമൂഹിക നില എന്നിവ കണക്കിലെടുക്കാതെ ഒരു വ്യക്തിക്ക് എല്ലായ്പ്പോഴും സന്തോഷവാനായിരിക്കാന്‍ കഴിയില്ലെങ്കിലും, അനുദിനം പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കുകയും നെഗറ്റീവ് വികാരങ്ങള്‍ ഉളവാക്കുന്ന സാഹചര്യങ്ങളില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അനാവശ്യമായ സമ്മര്‍ദ്ദവും ഉത്കണ്ഠയും നേരിടുമ്പോള്‍, ഒരു മാനസികാരോഗ്യ വിദഗ്ദന്റെ ഉപദേശം തേടുക. വൈകാരിക ആരോഗ്യം ഉയര്‍ത്തുന്നതിനുള്ള ലളിതമായ വഴികള്‍ ഇവയാണ്:

Most read:ഉയരം കൂട്ടാന്‍ സഹായിക്കും ഈ യോഗാസനങ്ങള്‍

വൈകാരിക ആരോഗ്യം വളര്‍ത്താന്‍

വൈകാരിക ആരോഗ്യം വളര്‍ത്താന്‍

* ദിവസവും 20-30 മിനിറ്റെങ്കിലും യോഗ, ധ്യാനം എന്നിവ പരിശീലിക്കുക. ശ്വസന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക, മനസ്സില്‍ നിന്ന് എല്ലാ പ്രശ്‌നങ്ങളും നീക്കം ചെയ്യുക, മാനസികാവസ്ഥ ഉയര്‍ത്തുക.

* ആവശ്യമുള്ളപ്പോഴെല്ലാം ഒരു മാനസികാരോഗ്യ വിദഗ്ധനില്‍ നിന്ന് സഹായം തേടുക

* ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുകയും ബുദ്ധിമുട്ടുകളുടെയും വെല്ലുവിളികളുടെയും സമയങ്ങളില്‍ പോസിറ്റീവായി നിലകൊള്ളുകയും ചെയ്യുക

സാമൂഹിക ആരോഗ്യം

സാമൂഹിക ആരോഗ്യം

കുടുംബവുമായും അടുത്ത സുഹൃത്തുക്കളുമായും ചുറ്റുപാടുമുള്ള പരിസ്ഥിതിയുമായും ആഴത്തിലുള്ള അര്‍ത്ഥവത്തായ ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് സാമൂഹിക ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു. ജീവിതത്തിലെ ദുഷ്‌കരമായ സമയങ്ങളില്‍, പരീക്ഷണ ഘട്ടത്തിലൂടെ ഒറ്റയ്ക്ക് കടന്നുപോകേണ്ടതിന്റെ ഭാരം ഇല്ലാതാക്കുന്നു. സാമൂഹിക ക്ഷേമം മെച്ചപ്പെടുത്തുന്നതിനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:

സാമൂഹിക ആരോഗ്യം വളര്‍ത്താന്‍

സാമൂഹിക ആരോഗ്യം വളര്‍ത്താന്‍

* കുടുംബാംഗങ്ങളുമായും അടുത്ത സുഹൃത്തുക്കളുമായും പതിവായി കൂടിക്കാഴ്ച നടത്തുക, അവരുമായി നേരിട്ട് സംസാരിക്കുക.

* എല്ലാ സന്തോഷകരമായ സമയങ്ങളും ജോലിയിലെയും ജീവിതത്തിലെയും സങ്കടകരവും വിഷമകരവുമായ സാഹചര്യങ്ങളും പങ്കിടുക

* മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കുകയും ജീവിതത്തില്‍ നെഗറ്റിവിറ്റി മാത്രം നല്‍കുന്ന ആളുകളില്‍ നിന്ന് അകന്നുപോവുകയും ചെയ്യുക.

* സമൂഹവുമായി സൗഹാര്‍ദ്ദപരവും ആരോഗ്യകരവുമായ ബന്ധം സ്ഥാപിക്കാന്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക.

Most read:മഴക്കാലം രോഗങ്ങള്‍ ഉയരുന്ന കാലം; രോഗപ്രതിരോധശേഷി കൂട്ടാന്‍ ചെയ്യേണ്ടത്

ആത്മീയ ആരോഗ്യം

ആത്മീയ ആരോഗ്യം

ഒരാള്‍ മതവിശ്വാസിയായിരിക്കണമെന്ന് ഇത് സൂചിപ്പിക്കുന്നില്ല. ആത്മീയ ക്ഷേമം എന്നത് ഒരാളുടെ ആന്തരിക ആത്മാവും ചുറ്റുപാടും തമ്മില്‍ അഗാധമായ ബന്ധം സൃഷ്ടിക്കുന്നതിലും ലക്ഷ്യബോധം നല്‍കുന്നതിലും ജീവിതത്തിന് അര്‍ത്ഥവും തത്വങ്ങളും ചേര്‍ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആത്മീയ ആരോഗ്യം ഉയര്‍ത്തുന്നതിനുള്ള അടിസ്ഥാന ഘട്ടങ്ങള്‍ ഇവയാണ്:

ആത്മീയ ആരോഗ്യം വളര്‍ത്താന്‍

ആത്മീയ ആരോഗ്യം വളര്‍ത്താന്‍

* പ്രകൃതിയില്‍ സമയം ചിലവഴിക്കുക, ആരോഗ്യകരമായ ജീവിതം നയിക്കുക.

* ഒരു വ്യക്തി മതവിശ്വാസി ആണെങ്കില്‍, പതിവായി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുക, ലക്ഷ്യബോധമുള്ള ജീവിതം ഉറപ്പാക്കുക.

* ഒരാളുടെ ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവയെക്കുറിച്ച് ആത്മപരിശോധന നടത്താനും മനസ്സിനെ ശാന്തമാക്കാനും ആത്മാവിനെ സമ്പന്നമാക്കാനും ദിവസേന കുറച്ച് മിനിറ്റ് നേരം ധ്യാനിക്കുക.

Most read:മഴക്കാലത്ത് ഡെങ്കിപ്പനിയെ കരുതിയിരിക്കണം; പ്രതിരോധ നടപടികള്‍ ഇങ്ങനെ വേണം

English summary

Tips To Take Care Of Your Physical And Mental Wellbeing in Malayalam

Here are some effective ways to augment physical, mental, emotional, social And spiritual health.
Story first published: Monday, May 23, 2022, 16:23 [IST]
X
Desktop Bottom Promotion