For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാഴ്ചയെ കവരുന്ന ഗ്ലോക്കോമയെ ചെറുക്കാം

|

കാലക്രമേണ നിങ്ങളുടെ കാഴ്ചശക്തിയെ വരെ ശാശ്വതമായി നഷ്ടപ്പെടുത്താന്‍ തക്ക ശക്തിയുള്ള ഒരു അസുഖമാണ് ഗ്ലോക്കോമ. കണ്ണിനെ ബാധിക്കുന്ന മുഖ്യരോഗങ്ങളില്‍ ഒന്ന്. നിങ്ങളുടെ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുമ്പോള്‍ ഗ്ലോക്കോമ സംഭവിക്കുന്നു. കൂടുതലായും ഈ രോഗം 40 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരെ ബാധിക്കുന്നു. എങ്കിലും ഇന്നത് ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കും ശിശുക്കള്‍ക്കും പോലും ഉണ്ടാകുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിരന്തരമായ ഉപയോഗവും ഇതിനു മുഖ്യകാരണങ്ങളിലൊന്നാണ്. നിങ്ങളുടെ കണ്ണിലെ അസാധാരണമായ ഉയര്‍ന്ന മര്‍ദ്ദം മൂലമാണ് പലപ്പോഴും ഒപ്റ്റിക് നാഡിക്ക് ക്ഷതം സംഭവിക്കുന്നത്.

Most read: ആസ്ത്മ അകലും ഈ വഴികളിലൂടെ

ഗ്ലോക്കോമയുടെ പല രൂപങ്ങള്‍ക്കും മുന്നറിയിപ്പ് അടയാളങ്ങളില്ല. അമിത മര്‍ദ്ദവും കണ്ണിന് കടുത്ത വേദനയും സംശയകരമായ ലക്ഷണങ്ങളാണ്. ഇത്തരം അസുഖങ്ങള്‍ വന്നുകഴിഞ്ഞാല്‍ പിന്നെ അസുഖത്തിന്റെ കാഠിന്യം കുറയ്ക്കുകയേ വഴിയുള്ളു. ഇതിനായി കണ്ണിനെ സംരക്ഷിക്കുന്ന കണ്ണടകളും കണ്ണിനെ ആയാസരഹിതമാക്കാന്‍ സഹായിക്കുന്ന വഴികളും ശിഷ്ടകാലം തേടണം. ഗ്ലോക്കോമ പിടിപെട്ട ഒരാള്‍ക്ക് അസുഖം മന്ദഗതിയിലാക്കാനും കാഴ്ചയെ സംരക്ഷിക്കാനും സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാം. ഒപ്പം ഗ്ലോക്കോമയെന്ന അസുഖത്തെക്കുറിച്ച് കൂടുതലായി അറിയുകയും ചെയ്യാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന്റെ ഫലമാണ് ഗ്ലോക്കോമ. ഈ നാഡി ക്രമേണ വഷളാകുമ്പോള്‍ നിങ്ങളുടെ കാഴ്ചാപ്രദേശത്ത് പാടുകള്‍ വികസിക്കുന്നു. നിങ്ങളുടെ കണ്ണിന്റെ ഉള്ളിലുടനീളം ഒഴുകുന്ന ഒരു ദ്രാവകം രൂപപ്പെടുന്നു. ഈ ആന്തരിക ദ്രാവകം സാധാരണയായി ഐറിസും കോര്‍ണിയയും കൂടിച്ചേരുന്ന കോണിലുള്ള ട്രാബെക്കുലാര്‍ മെഷ്‌വര്‍ക്ക് എന്ന ടിഷ്യൂവിലൂടെ പുറത്തേക്ക് ഒഴുകുന്നു. ദ്രാവകം അധികമായി ഉത്പാദിപ്പിക്കപ്പെടുകയോ ഡ്രെയ്‌നേജ് സിസ്റ്റം കൃത്യമായി പ്രവര്‍ത്തിക്കാതെ വരികയോ ചെയ്യുന്നത് ദ്രാവകം ശരിയായ അളവില്‍ പുറത്തുവരാതിരിക്കുന്നതിന് കാരണമാകുന്നു. അങ്ങനെ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടിവരുന്നു. പാരമ്പര്യമായും അസുഖം വരാമെന്നു തെളിഞ്ഞിട്ടുണ്ട്. ചില ആളുകളില്‍ കണ്ണിലെ ഉയര്‍ന്ന മര്‍ദ്ദം, ഒപ്റ്റിക് നാഡീ ക്ഷതം എന്നിവയുമായി ബന്ധപ്പെട്ട ജീനുകള്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടസാധ്യതാ ഘടകങ്ങള്‍

അപകടസാധ്യതാ ഘടകങ്ങള്‍

ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകുന്നതിനുമുമ്പ് ഗ്ലോക്കോമയുടെ വിട്ടുമാറാത്ത അവസ്ഥകള്‍ കാഴ്ചയെ നശിപ്പിക്കും. അതിനാല്‍ ഈ അപകട ഘടകങ്ങള്‍ ഉള്ളവര്‍ ശ്രദ്ധിക്കുക.

*ഉയര്‍ന്ന ആന്തരിക നേത്ര മര്‍ദ്ദം (ഇന്‍ട്രാക്യുലര്‍ മര്‍ദ്ദം)

*പാരമ്പര്യമായി ഗ്ലോക്കോമ അസുഖം

*പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സിക്കിള്‍ സെല്‍ അനീമിയ തുടങ്ങിയ അവസ്ഥകള്‍ ഉള്ളവര്‍

*അങ്ങേയറ്റം ലോങ് സൈറ്റോ ഷോട്ട് സൈറ്റോ ഉള്ളവര്‍

*കണ്ണിന് പരിക്കോ മുന്‍പ് നേത്ര ശസ്ത്രക്രിയയോ ഉണ്ടായവര്‍

പ്രതിരോധിക്കാം ഗ്ലോക്കോമയെ

പ്രതിരോധിക്കാം ഗ്ലോക്കോമയെ

ഏതു രോഗവും തുടക്കത്തിലേ കണ്ടുപിടിക്കുന്നതാണ് ഏറ്റവും ഉചിതമായ കാര്യം. ഗ്ലോക്കോമയെ നേരത്തേ കണ്ടുപിടിക്കാനും കൈകാര്യം ചെയ്യാനുമായി നേത്രരോഗവിദഗ്ദ്ധനെ സന്ദര്‍ശിക്കാവുന്നതാണ്. നിങ്ങളുടെ കണ്ണിലെ മര്‍ദ്ദം ഒരു ഡോക്ടര്‍ പരിശോധിച്ചില്ലെങ്കില്‍ അത് ഉയര്‍ന്നതാണോ അല്ലയോ എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയില്ല. കാരണം ഗ്ലോക്കോമയ്ക്ക് സാധാരണയായി രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല.

പതിവ് നേത്രപരിശോധന പ്രധാനം

പതിവ് നേത്രപരിശോധന പ്രധാനം

40 വയസ്സ് കഴിഞ്ഞവര്‍ തീര്‍ച്ചയായും കണ്ണ് പരിശോധന നടത്തേണ്ടതാണെന്ന് അമേരിക്കന്‍ അക്കാദമി ഓഫ് ഒഫ്താല്‍മോളജി ശുപാര്‍ശ ചെയ്യുന്നു. ഒരു പരിശോധനയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള നിങ്ങളുടെ കാഴ്ചയിലെ മാറ്റങ്ങള്‍ സ്ഥിരീകരിക്കാന്‍ ഡോക്ടര്‍ക്ക് കഴിയുന്നതാണ്. 40 വയസ്സിന് മുമ്പ്, ഓരോ 2-4 വര്‍ഷത്തിലും നിങ്ങളുടെ കണ്ണ് ഡോക്ടറെ കാണിക്കുക. പ്രായമാകുന്നതിനനുസരിച്ച് പരിശോധനാ കാലയളവ് വര്‍ധിപ്പിക്കുക. പാരമ്പര്യമായും ഗ്ലോക്കോമ ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ സാധാരണയായി ചികിത്സ ആവശ്യമാണ്.

ചികിത്സ മുടക്കരുത്

ചികിത്സ മുടക്കരുത്

ചികിത്സിച്ചില്ലെങ്കില്‍ ഗ്ലോക്കോമ ക്രമേണ അന്ധതയ്ക്ക് കാരണമാകും. ചികിത്സയ്ക്കിടയിലും ഗ്ലോക്കോമ ബാധിച്ചവരില്‍ 15 ശതമാനം ആളുകള്‍ 20 വര്‍ഷത്തിനുള്ളില്‍ ഒരു കണ്ണിലെങ്കിലും കാഴ്ച നഷ്ടപ്പെടുന്നവരാണ്. കണ്ണിന്റെ മര്‍ദ്ദം കൂടുന്നത് നിങ്ങളുടെ ഗ്ലോക്കോമ അളവിനെ വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ ഉടന്‍ തന്നെ ചികിത്സ നേടുന്നത് നിങ്ങളുടെ കാഴ്ചശക്തി വഷളാകുന്നത് തടയാന്‍ സഹായിക്കും. കണ്ണിന് ആവശ്യമായ സംരക്ഷണ ഘടകങ്ങള്‍ ഒരു ഒഫ്ത്താല്‍മോളജിസ്റ്റ് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. ഈ പ്രതിരോധങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ പിന്നീടങ്ങോട്ട് നിങ്ങളുടെ കാഴ്ചയെ തന്നെ കവരാന്‍ ഗ്ലോക്കോമ ശക്തി പ്രാപിച്ചേക്കാം.

തുള്ളിമരുന്നുകള്‍

തുള്ളിമരുന്നുകള്‍

ഇവ പലപ്പോഴും ഗ്ലോക്കോമ ചികിത്സയുടെ ആദ്യപടിയാണ്. തുള്ളികള്‍ വ്യത്യസ്ത തരത്തിലാണ് വരുന്നത്. പക്ഷേ അടിസ്ഥാന വഴികളിലൂടെ ഇവ കണ്ണിന്റെ മര്‍ദ്ദം നിയന്ത്രിക്കുന്നു. നിങ്ങളുടെ കണ്ണുകളെ സഹായിക്കുന്നതിന് ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ തുള്ളിമരുന്ന് മുടങ്ങാതെ ഉപയോഗിക്കുക. ഇത് നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക. ബീറ്റാ-ബ്ലോക്കര്‍ അല്ലെങ്കില്‍ കാര്‍ബണിക് ആന്‍ഹൈഡ്രേസ് ഇന്‍ഹിബിറ്റര്‍ പോലുള്ള കഴിക്കാനുള്ള മരുന്നുകളും ഡോക്ടര്‍ നിര്‍ദ്ദേശിച്ചേക്കാം.

ശസ്ത്രക്രിയ

ശസ്ത്രക്രിയ

തുള്ളി മരുന്നുകള്‍ നിങ്ങളുടെ അസുഖത്തെ കുറക്കുന്നില്ലെങ്കിലോ അസ്വസ്ഥതകള്‍ കാരണം അവ ഉപയോഗിക്കാന്‍ കഴിയുന്നില്ലെങ്കിലോ നിങ്ങളുടെ ഡോക്ടര്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചേക്കാം. നിങ്ങളുടെ രോഗത്തിന്റെ കാഠിന്യമനുസരിച്ചായിരിക്കും മറ്റു മരുന്നുകളിലേക്ക് മാറണോ അതോ ശസ്ത്രക്കിയക്ക് വിധേയമാകണോ എന്നുള്ളത്.

ലേസര്‍ ശസ്ത്രക്രിയ

ലേസര്‍ ശസ്ത്രക്രിയ

രണ്ട് പ്രധാന തരം ശസ്ത്രക്രിയകള്‍ സ്വീകരിക്കാവുന്നതാണ്. ആശുപത്രി വാസമില്ലാതെ സമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ട് ഇവ രണ്ടും നിങ്ങളുടെ കണ്ണ് സംരക്ഷിക്കാന്‍ സഹായിക്കുന്നു. വൈഡ് ആംഗിള്‍ എന്നും അറിയപ്പെടുന്ന ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയാണ് ഏറ്റവും സാധാരണമായത്. ഇതു ചികിത്സിക്കാന്‍ ലേസര്‍ ഉപയോഗിച്ച് കണ്ണിലെ ദ്രവം പുറത്തേക്ക് ഒഴുകാന്‍ കൂടുതല്‍ ഇടം സൃഷ്ടിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ ഉണ്ടെങ്കില്‍ നിങ്ങളുടെ കണ്ണിലെ ഐറിസില്‍ ഒരു ചെറിയ ദ്വാരമിട്ട് തുടര്‍ ചികിത്സ നടത്താവുന്നതാണ്.

ഓപ്പറേറ്റിംഗ് റൂം ശസ്ത്രക്രിയ

ഓപ്പറേറ്റിംഗ് റൂം ശസ്ത്രക്രിയ

നിങ്ങളുടെ നേത്ര സമ്മര്‍ദ്ദം കുറയ്ക്കാന്‍ തുള്ളിമരുന്നും ലേസര്‍ ശസ്ത്രക്രിയയും പര്യാപ്തമല്ലെങ്കില്‍ പരമ്പരാഗത ശസ്ത്രക്രിയ നടത്താം. ഇതില്‍ നിങ്ങളുടെ സര്‍ജന്‍ നിങ്ങളുടെ കണ്ണില്‍ ദ്രാവകത്തിനായി ഒരു പുതിയ ഡ്രെയിനേജ് ചാനല്‍ സൃഷ്ടിക്കുന്നു.

വ്യായാമം

വ്യായാമം

ആഴ്ചയില്‍ മൂന്നോ അതിലധികമോ തവണ നടത്തം, ജോഗിംഗ് പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങളുടെ കണ്ണിന്റെ മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. യോഗയ്ക്കും ഒരളവില്‍ കണ്ണുകളുടെ ആരോഗ്യം കാക്കാനാവും. പക്ഷേ കഠിനമായ ആസനമുറകള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. അവ നിങ്ങളുടെ കണ്ണിന്റെ മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

ഗ്ലോക്കോമയുടെ തരങ്ങള്‍

ഗ്ലോക്കോമയുടെ തരങ്ങള്‍

ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ

ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയാണ് രോഗത്തിന്റെ ഏറ്റവും സാധാരണമായ രൂപം. കോര്‍ണിയയും ഐറിസും രൂപംകൊണ്ട ഡ്രെയിനേജ് ആംഗിള്‍ തുറന്നുകിടക്കുന്നെങ്കിലും ട്രാബെക്കുലര്‍ മെഷ് വര്‍ക്ക് ഭാഗികമായി തടയുന്നു. ഇത് കണ്ണിലെ മര്‍ദ്ദം ക്രമേണ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഈ മര്‍ദ്ദം ഒപ്റ്റിക് നാഡിയെ നശിപ്പിക്കുന്നു. വളരെ സാവധാനത്തിലാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ രോഗത്തെക്കുറിച്ച് അറിയുന്നതിനുമുമ്പ് നിങ്ങള്‍ക്ക് കാഴ്ച നഷ്ടപ്പെടാം.

ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ

ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ

കോര്‍ണിയയും ഐറിസും രൂപം കൊള്ളുന്ന ഡ്രെയിനേജ് ആംഗിള്‍ ഇടുങ്ങിയതാക്കുന്നതിനോ തടയുന്നതിനോ ഐറിസ് മുന്നോട്ട് പോകുമ്പോള്‍ ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ അല്ലെങ്കില്‍ ക്ലോസ്ഡ് ആംഗിള്‍ ഗ്ലോക്കോമ പിടിപെടുന്നു. ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ പെട്ടെന്ന് സംഭവിക്കാവുന്ന അസുഖമാണ്.

സാധാരണ പിരിമുറുക്കമുള്ള ഗ്ലോക്കോമ

സാധാരണ പിരിമുറുക്കമുള്ള ഗ്ലോക്കോമ

സാധാരണ പിരിമുറുക്കമുള്ള ഗ്ലോക്കോമയില്‍ നിങ്ങളുടെ കണ്ണിന്റെ മര്‍ദ്ദം സാധാരണ പരിധിക്കുള്ളിലാണെങ്കിലും നിങ്ങളുടെ ഒപ്റ്റിക് നാഡി കേടാകുന്നു. നിങ്ങളിലെ ഒപ്റ്റിക് നാഡി സെന്‍സിറ്റീവ് ആയാല്‍ ഇങ്ങനെ സംഭവിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ഒപ്റ്റിക് നാഡിയിലേക്ക് രക്തയോട്ടം കുറവായിരിക്കുമെന്നതിനാലാവാം.

കുട്ടികളില്‍ ഗ്ലോക്കോമ

കുട്ടികളില്‍ ഗ്ലോക്കോമ

ശിശുക്കള്‍ക്കും കുട്ടികള്‍ക്കും ഗ്ലോക്കോമ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ജനനം മുതലോ അല്ലെങ്കില്‍ ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളിലോ വികസിച്ചേക്കാം. ഡ്രെയിനേജ് തടസ്സങ്ങള്‍ അല്ലെങ്കില്‍ മെഡിക്കല്‍ അവസ്ഥ കാരണം ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ സംഭവിക്കാം.

പിഗ്മെന്ററി ഗ്ലോക്കോമ

പിഗ്മെന്ററി ഗ്ലോക്കോമ

പിഗ്മെന്ററി ഗ്ലോക്കോമയില്‍ നിങ്ങളുടെ ഐറിസില്‍ നിന്നുള്ള പിഗ്മെന്റ് തരികള്‍ ഡ്രെയിനേജ് ചാനലുകളില്‍ രൂപം കൊള്ളുന്നു. നിങ്ങളുടെ കണ്ണില്‍ നിന്ന് പുറപ്പെടുന്ന ദ്രാവകം മന്ദഗതിയിലാക്കുകയോ തടയുകയോ ചെയ്യുന്നു.

English summary

Tips to Stop Glaucoma Progression

Here we are discussing about how glaucoma affects your eyes and tips to stop its progression. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X